കെ കെ രാമചന്ദ്രനെതിരെ നടപടിയെടുക്കുമെന്ന് ചെന്നിത്തല
Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 30, 2011
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്റെ പ്രസ്താവനയില്‍ സഘടനാവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സീറ്റ് കിട്ടാത്തതില്‍ അതൃപ്തിയുള്ളവര്‍ മാധ്യമങ്ങള്‍ക്കുമുമ്പാകെ പ്രസ്താവനയുമായി വരുന്നത് കര്‍ശനമായി വിലക്കിയതാണ്. രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയുടെ വിശദാംശങ്ങള്‍ അറിഞ്ഞിട്ടില്ല. അതില്‍ സംഘടനാവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് കണ്ടാല്‍ നടപടി സ്വീകരിക്കും. രാമചന്ദ്രന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുന്നുവെന്നും കോഴിക്കോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് ചെന്നിത്തല പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് രാമചന്ദ്രന്‍ ഉന്നയിക്കുന്നതെന്നും അതിനെ ഗൗരവമായി കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.