‘മൂല്യം’ വിഭാഗത്തിന്റെ ശേഖരം
കേരള വികസനത്തെക്കുറിച്ച് ഒരു ബ്ലോഗ് – പ്രഫ. കെ രാമചന്ദ്രന്‍നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 18, 2010
Posted in മൂല്യം | Tagged: പ്രഫ. കെ രാമചന്ദ്രന്‍നായര്‍ | Leave a Comment »
ഒബാമയ്ക്ക് വിഭ്രാന്തി – പ്രഫ. കെ രാമചന്ദ്രന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010
ഒബാമയ്ക്ക് വിഭ്രാന്തി
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍
അമേരിക്കയിലെ പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തീര്‍ക്കാര്‍ വയ്യാത്ത ബാധ്യതകള്‍മൂലം തകര്‍ന്നപ്പോള്‍ തുടങ്ങിയ വിഭ്രാന്തി ഇന്ന് ഉച്ചകോടിയിലെത്തിയിരിക്കുന്നു. ഈ വിഭ്രാന്തിക്ക് കാരണം ഇന്ത്യയാണെന്ന് വ്യക്തമായിരിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി അമേരിക്കയെ വേട്ടയാടിയപ്പോള്‍ ഇന്ത്യ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന കാഴ്ച ഒബാമയ്ക്ക് വിഭ്രാന്തി ഉണ്ടാക്കിയതില്‍ അത്ഭുതപ്പെടാനില്ല. അമേരിക്കന്‍ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും കടല്‍കടന്ന് ഇന്ത്യയിലും എത്തുമെന്ന ഭീതി പരന്നപ്പോള്‍ ഇന്ത്യ കരുതല്‍ നടപടികളെടുക്കാന്‍ താമസിച്ചില്ല. വലിയ രക്ഷാപാക്കേജ് നടപ്പാക്കാന്‍ തുടങ്ങിയതോടുകൂടി സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ കാലുറയ്ക്കില്ലെന്ന് തീര്‍ച്ചയായി. പതിനൊന്നാം പദ്ധതി പ്രകാരമുള്ള നിക്ഷേപ പരിപാടികള്‍ തുടരുകയും ചെയ്തു. സമ്പദ്‌വ്യവസ്ഥയുടെ ചില ഉപമേഖലകളില്‍ ചെറിയ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഇന്ത്യയിലും ഉണ്ടായി. എന്നാല്‍ അത് വ്യാപിക്കാന്‍ സ്റ്റേറ്റ് എടുത്ത നടപടികള്‍ സമ്മതിച്ചില്ല. പുറം കരാര്‍ ജോലിയെ ആധാരമാക്കിയല്ല ഇന്ത്യയിലെ ഐ ടി വ്യവസായം നിലനില്‍ക്കുന്നതും വളരുന്നതും എന്ന തിരിച്ചറിവ് ഒരു വശത്തുള്ളപ്പോള്‍ തന്നെ ഒബാമ കൂടുതല്‍ വിഭ്രാന്തിയിലേയ്ക്ക് നീങ്ങിയിരിക്കുന്നു. ഒബാമയുടെ പുതിയ അജണ്ടയില്‍ നാട്ടുകാരുടെ തൊഴില്‍ സംരക്ഷിക്കാനാണ് ഇപ്പോള്‍ പുറപ്പാട്. പുറം കരാര്‍ ജോലിക്ക് അമേരിക്കന്‍ കമ്പനികള്‍ ഗവണ്മെന്റ് നല്‍കിയിരുന്ന നികുതിയിളവ് ഇനിയുണ്ടാകില്ലായെന്നാണ് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നത്. അത്രകണ്ടാണ് അമേരിക്കയിലെ ഇന്നത്തെ തൊഴിലില്ലായ്മ. ഒബാമയുടെ ഈ നടപടി ഇന്ത്യയെ തളര്‍ത്തുകയില്ല. അമേരിക്ക പിന്മാറിയാല്‍ ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളുമായി പുറം കരാര്‍ ജോലികള്‍ക്ക് ഏര്‍പ്പാടുണ്ടാക്കാം.
ഒബാമയുടെ വിഭ്രാന്തി ഡാവോസ് സമ്മേളനത്തില്‍ ഈയിടയ്ക്ക് സമ്പന്ന രാജ്യങ്ങളുടെ തലവന്മാര്‍ക്കിടയിലും പരക്കുന്നതായിട്ടാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയെ ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം എന്ന മുക്കൂട്ട് കഷായം കഴിപ്പിക്കാന്‍ കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയുള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍ കഠിന പ്രയത്‌നം ചെയ്തിട്ടും ഇന്ത്യ ഏതാണ്ടൊക്കെ കാട്ടിക്കൂട്ടിയെന്ന് മാത്രം. ഒബാമയ്ക്ക് വിഭ്രാന്തിയുണ്ടാക്കാന്‍ ഇതില്‍ കൂടുതലെന്തുവേണം. ഇന്ത്യ തങ്ങള്‍ക്ക് നല്ലതെന്തോ അത് സ്വീകരിച്ചു. നല്ലതല്ലാത്തതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ചില നടപടികള്‍ക്ക് സമയമായില്ലെന്ന് സ്വയം പരിശോധിച്ച് കണ്ടെത്തി. അതുകൊണ്ടാണ് വളരെയേറെ സംയമനം പാലിച്ചു ഇന്ത്യ ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം എന്നതിലേയ്ക്ക് എടുത്ത് ചാടാത്തത്. ഇതിനുമുപരി ഇടതുപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പും കേന്ദ്രസര്‍ക്കാരിനെ ചില കാര്യങ്ങളില്‍ പുനര്‍ ചിന്ത നടത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതിന് ഉത്തമോദാഹരണമാണ് പൊതുമേഖലയെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ സമീപനം. ഇതും ഒബാമയുടെ വിഭ്രാന്തി രൂക്ഷമാക്കിയേക്കും.
1948 ല്‍ സ്വീകരിച്ച കേന്ദ്ര വ്യവസായ നയമാണ് ആദ്യമായി വ്യവസായവത്ക്കരണത്തില്‍ മുഖ്യ പങ്ക് വഹിക്കേണ്ടത് സ്റ്റേറ്റാണെന്ന് പ്രഖ്യാപിച്ചത്. പിന്നീട് 1956 ല്‍ സ്വീകരിച്ച രണ്ടാം വ്യവസായ നയം സ്റ്റേറ്റിനു കൂടുതല്‍ ചുമതലകള്‍ നല്‍കി. സ്റ്റേറ്റ് ഏറ്റെടുക്കുന്ന ചുമതലകള്‍ കഴിഞ്ഞ് ബാക്കി വരുന്നവ സ്വകാര്യമേഖലയ്ക്ക് എന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. രണ്ടാം പഞ്ചവത്സര പദ്ധതി മുതല്‍ ഈ സമീപനം ചില്ലറ ഏറ്റക്കുറച്ചിലുകളോടെ ഇന്ത്യ തുടരുകയായിരുന്നു. 1991 ല്‍ തുടങ്ങിയ പുത്തന്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ഫലമാണ് പൊതുമേഖലയുടെ പ്രാധാന്യം കുറയാന്‍ പ്രധാന കാരണം. എന്നാലിന്ന് 2010 ല്‍ ഇതിന് മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നു. ഇത് ഇനി വരും വര്‍ഷങ്ങളില്‍ ശക്തമാകും.
ഈയിടക്ക് Dun and Bradsheet എന്ന സുപ്രസിദ്ധ ഏജന്‍സി പുറത്തിറക്കിയ ‘India’s Top PSUS 2009” എന്ന റിപ്പോര്‍ട്ട് വായിച്ചായിരിക്കാം ഒബാമ കൂടുതല്‍ വിഭ്രാന്തിയിലായത്. 121 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട്. ഈ 121 സ്ഥാപനങ്ങളുടെ ആകെ വാര്‍ഷിക വരുമാനം 14675 ബില്യണ്‍ ഉറുപ്പികയാണ്. രാജ്യത്തിന്റെ ജി ഡി പി യുടെ 31.1 ശതമാനം വരും ഇത്. വാര്‍ഷിക വളര്‍ച്ചാനിരക്ക് 16.8 ശതമാനമാണ്. വരുമാനത്തിനുമുപരി ഈ 121 സ്ഥാപനങ്ങള്‍ ഉണ്ടാക്കിയ ലാഭം മാത്രം 1221.36 ബില്യണ്‍ ഉറപ്പികയാണ്.
ഇവയില്‍ വെറും 31 പൊതുമേഖലാ കമ്പനികളുടെ വിറ്റുവരവ് 216 മുഖ്യ സ്വകാര്യ കമ്പനികളുടെ വിറ്റുവരവിനോടൊപ്പം എത്തി. ഈ 31 കമ്പനികള്‍ തന്നെ കേന്ദ്രത്തിന്റെ ഫിസ്‌ക്കല്‍ വരുമാനത്തിന് നല്‍കിയ സംഭാവനയുടെ കാര്യത്തിലും മുന്നിലെത്തി. ശരാശരി സ്വകാര്യ കമ്പനികളേക്കാള്‍ ഈ കമ്പനികളുടെ സാമ്പത്തിക അടിത്തറ വളരെ മെച്ചമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക ഭദ്രതയുടെയും വികസനത്തിന്റെയും അടിസ്ഥാനം ഈ കമ്പനികള്‍ തന്നെയാണ്. അല്ലാതെ സ്വകാര്യമേഖലയിലെ വന്‍ കമ്പനികളല്ല. ബ്രസീല്‍, ചൈന എന്നീ BRIC രാജ്യങ്ങളിലും കൂടുതല്‍ വിശകലനം ചെയ്താല്‍ ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി, ഇറ്റലി, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും പൊതുമേഖലയും അതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമാണ് വികസനവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കിയത് എന്ന് കാണാം.
1991 ല്‍ പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച വ്യവസായ നയത്തില്‍ പൊതുമേഖലയെ ഇല്ലാതാക്കുമെന്ന സൂചനയില്ല. എന്നാല്‍ ഭരണകക്ഷികളുടെ നേതാക്കളും ഭരണത്തിലിരിക്കുന്ന മന്ത്രിമാരും അവരുടേതായ ചില പ്രസ്താവനകള്‍ ഇറക്കി ജനങ്ങളെ ആശങ്കയിലാക്കിയിരിക്കയാണ്. 1991 ലെ വ്യവസായ നയം പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. (1) പൊതുമേഖലയും നിക്ഷേപങ്ങളും കാലാകാലം വിലയിരുത്തും. (2) സാങ്കേതികമുന്നേറ്റമുള്ള മേഖലകളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കും. (3) അടിസ്ഥാന സൗകര്യവികസനം പൊതുമേഖലയുടെ മുന്‍ഗണനയായിരിക്കും. (4) പൊതുമേഖലയ്ക്ക് മാത്രമായി മാറ്റിനിര്‍ത്തിയിരുന്ന പ്രവര്‍ത്തനങ്ങളില്‍ വിശദമായ പഠനത്തിനും വിലയിരുത്തലിനും ശേഷം സ്വകാര്യ കമ്പനികള്‍ക്ക് കടന്നുവരാന്‍ അനുവാദം നല്‍കും. (5) നേരത്തെ കടന്നുവരാത്ത പല പ്രവര്‍ത്തനമേഖലകളിലേയ്ക്കും പൊതുമേഖലാ കമ്പനികള്‍ക്ക് ഇനി പ്രവേശിക്കാം. (6) ഒരുതരത്തിലും കരകയറ്റാന്‍ കഴിയാത്ത പൊതുമേഖലാ കമ്പനികളെ അടച്ചുപൂട്ടുന്നതില്‍ തെറ്റില്ല. എന്നാലത് ചെയ്യുമ്പോള്‍ അവയിലെ ജീവനക്കാര്‍ക്ക് പകരം ജോലിയോ പൂര്‍ണമായ സാമൂഹ്യസുരക്ഷയോ ഉറപ്പാക്കും. (7) സര്‍ക്കാരും പൊതുമേഖലാ കമ്പനികളുമായി MOU കരാറുകള്‍ ഉണ്ടാക്കും. അതനുസരിച്ചായിരിക്കും അവ പ്രവര്‍ത്തിക്കുക. (8) കമ്പനികളുടെ മാനേജുമെന്റുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കും. (9) അടിസ്ഥാന സൗകര്യ വികസനമേഖല, എണ്ണ-ധാതു പര്യവേഷണം, ഉത്പ്പാദനം, ദീര്‍ഘകാല വികസനത്തിന് വേണ്ട ഉത്പാദനശേഷി വര്‍ധിപ്പിക്കുക, സ്വകാര്യമേഖല കടന്നുവരാന്‍ മടിക്കുന്ന മേഖലകള്‍ക്ക് മുന്‍ഗണന എന്നിവയായിരിക്കും പൊതുമേഖലാ കമ്പനികള്‍ ലക്ഷ്യം വയ്‌ക്കേണ്ടത്.
ഏതായാലും ആരു വിചാരിച്ചാലും ഇന്ത്യയിലെ പൊതുമേഖലയെ തളര്‍ത്താനോ തകര്‍ക്കാനോ സാധിക്കില്ല. സ്വകാര്യ കുത്തക കമ്പനികള്‍ക്ക് വേണ്ടി വായ്ത്താരിയിടുന്നവരുണ്ടാകാം. പക്ഷേ ഈ സ്വകാര്യ കമ്പനികള്‍ക്കും അറിയാം, പൊതുമേഖലയുടെ ശക്തി. ഇന്ന് കേന്ദ്ര റവന്യൂ വരുമാനത്തിന്റെ മൂന്നിലൊന്ന് പൊതുമേഖലയാണ് സംഭാവന ചെയ്യുന്നത്. 2007 ല്‍ 268 ബില്യണ്‍ ഉറുപ്പികയാണ് ഡിവിഡന്റായി ഈ മേഖല സര്‍ക്കാരിന് നല്‍കിയത്. ഇന്ന് പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ക്ക് നല്ല പ്രിയമാണ്. ഈ ഓഹരികളുമായി മത്സരിക്കാന്‍ സ്വകാര്യ കമ്പനികളുടെ ഓഹരികള്‍ക്ക് കഴിയില്ല. അറ്റാദായത്തിന്റെ കാര്യത്തില്‍ മുന്‍നിരയിലുള്ള പൊതുമേഖലാ കമ്പനികള്‍ ഇവയാണ്. ONGC, NTPC, SAIL, IOC, SBI, NMDCL, BSNL, BHEL, GAIL, COAL INDIA LTD. 18 നവരത്‌നാ കമ്പനികളുടെ ആകെ വരുമാനം ഇന്ത്യയുടെ ജി ഡി പിയുടെ 15 ശതമാനം വരും. ഏതാണ്ട് 6871 ബില്യണ്‍ ഉറുപ്പിക. വിറ്റുവരവ്, ലാഭം, ക്യാഷ് റേഷ്യോ തുടങ്ങിയ ഏത് സൂചികയെടുത്താലും പൊതുമേഖലാ കമ്പനികള്‍ സ്വകാര്യമേഖലാ കമ്പനികളുടെ മുന്നില്‍തന്നെയാണ്.
ഒബാമയുടെ വിഭ്രാന്തിയുടെ മറ്റൊരു കാരണം ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖലാ കമ്പനികളുടെ വന്‍ വളര്‍ച്ചയും വലുപ്പവുമാണ്. ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കന്‍ കമ്പനികളെ വിലക്ക് വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഹോളിവുഡിലെ സിനിമാ നിര്‍മാണ സ്റ്റുഡിയോകള്‍ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറായിട്ടുണ്ട്. അമേരിക്കയിലെ ഐ ടി, ബഹിരാകാശഗവേഷണം, സര്‍വകലാശാലകള്‍, ആരോഗ്യമേഖല എന്നിവയുടെ ദൈനംദിന പ്രവര്‍ത്തനമൊക്കെ ഇന്ത്യന്‍ വംശജരുടെ മിടുക്കിലാണ് നടക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചയില്‍ ആകൃഷ്ടരായി ഇവരൊക്കെ നാട്ടിലേയ്ക്ക് മടങ്ങിയാല്‍ അമേരിക്ക അടിപ്പെടും. മാത്യഭാഷയായ ഇംഗ്ലീഷും എഞ്ചുവടിക്കണക്കും അറിയാത്ത ഒരു പുതിയ തലമുറയാണ് അമേരിക്കയില്‍ വളര്‍ന്നുവരുന്നത്. ടാഗോറിന്റെ തലമുറയ്ക്ക് മാത്രമല്ല, ഇന്നത്തെ തലമുറയിലെ ഇന്ത്യക്കാര്‍ക്കും നോബല്‍, ഓസ്‌ക്കാര്‍, ഗ്രാമി സമ്മാനം നേടാനാകും എന്ന് തെളിഞ്ഞിരിക്കുന്നു. വിഭ്രാന്തി കൂടി, ഒബാമയ്ക്ക് ഉറക്കം നഷ്ടപ്പെടുമെന്ന് തീര്‍ച്ച.
Posted in മൂല്യം | Tagged: പ്രഫ. കെ രാമചന്ദ്രന്‍ | Leave a Comment »
പുതുവത്സര സ്വപ്നങ്ങള്‍ – പ്രഫ. കെ രാമചന്ദ്രന്‍
Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 7, 2010
Posted in മൂല്യം | Tagged: പ്രഫ. കെ രാമചന്ദ്രന്‍, Janayugam, Janayugom | Leave a Comment »
ഒബാമയുടേ സാമ്പത്തിക അജണ്ട – പ്രഫ കെ. രാമചന്ദ്രൻ നായർ
Posted by ജനയുഗം വാര്‍ത്തകള്‍ on ഫെബ്രുവരി 3, 2009
ഒബാമയുടേ സാമ്പത്തിക അജണ്ട
- പ്രഫ കെ. രാമചന്ദ്രൻ നായർ

1

2

1
Posted in മൂല്യം | Tagged: ഒബാമ, ജനയുഗം, Janayugom | Leave a Comment »
ആഗോള പ്രതിസന്ധിയെ സംബന്ധിച്ച യു എൻ പാനൽ – പ്രഫ കെ രാമചന്ദ്രൻ
Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 4, 2009
ആഗോള പ്രതിസന്ധിയെ സംബന്ധിച്ച യു എൻ പാനൽ
പ്രഫ കെ രാമചന്ദ്രൻ

1

2

3
Posted in മൂല്യം | Tagged: ആഗോളവല്‍ക്കരണം, ജനയുഗം, സമ്പദ്ഘടന, സാമ്പത്തികം, Janayugam, Janayugom | 1 അഭിപ്രായം »
അമേരിക്കന്‍ ധനവിപണിയുടേ തകര്‍ച്ച – പ്രഫ കെ രാമചന്ദ്രന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 25, 2008
Posted in മൂല്യം | Tagged: അമേരിക്ക, ജനയുഗം, ധനവിപണി, സമ്പദ്ഘടന | 1 അഭിപ്രായം »
സെസ് ഉയര്‍ത്തുന്ന ആശങ്കകള്‍ – പ്രഫ. കെ രാമചന്ദ്രന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 11, 2008
Posted in മൂല്യം | Tagged: ജനയുഗം, പ്രഫ. കെ രാമചന്ദ്രന്‍, സെസ്, SEZ | 1 അഭിപ്രായം »
സാമ്പത്തിക നിരീക്ഷണ റിപ്പൊര്‍ട്ടും യാഥാര്‍ത്ഥ്യങ്ങളും.
Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 28, 2008
സാമ്പത്തിക നിരീക്ഷണ റിപ്പൊര്‍ട്ടും യാഥാര്‍ത്ഥ്യങ്ങളും.
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍
ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതരത്തിലാണ് സമ്പദ്‌വ്യവസ്ഥയും രാജ്യവും ഇന്ന് മുന്നോട്ട പോകുന്നത്.
വിലക്കയറ്റം രണ്ടക്ക നിരക്ക്‌കടന്നു. അത അടുത്തകാലത്തകുറയുന്ന ലക്ഷണവുമില്ല. വളര്‍ച്ചാനിരക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറയു മെന്ന് പലരും പ്രവചിച്ചു തുടങ്ങി. കാര്‍ഷികമേഖല തളര്‍ച്ചയിലാണ്. ഭക്ഷ്യസുരക്ഷ അപകടത്തി ലാണ്. തൊഴില്‍ലഭ്യതയില്‍ മെച്ചം കാണു ന്നില്ല. ഇത്തരം ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ഇക്കഴിഞ്ഞ ജൂലൈ 30ന്, 2008-09 കാലത്തേക്കുള്ള ‘സാമ്പത്തിക നിരീക്ഷണം’ (ECONOMIC OUTLOOK, 2008-9) എന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുണ്ടായി. നേരത്തെസൂചിപ്പിച്ച ആശങ്കകള്‍ ദൂരീകരിക്കാന്‍ ഈ റിപ്പോര്‍ട്ടിന് കഴിയുമോ എന്ന് പരിശോധിക്കാം.
ഒമ്പത് വിഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണത്. സാമ്പത്തികവളര്‍ച്ച, അന്താരാഷ്ട്ര സാമ്പത്തിക സ്ഥിതി, സമ്പദ്‌വ്യവസ്ഥയിലെ ഘടന, വിദേശവാണിജ്യം, മൂലധന ഒഴുക്ക്, വിലനിലവാരം, തൊഴില്‍, ഫൈനാന്‍ഷ്യല്‍ മേഖല, ഓഹരികമ്പോളം, കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഫിസ്ക്കല്‍സ്ഥിതി എന്നിവയാണ് റിപ്പോട്ടില്‍ വിശകലനം ചെയ്തിട്ടുള്ളത്. 2007-08 ലെ സ്ഥിതിയുമായി താരതമ്യം ചെയ്താണ് 2008-09 ലേക്കുള്ള നിരീക്ഷണംനടത്തിയിട്ടുള്ളത്.
2007-08 ലെ സാമ്പത്തികവളര്‍ച്ചാനിരക്ക് 9 ശതമാനമായിരുന്നു എന്ന് പറയുന്ന നിരീക്ഷണ റിപ്പോര്‍ട്ട് പിന്നിട് 2003-04 കാലത്ത് ഇതിലും കുറഞ്ഞ നിരക്കായിരുന്നുവെന്ന്‌സൂചിപ്പിച്ചുകൊണ്ട് ആശ്വാസംജനിപ്പിക്കുന്നുണ്ട്. എന്നാല്‍ 2008-09 ലെ കാര്യം പറയുമ്പോള്‍ 9 ശതമാനം നിരക്ക് കൈവരിക്കാന്‍ കഴിയില്ല എന്ന് പറയുന്നു. അതിനുള്ള പഴി മുഴുവന്‍ അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയിലെ സംഭവങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളത്. ലോകവപണിയിലെ ഉയര്‍ന്ന വിലക്കയറ്റം, പ്രത്യേകിച്ചും ക്രൂഡോയിലിന്റേത്. സാമ്പത്തികതളര്‍ച്ച, മൂലധന-വായ്‌പാ വിപണിയിലുണ്ടായ കടുത്തഞ്ഞെരുക്കം എന്നിവ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയേയുംസാരമായി ബാധിച്ചു. 1991 മുതല്‍ തുടങ്ങിയ സമ്പദ്‌വ്യവസ്ഥിതിയുടെ തുറന്നിടലലേന്‍ ഇതിന് കാരണം എന്നതിന് ഇവിടെ പ്രസക്തിയുണ്ട്. ഇനിയും കലവറയിലുള്ള മറ്റ് ചില നയങ്ങള്‍ കൂടി പുറത്തെടുത്താല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, ലോകസമ്പദ്‌വ്യവസ്ഥയിലെ ചാഞ്ചാട്ടങ്ങളനുസരിച്ച് നീങ്ങേണ്ടിവരും. എണ്ണ ഇറക്കുഅിയിലുണ്ടായ വര്‍ധിച്ച ചെലവ് വിദേശ അടച്ചുബാക്കി കണക്കിലെ കമ്മി വര്‍ധിപ്പിച്ചു. ഇത് 2008-09 ലും തുടരുമെന്നാണ് സൂചന. ഇതിന്റെയൊക്കെ ഫലമായി ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചാനിരക്ക് ഈവര്‍ഷത്തില്‍ ഇനിയും കുറയാനാണ് സാധ്യത. 2008-09 ല്‍ നിരക്ക് 7.7 ശതമാനമായിരിക്കും എന്ന് നിരീക്ഷണ റിപ്പോര്‍ട്ട് പറയുന്നു. കാര്‍ഷികമേഖലയിലെ വളര്‍ച്ച രണ്ട് ശത മാനത്തിലേറെയാകാന്‍ സാധ്യതയില്ല. അതിന്റെഫലമായി ഭക്ഷ്യസുരക്ഷ 2008-09 ലും അപകടത്തിലാകും.
വ്യവസായ മേഖലയിലെ വളച്ച 2008-09 ല്‍ 7.5 ശതമാനവും സേവനമേഖലയിലെ വളച്ചാനിരക്ക് 9.6 ശതമാനവുമായിരിക്കുമെന്നാണ് പ്രവചനം. എന്നാല്‍ കാര്‍ഷികേതര മേഖലകളുടെ ജി ഡി പി പങ്ക് 2006-07 ല്‍ 11 ശതമാനമായിരുന്നത് 10 ശതമാനമയും, 2008-09 അത് വീണ്ടും കുറഞ്ഞ് 8.9 ശതമാനത്തിലെത്തുമെന്നാണ് നിരീക്ഷണ റിപ്പോര്‍ട്ട്‌പറയുന്നത്. ചുരുക്കത്തില്‍ സമ്പദവ്യവസ്ഥയുടെ സമസ്ത മേഖലകളിലും തളര്‍ച്ചയുടെനിഴലുകള്‍ വ്യാപിക്കുകയാണോ എന്നാണ ആശങ്ക. ഭക്ഷ്യ സുരക്ഷ കൂടി ഇല്ലാതായാലും ആഫ്രിക്കന്‍ രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഇന്ത്യ എത്തുകയില്ല എന്ന് ആശ്വസിക്കാം. എന്തു കൊണ്ടാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക 2008-09 കാലത്ത കുറയുന്നത്. നിരീക്ഷണ റിപ്പോര്‍ട്ട് ഇതിനു മറുപടി പറയാന്‍ ശ്രമിക്കുന്നുണ്ട്. വളര്‍ച്ചയ്ക്ക് സഹായകമായ ഘടകാള്‍ അടിസ്ഥാന സൌകര്യങ്ങളണ് . എന്നാലിവയില്‍ വൈദ്യുതി, റോഡ്-റെയില്‍ ഗതാഗതം, തുറമുഖങ്ങള്‍, ജലസേചനം, കുടിവെള്ളം എന്നീ ഉപമേഖലകളിലെ തളര്‍ച്ച സാമ്പത്തികവളര്‍ച്ച നിരക്കുകള്‍ കുറയാനിടയാക്കിയിട്ടുണ്ട്. ഇതിനുപുറമെ ആഭ്യന്തര മിച്ച സമ്പാദ്യ നിരക്കിലുണ്ടായ കുറവ് നിര്‍ണായകമായ ഒരു ഘടകമായിട്ടുണ്ട്.പൊതുമേഖലയിലും സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയിലും മിച്ചസമ്പാദ്യനിരക്ക് ഒരേപോലെതന്നെ കുറയുകയാണ. സബ്‌സിഡികള്‍ വെട്ടിക്കുറച്ചാല്‍ മാത്രമേ മിച്ചസമ്പാദ്യ നിരക്ക് ഉയര്‍ത്താന്‍ പറ്റൂ എന്നാണ്‌നിരീക്ഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത.
1991 ല്‍ വിദേശവാണിജ്യകണക്കില്‍ ഭീമമായ കമ്മിയുംവിദേശനാണ്യശേഖരത്തില്‍വമ്പിച്ച ചോര്‍ച്ചയും ഉണ്ടായപ്പോഴാണല്ലോ ഉദാരവതക്കരണം, സ്വകാര്യവതക്കരണം,ആഗോളവതക്കരണം എന്ന മുക്കൂട്ട് ചേര്‍ത്ത ഘടനാപരമായ സാമ്പത്തിക പരി ഷ്കാരങ്ങള്‍ക്ക് ഇന്ത്യ തുടക്കം കുറിച്ചത്. എന്നിട്ട് 2008-09 ആയപ്പോള്‍ സ്ഥിതിയെന്തായി? വിദേശവാണിജ്യ കണക്കിലെ കറന്റ് അക്കൌണ്ട് കമ്മി 41.50 ബില്യണ്‍ഡോളറിലെത്തി നില്‍ക്കുന്നു. അതേസമയത്ത് വിദേശ മൂല
ധനമായി ഒഴുകിയെത്തിയത് 70.90 ബില്യണ്‍ ഡോളറാണ്. അതുകൊണ്ട് തന്നെ വിദേശനാണ്യശേഖരത്തില്‍ എതാണ്ട് 29 ബില്യണ്‍ ഡോളര്‍ വര്‍ധനവുണ്ടയി. എന്നാല്‍ ലോക മൂലധന കമ്പോളത്തില്‍ നിലനില്‍ക്കുന്ന അനിയന്ത്രിതവും ഊഹിക്കാന്‍ പറ്റാത്ത തരത്തിലുമുള്ള ചാഞ്ചാട്ടം 2008-09 ലെ ഇനിയുള്ള മാസങ്ങളില്‍ പ്രശ്നങ്ങള്‍ സുഷ്ടിച്ചേക്കും.
സാമ്പത്തിക നിരീക്ഷണറിപ്പോര്‍ട്ട് (2008-09)9) ല്‍ വിലക്കയറ്റം പണപ്പെരുപ്പം എന്നിവയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മൊത്ത വില സൂചിക, ഉപഭോതൃ വിലസൂചികയെന്നിവയില്‍ ഉണ്ടായിട്ടുള്ള വര്‍ധന ആശങ്കയുണ്ടാക്കുന്നില്ല എന്ന്‌പറയുന്ന റിപ്പോര്‍ട്ട് വാര്‍ഷികനിരക്കില്‍ തിട്ടപ്പെടുത്തുന്ന വിലക്കയറ്റത്തിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ 2008 എപ്രിലില്‍ മാത്രം മൊത്തവിലസൂചികയില്‍ 23 ശതമാനത്തിന്റെ വര്‍ധനവുണ്ടായി എന്ന് സമ്മതിക്കുന്നു. 2008 ജൂണില്‍ ഇത് 16 ശതമാനമായിരുന്നു. എന്നല്‍ മൊത്ത സൂചികയില്‍ മാസാമാസം ഉണ്ടാകുന്ന മാറ്റങ്ങള്‍ ഉപഭോതൃവിലസൂചിക, ചിലറ വിലകള്‍ എന്നിവയില്‍ പ്രതിഫലിക്കുന്നില്ല എന്നതാണ് അനുഭവം.
1999–2005 കാലത്ത് തൊഴില്‍ലഭ്യതയില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി നാഷണല്‍സാമ്പിള്‍ സര്‍വേ 61-ആം വട്ടം സര്‍വേ നല്‍കുന്ന കണക്കുകള്‍ ഉദ്ധരിച്ച് നിരീക്ഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനെ ശ്ലാഘിക്കുന്നുണ്ട്. എന്നാല്‍ കാര്‍ഷികമേഖലയിലെ വര്‍ധനമോശമായി തുടരുന്നു. പണത്തിന്റെ സ്റ്റോക്ക് 21 ശതമാനം കണ്ട് വര്‍ധിച്ചതുകൊണ്ട് വായ്‌പാ വിന്യാസവും വര്‍ധിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഈയിടയ്ക്‌ക്‍എടുത്ത നടപടികള്‍ ഫലവത്താകുന്നില്ല എന്ന് സ്പഷ്ടം.
കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും ഫിസ്കല്‍ സ്ഥിതിയും മെച്ചമഗ്ല. 2001-02 ഫിസ്ക്കല്‍ കമ്മി 9.9 ശതമാനമായിരുന്നത് 2008-09 ല്‍ 4.6 ശതമന്നമായി കുറയുമെന്നാണ് നിരീക്ഷണ റിപ്പോര്‍ട്ടിലെ പ്രവചനം. സബ്‌സിഡികള്‍’ കാര്‍ഷികവായ്‌പ എഴുതിത്തള്ളല്‍, കേന്ദ്രശമ്പള കമ്മിഷന്‍ നിര്‍ദേശങ്ങള്‍നടപ്പിലാക്കുമ്പോഴുണ്ടാക്കുന്നഅധിക ബാദ്ധ്യതകള്‍ എന്നിവഎല്ലാം കൂടി ജി ഡി പി യുടെഅഞ്ച ശതമാനം വരും. ഇവകൂടി കണക്കിലെടുത്താല്‍ ഫിസ്ക്കല്‍ കമ്മി ഇനിയും വര്‍ധിക്കും. ഇതിന്റെ ഭവിഷ്യത്തുകള്‍ റിപ്പോര്‍ട്ടില്‍ സ്പര്‍ശിക്കുന്നില്ല.
ചുരുക്കത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 2008-09 ലെ സാമ്പത്തിക നിരീക്ഷണ റിപ്പോര്‍ട്ട് സാധാരണക്കാരന്റെ ആശങ്കകള്‍ക്ക് പരിഹാരംനിര്‍ദേശിക്കുന്നില്ല.
Posted in മൂല്യം | Tagged: ജനയുഗം, പ്രഫ. കെ രാമചന്ദ്രന്‍, സാമ്പത്തിക നിരീക്ഷണ, സാമ്പത്തികം | 1 അഭിപ്രായം »
ഐ എം എഫ് – ബദലിന്റെ ആവശ്യം – പ്രഫ. കെ രാമചന്ദ്രന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on ജൂലൈ 31, 2008
Posted in മൂല്യം | Tagged: ഐ എം എഫ്, ജനയുഗം, Janayugam, Janayugom | 1 അഭിപ്രായം »
വിപണി പൊളിറ്റിക്സ് ജലത്തിനും – പ്രഫ. കെ രാമചന്ദ്രന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on ജൂലൈ 17, 2008
Posted in മൂല്യം | Tagged: ജനയുഗം, Janayugam, Janayugom | 1 അഭിപ്രായം »














