ജനയുഗം വാര്‍ത്തകള്‍

അമേരിക്കയില്‍ അധ്യാപകര്‍ക്ക്‌ പുസ്തകങ്ങള്‍ക്കൊപ്പം കൈത്തോക്കും – ആന്‍ഡ്രൂക്ലാര്‍ക്ക്‌

Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 26, 2008

അമേരിക്കയില്‍ അധ്യാപകര്‍ക്ക്‌ പുസ്തകങ്ങള്‍ക്കൊപ്പം കൈത്തോക്കും

ആന്‍ഡ്രൂക്ലാര്‍ക്ക്‌

ആമേരിക്കയിലെ ടെക്സാസ്‌ സംസ്ഥാനത്തെ ഒരു ചെറുപട്ടണമാണ്‌ ഹാറോള്‍ഡ്‌. വിശലമായ കൃഷിക്കളങ്ങള്‍ക്കിടയിലെ ഹാറോള്‍ഡിലെ സ്കൂളില്‍ നിന്നും തിരിച്ചുവരുന്ന അധ്യാപകരുടെ പക്കല്‍ പുസ്‌തകങ്ങള്‍ക്കും പേനയ്ക്കും പുറമേ പുതിയൊരു ഉപകരണംകൂടി കാണും. കൈത്തോക്കുകള്‍. ക്ലാസുമുറികളില്‍ നിറതോക്കുകളുമായാണ്‌ അധ്യാപകര്‍ പോവുക.

ഹാറോള്‍ഡില്‍ മുന്നൂറോളംകുടുഠബങ്ങള്‍ മാത്രമേ ഇള്ളൂ.അവരാണ്‌ വിദ്യലയങ്ങളില്‍തോക്കു കൊണ്ടുപോകാനധ്യാപകരെ അനുവദിക്കണമെന്ന്‌ അധികൃതരോട്‌ ആവശ്യപ്പെട്ടത്‌. അമേരിക്കയില്‍ ക്ലാസുമുറികളില്‍ തോക്കു കൈവശംവെയ്ക്കാന്‍ ഔദ്യോഗികമായിഅനുവാദം ലഭിച്ച ആദ്യപ്പട്ടണവും ഇതാണ.

എറ്റവും അടുത്ത പൊലീസ്‌സ്റ്റഷനില്‍ നിന്നും 25 മയിലകലെയാണ്‌ സ്കൂള്‍. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ പോലീസിന്റെ സഹായം ലഭിക്കുക എളുപ്പമല്ലത്തതാണ്‌ അധ്യാപകര്‍ക്ക്‌ തോക്കു നല്‍കണമെന്ന്‌ ആവശ്യപ്പെടാനുള്ള ഒരു കാരണം. അമേരിക്കയിലെ വടക്ക്‌-തെക്ക്‌ അന്തര്‍ സംസ്ഥാന ഹൈവേയില്‍ നിന്നും എതാനും വാര അകലെയാണ്‌ സ്കൂള്‍. “മാനസിക വിഭ്രാന്തി”യുള്ള അക്രമികള്‍ക്ക്‌ പെട്ടെന്ന്‌ രക്ഷപ്പെടാന്‍ ഇതു സഹായകമാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

അധ്യാപകര്‍ക്ക്‌ “അടിയന്തരസാഹചര്യങ്ങള്‍്‌’ നേരിടുന്നതില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന്‌ ഹാരോള്‍ഡ്‌ സ്കൂള്‍സൂപ്രണ്ട്‌ ഡേവിഡ്‌ തെവ്യൂ’.പറഞ്ഞു. “തോക്കു ധാരികളായവര്‍ക്ക്‌ അക്രമികളെ ഫലപ്രദമായി നേരിടാനാവും” എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ വിദ്യാലയങ്ങളില്‍ വെടിവയ്‌പും കൂട്ടക്കൊലകളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ ഹാറോള്‍ഡ്‌ സ്കൂള്‍ അധികൃതര്‍ അധ്യാപകര്‍ക്ക്‌ നിറതോക്കുകള്‍ നല്‍കുന്നത്‌. 1999 ല്‍കൊളറാഡോ ഹൈസ്കൂളില്‍നടന്ന വെടിവെപ്പില്‍ 15 വിദ്യാര്‍ഥികളാണ്‌ കൊലപ്പെട്ടത്‌.കശിഞ്ഞ വര്‍ഷം വര്‍ജിനിയ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന കൂട്ട കൊലയിലാണ്‌ എറ്റവും കൂടുതല്‍ മരണമുണ്ടായത്‌. ഒരു ഇന്ത്യന്‍അധ്യാപകന്‍ ഇള്‍പ്പെടെ 33 പേര്‍ കൊലന്‍പ്പെട്ടു.

1999 ല്‍ പാസാക്കിയ നിയമപ്രകാരം സ്കൂളുകളില്‍ തോക്കുകള്‍ നിരോധി ച്ചിരുന്നു.എന്നാല്‍ ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന്‌ അമേരിക്കന്‍ സുപ്രിഠകോടതി 1995 ല്‍ വിധിച്ചു.

അമേരിക്കയിലെ മറ്റു പലവിദ്യാലയങ്ങളിലെയുംപോലെഹാരോള്‍ഡ്‌ സ്കൂളിലും കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളുണ്ട്‌. ഐഡന്റിറ്റി കാര്‍ഡ്‌പരിശോധിച്ചശേഷമേ വിദ്യാര്‍ഥികളെയും അധ്യാപകരെയും അകത്തു കടത്തുകയുള്ളു. സന്ദര്‍ശകരും കര്‍ശന നിരീക്ഷണത്തിനു വിധേയരാണ്‌. ഗവണ്‍മെന്റില്‍ നിന്നും ലൈസന്‍സു ലഭിച്ച അധ്യാപകര്‍ക്ക മാത്രമേ തോക്കു കൈവശം വയ്ക്കാന്‍ അവകാ ശമൂണ്ടാവൂ.

അധ്യാപകര്‍ക്ക്‌ നിറതോക്കുനല്‍കാനുള്ള തീരുമാനത്തിനെതിരെ അധ്യാപകരുടെ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്‌. “വലിയ വിനാശമാണ്‌ വരാന്‍ പോകുന്നത്‌” എന്നാണ്‌ അധ്യാപകരുടെ ഹൂസ്റ്റണ്‍ ഫെഡറേഷന്റെ പ്രസിഡന്റ്‌ ഗയ്‌ലെഫാലണ്‍ അഭിപ്രായപ്പെട്ടത്‌.വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും മോശമായ ആശയമാണിത്‌ എന്ന്‌ അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്കൂളു കള്‍ക്ക്‌ സുരക്ഷാകാര്യങ്ങളില്‍ ഉപദേശം നല്‍കുന്ന കെന്റ്രമ്പിന്റെ നിര്‍ദേശം അധ്യാപകര്‍ക്ക്‌ തോക്കു നല്‍കുന്നതിനു പകരം സ്കൂളുകളില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയോയാഗിക്കണമെന്നാണ്‌. വേണ്ടത്ര പരിശീലനമിലാത്ത അധ്യാപകര്‍ക്ക്‌ തോക്കുകള്‍ നല്‍കുന്നത്‌ അപകടകരമാണ്‌ എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

ഹാറോള്‍ഡ്‌ സ്കൂളില്‍ 110 വിദ്യാര്‍ഥികളാണുള്ളത്‌. കിന്‍ഡര്‍ഗാര്‍ട്ടനിലുള്ളവര്‍ മുതല്‍ കൃഷി ശാസ്ത്ര കോഴ്‌സുകളിലുള്ളവര്‍വരെ ഇവരില്‍ ഉള്‍പ്പെടും. ഹോര്‍ട്ടി കള്‍ച്ചര്‍. സോയില്‍ സയന്‍സ്‌ തുടങ്ങിയ കോഴ്‌സുകളിലുള്ള വിദ്യാര്‍ഥികളില്‍ പലരും 18 വയസുള്ളവരാണ്‌.

ആയുധങ്ങള്‍ കൈവശം വെയ്ക്കാനുള്ള അവകാശത്തിനു വേണ്ടി ക്യാമ്പെയിന്‍ നടത്തുന്ന സംഘടനകള്‍ അമേരിക്കയിലുണ്ട്‌. ഹാറോള്‍ഡ്‌ സ്കൂള്‍അധികൃതരുടെ തീരുമാനത്തെഅവര്‍ സ്വാഗതം ചെയ്യുന്നുമുണ്ട്‌. “അധ്യാപകരെയും സ്കൂളിലെ ജീവനക്കാരെയും ആയുധമണിയിക്കുന്നത്‌ മറ്റ്‌ സുരക്ഷാ സഠവിധാനങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ നല്ലോരുപ്രതിരോധ മാര്‍ഗമാണ്‌” എന്ന താണ്‌ ആയുധങ്ങള്‍ കൈവശംവെയക്കാനുള്ള പൌരന്മാരുടെഅവകാശത്തിനിവേണ്ടി കൂാ‍മ്പയിന്‍ നടത്തുന്ന കമ്മിറ്റിയുടെ ചെയര്‍മാനായ അലന്‍ഗൊട്ടീബ്‌ പറഞ്ഞത്‌. ക്ലാസ്‌മുറിയില്‍ ആരെങ്കിലും വെടിവച്ചാല്‍ ഉടന്‍ നടപടി എടുക്കാന്‍ കഴിയുക അധ്യാപകനായിരിക്കും എന്നാണദ്ദേഹത്തിന്റെവാദം. “സെക്യൂരിറ്റി ജീവനക്കാര്‍ക്ക്‌ എല്ലായിടത്തും എല്ലായിപ്പോഴും നില്‍ക്കാനാവില. അടിയന്തര ഘട്ടത്തില്‍ ഓരോ നിമിഷവും വിലപ്പെട്ടതാണ്‌” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനകം നടന്നപ്രധാന സ്കൂള്‍ വെടിവെപ്പുകള്‍ ഇവയാണ്‌. 1999 എപ്രിലില്‍ കൊളറാ ഡോയിലെ കൊളമ്പയിന്‍ ഹൈസ്കൂളില്‍ എറിക്ക്‌ ഹാരിസ്‌, ഡയ്‌ലാന്‍ ക്ലിബോള്‍ഡ എന്നീ വിദ്യാര്‍ഥികള്‍ 12 വിദ്യാര്‍ഥികളെയും ഒരധ്യപകനെയും വെടിവച്ചുകൊന്നശേഷം സ്വയം നിറയൊഴിച്ച്‌ ആത്മഹത്യ ചെയതു.

2000 ഫെബ്രുവരിയില്‍ മിച്ചിഗണിലെ ഫ്‌ളിന്റില്‍ ബിയൂള്‍എലിമന്ററി സ്കൂളില്‍ ആറുവയസുള്ള കയലാറോഇണ്ട്‌ സഹപാഠിയുടെ വെടിയേറ്റുമരിച്ചു. വെടിവെച്ച സഹപാഠിയും ആറു വയസുകാരനായിരുന്നു.

2000 മെയില്‍ ഫ്‌ളോറിഡയിലെ ലേക്ക്‌വര്‍ത്ത്‌ സ്കൂളില്‍ 13 വയസുള്ള നേറ്റ്‌ ബ്രസില്‍ എന്ന വിദ്യാര്‍ഥി ഒരു അധ്യാപകനെ വെടിവെച്ചുകൊന്നു. 2005 മാര്‍ച്ചില്‍ വടക്കന്‍ മിനിസോട്ടയിലെ റെഡ്‌ലേക്ക്‌ ഹൈസ്കൂളില്‍ 16 വയസുള്ള ജെഫ്‌വെയ്‌സ്‌ എന്ന വിദ്യാര്‍ഥി അഞ്ചു വിദ്യാര്‍ത്തികളെയും ഒരു അധ്യാപകനെയും ഒരു സെക്യൂരിറ്റി ഗാര്‍ഡിനെയും വെടിവെച്ചു കൊന്നശേഷം ആത്മഹത്യചെയ്തു. തന്റെ മുത്തച്ഛനേയും അദ്ദേത്തിന്റെ സുഹൃത്തിനെയും വെടിവച്ചുകൊന്നശേഷ മായിരുന്നു വെയ്‌സ്‌ സ്കൂളില്‍ എത്തി കൂട്ടക്കൊലനടത്തിയത്‌.

2006 സെപ്തംബറില്‍ പടിഞ്ഞാറന്‍ വിസ്കോണ്‍സില്‍ 15 വയസുള്ള വിദ്യാര്‍ഥി സ്കൂള്‍പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു. 2007 ഏപ്രിലില്‍ വിര്‍ജിനിയ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറിയില്‍ ചോസിയിങ്ന്‍ഘു വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 33 പേരെ വെടിവച്ചുകൊന്നു. 2008 ഫെബ്രുവരിയില്‍ വടക്കന്‍ ഇല്ലിനോസ്‌ യൂണിവേഴ്‌സിറ്റിയില്‍ ഒരുകുട്ടി 5 വിദ്യാര്‍ഥികളെ വെടിവച്ചുകൊന്നു.

Advertisements

2 പ്രതികരണങ്ങള്‍ to “അമേരിക്കയില്‍ അധ്യാപകര്‍ക്ക്‌ പുസ്തകങ്ങള്‍ക്കൊപ്പം കൈത്തോക്കും – ആന്‍ഡ്രൂക്ലാര്‍ക്ക്‌”

  1. ജനയുഗം said

    അമേരിക്കയില്‍ അധ്യാപകര്‍ക്ക്‌ പുസ്തകങ്ങള്‍ക്കൊപ്പം കൈത്തോക്കും
    -ആന്‍ഡ്രൂക്ലാര്‍ക്ക്‌

  2. nabeel said

    കൈതോക്ക് അദ്ധ്യാപകര്‍ക്ക് കൊടുക്കുന്നതിനെ അത്ര ശക്തമായെതിര്‍ക്കേണ്ട, കാരണം നമ്മള്‍ എതിര്‍ത്തതിനെയൊക്കെ അവരേക്കാള്‍ ശക്തമായി നടപ്പിലാക്കിയ ചരിത്രം നമുക്കുണ്ട്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: