ജനയുഗം വാര്‍ത്തകള്‍

സാമ്പത്തിക നിരീക്ഷണ റിപ്പൊര്‍ട്ടും യാഥാര്‍ത്ഥ്യങ്ങളും.

Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 28, 2008

സാമ്പത്തിക നിരീക്ഷണ റിപ്പൊര്‍ട്ടും യാഥാര്‍ത്ഥ്യങ്ങളും.

പ്രഫ. കെ രാമചന്ദ്രന്‍ നായര്‍

ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക്‌ ആശങ്കയുണ്ടാക്കുന്നതരത്തിലാണ്‌ സമ്പദ്‌വ്യവസ്ഥയും രാജ്യവും ഇന്ന്‌ മുന്നോട്ട പോകുന്നത്‌.

വിലക്കയറ്റം രണ്ടക്ക നിരക്ക്‌കടന്നു. അത അടുത്തകാലത്തകുറയുന്ന ലക്ഷണവുമില്ല. വളര്‍ച്ചാനിരക്ക്‌ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറയു മെന്ന്‌ പലരും പ്രവചിച്ചു തുടങ്ങി. കാര്‍ഷികമേഖല തളര്‍ച്ചയിലാണ്‌. ഭക്ഷ്യസുരക്ഷ അപകടത്തി ലാണ്‌. തൊഴില്‍ലഭ്യതയില്‍ മെച്ചം കാണു ന്നില്ല. ഇത്തരം ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ഇക്കഴിഞ്ഞ ജൂലൈ 30ന്‌, 2008-09 കാലത്തേക്കുള്ള ‘സാമ്പത്തിക നിരീക്ഷണം’ (ECONOMIC OUTLOOK, 2008-9) എന്ന റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുകയുണ്ടായി. നേരത്തെസൂചിപ്പിച്ച ആശങ്കകള്‍ ദൂരീകരിക്കാന്‍ ഈ റിപ്പോര്‍ട്ടിന്‌ കഴിയുമോ എന്ന്‌ പരിശോധിക്കാം.

ഒമ്പത്‌ വിഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണത്‌. സാമ്പത്തികവളര്‍ച്ച, അന്താരാഷ്ട്ര സാമ്പത്തിക സ്ഥിതി, സമ്പദ്‌വ്യവസ്ഥയിലെ ഘടന, വിദേശവാണിജ്യം, മൂലധന ഒഴുക്ക്‌, വിലനിലവാരം, തൊഴില്‍, ഫൈനാന്‍ഷ്യല്‍ മേഖല, ഓഹരികമ്പോളം, കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഫിസ്ക്കല്‍സ്ഥിതി എന്നിവയാണ്‌ റിപ്പോട്ടില്‍ വിശകലനം ചെയ്തിട്ടുള്ളത്‌. 2007-08 ലെ സ്ഥിതിയുമായി താരതമ്യം ചെയ്താണ്‌ 2008-09 ലേക്കുള്ള നിരീക്ഷണംനടത്തിയിട്ടുള്ളത്‌.

2007-08 ലെ സാമ്പത്തികവളര്‍ച്ചാനിരക്ക്‌ 9 ശതമാനമായിരുന്നു എന്ന്‌ പറയുന്ന നിരീക്ഷണ റിപ്പോര്‍ട്ട്‌ പിന്നിട്‌ 2003-04 കാലത്ത്‌ ഇതിലും കുറഞ്ഞ നിരക്കായിരുന്നുവെന്ന്‌സൂചിപ്പിച്ചുകൊണ്ട്‌ ആശ്വാസംജനിപ്പിക്കുന്നുണ്ട്‌. എന്നാല്‍ 2008-09 ലെ കാര്യം പറയുമ്പോള്‍ 9 ശതമാനം നിരക്ക്‌ കൈവരിക്കാന്‍ കഴിയില്ല എന്ന്‌ പറയുന്നു. അതിനുള്ള പഴി മുഴുവന്‍ അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയിലെ സംഭവങ്ങള്‍ക്കാണ്‌ നല്‍കിയിട്ടുള്ളത്‌. ലോകവപണിയിലെ ഉയര്‍ന്ന വിലക്കയറ്റം, പ്രത്യേകിച്ചും ക്രൂഡോയിലിന്റേത്‌. സാമ്പത്തികതളര്‍ച്ച, മൂലധന-വായ്‌പാ വിപണിയിലുണ്ടായ കടുത്തഞ്ഞെരുക്കം എന്നിവ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയേയുംസാരമായി ബാധിച്ചു. 1991 മുതല്‍ തുടങ്ങിയ സമ്പദ്‌വ്യവസ്ഥിതിയുടെ തുറന്നിടലലേന്‍ ഇതിന്‌ കാരണം എന്നതിന്‌ ഇവിടെ പ്രസക്തിയുണ്ട്‌. ഇനിയും കലവറയിലുള്ള മറ്റ്‌ ചില നയങ്ങള്‍ കൂടി പുറത്തെടുത്താല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, ലോകസമ്പദ്‌വ്യവസ്ഥയിലെ ചാഞ്ചാട്ടങ്ങളനുസരിച്ച്‌ നീങ്ങേണ്ടിവരും. എണ്ണ ഇറക്കുഅി‍യിലുണ്ടായ വര്‍ധിച്ച ചെലവ്‌ വിദേശ അടച്ചുബാക്കി കണക്കിലെ കമ്മി വര്‍ധിപ്പിച്ചു. ഇത്‌ 2008-09 ലും തുടരുമെന്നാണ്‌ സൂചന. ഇതിന്റെയൊക്കെ ഫലമായി ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചാനിരക്ക്‌ ഈവര്‍ഷത്തില്‍ ഇനിയും കുറയാനാണ്‌ സാധ്യത. 2008-09 ല്‍ നിരക്ക്‌ 7.7 ശതമാനമായിരിക്കും എന്ന്‌ നിരീക്ഷണ റിപ്പോര്‍ട്ട്‌ പറയുന്നു. കാര്‍ഷികമേഖലയിലെ വളര്‍ച്ച രണ്ട്‌ ശത മാനത്തിലേറെയാകാന്‍ സാധ്യതയില്ല. അതിന്റെഫലമായി ഭക്ഷ്യസുരക്ഷ 2008-09 ലും അപകടത്തിലാകും.

വ്യവസായ മേഖലയിലെ വളച്ച 2008-09 ല്‍ 7.5 ശതമാനവും സേവനമേഖലയിലെ വളച്ചാനിരക്ക്‌ 9.6 ശതമാനവുമായിരിക്കുമെന്നാണ്‌ പ്രവചനം. എന്നാല്‍ കാര്‍ഷികേതര മേഖലകളുടെ ജി ഡി പി പങ്ക്‌ 2006-07 ല്‍ 11 ശതമാനമായിരുന്നത്‌ 10 ശതമാനമയും, 2008-09 അത്‌ വീണ്ടും കുറഞ്ഞ്‌ 8.9 ശതമാനത്തിലെത്തുമെന്നാണ്‌ നിരീക്ഷണ റിപ്പോര്‍ട്ട്‌പറയുന്നത്‌. ചുരുക്കത്തില്‍ സമ്പദവ്യവസ്ഥയുടെ സമസ്ത മേഖലകളിലും തളര്‍ച്ചയുടെനിഴലുകള്‍ വ്യാപിക്കുകയാണോ എന്നാണ ആശങ്ക. ഭക്ഷ്യ സുരക്ഷ കൂടി ഇല്ലാതായാലും ആഫ്രിക്കന്‍ രാജ്യങ്ങളുടെ നിലവാരത്തിലേക്ക്‌ ഇന്ത്യ എത്തുകയില്ല എന്ന്‌ ആശ്വസിക്കാം. എന്തു കൊണ്ടാണ്‌ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക 2008-09 കാലത്ത കുറയുന്നത്‌. നിരീക്ഷണ റിപ്പോര്‍ട്ട്‌ ഇതിനു മറുപടി പറയാന്‍ ശ്രമിക്കുന്നുണ്ട്‌. വളര്‍ച്ചയ്ക്ക്‌ സഹായകമായ ഘടകാള്‍ അടിസ്ഥാന സൌകര്യങ്ങളണ്‌ . എന്നാലിവയില്‍ വൈദ്യുതി, റോഡ്‌-റെയില്‍ ഗതാഗതം, തുറമുഖങ്ങള്‍, ജലസേചനം, കുടിവെള്ളം എന്നീ ഉപമേഖലകളിലെ തളര്‍ച്ച സാമ്പത്തികവളര്‍ച്ച നിരക്കുകള്‍ കുറയാനിടയാക്കിയിട്ടുണ്ട്‌. ഇതിനുപുറമെ ആഭ്യന്തര മിച്ച സമ്പാദ്യ നിരക്കിലുണ്ടായ കുറവ്‌ നിര്‍ണായകമായ ഒരു ഘടകമായിട്ടുണ്ട്‌.പൊതുമേഖലയിലും സ്വകാര്യ കോര്‍പ്പറേറ്റ്‌ മേഖലയിലും മിച്ചസമ്പാദ്യനിരക്ക്‌ ഒരേപോലെതന്നെ കുറയുകയാണ. സബ്‌സിഡികള്‍ വെട്ടിക്കുറച്ചാല്‍ മാത്രമേ മിച്ചസമ്പാദ്യ നിരക്ക്‌ ഉയര്‍ത്താന്‍ പറ്റൂ എന്നാണ്‌നിരീക്ഷണ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത.

1991 ല്‍ വിദേശവാണിജ്യകണക്കില്‍ ഭീമമായ കമ്മിയുംവിദേശനാണ്യശേഖരത്തില്‍വമ്പിച്ച ചോര്‍ച്ചയും ഉണ്ടായപ്പോഴാണല്ലോ ഉദാരവതക്കരണം, സ്വകാര്യവതക്കരണം,ആഗോളവതക്കരണം എന്ന മുക്കൂട്ട്‌ ചേര്‍ത്ത ഘടനാപരമായ സാമ്പത്തിക പരി ഷ്കാരങ്ങള്‍ക്ക്‌ ഇന്ത്യ തുടക്കം കുറിച്ചത്‌. എന്നിട്ട്‌ 2008-09 ആയപ്പോള്‍ സ്ഥിതിയെന്തായി? വിദേശവാണിജ്യ കണക്കിലെ കറന്റ്‌ അക്കൌണ്ട്‌ കമ്മി 41.50 ബില്യണ്‍ഡോളറിലെത്തി നില്‍ക്കുന്നു. അതേസമയത്ത്‌ വിദേശ മൂല
ധനമായി ഒഴുകിയെത്തിയത്‌ 70.90 ബില്യണ്‍ ഡോളറാണ്‌. അതുകൊണ്ട്‌ തന്നെ വിദേശനാണ്യശേഖരത്തില്‍ എതാണ്ട്‌ 29 ബില്യണ്‍ ഡോളര്‍ വര്‍ധനവുണ്ടയി. എന്നാല്‍ ലോക മൂലധന കമ്പോളത്തില്‍ നിലനില്‍ക്കുന്ന അനിയന്ത്രിതവും ഊഹിക്കാന്‍ പറ്റാത്ത തരത്തിലുമുള്ള ചാഞ്ചാട്ടം 2008-09 ലെ ഇനിയുള്ള മാസങ്ങളില്‍ പ്രശ്നങ്ങള്‍ സുഷ്ടിച്ചേക്കും.

സാമ്പത്തിക നിരീക്ഷണറിപ്പോര്‍ട്ട്‌ (2008-09)9) ല്‍ വിലക്കയറ്റം പണപ്പെരുപ്പം എന്നിവയെക്കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്‌. മൊത്ത വില സൂചിക, ഉപഭോതൃ വിലസൂചികയെന്നിവയില്‍ ഉണ്ടായിട്ടുള്ള വര്‍ധന ആശങ്കയുണ്ടാക്കുന്നില്ല എന്ന്‌പറയുന്ന റിപ്പോര്‍ട്ട്‌ വാര്‍ഷികനിരക്കില്‍ തിട്ടപ്പെടുത്തുന്ന വിലക്കയറ്റത്തിനാണ്‌ പ്രാധാന്യം നല്‍കുന്നത്‌. എന്നാല്‍ 2008 എപ്രിലില്‍ മാത്രം മൊത്തവിലസൂചികയില്‍ 23 ശതമാനത്തിന്റെ വര്‍ധനവുണ്ടായി എന്ന്‌ സമ്മതിക്കുന്നു. 2008 ജൂണില്‍ ഇത്‌ 16 ശതമാനമായിരുന്നു. എന്നല്‍ മൊത്ത സൂചികയില്‍ മാസാമാസം ഉണ്ടാകുന്ന മാറ്റങ്ങള്‍ ഉപഭോതൃവിലസൂചിക, ചിലറ വിലകള്‍ എന്നിവയില്‍ പ്രതിഫലിക്കുന്നില്ല എന്നതാണ്‌ അനുഭവം.

1999–2005 കാലത്ത്‌ തൊഴില്‍ലഭ്യതയില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി നാഷണല്‍സാമ്പിള്‍ സര്‍വേ 61-ആം വട്ടം സര്‍വേ നല്‍കുന്ന കണക്കുകള്‍ ഉദ്ധരിച്ച്‌ നിരീക്ഷണ റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരിനെ ശ്ലാഘിക്കുന്നുണ്ട്‌. എന്നാല്‍ കാര്‍ഷികമേഖലയിലെ വര്‍ധനമോശമായി തുടരുന്നു. പണത്തിന്റെ സ്റ്റോക്ക്‌ 21 ശതമാനം കണ്ട്‌ വര്‍ധിച്ചതുകൊണ്ട്‌ വായ്‌പാ വിന്യാസവും വര്‍ധിച്ചിട്ടുണ്ട്‌. റിസര്‍വ്‌ ബാങ്ക്‌ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഈയിടയ്ക്‌ക്‍എടുത്ത നടപടികള്‍ ഫലവത്താകുന്നില്ല എന്ന്‌ സ്പഷ്ടം.

കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും ഫിസ്കല്‍ സ്ഥിതിയും മെച്ചമഗ്ല. 2001-02 ഫിസ്ക്കല്‍ കമ്മി 9.9 ശതമാനമായിരുന്നത്‌ 2008-09 ല്‍ 4.6 ശതമന്നമായി കുറയുമെന്നാണ്‌ നിരീക്ഷണ റിപ്പോര്‍ട്ടിലെ പ്രവചനം. സബ്‌സിഡികള്‍’ കാര്‍ഷികവായ്‌പ എഴുതിത്തള്ളല്‍, കേന്ദ്രശമ്പള കമ്മിഷന്‍ നിര്‍ദേശങ്ങള്‍നടപ്പിലാക്കുമ്പോഴുണ്ടാക്കുന്നഅധിക ബാദ്ധ്യതകള്‍ എന്നിവഎല്ലാം കൂടി ജി ഡി പി യുടെഅഞ്ച ശതമാനം വരും. ഇവകൂടി കണക്കിലെടുത്താല്‍ ഫിസ്ക്കല്‍ കമ്മി ഇനിയും വര്‍ധിക്കും. ഇതിന്റെ ഭവിഷ്യത്തുകള്‍ റിപ്പോര്‍ട്ടില്‍ സ്പര്‍ശിക്കുന്നില്ല.

ചുരുക്കത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ 2008-09 ലെ സാമ്പത്തിക നിരീക്ഷണ റിപ്പോര്‍ട്ട്‌ സാധാരണക്കാരന്റെ ആശങ്കകള്‍ക്ക്‌ പരിഹാരംനിര്‍ദേശിക്കുന്നില്ല.

Advertisements

ഒരു പ്രതികരണം to “സാമ്പത്തിക നിരീക്ഷണ റിപ്പൊര്‍ട്ടും യാഥാര്‍ത്ഥ്യങ്ങളും.”

  1. ജനയുഗം said

    വ്യവസായ മേഖലയിലെ വളച്ച 2008-09 ല്‍ 7.5 ശതമാനവും സേവനമേഖലയിലെ വളച്ചാനിരക്ക്‌ 9.6 ശതമാനവുമായിരിക്കുമെന്നാണ്‌ പ്രവചനം. എന്നാല്‍ കാര്‍ഷികേതര മേഖലകളുടെ ജി ഡി പി പങ്ക്‌ 2006-07 ല്‍ 11 ശതമാനമായിരുന്നത്‌ 10 ശതമാനമയും, 2008-09 അത്‌ വീണ്ടും കുറഞ്ഞ്‌ 8.9 ശതമാനത്തിലെത്തുമെന്നാണ്‌ നിരീക്ഷണ റിപ്പോര്‍ട്ട്‌പറയുന്നത്‌. ചുരുക്കത്തില്‍ സമ്പദവ്യവസ്ഥയുടെ സമസ്ത മേഖലകളിലും തളര്‍ച്ചയുടെനിഴലുകള്‍ വ്യാപിക്കുകയാണോ എന്നാണ ആശങ്ക. ഭക്ഷ്യ സുരക്ഷ കൂടി ഇല്ലാതായാലും ആഫ്രിക്കന്‍ രാജ്യങ്ങളുടെ നിലവാരത്തിലേക്ക്‌ ഇന്ത്യ എത്തുകയില്ല എന്ന്‌ ആശ്വസിക്കാം
    -പ്രഫ. കെ രാമചന്ദ്രന്‍ നായര്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: