ജനയുഗം വാര്‍ത്തകള്‍

പണിമുടക്ക്‌ അവകാശം അനിശേധ്യം

Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 31, 2008

പണിമുടക്ക്‌ അവകാശം അനിശേധ്യം

തൊഴിലാളികള്‍ പണിമുടക്കുന്നത്‌ മഹാപാതകവും രാജ്യദ്രോഹവും എന്ന മട്ടില്‍ എറെക്കാലമായി ചില മാധ്യമങ്ങളും വ്യക്തികളും പ്രചാരണം നടത്തിവരുന്നുണ്ട്‌. അത്തരക്കാരുടെ പ്രചാരവേലയ്ക്ക്‌ അടുത്തിടെയായി ശക്തിയേറുകയും ചെയ്തിട്ടുണ്ട്‌. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യഅടുത്ത നാളില്‍ നടത്തിയ പ്രസ്താവന പണിമുടക്ക്‌ എതിരാളികളായവരുടെ കയ്യിലെ ആയുധമായി തീര്‍ന്നതോടെ പണിമുടക്ക്‌ വിരുദ്ധ ചര്‍ച്ചകളും പ്രചാരണങ്ങളും കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുന്നു.

തൊഴിലാളികള്‍ പണിമുടക്കാന്‍ പാടില്ല, പണിമുടക്ക്‌ ജനദ്രോഹവും രാജ്യദ്രോഹവുമാണ്‌, ജനങ്ങളെ കടുത്ത ക്ലേശത്തില്‍ എത്തിക്കുന്നതാണ്‌ പണിമുടക്ക്‌, രോഗികളും മറ്റ്‌ അത്യാവശ്യക്കാരും പണിമുടക്ക്‌ ദിനത്തില്‍ വലാതെ വലയുന്നു, വ്യവസായികളെ പണിമുടക്കുകള്‍ ഭയപ്പെടുത്തുന്നു….. ഇങ്ങനെ നീളുന്ന വലിയ പട്ടിക തന്നെയുണ്ട്‌ പണിമുടക്ക്‌ വിരുദ്ധ പ്രചാരകരുടെ കയ്യില്‍. മനുഷ്യസ്നേഹികളും രാജ്യതാല്‍പര്യമുള്ളവരും എന്ന മട്ടിലാണ്‌ ഇത്തരക്കാര്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കുക. എന്നാല്‍ മനുഷ്യസ്നേഹവും രാജ്യതാല്‍പര്യവും തങ്ങളുടെ നിക്ഷിപ്ത അജണ്ടകള്‍ക്ക്‌ ആഭിമുഖ്യം ലഭിക്കുവാന്‍ വേണ്ടിമാത്രം ഉപയോഗിക്കേണ്ട കരുക്കളാണ്‌ എന്നു കരുതിയിരിക്കുന്ന കൂട്ടരാണ്‌ അവര്‍ എന്ന്‌ വ്യക്തമാണ.

അസോസിയേറ്റ്‌ ചേമ്പേഴ്‌സ്‌ ഓഫ്‌ കൊമേഴ്‌സ്‌ ആന്റ്‌ ഇന്‍ഡ്‌സ്ട്രി എന്ന വാണിജ്യ സംഘടനയുടെ യോഗത്തില്‍ പങ്കെടുത്ത്‌ പ്രസംഗിക്കുമ്പോഴാണ്‌ ബുദ്ധദേവ്‌ ഭട്ടാചാര്യ പണിമുടക്കുകള്‍ക്കും ബന്ദുകള്‍ക്കുമെതിരെ അഭിപ്രായപ്രകടനം നടത്തിയത്‌. വേണ്ടത്ര ആലോചനയും തിരിച്ചറിവുമില്ലാത്ത പ്രസ്താവനയാണ്‌ അത്‌ എന്ന കാര്യത്തില്‍തര്‍ക്കമില്ല. പൊതുവില്‍ മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദത്തിനൊപ്പം തന്റെയും ശബ്ദം കേള്‍ക്കട്ടെ എന്നു കരുതുന്നവര്‍ക്കുമാത്രമേ ഇത്തരമൊരു പ്രസ്താവന നടത്താനാവൂ തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായ പ്രകടനമാണതെന്ന്‌ വ്യക്തമായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ ആ പ്രസ്താവനയുടെ ഭോഷ്ക്‌ തിരിച്ചറിഞ്ഞ്‌ തള്ളിക്കളഞ്ഞിട്ടുണ്ട്‌. സ്വന്തം പാര്‍ട്ടി ആഹ്വാനം ചെയ്താലും പണിമുടക്കിനെയും ബന്ദിനെയും എതിര്‍ക്കുമെന്ന ബുദ്ധദേവിന്റെ പ്രസ്താവനയില്‍ ഗുരുതരമായ പാര്‍ട്ടി അച്ചടക്ക ലംഘനം പോലുമുണ്ട്‌. സ്വന്തം പാര്‍ട്ടിയുടെ ഉന്നതമായ ഘടകത്തില്‍ അംഗമായിരിക്കുന്ന ഒരാള്‍ തന്റെ പാര്‍ട്ടി ആഹ്വാനം ചെയ്താലും എതിര്‍ക്കുമെന്ന്‌ ഒരു വാണിജ്യസംഘടനയുടെ സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നതിലെ അനൌചിത്യം ശ്രദ്ധിക്കപ്പെടാതെപോവാകയില്ല.

പണിമുടക്കാനുള്ള അവകാശം തൊഴിലാളികളുടെ നിഷേധിക്കാനാവാത്ത അവകാശമാണ്‌. സ്വന്തം തൊഴില്‍ ഒരുദിനം ഉപേക്ഷിക്കുക മാത്രമല്ല പണിമുടക്കുമ്പോള്‍ തൊഴിലാളി അനുഷ്ഠിക്കുന്നത്‌’ തന്റെ വേതനം കൂടി ഉപേക്ഷിക്കുകയാ ണ്‌. ഇത്‌ ആരെങ്കിലും തൊഴിലാളികള്‍ക്ക്‌ കല്‍പിച്ചുകൊടുത്ത ഔദാര്യമല്ല. ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ കാലം മുതല്‍ തൊഴിലാളികള്‍ അനുഷ്ഠിച്ചുവരുന്ന പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും വഴിയാണ്‌. അന്നും സര്‍ക്കാരുകളോ കോടതികളോ ബൂര്‍ഷ്വാ മാധ്യമങ്ങളോ ഇതിനെ പിന്തുണച്ചിരുന്നില്ല. തൊഴിലാളി സ്വന്തം താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയല്ല അക്കാലത്തും പണിമുടക്ക്‌ നടത്തിയിരുന്നത്‌. അതൊക്കെയും സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെകൂടി ഭാഗമായിരുന്നു. ബാലഗംഗാധര തിലകനെ ആറുവര്‍ഷത്തേക്ക്‌ നാടുകടത്താന്‍ തീരുമാനിച്ചപ്പോള്‍ ആറു ദിവസം പണിമുടക്കി ബോംബെയിലെ തൊഴിലാളികള്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഐതിഹാസിക അധ്യായം എഴുതിച്ചേര്‍ത്തിരുന്നു. തൊഴിലാളികളുടെ അനിവാര്യമായ അവകാശങ്ങള്‍ മുന്‍നിര്‍ത്തിയും ഓരോ വ്യവസായ സ്ഥാപന ത്തിലും പണിശാലയിലും തൊഴിലിടങ്ങളിലുമൊക്കെ പണിമുടക്കുകള്‍ നടന്നിരിക്കും. പക്ഷേ ദേശീയ പണിമുടക്കുക ളില്‍ രാജ്യത്തെയാകെ ബാധിക്കുന്നതും മൊത്തം ജനങ്ങളുടേയും വിഷയങ്ങളാണ്‌ തൊഴിലാളികള്‍ ഉന്നയിക്കുന്നത്‌. പണിമുടക്ക്‌ ഈ അര്‍ത്ഥത്തില്‍ രാജ്യതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന പ്രക്ഷോഭമാണ്‌. ജനാധിപത്യ വിരുദ്ധ സര്‍ക്കാരുകള്‍ ഇതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ചരിത്രവുമുണ്ട്‌. കോടതികള്‍ പോലും പണിമുടക്കുകള്‍ക്കെതിരായി കര്‍ശന സ്വരത്തില്‍ സംസാരിച്ചിട്ടുണ്ട്‌. തൊഴിലാളികള്‍ക്ക്‌ പണിമുടക്കാന്‍ അവകാശമില്ലെന്നും മിണ്ടാപ്രാണികളെപ്പോലെ പണി യെടുത്തുകൊള്ളണമെന്നും അടുത്തകാലത്താണ്‌ സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയത്‌. പക്ഷേ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്ന്യം തൊഴിലാളികളുടെ ജനാധിപത്യ അവകാശത്തെ ഹനിക്കുവാനായിട്ടില്ല. വിടേശാധിപത്യകാലം മുതലേ തൊഴിലാളികള്‍ അനുഭവിച്ചുവരുന്ന അവകാശം ജനാധിപത്യ വ്യവസ്ഥയില്‍ തട്ടിപ്പറിക്കുവാനാവില്ല. എന്തിനും ഏതിനും ഹര്‍ത്താലുകളും ബന്ദുകളും പാടില്ല. തൊട്ടതിനൊക്കെയും ബന്ദ്‌ ആഹ്വാനം നടത്തുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതുതന്നെ. എന്നാല്‍ രാജ്യത്തെയും ജനങ്ങളെയാകെയും ബാധിക്കുന്ന വിഷയത്തില്‍ തൊഴിലാളികള്‍ അത്യപൂര്‍വമായി നടത്തുന്ന പണിമുടക്കുകളെ അപഹസിക്കുന്നതും ഇകഴ്ത്തുന്നതും രാജ്യതാല്‍പര്‍യ്ത്തിന്‌ വിരുദ്ധമാണ്‌.

ആശുപത്രിയില്‍ രോഗിക്കെത്താന്‍ കഴിഞ്ഞില്ല, മരണവീട്ടില്‍ ബന്ധുക്കള്‍ക്ക്‌ എത്താന്‍ താമസമുണ്ടായി എന്നിത്യാദി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ്‌ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പണിമുടക്കുകളെ അപഹസിക്കുന്നത്‌. പണിമുടക്കില്‍ ഉന്നയിക്കുന്ന മൂര്‍ത്തമായ ആവശ്യങ്ങളൊന്നും അവര്‍ പരിഗണിക്കുന്നതേയില്ല. കര്‍ഷക ആത്മഹത്യകളുടെ പരമ്പരകള്‍ക്ക്‌ വിരാമിടാന്‍ കാര്‍ഷിക രംഗത്തെ ശക്തിപ്പെടുത്തണമെന്നും പൊതുവിതരണ സമ്പ്രദായം തകര്‍ക്കരുതെന്നും പൊതുമേഖലയെ സംരക്ഷിക്കണമെന്നും രാജ്യത്തെ സാമ്രാജ്യത്വ ശക്തികള്‍ക്ക്‌ അടിയറവെയ്ക്കരുതെന്നുമുള്ള തൊഴിലാളലികളും ജനങ്ങളും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളൊന്നുംകേള്‍ക്കാന്‍പോലും മനസ്സില്ലാത്തവരാണ്‌ പണിമുടക്ക്‌ വിരുദ്ധപ്രചാരകര്‍.

ബൂര്‍ഷ്വാ മാധ്യമങ്ങളുടെ പ്രചാരണ കോലാഹലങ്ങള്‍ക്കൊപ്പം നിന്നാല്‍ കയ്യടി കിട്ടുമെന്ന്‌ കരുതി ഒഴുക്കിനൊപ്പം നീന്താന്‍ ആരും മുതിരരുത്‌. പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനുള്ള അവകാശം തൊഴിലാളി പ്രകടിപ്പിക്കുന്നതുകൊണ്ട്‌ വികസനം തടയപ്പെടുന്നുവെന്നും രാജ്യത്തിന്റെ മുന്നേറ്റം ചെറുക്കപ്പെടുന്നുവെന്നും പ്രചരിപ്പിക്കുന്നവര്‍ ഉപരിപ്ലവമായ ചിന്തയുടെ കെണിയില്‍ പെട്ടുപോയവരാണ.

പണിമുടക്കുകളും സമരങ്ങളും പ്രതിഷേധ മാര്‍ഗങ്ങളുംഅനുവദിക്കാന്‍ പാടിലെന്‍ന്നുള്ളത്‌ സാമ്രാജ്യത്വ ശക്തികളുടെയും എകാധിപതികളുടെയും അജണ്ടയാണ്‌. അതിനുപിന്നാലെ പോകുന്നവര്‍ അരാഷ്ട്രീയവല്‍ക്കരണത്തിനു പിന്തുണ പ്രഖ്യാപിക്കുന്നവരും അരാജകത്വ പ്രവണതകളെപ്രോത്സാഹിപ്പിക്കുന്നവരും ജനാധിപത്യ അവകാശങ്ങളെധ്വംസിക്കുന്നവരുമാണ്‌. പ്രതിഷേധിക്കുവാനും പ്രതികരിക്കുവാനും കഴിയാത്ത ഒരു ജനസമൂഹത്തെ സൃഷ്ടിക്കണമെന്ന്ആഗ്രഹിക്കുന്നവര്‍ രാജ്യതാല്‍പര്യത്തെയും ജനാധിപത്യഅവകാശങ്ങളെയും ചവിട്ടി മെതിക്കുന്നവരാണ്‌, സ്വേച്ഛാപ്രവണതകള്‍ സാഫല്യത്തിലെത്തണമെന്ന്‌ കരുതുന്നവരാണ്‌.

Advertisements

ഒരു പ്രതികരണം to “പണിമുടക്ക്‌ അവകാശം അനിശേധ്യം”

  1. ജനയുഗം said

    പണിമുടക്ക്‌ അവകാശം അനിശേധ്യം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: