ജനയുഗം വാര്‍ത്തകള്‍

ജി ഡി പിയും കണക്കിലെ കളികളും

Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 1, 2008

ജി ഡി പിയും കണക്കിലെ കളികളും

ലോക്കത്തെ അതിദ്രുതം വളരുന്ന സമ്പദ്‌ വ്യവസ്ഥകളിലൊന്നാണ്‌ ഇന്ത്യയുടേതെന്ന മേനിനടിക്കല്‍ കുറെനാളുകളായി ഏതാണ്ടൊരു ഫാഷന്‍ പോലെ ആവര്‍ത്തിച്ചുകേള്‍ക്കുന്നുണ്ട്‌. ചില ഭരണകര്‍ത്താക്കളും ഒരു വിഭാഗംസാമ്പത്തിക വിദഗ്‌ധരുമൊക്കെയാണ്‌ ഇതിന്റെ പ്രണേതാക്കള്‍. ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെയും (ജി ഡി പി) ഓഹരി സൂചികയുടെയും കണക്കുകളെ അടിസ്ഥാനമാക്കിയുള്ള ഈ അവകാശവാദത്തിന്‌ സമ്പദ്‌ ശാസ്ത്രത്തിന്റെ പിന്തുണയുമുണ്ട്‌. എന്നാല്‍ അസംഘടിത മേഖലയെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലൂടെയും ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട ലോകബാങ്ക്‌ വെളിപ്പെടുത്തലുകളിലൂടെയുമൊക്കെ കടന്നുപോവുന്നവര്‍ക്ക്‌ ഈ അവകാശവാദത്തെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ പ്രയാസംവരും. ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരില്‍ 80 ശതമാനവും അസംഘടിത മേഖലയിലാണെന്നും അവരില്‍ നല്ലൊരുപങ്കിനും ഇരുപതു രൂപയില്‍ താഴെയാണ്‌ ദിവസവരുമാനമെന്ന്യമാണ്‌ സെന്‍ഗ്യപ്ത കമ്മിറ്റി കണ്ടെത്തിയത്‌. ലോകത്താകെയുള്ള ദരിദ്രരില്‍ മൂന്നിലൊന്നും ഇന്ത്യയിലാണെന്നാണ്‌ ലോകബാങ്ക്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ തോത്‌ ഇന്ത്യയില്‍ കുറഞ്ഞുവരികയാണെന്നുംലോകബാങ്ക്‌ പറയുന്നു. ഒരു രാജ്യത്ത്‌ ഒരേസമയം പട്ടിണിയും സമ്പത്തും വളരുന്നതെങ്ങനെ? സാമ്പത്തികവളര്‍ച്ചാ വാദത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യയല്ല യഥാര്‍ഥഇന്ത്യ എന്നതു മാത്രമാണ്‌ ഇതിന്റെ ഉത്തരം. വളര്‍ന്നുകൊണ്ടിരിക്കുന്ന ആ ഇന്ത്യയ്ക്കും ഊനം തട്ടിയിരിക്കുന്നുഎന്നും വളരാത്ത ഇന്ത്യ കൂടുതല്‍ തളര്‍ച്ചയിലേക്കു പോയിക്കൊണ്ടിരിക്കുന്നു എന്നും വ്യക്തമാക്കുന്നതാണ്‌ കേന്ദ്ര സ്റ്റാറ്റിസ്റ്റികല്‍ ഓര്‍ഗനൈസേഷന്‍ ഇന്നലെ പുറത്തുവിട്ട പാദവാര്‍ഷിക റിപ്പോര്‍ട്ട്‌.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ആഭ്യന്തര മൊത്ത ഉല്‍പാദനത്തിലെ വളര്‍ച്ച 7.9 ശതമാനമാണെന്നാണ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 9.2 ശതമാനമായിരുന്നു. ഒരു ശതമാനത്തിലേറെ കുറവുവന്നിട്ടുണ്ടെങ്കിലും ആഗോള സാമ്പത്തിക പ്രവണതകളുടെപശ്ചാത്തലത്തില്‍ ഇതു പ്രതീക്ഷിച്ചതു തന്നെയാണെന്നാണ്‌കേന്ദ്ര സര്‍ക്കാരും ധനകാര്യ വിദഗ്‌ധരും പറയുന്നത്‌.റിസര്‍വ്‌ ബാങ്കും പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും സാമ്പത്തിക ഉപദേഷ്ടാക്കളും പ്രവചിച്ചിരുന്ന നിരക്കുകളോട്‌ ചേര്‍ന്നുനില്‍ക്കുന്നതാണ്‌ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്‌. അതുകൊണ്ടുതന്നെ ഇതില്‍ ആശങ്കപ്പെടാനൊന്നുമിലെന്‍ന്നാണ്‌ അവരുടെ നിലപാട്‌. എന്നാല്‍വിലക്കയറ്റത്തിന്റെയും ഭക്ഷ്യപ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍, കഴിഞ്ഞ കുറേക്കാലത്തെ വളര്‍ച്ചാനിരക്കു കണക്കുകളുടെ തുടര്‍ച്ചയായി, അത്യന്തം ആശങ്കാജനകമായചില സൂചനകള്‍ ഈ റിപ്പോര്‍ട്ടിലുമുണ്ട്‌ എന്നതാണ്‌വാസതവം.

മാനുഫാക്ച്വറിംഗ്‌ മേഖലയുടെ വളര്‍ച്ച 10.9 ശതമാനത്തില്‍നിന്ന്‌ 5.6 ലേക്കാണ്‌ താഴ്‌ന്നിട്ടുള്ളത്‌. ഊര്‍ജ്ജമേഖലയില്‍അഞ്ചു ശതമാനത്തിലേറെ കുറവുണ്ടായി. നിര്‍മാണ മേഖല 7.7 ല്‍ നിന്നെ 11.4 ലേക്കു കുതിച്ചു. അതേസമയം കാര്‍ഷികമേഖലയിലെ വളര്‍ച്ച 4.4 ല്‍നിന്ന്‌ മൂന്നിലേക്കു കുറഞ്ഞു.കാര്‍ഷിക-കാര്‍ഷികേതര മേഖലകള്‍ തമ്മിലുള്ള ഭീമമായഅന്തരം കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്ന വാദത്തെ നിരാകരിക്കുന്ന കണക്കാണിത്‌

ഠൊണ്ണൂറുകളുടെ തുടക്കത്തില്‍ നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും ചേര്‍ന്ന്‌ കൂടുതുറന്നുവിട്ട സാമ്പത്തികപരിഷ്കരണ നടപടികള്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെനട്ടെല്ലായ കാര്‍ഷിക മേഖലയെ തകര്‍ത്തുവെന്ന വാദത്തിന്‌ മറുപടിയായി പരിഷ്കരണത്തിന്റെ വക്താക്കള്‍ മുന്നോട്ടുവയ്ക്കുന്നത്‌ ജി ഡി പി വളര്‍ച്ചയുടെ കണക്കുകളാണ്‌. 2007-08 ല്‍ അവസാനിച്ച മൂന്നു വര്‍ഷങ്ങളില്‍5.9, 3.8, 4.5 എന്നിങ്ങനെയായിരുന്നു കാര്‍ഷിക-അനുബന്ധ മേഖലയുടെ വളര്‍ച്ചാനിരക്കുകള്‍ 2001 മുതല്‍ 2008 വരെയുള്ള ശരാശരി 2.9 മാത്രമാണെന്നിരിക്കെ ഇതു വന്‍നേട്ടമാണെന്നും അവര്‍പറയുന്നു. എന്നാല്‍ ഈ കാലയളവില്‍ രാജ്യത്തെ പ്രമുഖവിളകളുടെ ഉല്‍പാദന വളര്‍ച്ചാനിരക്കു നോക്കുക.. അരി 2.23, ഗോതമ്പ്‌ 2.15, ധാന്യങ്ങള്‍ 2.06, കരിമ്പ്‌ 11.40, പരുത്തി 22.08 കാര്‍ഷിക വളര്‍ച്ചയുടെ നിജസ്ഥിതി വിളിച്ചുപറയുന്നതാണ്‌ ഈ കണക്കുകള്‍. 1980-81 മുതല്‍ 89-90 വരെയുള്ള കാലത്ത്‌ 2.75 ശതമാനവും 90-91 മുതല്‍ 99-2000 വരെയുള്ള കാലത്ത്‌ 2.09 ശതമാനവും പിന്നീട്‌ 2007-08 വരെയുള്ള കാലത്ത്‌ 2.01 ശതമനാവുമാണ്‌ ഭക്ഷ്യധാന്യ ഉല്‍പാദനത്തിലുണ്ടായ വളര്‍ച്ച. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനവളര്‍ച്ച നാമമാത്രം രേഖപ്പെടുത്തിയപ്പോള്‍ പരുത്തി, കരിമ്പ്‌ ഉല്‍പാദനത്തില്‍ ഭീമമായ വര്‍ധനയുണ്ടായി. ഇതിനെയാണ്‌, കര്‍ഷക ആത്മഹത്യകളുടെ ഭീതിദമായ വര്‍ത്തമാനത്തെ അവഗണിച്ചുകൊണ്ട്‌ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയായി കേന്ദ്ര സര്‍ക്കാരും വലതുപക്ഷ സാമ്പത്തിക വിദഗ്‌ധരുംഅവതരിപ്പിച്ചത്‌. സാമ്പത്തിക പരിഷ്കരണം നമ്മുടെ കാര്‍ഷിക രംഗത്തോടും ഭക്ഷ്യസുരക്ഷയോടും എന്തുചെയ്തു എന്നതിന്റെ സ്പഷ്ടമായ ഉത്തരങ്ങളാണ്‌ ഈ കണക്കുകള്‍

നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെയുള്ളവയിലുണ്ടായ വളര്‍ച്ചാവര്‍ധന കാര്‍ഷിക, ഭക്ഷ്യവസ്തുക്കളുടെ ആവശ്യംകൂട്ടുമെന്നിരിക്കെ കാര്‍ഷിക-കാര്‍ഷികേതര മേഖലകള്‍ തമ്മിലുള്ള അന്തരം ഏറുന്നത്‌ വിലക്കയറ-ത്തിന്‌ എത്രമാത്രംവഴിവച്ചിട്ടുണ്ടെന്നത്‌ പരിശോധിക്കപ്പെടേണ്ടതാണ്‌. വിലക്കയറ്റത്തെ ആഗോളപ്രതിഭാസമെന്നും കാലാവസ്ഥയുടെ ചതിയെന്നും ലളിതമായ നിരീക്ഷണങ്ങളിലേക്കു തള്ളിവിടുന്നവര്‍ക്ക്‌ അതു പുതിയൊരു വെളിച്ചം നല്‍കും. സാമ്പത്തിക പരിഷ്കാരങ്ങളുടെ നീരാളിപ്പിടിത്തത്തില്‍നിന്ന്ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും ഭക്ഷ്യരംഗത്തെയും രക്ഷിക്കാനുതകുന്ന നയരൂപീകരണങ്ങള്‍ക്ക്‌ ആ വെളിച്ചം ഇടവയ്ക്കും എന്നു പ്രതീക്ഷിക്കാന്‍ മാത്രമേ ആകൂ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: