ജനയുഗം വാര്‍ത്തകള്‍

ഒറീസയിലെ വര്‍ഗീയ ഭ്രാന്ത്‌ ഇന്ത്യന്‍ സംസ്കരത്തെ കെടുത്തുന്നു.

Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 1, 2008

ഒറീസയിലെ വര്‍ഗീയ ഭ്രാന്ത്‌ ഇന്ത്യന്‍ സംസ്കരത്തെ കെടുത്തുന്നു.

വര്‍ഗീയതയുടെയും വിധ്വംസക പ്രവര്‍ത്തനത്തിന്റെയുംമതവൈരത്തിന്റെയും ഇരകളായി അസംഖ്യം മനുഷ്യര്‍ ഒറീസയില്‍ കൊലയ്ക്കിരയായി എന്നുള്ളത്‌ പാരമ്പര്യ മഹിമയാര്‍ന്ന ഭാരതത്തിന്‌ അത്യധികം അപമാനം ചാര്‍ത്തുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാന്‍ തരമില്ല. ഭാരതത്തിന്റെ പൈതൃകം എത്രമേല്‍ മഹത്തരമാണെന്ന്‌ മതാന്ധത ബാധിച്ച കൂട്ടര്‍ ഓര്‍മ്മിക്കുന്നുപോലുമില്ല. എല്ലാമതങ്ങളെയും ജാതികളെയും ഉപജാതികളെയും ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുന്നതാണ്‌ ഭാരതത്തിന്റെ ആരും അതിശയിക്കുന്ന പാരമ്പര്യം.

ലോകം എക നീഢം എന്ന്‌ യജുര്‍വേദത്തിലൂടെ ഉദ്ഘോഷിച്ച സംസ്കാരമാണ്‌ ഇന്ത്യയുടേത്‌. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പു തന്നെ ലോകം ഒരു കിളിക്കൂടാണെന്നും മാനവരാകെ ആ കിളികൂട്ടിലെ പറവകളാണെന്നും വിളിച്ചറിയിച്ച പാരമ്പര്യ മഹിമയാണ്‌ ഇന്ത്യയുടേത്‌.

ശാന്തി, ശാന്തി, ശാന്തി എന്ന്‌ ആയി ര മാ യിരംവര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഉരുവിട്ടു പഠിപ്പിക്കുകയും ശ്രീബുദ്ധനിലൂടെ അഹിംസാ സിദ്ധാന്തം ലോകത്തെ അറിയിക്കുകയും ചെയ്ത ഇന്ത്യാ രാജ്യത്തിലാണ്‌ ഒറീസയിലെ നൃശംസതകള്‍ അരങ്ങേറുന്നത്‌

ഒറീസയില്‍ വിളയടുന്നത്‌ വിഷലിപ്ത ചിന്തകള്‍ പേരുന്നവരുടെ പേക്കൂത്താണ്‌. ഇന്ത്യന്‍ സംസ്കാരത്തിന്റെ തരിമ്പുപോലും പിടികിട്ടാത്തവരുടെ താണ്ഡവ നടനത്തിനാണ്‌ ഒറീസ സാക്ഷ്യം വഹിക്കുന്നത്‌.

ഒറീസയില്‍ അക്രമങ്ങള്‍ കത്തിപ്പടരുകയാണ്‌. അവിടെപടരുന്ന ഓരോ അഗ്നി കണത്തിലും ഇന്ത്യന്‍ സംസ്കാരത്തിനുമേലുള്ള തീവെയ്‌പ്പാണു നടക്കുന്നത്‌. കന്യാസ്ത്രീകളെ ചുട്ടുകൊലന്‍ു‍ന്നതും ആശ്രമവാസികളെ വേട്ടയാടുന്നതും ഇന്ത്യന്‍ പാരമ്പര്യത്തിനു നിരക്കുന്നതല്ല. കന്യാസ്ത്രീകള്‍ ജീവിതവും ആയുസും അവരുടെവിശ്വാസ പ്രമാണമനുസരിച്ച്‌ കര്‍ത്താവിന്‌ സമര്‍പ്പിച്ചവരാണ്‌. സ്വന്തം വിശ്വാസപ്രകാരം ജീവിക്കുന്നവരെ മതാന്ധതയുടെ ഇരുട്ട്‌ പിടികൂടിയവര്‍ ആക്രമിക്കുന്നതും ഭയപ്പെടുത്തുന്നതും കീഴ്‌പ്പെടുത്തുന്നതും അങ്ങേയറത്തെ തെറ്റാണ.

ഒറീസ ഇത്തരം ക്രൂരതകള്‍ക്ക്‌ വേദിയാകുന്നത്‌ ഇതാദ്യമല്ല. ഗ്രഹാംസ്റ്റെയ്‌ന്‍സ്‌ എന്ന മിഷണറിയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും തീകൊടുത്ത്‌ ക്രൂരമായി കൊലചെയ്യപ്പെട്ട ഓര്‍മ്മ വിട്ടുമാറിയിട്ടില്ല. കുഷ്ഠരോഗികളെ പരിചരിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വൈദികനെയും ഒന്നുമേതും അറിയാത്ത കുഞ്ഞുങ്ങളെയുമാണ്‌ വര്‍ഗീയ ഭ്രാന്തിനാല്‍ തിമിരം ബാധിച്ചവര്‍ അഗ്നിക്കിരയാക്കിയത്‌.

ഒറീസ വീണ്ടും വര്‍ഗീയ ഭ്രാന്തിനാല്‍ പുകയുകയാണ്‌. ഒരു മതവിഭാഗത്തിനു നേരെ ചില ശക്തികള്‍ ആസൂത്രിതമായി നടത്തുന്ന നികൃഷ്ട പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഒറീസ ഇപ്പോള്‍ വേദിയാകുന്നത്‌. ലോകത്തിന്റെയാകെ മുമ്പില്‍ ഇന്ത്യയെ അപമാനപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന കൊടുംക്രൂരതകളാണ്‌ അവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. പ്രാണരക്ഷാര്‍ത്ഥം കാട്ടില്‍ അഭയം പ്രാപിക്കേണ്ടിവന്ന നിരവധി മനുഷ്യരുടെ നാടായി ഒറീസ മാറി തീരുന്നത്‌ ആരെയും ആശങ്കപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യും.

പള്ളിക്കൂടങ്ങളും പള്ളികളും ആശ്രമങ്ങളും ആക്രമിക്കപ്പെടുന്ന നെറികെട്ട പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ മാനംകെടുത്തുന്നു. ഒറീസയിലെ കാന്തമല്‍ ജിലന്‍യില്‍ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ അക്രമ പ്രവര്‍ത്തനം അരങ്ങേറുന്നത്‌ യാദൃശ്ചികമല്ല. ആസൂത്രിതമായ അക്രമ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതൊക്കെയും എന്ന്‌ കേവല ചിന്തയുള്ളവര്‍ക്ക്‌ തിരിച്ചറിയാനാവും.

നിരവധി കന്യാസ്ത്രീകളും മിഷണറിമാരും ഇതിനിടയില്‍തന്നെ ആക്രമിക്കപ്പെട്ടു. ജീവഭയം കൊണ്ട്‌ നിരവധിപേര്‍ പലായാനം ചെയതു സുരക്ഷിത കേന്ദ്രങ്ങല്‍ കണ്ടെടുത്തുകയും ചെയ്തു.

രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുകയും ലോകത്തിന്റെമുമ്പില്‍ ഇന്ത്യയുടെ ശിരസ്സ്‌ കുമ്പിടുകയും ചെയ്യേണ്ടിവരുന്ന ക്രൂരതകളാണ്‌ ഒറീസയില്‍ അരങ്ങേറുന്നത്‌. ഹിറ്റലര്‍ നിര്‍വചിക്കുകയും നടപ്പാക്കുകയും ചെയ്ത വംശ വിദ്വേഷ പരീക്ഷണമാണ്‌ ഒറീസയിലും ഘട്ടം ഘട്ടമായി അരങ്ങേറുന്നതെന്ന്‌ സംശയിക്കേണ്ടതാണ്‌. ഗുജറാത്തില്‍ സംഘപരിവാര്‍ നടത്തിയ വംശഹത്യാ പരീക്ഷണത്തിന്റെ റിഹേഴ്‌സലുകളാണോ ഒറീസയില്‍ നടക്കുന്നതെന്നും മതേതരവാദികള്‍ ആശങ്കപ്പെടുന്നുണ്ട്‌. ഇതൊക്കെയാണെങ്കിലും സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ചെറുവിരല്‍പോലും അനക്കുന്നില്ലന്നതാണ്‌ ആശ്ചര്യം ജനിപ്പിക്കുന്നത്‌. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള, ബി ജെ പി സഖ്യകക്ഷിയായിരിക്കുന്ന ഭരണ സംവിധാനമാണ്‌ ഒറീസസയില്‍ നിലനില്‍ക്കുന്നത്‌. ഹിന്ദുക്കളല്ലാത്തവരെലാം – അതുതന്നെ വംശശുദ്ധിയുള്ള ഹിന്ദുക്കള്‍ – അടിമകളാണെന്നു കരുതുകയും നിര്‍വ്വചിക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ സഖ്യകക്ഷിയായഒരു സര്‍ക്കാരില്‍ നിന്ന്‌ നീതി പ്രതീക്ഷിക്കാന്‍ തരമില്ല. പക്ഷേ, മതേതരത്വം പറയുന്നവര്‍ നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു സന്നിഗ്‌ധഘട്ടത്തില്‍ കയ്യുംകെട്ടിനോക്കിയിരിക്കുന്നത്‌ എത്രമേല്‍ അപകടകരമാണ്‌? കാട്ടിലേക്ക്‌ ഓടിപ്പോവുകയും ജീവന്റെ രക്ഷയ്ക്കുവേണ്ടി പലായനം ചെയ്യുകയും ചെയ്യുന്ന നിരവധി മനുഷ്യരുള്ള ഒരുസംസ്ഥാത്ത്‌ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടതല്ലേ? സ്വന്തം കര്‍ത്തവ്യ നിര്‍വ്വഹണത്തെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാരിന്‌ തിരിച്ചറിവുവേണ്ടതല്ലേ? കന്യാസ്ത്രീകളടക്കം നിരവധിപേര്‍ കൊലചെയ്യപ്പെട്ട ഒരു അക്രമ പരമ്പരയ്ക്ക്‌ കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടതല്ലേ? നിസംഗമായും നിഷ്ക്രിയമായും മതേതര ഭാരതത്തിലെ ഒരു സര്‍ക്കാര്‍നിലകൊള്ളുമ്പോള്‍ ലോകത്തിന്റെ മുമ്പില്‍ ഇന്ത്യ നാണംകെട്ടു തലതാഴത്തുകയാണ്‌.

എല്ലാ മതങ്ങളും ജാതികളും ഉപജാതികളും വര്‍ഗ ഗോത്രങ്ങളും ഒന്നിച്ചുവസിക്കുന്ന മതേതര മഹിമയുള്ള രാഷ്ട്രം എന്ന സൂര്യപ്രഭയാര്‍ന്ന ചരിത്രത്തിനുമേല്‍ കരിനിഴല്‍വീഴ്ത്തുകയാണ്‌ ഒറീസയിലെ നെറികെട്ട പ്രവര്‍ത്തനങ്ങള്‍. വൈജാത്യങ്ങളുടെയും വ്യതിരിക്തതകളുടെയും സന്ദേശങ്ങളെ കയ്യേറ്റുവാങ്ങിയ ഭാരതത്തിന്റെ പൈതൃകമഹിമയെ തകര്‍ക്കുന്നവരുടെ വികൃതമുഖമാണ്‌ ഒറീസയിലെ വര്‍ഗീയ ഭ്രാന്ത്‌ വിളിച്ചറിയിക്കുന്നത്‌.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: