ജനയുഗം വാര്‍ത്തകള്‍

ബി ജെ പി ദേശീയ നെതൃത്വത്തിന്റെ അപകടകരമായ തന്ത്രങ്ങള്‍

Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 1, 2008

ബി ജെ പി ദേശീയ നെതൃത്വത്തിന്റെ അപകടകരമായ തന്ത്രങ്ങള്‍

രഷ്ട്രീയ ലേഖകന്‍

ബി ജെ പി ക്ക്‌ പങ്കാളിത്തമുള്ള സര്‍ക്കാരുകളാണ്‌ ഒറീസയിലും ബീഹാറിലുമുള്ളത്‌.ഒറീസയില്‍ ബി ജെ ഡി യുടെയും ബിഹാറില്‍ ജനദാദള്‍(യു) ന്റെയും ജൂനിയര്‍ പങ്കാളിയണ്‌ ബി ജെ പി. രണ്ടിടത്തും സഖ്യം പ്രതിസന്ധിയിലയത്‌ ബി ജെ പി യുടെ ദേശീയ നേതൃത്വത്തിന്‌ തലവേദന സൃഷ്ടിക്കുന്നു. ഒറ്റയ്ക്കു നില്‍ക്കാനുള്ള ത്രാണി ഒറീസയിലും ബിഹാറിലും ബി ജെപി ക്കില്ല. നിലവിലുള്ള പങ്കാളികളെ കൈവിട്ടാല്‍ പുതിയസഖ്യകക്ഷികളെ കിട്ടാനുംസാദ്ധ്യത കുറവാണ്‌. രണ്ട സംസ്ഥാനങ്ങളിലും ബി ജെ പിയുടെ സ്വാധീനം കുറഞ്ഞുവരികയാണ്‌. ഒറീസയില്‍ ഇതില്‍നിന്നു കരകയറാന്‍ കണ്ടെത്തിയ മാര്‍ഗമാണ്‌ ക്രിസ്തയന്‍ ന്യൂന പക്ഷ ത്തിനു നേരെയുള്ള സംഘടിതമായ ആക്രമണം. ആക്രമണത്തിന്റെ മുന്‍നിരയില്‍ ബി ജെ പി ഔദ്യോഗികമായി ഇല്ല. എന്നാല്‍ ബിജെ പി യുടെ അറിയപ്പെടുന്നപല നേതാക്കന്മാരും പ്രവര്‍ത്തകരും വിശ്വഹിന്ദുപരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയുംസജീവ പ്രവര്‍ത്തകരാണ്‌. അവരാണ്‌ ക്രിസ്ത്യ‍ന്‍ ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തുന്നത്‌. ഒറീസയിലെ അക്രമ അള്‍ ദേശവ്യാപകമായി പ്രതിഷേധം വളര്‍ത്തിയിട്ടും അക്രമങ്ങളെ അപലപിക്കാനോ അക്രമികളെ തള്ളിപറയാനോ ബി ജെ പി യുടെ ദേശീയനേതൃത്വം തയ്യാറായിട്ടില്ല. “സമാധാനം പുനസ്ഥാപിക്കണം”എന്നു മാത്രമാണ്‌ ബി ജെ പി ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്‌. ഒറീസയില്‍ വി എച്ച്‌ പി യും ബജ്‌റംഗദളുമാണ്‌ ബി ജെ പിയുടെ ശക്തിസ്രോതസ്സ്‌. ക്രിസ്‌ത്യന്‍ ന്യൂനപക്ഷത്തിനെതിരെവികാരം ഇളക്കിവിട്ട്‌ “ഹിന്ദുവോട്ട്‌ ബാങ്ക്‌” ഉറപ്പാക്കുകയാണ്‌ ബി ജെ പി യുടെ തന്ത്രം. ക്രിസ്ത്യ‍ന്‍ മിഷണറിമാരും കന്യാസ്ത്രീകളും ആദിവാസികളെ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നുവെന്നാണ്‌ അവരുടെ പ്രചരണം. ഇത ഒരുവിഭാഗത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്‌. ക്രിസ്തയന്‍ മതവിശ്വാസികള്‍ക്കും പള്ളികള്‍ക്കും മറ്റ്‌ സ്ഥാപനങ്ങള്‍ക്കുംനേരെ ആക്രമണം നടത്താന്‍ ആദിവാസികളില്‍ ഒരു വിഭാഗത്തെ ബി ജെ പി വിദഗ്‌ധമായി ഉപയോഗിക്കുന്നു. ഗുജറാത്തില്‍ നരേന്ദ്രമോഡി പരീക്ഷിച്ച അടവാണിത്‌. അവിടെ മുസ്ലീങ്ങള്‍ക്ക്‌ എതിരെ നടത്തിയ ആക്രമണത്തില്‍ ആദിവാസികളെയും പങ്കാളികളാക്കാന്‍ മോഡിക്ക്‌ കഴിഞ്ഞിരുന്നു.

ഭരണത്തിലെ പങ്കാളിത്തം ക്രിസ്ത്യ‍ന്‍ ന്യൂനപക്ഷത്തിനെതരായ ആക്രമണത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും ബി ജെ പി ക്ക്‌ കഴിയുന്നുണ്ട്‌. വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗവുമായി കലാപബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്താന്‍ വി എച്ച്‌ പി നേതാവ്‌ പ്രവീണ്‍ തൊഗാഡിയയെ അധികൃതര്‍ അനുവദിച്ചത്‌ ബി ജെ പി യുടെ ശക്തമായ ഇടപെടലിന്റെ ഫലമായിരുന്നു. തൊഗാഡിയയുടെപര്യടനം അക്രമം കത്തിപടരാന്‍ വഴിയൊരുക്കി. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു, തൊഗാഡിയയുടെപര്യടനം. അതേസമയം അക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെപോലുംസംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതുമില്ല. സി പി ഐ യു ടെയും സി പി എമ്മിന്റെയും എന്‍ സി പി യുടെയും നേതാക്കന്മാര്‍ കലാപ ബാധിത പ്രദേശങ്ങളിലേക്ക്‌ പോകാന്‍ തയ്യാറായപ്പോള്‍ പൊലീസ്‌ തടഞ്ഞു

രാഷ്ട്രീയ പാര്‍ട്ടികളുടെപ്രതിനിധികളെ അക്രമങ്ങള്‍നടന്ന സ്ഥലങ്ങള്‍ സനര്‍ശിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രവഷളാകില്ലായിരുന്നു. അക്രമങ്ങളെ തുടര്‍ന്നു ക്രിസ്ത്യ‍ാന്‍ മതവിശ്വാസികള്‍ ഭയവിഹ്വലരായി കഴിയുകയാണ്‌. വീടുകള്‍ ഉപേക്ഷിച്ച അവരില്‍ പലരും കാട്ടിലാണ്‌ അഭയം തേടിയത്‌. അവരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സന്ദര്‍ശനംസഹായിക്കുമായിരുന്നു. ക്രിസ്ത്യ‍ന്‍ ന്യൂനപക്ഷത്തിന്നെതിരെ കഴിഞ്ഞ ഡിസംബറില്‍ നടന്ന ആക്രമണത്തിനു പ്രേരണ നല്‍കിയവരിലൊരാളായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെയും മൂന്നു അനുയായി കളെയും ആശ്രമത്തില്‍വെച്ച്‌ വെടിവെച്ചുകൊന്നതിന്റെ മറപിടിച്ചാണ്‌ ഇപ്പോഴത്തെഅക്രമങ്ങള്‍. ക്രിസ്ത്യ‍ാനികളാണ കൊലയക്കു ഉത്തരവാദികള്‍ എന്ന്‌ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു അക്രമം തുടങ്ങിയത്‌. എന്നാല്‍ പൊലീസും സംസ്ഥാന സര്‍ക്കാരും ലക്ഷ്മണാ ന ന്ദയെ വധിച്ച തിനുപിന്നില്‍ നക്സലേറ്റുകളാണെന്നു പരസ്യമായി പറഞ്ഞതോടെ ബി ജെ പി – വി എച്ച്‌പി നേതാക്കന്മാര്‍ വെട്ടിലായി നക്സലേറ്റുകള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്തതോടെ സംഘപരിവാര്‍സംഘടനകളുടെ പ്രച രണത്തിന്റെ മുന ഒടിഞ്ഞു. എന്നിട്ടും ന്യൂനപക്ഷത്തിനെതിരായ അക്രമം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല ളക്ഷ്മണാനന്ദയെ വധിച്ചവരെ പിടികൂടാന്‍ ഇതുവരെ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇത്‌ വി എച്ച്‌ പി – ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിന്നെതിരെ തിരിയാന്‍ഇടയാക്കി. ഒരു ബി ജെ പി നിയമസഭാംഗം ഇതിന്റെ പേരില്‍ രാജിവെക്കുകയും ചെയ്തു. ലക്ഷ്മണാനന്ദയെ വധിച്ചവരെ പിടികൂടുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന ആവശ്യം ബി ജെപി യില്‍ ശക്തിപ്പെട്ടുവരികയാണ്‌. മന്ത്രിസഭയില്‍ നിന്നു പിന്മാറുന്നതിന്‌ ബി ജെ പി യുടെദേശീയ നേതൃത്വം എതിരാണ്‌ ലോകസഭ തിരഞ്ഞെടുപ്പു അടുത്തുവരുന്ന സാഹചര്യത്തില്‍ ബി ജെ ഡി യുമായുള്ളബന്ധം വിടര്‍ത്തുന്നത്‌ നഷ്ടകച്ചവടമാകുമെന്ന്‌ ബി ജെ പിനേതൃത്വത്തിനറിയാം. സംസ്ഥാന ഭരണത്തില്‍ നിന്ന്‌ പിന്മാറിയാല്‍ ഇപ്പോഴത്തെ അക്രമങ്ങളില്‍ പങ്കാളികളായ വി എച്ച്‌പി – ബജ്‌റഠഗ്ദള്‍ പ്രവര്‍ത്തകര്‍ പിടികൂടപ്പെടാനും സാദ്ധ്യണ്മുണ്ട. ഈ അപകടം അവരെ ബോദ്ധ്യപ്പെടുത്താന്‍ ബിജെ പി നേതാവായ വിനയകത്യാറിനെയാണ്‌ ബി ജെ പി നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്‌. ബജ്‌റംഗ്ദളിന്റെ സ്ഥാപക നേതാവാണ്‌ കത്യാര്‍. ബിഹാറില്‍ ജെ ഡി (യു) നേതാവ്‌ നിതീഷ്‌ കുമാര്‍ ബിജെ പി യെ അവഗണിക്കുന്നതായി വ്യാപകമായ പരാതിയുണ്ട്‌. ബി ജെ പി യുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക്‌ നിതീഷ്‌ കുമാര്‍വഴങ്ങുന്നില്ല. രണ്ടു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായിവരികയാണെങ്കിലും സഖ്യം ഉപേക്ഷിക്കാന്‍ ബി ജെപി തയ്യാറാവില്ല. ബിഹാറില്‍ നിതീഷ്‌കുമാര്‍ കൈൊഴിഞ്ഞാല്‍ ബി ജെ പി ഒറ്റപ്പെടും. അതുകൊണ്ട അപമാനംസഹിച്ചും സഖ്യത്തില്‍ തുടരാന്‍ തന്നെയാണ്‌ ബി ജെ പിയുടെ തീരുമാനം

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: