ജനയുഗം വാര്‍ത്തകള്‍

ബീഹാറിലെ പ്രളയക്കെടുതി ദേശീയ ദുരന്തം

Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 2, 2008

ബീഹാറിലെ പ്രളയക്കെടുതി ദേശീയ ദുരന്തം

ക്ടഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ എറ്റവും രൂക്ഷമായ പ്രളയക്കെടുതിയില്‍ നരകിക്കുകയാണ്‌ ബീഹാര്‍. സംസ്ഥാനത്തിന്റെ പകുതിയിലേറെ ജില്ലകള്‍ പ്രളയബാധിതമാണ്‌. ഇരുപതുലക്ഷത്തിലധികം പേര്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞതില്‍ നിന്നു പ്രളയക്കെടുതിയുടെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളു. രണ്ടായിരത്തിലധികം പേര്‍ മരിച്ചുവെന്നാണ്‌ അനൗദ്യോഗിക കേന്ദ്രങ്ങളുടെ കണക്ക്‌. വീടുനഷ്ടപ്പെട്ട നിരവധിപേര്‍ മരങ്ങളുടെ മുകളില്‍ അഭയം തേടിയിരിക്കുകയാണ്‌. ഭക്ഷണം പോയിട്ട്‌ കുടിവെള്ളംപോലുംഅവര്‍ക്ക്‌ ലഭിക്കുന്നില്ല.

ബിഹാറിലെ പ്രധാന നദികളിലൊന്നായ കോസി ഗതിമാറി കരകവിഞ്ഞൊഴുകിയാണ്‌ വിനാശം വിതയ്ക്കുന്നത്‌. നേപ്പാളില്‍ നിന്നു തുടങ്ങുന്ന നദിയാണ്‌ കോസി. കനത്തമഴയെ തുടര്‍ന്നു കോസിയിലെ ജലനിരപ്പ്‌ ഉയര്‍ന്നപ്പോള്‍ നേപ്പാളിലെ അണക്കെട്ട്‌ തുറന്നുവിട്ടു. വന്‍തോതില്‍ ചെളികെട്ടിക്കിടക്കുന്ന ഭാഗത്തെത്തിയപ്പോഴാണ്‌ കോസി ഗതിമാറി ഒഴുകിയത്‌. പ്രളയക്കെടുതി പ്രകൃതിക്ഷോഭം മൂലമാണെന്ന്‌ പറയാമെങ്കിലും അധികൃതര്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ അതിന്റെ രൂക്ഷതയും കെടുതികളുടെ വ്യാപ്തിയും കുറയ്ക്കാന്‍ കഴിയുമായിരുന്നു. നദികളില്‍ കാലാകാലങ്ങളില്‍ വന്നടിയുന്ന ചെളി നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ആരും ശ്രദ്ധിക്കാറില്ല. ഇത്‌ ബീഹാറിന്റെ മാത്രം സ്ഥിതിയല്ല. നദികളുടെ സംരക്ഷണത്തിനു ഫലപ്രദമായ നടപടികളെടുക്കേണ്ടതിന്റെ പ്രാധാന്യമാണ്‌ ബീഹാറിലെ ദുരന്തം ഓര്‍മ്മപ്പെടുത്തുന്നത്‌.

ബീഹാറിലെ പ്രളയക്കെടുതി എല്ലാ അര്‍ത്ഥത്തിലും ഒരു ദേശീയ ദുരന്തമാണ്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തോളോടു തോള്‍ചേര്‍ന്ന്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എറ്റെടുത്താല്‍ മാത്രമെ ജനങ്ങള്‍ക്ക്‌ ആശ്വാസാമെത്തിക്കാന്‍ കഴിയുകയുള്ളു. വെള്ളപ്പൊക്കം ശമിച്ചാലും കെടുതികളില്‍ നിന്നും മോചനമുണ്ടാകാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും. പ്രളയത്തെ തുടര്‍ന്നു പകര്‍ച്ച വ്യാധികള്‍ പടരാന്‍ എല്ലാ സാധ്യതകളുമുണ്ട്‌. ലക്ഷക്കണക്കിനു കന്നുകാലികള്‍ ചത്തൊടുങ്ങിയിട്ടുണ്ട്‌. അവയുടെ ജഡങ്ങളും വെള്ളപ്പൊക്കത്തിലൂടെ വന്നടിഞ്ഞ മാലിന്യങ്ങളും രോഗങ്ങളുടെ പ്രഭവ കേന്ദ്രങ്ങളാകും. പകര്‍ച്ച വ്യാധികള്‍ തടയാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ എര്‍പ്പെടുത്തേണ്ടതുണ്ട്‌. ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെ പല അന്തര്‍ദേശീയ ഏജന്‍സികളും ഇതിന്നുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്‌.

കൃഷിക്കുണ്ടായ നാശനഷ്ടങ്ങള്‍ കനത്തതാണ്‌. ഇതിന്റെപ്രത്യാഘാതങ്ങള്‍ വിവരണാതീതമായിരിക്കും. കൃഷി നശിച്ചതുമൂലം ഭക്ഷ്യധാന്യ ഉല്‍പാദനം കുറയുന്നതു മാത്രമല്ല പ്രശ്നം. അടുത്ത കൃഷിയിറക്കാന്‍ കര്‍ഷരുടെ കയ്യില്‍ വിത്തുപോലുമുണ്ടാവില്ല.

കെടുതിക്കിരയായവര്‍ക്ക്‌ ഭക്ഷണപൊതികള്‍ എത്തിക്കുന്നതില്‍ ഒതുങ്ങുന്നതാണ്‌ പലപ്പോഴും സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനം. ഈ സമീപനം മാറണം. വീടുനഷ്ടപ്പെട്ടവര്‍ക്ക്‌ വീടുവെച്ചുകൊടുക്കുകയും കൃഷിനശിച്ചവര്‍ക്ക്‌ പൂര്‍ണ തോതില്‍ നഷ്ടപരിഹാരം നല്‍കുകയുംചെയ്യണം. ബിഹാറിലെ ദുരന്ത ബാധിതരെ സഹായിക്കാന്‍ മനുഷ്യ സ്നേഹികളെല്ലാം മുന്നോട്ടുവരണം.

Advertisements

ഒരു പ്രതികരണം to “ബീഹാറിലെ പ്രളയക്കെടുതി ദേശീയ ദുരന്തം”

  1. ജനയുഗം said

    കെടുതിക്കിരയായവര്‍ക്ക്‌ ഭക്ഷണപൊതികള്‍ എത്തിക്കുന്നതില്‍ ഒതുങ്ങുന്നതാണ്‌ പലപ്പോഴും സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനം. ഈ സമീപനം മാറണം. വീടുനഷ്ടപ്പെട്ടവര്‍ക്ക്‌ വീടുവെച്ചുകൊടുക്കുകയും കൃഷിനശിച്ചവര്‍ക്ക്‌ പൂര്‍ണ തോതില്‍ നഷ്ടപരിഹാരം നല്‍കുകയുംചെയ്യണം. ബിഹാറിലെ ദുരന്ത ബാധിതരെ സഹായിക്കാന്‍ മനുഷ്യ സ്നേഹികളെല്ലാം മുന്നോട്ടുവരണം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: