ജനയുഗം വാര്‍ത്തകള്‍

‘മന്മോഹന്‍ അജണ്ട പ്രതിസന്ധിയില്‍’ -പ്രഫുള്‍ ബിദ്വായ്‌

Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 4, 2008

‘മന്മോഹന്‍ അജണ്ട പ്രതിസന്ധിയില്‍’

പ്രഫുള്‍ ബിദ്വായ്‌

ഇന്ത്യ-അമേരിക്ക ആണവകരാറിന്‌ ആണവ വിതരണ ഗ്രൂപ്പിന്റെ (എന്‍ എസ്‌ ജി) പ്രത്യേക ഇളവ്‌ നേടിയെടുക്കാനുള്ള അമേരയ്ത്തയുടെ ശ്രമത്തിന്‌ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കടുത്ത എതിര്‍പ്പാണ്‌ നേരിടേണ്ടിവന്നത്‌. ആഗസ്റ്റ്‌  21 നും 22നും ചേര്‍ന്ന എന്‍ എസ്‌ ജി യോഗം അമേരിക്ക തയ്യാറകിയ കരടിന്‌ എളുപ്പം അംഗീകാരം നല്‍കുമെന്നായിരുന്നു ഇന്ത്യന്‍ ഉദ്യോഗസ്ഥന്മാര്‍ കരുതിയത്‌. അമേരിക്കയുടെ കരടിന്‌ അംഗീകാരം നേടുന്നത്‌ കേവലം ഔപചാരികത മാത്രമാണെന്നും മൂര്‍ച്ചയുള്ള കത്തികൊണ്ട്‌ വെണ്ണ മുറിക്കുന്നതുപോലെ അനായാസമാണെന്നുമായിരുന്നു പറഞ്ഞിരുന്നത്‌. കൈവിരലിലെണ്ണാവുന്ന ചിലരാജ്യങ്ങള്‍ കരടിനോട്‌ പൊതുവായ വിയോജിപ്പു പ്രകടിപ്പിക്കും. ചര്‍ച്ചകള്‍ക്കു ശേഷം എന്‍ എസ്‌ ജി അധ്യക്ഷനായ ജര്‍മ്മനി “അഭിപ്രായ സമന്വയ” ത്തിലെത്തിയതായി പ്രഖ്യാപിക്കും. തുടര്‍ന്ന്‌ സെപ്റ്റംബര്‍ 26 ന്‌ മുമ്പ്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ കരാറിന്‌ അംഗീകാരംനല്‍കും. അങ്ങനെ ഇന്ത്യയ്ക്ക്‌ “ആണവനിര്‍മാണം” കൈവരും. ഇതായിരുന്നു പ്രചരണം.

എന്നാല്‍ എന്‍ എസ്‌ ജി യിലെ 45 അംഗങ്ങളില്‍ ഇരുപതിലേറെ അംഗങ്ങള്‍ കരാറിനോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ഓസ്ട്രിയ, ന്യൂസിലന്റ്‌, അയര്‍ലറ്റ്‌, എന്നിവയടങ്ങുന്ന ശക്തമായ എതിര്‍പ്പുള്ള ചേരി നിരവധി ഭേദഗതികളും നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചു. ആണവായുധവ്യാപനം തടയണമെന്ന നിലപാടിനനുരോധമായ ഭേദഗതികളാണവ. ചില അംഗങ്ങള്‍ അമ്മേരിക്കന്‍ കോണ്‍ഗ്രസ്‌ പാസാക്കിയ ഹൈഡ്‌ ആക്ടിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിക്കുകയും കരട്‌ കരാറില്‍ ആ വ്യസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യപ്പെടുകയും ചെയതു. ഇതിന്‌ അമേരിക്കന്‍ പ്രതിനിധികള്‍ക്ക്‌ മറുപടി ഇല്ലായിരുന്നു. സമവായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ എന്‍ എസ്‌ ജി യില്‍ തീരുമാനങ്ങളെടുക്കുക. അതു കൊണ്ട്ന്‌ എസ്‌ ജി ക്ക്‌ ഒരു തീരുമനത്തിലെത്താന്‍ കഴിഞ്ഞില്ല. എതിര്‍പ്പു പ്രകടിപ്പിച്ചവര്‍ വിജയിച്ചു.

ആഗോള വേദിയിലെ ഇന്ത്യയുടെ വരവിന്‌ മകുടം ചാര്‍ത്തുന്നതാണെന്നു വിശേഷിപ്പിക്കപ്പെട്ട എന്‍ എസ്‌ ജി യോഗം ഇന്ത്യയ്ക്ക്‌ ഏറ്റ തിരിച്ചടിയായാണ്‌ ഇപ്പോള്‍ ചിത്രീകരിക്കപ്പെടുന്നത്‌. വിയോജിപ്പുള്ളവരെ മെരുക്കാന്‍ അമേരിക്ക വേണ്ടത്ര സ്വാധീനം ചെലുത്തിയില്ലെന്നാണ്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥന്മാര്‍ സ്വകാര്യമായി പറയുന്നത്‌. എതിര്‍പ്പുള്ളവരുടെ മറപിടിച്ച്‌ അമേരിക്ക നടത്തിയ അട്ടിമറിയാണിതെന്നു പോലും ചിലര്‍ അതിനെ വിശേഷിപ്പിക്കുന്നു. ഈ വാദഗതികള്‍ക്ക്‌ രണ്ടു കുഴപ്പങ്ങളുണ്ട. ഒന്നാമതായി കരാറിന്‌ മുന്‍കൈ എടുത്തത്‌ അമേരിക്കയാണ്‌. ഇരുപത്തി ഒന്നാം നൂറ്റണ്ടില്‍ ഇന്ത്യയെ ലോക ശക്തിയാക്കാന്‍ സഹായിക്കാമെന്ന്‌ വാഗ്ദാനം ചെയതുകൊണ്ടാണ്‌ 2005  തുടക്കത്തില്‍ അമേരിക്ക കരാറിന്‌ മുന്‍കൈ എടുത്തത്‌. അമേരിക്കയുടെ തന്ത്രപ്രധാന വലയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനും ചൈനയെ വലയം ചെയ്യാനുമുള്ള അമേരിക്കയുടെ അതിയായ താല്‍പര്യം മനസിലാക്കി ഇന്ത്യ നന്നായി വിലപേശി. എതിര്‍പ്പുള്ളവരെ മെരുക്കാന്‍ അമേരിക്ക നന്നായി ശ്രമിച്ചിരുന്നുവെന്നാണ്‌ ലഭ്യമായ തെളിവുകളെല്ലാം കാണിക്കുന്നത്‌. ഇടതുപക്ഷവുമായി തെറ്റിപ്പിരിയാന്‍ ഡോ. മന്‍മോഹന്‍ സിംഗിനെ നിര്‍ബന്ധിതമാകുകവരെ ചെയതശേഷം ഈ ഘട്ടത്തില്‍ അമേരിക്ക കരാര്‍ അട്ടിമറിക്കില്ല.

രണ്ടാമതായി ന്യൂസിലന്റ്‌, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുടെ എതിര്‍പ്പിനെ ഇന്ത്യ കുറച്ചുകണ്ടു. ആണവ നിര്‍വ്യാപനത്തെയും നിരായുധീകരണത്തെയും ആത്മാര്‍ത്ഥമായീ സമീപിക്കുന്ന രാജ്യങ്ങളാണിവ. ആണവായുധങ്ങളുള്ള അമേരിക്കന്‍ യുദ്ധ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിക്കകത്തു കടക്കുന്നത തടഞ്ഞ രാജ്യമാണ്‌ ന്യൂസിലന്റ്‌.

അമ്പതു വര്‍ഷക്കാലം നിരായുധീകരണത്തിനായി വാദിച്ചശേഷം 1998 ല്‍ അണു ആയുധസ്ഫോടനം നടത്തി ന്യൂക്ലിയയര്‍ ക്ലബിലേക്കുള്ള വഴി തുറന്നതോടെ ആണവകാര്യങ്ങളിലുള്ള ഇന്ത്യയുടെ വിശ്വാസ്യതയ്ക്ക്‌ ക്ഷതമേറ്റിട്ടുണ്ട്‌. ആണവപരീക്ഷണത്തിന്‌ എകപക്ഷീയമായി മൊറോട്ടോറിയം എര്‍പ്പെടുത്താന്‍ ഇന്ത്യ സന്നദ്ധമായിട്ടുണ്ടങ്കിലും ഇത്‌ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. വീണ്ടും ആണവ പരീക്ഷണംനടത്തിയാല്‍, മറ്റു രാജ്യങ്ങളുമായുള്ള ആണവ വ്യാപാരം ഉപേക്ഷിക്കുമെന്ന്‌ സമ്മതിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നാണ്‌ നെതര്‍ലാന്റസ്‌, സ്വിസ്വര്‍ലാന്റ്‌, സ്വീഡന്‍, നോര്‍വേ, ഫിന്‍ലന്റ്‌, ഓസ്ട്രിയ, ന്യൂസിലന്റ്‌ തുടങ്ങിയ രാജ്യങ്ങളാവശ്യപ്പെടുന്നത്‌. ഈ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക്‌ ഇളവ്‌ അനുവദിക്കുന്നതിലുള്ള എതിര്‍പ്പ്‌ ഉപേക്ഷിച്ചേക്കാം. എന്നാല്‍ അങ്ങനെ ചെയ്യുന്നത സ്വന്തം ഇഷടപ്രകാരമായിരിക്കില്ല. അമേരിക്കശയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കു വിധേയമായോ, ഇന്ത്യയില്‍ നിന്നു ലഭിച്ചേക്കാവുന്ന കരാറുള്ളുടെ പ്രലോഭനത്തിനു വിധേയമായോ ആയിരിക്കും. അവയില്‍ പലതിനും ഇന്ത്യന്‍ കരാറുകള്‍ ലഭിക്കാത്തവയാണ്‌. അതിനാല്‍ കരാറിനെ എതിര്‍ക്കുന്നതുകൊണ്ട നഷടപ്പെടാനുമൊന്നുമില്ല. ചില രാജ്യങ്ങള്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെ ചെറുക്കാനും സന്നദ്ധമാകും.

എതിര്‍പ്പുള്ളവര്‍ സെപ്റ്റംബര്‍ നാല്‌, അഞ്ച്‌ തീയതികളില്‍ നടക്കുന്ന എന്‍ എസ്‌ ജി യോഗത്തില്‍ ഉറച്ചുനില്‍ക്കുമോ എന്നറിയില്ല. എന്നാല്‍ ആദ്യവട്ടത്തില്‍ നിര്‍ദേശിക്കപ്പെട്ട മൂന്ന്‌ ഉപാധികള്‍ കരാര്‍ പൊളിക്കാന്‍ സാധ്യതയുള്ളവയണ്‌. ആണവ നിര്‍വ്യാപനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതകാലാകാലങ്ങളില്‍ റിവ്യൂ ചെയ്യുക, യുറേനിയം സമ്പുഷ്ടീകരണത്തിനും ഉപയോഗിച്ച ഇന്ധനത്തിന്റെ പുനസംസ്കരണത്തിനുള്ളതുമായ സാങ്കേതിക വിദ്യകള്‍ ഇന്ത്യയ്ക്ക്‌ നല്‍കുന്നത്‌ ഒഴിവാക്കുക, ഇന്ത്യആണവ പരീക്ഷണം നടത്തിയാല്‍ ഇന്ത്യയുമായുള്ള ആണവ വ്യാപാരം അവസാനിപ്പിക്കുക എന്നിവയാണ്‌ ഈ ഉപാധികള്‍.

“നിരുപാധികവും ശുദ്ധവുമായ” ഇളവാണ്‌ ഇന്ത്യ ആവശ്യപ്പെടുന്നത. അതുകൊണ്ട്‌ ഉപാധികള്‍ ഉന്നയിക്കുന്നവരെ അവ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്തില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ നില പരുങ്ങലിലാവും. ഇന്ത്യ നിലപാടില്‍ ഉറച്ചുനിന്നാല്‍ കരാര്‍ ബുഷിന്റെ ഭരനകാലത്ത്‌ നടപ്പാവില്ല. അമേരിക്കന്‍ പ്രസിഡഡ്ജ്‌ തിരഞ്ഞെടുപ്പില്‍ ഒബാമ വിജയിച്ചാല്‍ ഡമോക്രാറ്റുകള്‍ക്ക്‌ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്‌ കരാറുമായി ബന്ധപ്പെട്ട്‌ ഇന്ത്യയ്ക്ക്‌ ഉദാരമായ ഇളവുകള്‍ അനുവദിക്കാന്‍ മടിക്കും. ഹൈഡ്‌ആക്ടി നെക്കുറിച്ച്‌ നടന്നചര്‍ച്ച്ക്കിടയില്‍ ഭേദഗതി അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ റിയാക്ടറുകളുടെ സാധാരനിലയിലുള്ളപ്രവര്‍ത്തനത്തിനാവശ്യമായ ഇന്ധനമേ സ്റ്റോക്കു ചെയ്യാന്‍ അനുവദിക്കാവൂ എന്നും “തന്ത്രപരമായ ഇന്ധനകരുതല്‍” അനുവദിക്കരുതെന്നുമാണ്‌ ഒബാമയുടെ ഭേദഗതിയില്‍ ആവശ്യപ്പെട്ടത്‌. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണമാണ്‌ വരുന്നതെങ്കില്‍ ഇന്നത്തേതിലും അനുകൂലമായ വ്യവസ്ഥകള്‍ അനുവദിക്കാനിടയിഗ്ല്ല്‍.

“ആണവ പരീക്ഷണത്തിനുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യം” അടിയറവെയ്ക്കിലെന്നും “തന്ത്രപ്രധാന സ്വയം നിര്‍ണയവകാശം” നിലനിര്‍ത്തുമെന്നും മന്‍മോഹന്‍സിംഗ്‌ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിരുന്നതാണ്‌. അതിനു വിരുദ്ധമായനിലപാട്‌ എടുക്കുന്നത്‌ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ്‌ നന്നായി വിഷമിക്ക്യം. എന്‍ എസ്‌ ജി യുമായുള്ള പ്രശ്നങ്ങള്‍ അമേരിക്ക നോക്കിക്കൊള്ളുമെന്നായിരുന്നു മന്‍മോഹന്‍ സിംഗ്‌ യു പി എ ഘടക കഷികളൊട്‌ പറഞ്ഞിരുന്നത്‌. തങ്ങളെ തെറ-ദ്ധ്രരിപ്പിച്ചതിന്‌ ഘടകകക്ഷഷ്ണള്‍ മാത്രമല്ല, കോണ്‍ഗ്രസ്‌ നേതാക്കന്മാരും മന്‍മോഹന്‍സിംഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തും. കോണ്‍ഗ്രസിന്റെയും യു പി എ യുടെയും നേതാക്കന്മാരില്‍ ഭൂരിഭാഗവും ഉള്ളിന്റെ ഉള്ളില്‍ കരാറിന്‌ എതിരായിരുന്നു. സോണിയാഗാന്ധിയും മടിച്ചാണ്‌ നിലകൊണ്ടത്‌. മന്‍മോഹന്‍സിംഗിന്റെ പിടിവാശി കരാര്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.1991 കളിലെ നിയോലിബറല്‍ പരിഷ്കാരങ്ങളെപോലെ അമേരിക്കയുമായുള്ള തന്ത്രപ്രധാന സഖ്യം അനിവാര്യമാണെന്ന്‌ മന്‍മോഹന്‍സിംഗ്‌ വാദിച്ചു. സാമൂഹ്യാമായും സാമ്പത്തികമായും രാഷ്ട്രീയമായും ഇന്ത്യയെ വലത്തോട്ടേക്ക്‌ തള്ളിവിടുകയാണ്‌ മന്‍മോഹന്‍ സിംഗിന്റെ അജണ്ട.

യു പി എ നേതാക്കന്മാര്‍ കരാറിനു പിന്തുണ നല്‍കിയത്‌ കരാര്‍ ഇന്ത്യയ്ക്ക്‌ ഗുണകരമാണെന്ന ബോധ്യമുള്ളതുകൊണ്ടോ മന്‍മോഹന്‍സിംഗിനോട്‌ യഥാര്‍ത്ഥ ആദരവുള്ളതുകൊണ്ടോ ആണവ ഊര്‍ജ ത്തിലുള്ള വിശ്വാസം കൊണ്ടോഅല്ല. സോണിയാഗാന്ധി കരാശറിന്‌ അവസാനം പിന്തുണനല്‍കിയതുകൊണ്ടാണ്‌ അവരെല്ലാം കരാറിനെ പിന്തുണച്ചത്‌. മകന്‍ കരാറിനനുകൂലമായി നില ഉറപ്പിച്ചപ്പോഴാണ്‌ സോണിയാഗാന്ധി പിന്തുണനല്‍കാന്‍ തയ്യാറായത്‌.

ഉപാധികളോടെ കരാര്‍ ഒപ്പിട്ടാല്‍ യു പി എ സര്‍ക്കാരിന്റെ. വിശ്വാസ്യത തകരും. കരാര്‍പൊല്ലിഞ്ഞാല്‍ യു പി എ രാജ്യത്തിന്റെ മുമ്പില്‍ നാണംകെടും.

Advertisements

2 പ്രതികരണങ്ങള്‍ to “‘മന്മോഹന്‍ അജണ്ട പ്രതിസന്ധിയില്‍’ -പ്രഫുള്‍ ബിദ്വായ്‌”

  1. ജനയുഗം said

    എന്‍ എസ്‌ ജി യുമായുള്ള പ്രശ്നങ്ങള്‍ അമേരിക്ക നോക്കിക്കൊള്ളുമെന്നായിരുന്നു മന്‍മോഹന്‍ സിംഗ്‌ യു പി എ ഘടക കഷികളൊട്‌ പറഞ്ഞിരുന്നത്‌. തങ്ങളെ തെറ-ദ്ധ്രരിപ്പിച്ചതിന്‌ ഘടകകക്ഷഷ്ണള്‍ മാത്രമല്ല, കോണ്‍ഗ്രസ്‌ നേതാക്കന്മാരും മന്‍മോഹന്‍സിംഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തും.
    -പ്രഫുള്‍ ബിദ്വായ്‌

  2. skumar said

    ഇന്ത്യക്കാർ ഇന്ത്യൻ പ്രധാനമന്ത്രിയെ വിശ്വസിക്കണോ അതോ അമേരിക്കയിലെ പാർളമന്റ്‌ അംഗത്ത്റ്റെ അല്ലെങ്കിൽ അവർ വിതരണം ചെയ്ത കത്തിനെ വിശ്വസിക്കണോ എന്നു ചോദിചാൽ ആ കത്തിനായിരിക്കും കൂടുതൽ വിശ്വശ്യത എന്ന് തോന്നുന്നു ഇപ്പോഴത്തെ സ്തിതിയിൽ. ഇടതുപക്ഷം ഉയർത്തിയ സംശയ്ങ്ങൾ സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു…ഇനിയെങ്കിലും മന്മോഹൻ സിങ്ങ്‌ രാജിവെക്കേണ്ടതാണ്‌.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: