ജനയുഗം വാര്‍ത്തകള്‍

ബ്രഹ്മഗിരിയുടെ താഴ്‌വര – പി വത്സല

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010

ബ്രഹ്മഗിരിയുടെ താഴ്‌വര – പി വത്സല

ശരീരം കൃത്യ­മാ­യൊരു ക്ലോ­ക്കാ­ണ്. പതി­വു­പോലെ അത് എന്നെ കൃത്യം നാല് പതി­നേ­ഴിന് തട്ടി­യു­ണര്‍ത്തി. ഞാന്‍ മു­റി­യില്‍ നിന്നി­റങ്ങി മാളി­ക­യു­ടെ വരാ­ന്ത­യില്‍ വന്നുനി­ന്നു.
താഴ്‌വര ഗാഢ­നി­ദ്ര­യി­ലാ­ണ്. ബ്ര­ഹ്മ­ഗി­രിയും ശിശു­വായ സൂ­ര്യനും മഞ്ഞു­കം­ബളം പുതച്ച് ഉറ­ങ്ങി­ക്കി­ട­ക്കു­ന്നു. തണു­ത­ണുത്ത കാറ്റിന്റെ നേരിയ ഗാ­നാ­ലാ­പം. തണു­പ്പില്‍ ഞര­ങ്ങു­ന്ന വന്‍ വൃക്ഷ­ക്കൂ­ട്ടം. തൊട്ടു­താ­ഴെ, മുറ്റം­-­അ­ന്തര്‍ജ­ന­ത്തി­ന്റെ ശൂന്യ­മായ കളം. പുഞ്ച കൊ­യ്തു നെല്ല് സംഭ­രി­ച്ചു വി­റ്റു­ക­ഴി­ഞ്ഞാണ് അവര്‍ തീരു­നെ­ല്ലി­യോട് വിട പറ­ഞ്ഞ­ത്. ചെ­റിയ വീട്ടു­കാ­വ­ലിന്നു കുമാ­രന്‍. വന്‍ കൃഷി­ഭൂ­മിക്ക് കാര്യ­സ്ഥന്‍ നായര്‍. ഇരു­വര്‍ക്കും സ­ന്തോ­ഷം തന്നെ. അധ്വാ­നി­ക്കാതെ കൂ­ലി­കൊ­ടു­ക്കാ­തെ, വിരു­ന്നു­കാ­ര്‍ കാവ­ല്ക്കാ­രായി മാറു­ന്നു. എല്ലാം ഭദ്രം.
ഞങ്ങള്‍ക്കും സന്തോ­ഷം. ആ­രുടെ ശല്യ­വു­മി­ല്ല. ഏകാന്ത സ­മു­ദ്ര­ത്തില്‍ ഒരു പായ്ക്ക­പ്പല്‍ പോലെ പത്താ­യ­പ്പു­ര. പണിത പച്ച­മ­ര­ത്തിന്റെ മണം മാറാത്ത പരി­സ­രം. പ്ലാക്കാ­ത­ലില്‍ പൂര്‍ണ­മായും പണിത മാളി­ക, ആദ്യത്തെ പൊന്‍ വെളി­ച്ച­ത്തില്‍ സ്വര്‍ണ­ക്കൊ­ട്ടാ­ര­മായി തിള­ങ്ങു­ന്നു. പുര­പു­തച്ച പുതു­വൈ­ക്കോല്‍ കാറ്റില്‍ ചെറു­ക­യ്യു­കള്‍ വിരിച്ച് വില­പി­ക്കു­ക­യാ­ണെന്നും തോന്നി. എവിടെ എന്റെ അമ്മ? വീടു­വിട്ടു അ­വര്‍ എങ്ങു­പോയി?
പുത്രന്‍ നക്‌സ­ലൈറ്റ് പ്രവ­ര്‍­ത്ത­ന­ങ്ങ­ളില്‍ അക­പ്പെ­ട്ടു, അ­കലെ നഗ­ര­ത്തില്‍ അഴി­കള്‍ക്ക­ക­ത്താ­ണെന്നു നാട് പറ­ഞ്ഞി­രു­ന്നു. കാര്യ­സ്ഥനും പറ­ഞ്ഞു. കൂര­യുടെ മഞ്ഞ­മൂടി കാറ്റി­ലിള­കി­യാ­ടി. പതം പറഞ്ഞു കര­ഞ്ഞു. ഒന്നും പെട്ടെ­ന്നങ്ങു മാ­റു­ക­യി­ല്ല. ഇത­റി­യാതെ പ്ര­വ­ര്‍ത്തി­ച്ച­താണ് അപ്പു­വിന്റെ അവി­വേ­കം.
എനിയ്ക്ക് നേരം വെളു­ത്താ­ല്‍ മുറ്റ­ത്തി­റ­ങ്ങണം. പഴയ ശീ­ല­മാ­ണ്. വെളു­ക്കും­മുമ്പ് ഉമ്മ­റ­ത്തു കൊളു­ത്താ­റുള്ള ചങ്ങ­ല­വ­ട്ട, തിരി­താ­ഴ്ത്തി, അക­ത്തെ ഇട­ന്നാ­ഴി­യിലെ വള­രിലെ ച­ങ്ങ­ല­യില്‍ തൂക്കി­യി­ട­ണം. അ­ച്ഛന്‍ പഠി­പ്പി­ച്ച­ശീ­ലം. ഇന്നും ഉ­ള്ള­കത്തെ ക്ലോക്ക് കൃത്യ­സ­മ­യം അറി­യി­ച്ചു. പക്ഷെ, വിള­ക്കും വെളി­ച്ചവും എന്നേ പോ­യ് മറ­ഞ്ഞു. വൈദ്യുത വിള­ക്കാ­ണ് നാട്ടില്‍ ഉമ്മ­റ­ത്ത്. ഇവി­ടെ അതു­മി­ല്ല. താഴെ കള­ത്തി­ന്റെ ഇറ­യത്ത് ഒരു റാന്തല്‍ ക­രി­പി­ടിച്ചു തൂങ്ങി­ക്കി­ട­പ്പു­ള്ള­ത് ഇന്നലെ ഇവിടെ വന്നനേരം ക­ണ്ടി­രു­ന്നു. ഏതെ­ങ്കിലും ഒരു വി­ളക്ക് കൊളു­ത്തിയേ തീരു. പക്ഷെ, എങ്ങനെ?
ഞാനി­പ്പോള്‍ മാളി­ക­യുടെ ത­ട­വി­ലാ­ണ്. വരാ­ന്ത­യി­ലുള്ള വി­ശാ­ല­മായ അഴി­ക്കൂ­ടു­കള്‍ക്കിട­യി­ലൂടെ ഗ്രാമം ഏതാണ്ടു മുഴു­വനും കാണാം. ഇത് ഉറ­ക്ക­ത്തി­ന്റെ താഴ്‌വ­ര­യാ­ണ്. അതാണ് മു­ഖ്യ­ദി­ന­ചര്യ. വൃക്ഷ­ക്കൂ­ട്ട­ങ്ങ­ള്‍, വളഞ്ഞു കാവല്‍ നില്‍­ക്കു­ന്ന കൊടും­കാ­ട്, അതി­രു­കള്‍ മു­ട്ടി­നില്‍ക്കുന്ന വിശാല വയ­ലു­കള്‍, രാത്രി ഊര്‍ജം സംഭ­രി­ച്ചു കൂടു­തല്‍ കുതി­പ്പോടെ ഒഴു­കി­പ്പോ­വുന്ന ബാവ­ലി­പ്പു­ഴ, ഉറ­ങ്ങുന്ന കുടി­ലു­ക­ളിലെ ആ­ദി­വാ­സി­ക­ളുടെ എല്ലാം മറ­ന്നുള്ള നിദ്ര, മഞ്ഞു തൂവുന്ന വ­ര­മ്പു­കള്‍, പുക മഞ്ഞ്, നി­ശ്ച­ലം നില്‍ക്കുന്ന മേഘ­മാ­ലകള്‍­-­ഉ­റക്കം ഒരു നിര്‍വാ­ണം ത­ന്നെ, ഇവി­ടെ. പശ്ചി­മ­ഘ­ട്ട­ങ്ങ­ള്‍ക്കു കീഴെ ഒരി­യ്ക്കലും ഉ­റ­ങ്ങാ­ത്തൊരു കട­ലോര നഗ­ര­ത്തില്‍ നിന്നാ­ണല്ലോ എന്റെ ആഗ­മ­നം. ഇവി­ടെ, സ്ഥിര­മാ­യങ്ങു കൂടി പാര്‍ത്താലോ എന്ന് മനസ്സ് കൊതി­ച്ചു.
ടീച്ചിങ് നോട്ട് എഴു­തു­ക­യെ­ന്ന കഷായം കൂടി ഒഴി­വാ­ക്കാം. ശമ്പ­ളവും ഒഴി­വാ­ക്കേ­ണ്ടി­വ­രും. ആരു­തരും ഉണ്ണാ­നു­ടു­ക്കാ­ന്‍. അതിന് സ്വയം പണി­യെ­ടു­ക്ക­ണ­മെ­ന്ന­ത് ഞാന്‍ ജീവി­ത­ത്തി­ലാദ്യം എടുത്ത തീരു­മാ­ന­മാ­ണ്, ഉറ­ച്ച­തു­മാ­ണ്.
പത്തി­രു­പതു ദിന­രാ­ത്ര­ങ്ങള്‍ ഇവിടെ തങ്ങു­മെ­ന്നത് തീര്‍ച്ച. പിന്നെ തിരി­ച്ചു­പോ­കും. അ­തു­വരെ ഈ വന­ഗ്രാ­മ­ത്തിന്റെ വ­ര­മ്പു­ക­ളി­ലൂടെ ചെരി­പ്പി­ടാതെ നട­ക്ക­ണം. വന­ത്തിന്റെ രഹ­സ്യ­ങ്ങള്‍ തേട­ണം. കാനന അ­ന്തഃ­പുര­ത്തില്‍ കട­ക്കണം. നഗ­ര­ത്തി­ലാ­ണെ­ങ്കില്‍ ഒരു പെ­ണ്ണി­നു സഞ്ച­രി­ക്കാ­വുന്ന ദൂര­ങ്ങ­ള്‍­ക്കും ദിശ­കള്‍ക്കും നിയ­ന്ത്ര­ണ­മു­ണ്ട്. ഭര്‍ത്തൃ­ഗൃ­ഹ­ത്തില്‍ നി­ന്ന് ജന്മ­ഗൃ­ഹ­ത്തില്‍ പോ­കാ­നും അപരന്റെ അനു­വാദം വേ­ണം. വീട്ടില്‍ നിന്നും തൊഴി­ലെ­ടു­ക്കുന്ന സ്‌കൂളി­ലേയ്ക്കു പോകാം. കൃത്യ­സ­മ­യ­ത്ത്. തി­രി­ച്ചു­വ­ര­ണം, കൃത്യ­മി­നു­ട്ടി­ന്. വീടൊരു ആജീ­വ­നാന്ത തട­ങ്ങ­ല്‍ തന്നെ! വീടു­മാ­ത്ര­മ­ല്ല, ജീവി­തവും എന്നും പിന്നെ­പ്പിന്നെ ഞാ­ന്‍ പഠിച്ചു. പാഠ­ങ്ങള്‍ക്ക് ഒ­ര­ന്ത­വു­മി­ല്ല­ല്ലോ. എന്നി­ട്ടാണ് നാ­ട്ടിലെ ഒരു തല­മു­റ­യിലെ പെ­ണ്‍കു­ട്ടി­കളെ പഠി­പ്പി­ക്കാന്‍ ഞാന്‍ ഉടു­ത്തൊ­രു­ങ്ങു­ന്ന­ത്.
എന്തു പഠി­പ്പി­ക്കണം എന്ന­തി­ന്നു ചുറ്റും സില­ബ­സ്സി­ന്റെ­യും പാഠ­പു­സ്ത­ക­ങ്ങ­ളു­ടെയും കോ­ട്ട­കള്‍. കോട്ട­യ്ക്ക­ക­ത്തി­രുന്നു ഞാന്‍ ഇംഗ്ലീ­ഷില്‍ കൊ­ച്ചു കവി­ത­ത്തു­ണ്ടു­കളും, കട­ലി­ന്ന­ക്ക­രെ­യു­ള്ള­വര്‍ എഴു­തി­യ ഉപ­ന്യാ­സ­ങ്ങളും നാട­ക­ഭാ­ഗ­ങ്ങ­ളും ഭാഗ്യ­ത്തിന്നു ഒരു കഥ­യും പഠി­പ്പി­ക്കു­ന്നു. പ്രധാനം വ്യാ­ക­ര­ണ­മാ­ണ്.. ജീവി­ത­ത്തി­നു വ്യാക­രണം നിശ്ച­യിച്ച്, അ­തു കഠി­ന­മായി പഠിച്ചും പഠി­പ്പി­ച്ചും സംര­ക്ഷി­ക്കു­ന്ന­വ­ര­ല്ലോ, ന­മ്മള്‍ മല­യാ­ളി­കള്‍!
സാമൂ­ഹ്യ­പാ­ഠ­ങ്ങള്‍ തുറന്ന ജയി­ലി­ന്ന­ക­ത്താണ് പഠി­പ്പി­ക്കു­ന്ന­ത്.
വേണ്ട, മുഷി­പ്പി­ക്കുന്ന വിഷ­യ­ങ്ങ­ളെ­ക്കു­റി­ച്ച്, ഈ വിശുദ്ധ വന­ഭൂ­മി­യി­ലി­രുന്നു ചിന്തി­ക്കു­ന്ന­ത്, ഞാന്‍ എന്നോടു തന്നെ ചെയ്യുന്ന പാപ­മാ­ണ്.
എനിക്കു മാളി­ക­യില്‍ നിന്നു പു­റത്ത് മുറ്റ­ത്തി­റങ്ങി നില്‍ക്ക­ണം. കാലില്‍ നനഞ്ഞ കറു­ക­യു­ടെ സ്പര്‍ശം അനു­ഭ­വി­ക്ക­ണം. ഇള­വെ­യി­ലിന്റെ ആദ്യ­കി­ര­ണ­ങ്ങ­ളുടെ തലോടലേല്‍ക്ക­ണം. എന്റെ ബാല്യ­കാല സു­ഖ­ങ്ങള്‍ കുറച്ചു ദിന­ങ്ങ­ളി­ലേ­ക്കെ­ങ്കിലും വീണ്ടെ­ടു­ക്ക­ണം.
പക്ഷെ എങ്ങനെ മാളി­ക­യില്‍ നിന്നി­റ­ങ്ങും. കോണി കയ­റാ­ന­­ല്ല, ഇറ­ങ്ങാ­നാണ് എപ്പോഴും പ്രയാസം. കയര്‍ക്കോണി വീട്ടി­ന്നു പുറം ചുമ­രില്‍ തൂങ്ങി­ക്കി­ട­പ്പു­ണ്ട്. ഒറ്റ­യ്ക്കു­വ­യ്യ. ഒരു കാ­ര്യ­ത്തിന്നും പര­സ­ഹായം തേട­രുത് എന്ന നിശ്ചയം ഇവിടെ വാ­ടി­പ്പോ­കു­ന്നു. കോണി­ക­യ­റാ­ന്‍ സഹാ­യിച്ച കണ­വനും കു­ഞ്ഞു­മോളും മറ്റും സുഖ­നി­ദ്ര­യി­ലാ­ണ്. അവരെ ഉണര്‍ത്തു­ന്ന­ത്, പടക്കത്തിന്നു തീകൊ­ളു­ത്തു­മ്പോ­ലെ­യാ­ണ്.
മഞ്ഞു­രു­കു­ന്നത് കണ്ട് ഞാ­ന്‍ പിന്നേയും നിലകൊണ്ടു മാ­ളിക വരാ­ന്ത­യില്‍. സൂര്യന്റെ ക­ര­ങ്ങ­ളി­പ്പോള്‍ ദര്‍ശ­നാ­ന­ന്തരം നാട്ടിലെ സര്‍വ­ച­രാ­ച­ര­ങ്ങ­ളേ­യും അനു­ഗ്ര­ഹി­ക്കു­ക­യാ­ണ്. ഇളം­ചൂ­ടുള്ള കൈകള്‍.
അപ്പോള്‍ ഭാഗ്യ­ത്തി­ന്ന്, താ­ഴെ മുറ്റത്ത് ഒരാള്‍ അവ­ത­രി­ക്കു­ന്നു!
കാര്യ­സ്ഥന്‍ നായര്‍. കറു­ത്തു­കു­റു­കിയ ശരീ­രം. വെളുത്ത മു­ണ്ടും രണ്ടാം­മു­ണ്ടും. തല­യി­ലൊരു രോമ­ത്തൊപ്പി, അതോ­ട് ചേര്‍ത്ത് ഒരു­കു­ട്ട. കുട്ട നി­റ­യെ അപ്പോള്‍ തോട്ട­ത്തില്‍ നി­ന്ന്. പറി­ച്ചെ­ടുത്ത മഞ്ഞ­ണി­ഞ്ഞ കായ്ക­റി­കള്‍.
കോണി­യി­റ­ങ്ങുക തന്നെ! രാ­വി­ലത്തെ ചായ കൃത്യ­സ­മയം കുറി­ക്കു­ന്നു. കാര്യ­സ്ഥന്‍ രാ­മ­ന്‍ നായര്‍ക്കും ഒരു ചായ കൊ­ടു­ക്ക­ണം. ചായ ഇവിടെ അ­പൂ­ര്‍വ­വ­സ്തു­വാ­ണ്. കാപ്പി­യാണ് ശീലം. കാപ്പി പര­സ്യ­ക്കാര്‍ പറ­യു­മ്പോ­ലെ, സ്വന്തം തോട്ട­ത്തി­ല്‍ പഴു­പ്പി­ച്ചെ­ടുത്തു ഉണ­ക്കി, തൊ­ലി­ക­ള­ഞ്ഞു, വറുത്തു പൊ­ടിച്ച കാപ്പി. നിട്ട­റ­യില്‍ നിന്നു ക­ഴിച്ച കാപ്പി­യുടെ നിറവും ഗ­ന്ധവും രുചിയും ആന­ന്ദവും പറ­ഞ്ഞ­റി­യി­ക്കാന്‍ വയ്യ! ഇത് എ­ന്റെ ജീവി­ത­കാലം മുഴു­വ­നും പടര്‍ന്നു­ക­യറും എന്ന് അ­പ്പോ­ഴോര്‍ത്തി­ല്ല.
ഞങ്ങള്‍ കുഞ്ഞി­നെ­യെ­ടു­ത്തു. കയര്‍ക്കോ­ണി­യില്‍ താ­ഴെ­യി­റങ്ങി. കീഴെ പത്താ­യ­പ്പു­ര­യുടെ കളം കത­കു­തു­റന്നു സ്വീക­രി­ച്ചു. ഒരു ഓഡി­റ്റോ­റി­യ­ത്തിന്റെ വലി­പ്പ­മു­ണ്ട്. താഴെ­നി­ല­യുടെ ചുമ­രു­കള്‍ ചെങ്ക­ല്ലില്‍ പണി­ത­താ­ണ്. എത്രയോ അക­ല­ങ്ങ­ളില്‍ നിന്ന് ഭാരിച്ച വ­ണ്ടി­ക്കൂലി നല്‍കി അന്ത­ര്‍ജ­നം പണി­ക­ഴി­പ്പി­ച്ചത്. നടു­വി­ലൊരു ക­തകും, നാലു ചുമ­രിലും ജന­ലു­ക­ളു­മു­ണ്ട്. അകം ശുദ്ധ­ശൂ­ന്യം. അന്വേ­ഷി­ച്ച­പ്പോള്‍ മൂല­യ്ക്ക് അടു­പ്പു­ണ്ട്. വിറ­ക­ടുപ്പ്, സ്റ്റൗവ്. നാട്ടില്‍ത്തന്നെ പ്രയോ­ഗ­ത്തി­ലി­ല്ല.
കുട്ട­യിലെ കായ്ക­റി­കളും പി­ന്നെ­യൊരു കെട്ട് ഉണ­ങ്ങിയ വി­റ­കും­ കാര്യ­സ്ഥന്‍ രാമന്‍ നാ­യര്‍ അടു­പ്പിന്നു മുമ്പില്‍ കൊ­ണ്ടു­വന്നു വച്ചു. പ്രധാന വീ­ട്ടിലെ അറ­യിലെ പത്തായം തു­റന്ന് ഒരു മുറം­നി­റയെ അരി­കൊ­ണ്ടു­വ­ന്നു. വയ­ലി­ന്റെയും കാടി­ന്റേയും മണ­മുള്ള ചമ്പാ­വ­രി. മറ്റൊരു പാത്ര­ത്തില്‍ പ­ച്ച­രി. ചില അടു­ക്ക­ള­പ്പാ­ത്ര­ങ്ങ­ള്‍.
ഇവിടെ സ്വന്തം വീടാ­ക്കാം. എത്ര ദിവസം നിങ്ങള്‍ ആഗ്ര­ഹി­ക്കു­ന്നു­വോ, അത്രയും കാ­ലം. വൈകാതെ അമ്മ തിരി­ച്ചു­വ­ന്നാല്‍ നിങ്ങ­ളുടെ ഭാഗ്യം! അപ്പോള്‍ ഒരു ചിന്തയും വേ­ണ്ട. അതു­വരെ ഗോപാ­ലന്‍ അ­രി­വയ്പ്പു നടത്തും.
ആരാ ഗോപാ­ലന്‍?
അതാ, അവിടെ വരാ­ന്ത­യില്‍ കി­ട­ന്നു­റ­ങ്ങു­ന്നു­ണ്ട്. ഇപ്പോ­വ­രും! അമ്മ­യുടെ പണി­ക്കാ­ര­നാ­ണ്.
സന്തോഷം ഇവി­ടെയും വിറ­ക­ടുപ്പും അരി­വ­യ്പ്പു­മാ­യി­ക്ക­ഴി­ഞ്ഞാല്‍ എനിക്കു ഈ നാടി­ന്റെ ഞര­മ്പു­ക­ളി­ലൂടെ ഒരു വട്ടം സഞ്ച­രി­ക്കാന്‍ കഴി­യി­ല്ലല്ലോ എന്ന ഭയ­മു­ണ്ടാ­യി­രു­ന്നു.
വടക്കെ മുറ്റത്ത് കാട്ടു­ചോ­ല­യി­ലെ വെള്ളം മുള­മ്പാ­ത്തിയി­ലൂ­ടെ കുതി­ച്ചെ­ത്തി, പിന്നെ ക­രി­ങ്ക­ല്ലില്‍ വീണു ചിന്നി­ച്ചി­ത­റി, പുറ­ത്തെങ്ങോ അന്വേ­ഷി­ക്കു­ന്നു.
അമ്മ­യെ­ങ്ങു­പോയി എന്നാ­വും,
കുളിര്‍മ­യേ­റിയ ജലം കുട്ട­ക­ത്തില്‍ സംഭ­രി­ക്കാന്‍ കുട്ട­ക­വു­മില്ല; അമ്മ­യു­മി­ല്ല.
രാമന്‍ നായര്‍ പത്താ­യ­ത്തില്‍ നി­ന്നു ഒരു കുട്ടകം പുറ­ത്തെ­ടുത്തു വെള്ള­പ്പാ­ത്തി­യുടെ ചു­ണ്ടിന് കീഴെ സ്ഥാപി­ച്ചു.
പല്ലു­തേച്ചു മുഖം കഴു­കു­മ്പോ­ള്‍, പുറ­കു­വശം തോട്ട­ത്തി­ലെ മല­വാ­ഴ­ത്തോട്ടം കണ്ണി­ല്‍­പ്പെ­ട്ടു. പല പ്രായ­­ത്തി­ലുള്ള കു­ല­കള്‍, അനാ­ഥ­ശി­ശു­ക്ക­ളെ­പ്പോ­ലെ, അവി­ട­വിടെ തങ്ങി­നില്‍പ്പു­ണ്ട്.
അപ്പോള്‍ മുറ്റ­ത്തൂടെ ഒര­പ­രി­ചി­തന്‍ കേറി­വ­രു­ന്നു. അസ്ഥാ­ന­ത്തൊരു കൊമ്പന്‍മീ­ശ. മു­ഖം അതിന്റെ ഉട­മ­യ­ല്ലെന്നു തോ­ന്നി­ക്കും. തോളി­ലൊരു തു­ണി­സ്സ­ഞ്ചി, വലം­ക­യ്യില്‍ ചുമ­ലില്‍ താങ്ങുന്ന ഒരു തോക്ക്.
ആഗ­തന്‍ നടു­മു­റ്റ­ത്തു­നി­ന്നു.
രാമന്‍ നായര്‍ അടു­ത്തു­ചെ­ന്നു എന്തോ ചെവി­യില്‍ പറ­ഞ്ഞു. അയാള്‍ അപ്പാടെ മറു­വ­ശത്തെ വിറ­കു­പു­ര­യുടെ നേ­ര്‍­ക്ക് നട­ന്നു.
രാമന്‍ നായര്‍ പറ­ഞ്ഞു.
വെടി­ക്കാ­രന്‍ യോസ­പ്പാ­ണ്. അമ്മയില്ലല്ലോ എന്നു­വച്ച് ഉപ­ക­­ര­ണ­ങ്ങള്‍ ഇവിടെ സൂക്ഷി­ക്കാ­­നാ. അന്യ­നാ­ട്ടു­കാ­ര­നാ. പോ­കും. നിങ്ങള്‍ക്ക് ശല്യ­മു­ണ്ടാ­വി­ല്ല-
തിരിഞ്ഞു നോക്കി­യ­പ്പോള്‍, വെളുത്ത ചട്ട­യില്‍ കരി­ക്കട്ട കൊണ്ടെ­ഴു­തിയ ഒരു ബോര്‍ഡ് പുറ­കു­വ­ശത്ത് ഇറ­യ­ത്ത്, തറ­യില്‍ ചാരി­വ­ച്ചി­രി­ക്കു­ന്നു.
”കരി­ങ്കു­രങ്ങു രസാ­യനം”
രാമന്‍ നായര്‍ ഒന്നൂ­റി­ച്ചി­രി­ച്ചു. അരിശം മറ­ച്ചു.
(തുട­രും)
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: