ജനയുഗം വാര്‍ത്തകള്‍

സാമൂഹ്യ പുരോഗതിയ്ക്ക് സ്ത്രീകളുടെ അവകാശ സംരക്ഷണം അനിവാര്യം – പ്രഫ.മീനാക്ഷി തമ്പാന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010

സാമൂഹ്യ പുരോഗതിയ്ക്ക് സ്ത്രീകളുടെ അവകാശ സംരക്ഷണം അനിവാര്യം

പ്രഫ.മീനാക്ഷി തമ്പാന്‍

സാര്‍വദേ­ശീയ മഹി­ളാ­ദി­ന­ത്തിന്റെ നൂറാം വാര്‍ഷികം ഇന്ന് ലോകം ആഘോ­ഷി­ക്കു­ക­യാ­ണ്. നീതി­ക്കും­സമ­ത്വ­ത്തിനും തുല്യ അവ­കാ­ശ­ങ്ങള്‍ക്കും വേണ്ടി പൊരു­തുന്ന സ്ത്രീക­ളോട് ലോക­മെ­മ്പാ­ടു­മുള്ള ജനാ­ധി­പത്യ വിശ്വാ­സി­കളും മറ്റ് പുരോ­ഗ­മ­ന­വി­ശ്വാ­സി­കളും ഐക്യ­ദാര്‍ഢ്യം പ്രക­ടി­പ്പി­ച്ചു­കൊ­ണ്ടാണ് ഈ ദിനം ആഘോ­ഷി­ക്കു­ന്ന­ത്.
സാര്‍വ­ദേ­ശീയ മഹി­ളാ­ദിനം ആഘോ­ഷി­ക്കാന്‍ തുട­ങ്ങിയ 1910 നുശേഷം ലോകത്ത് മൗലി­ക­മായ മാറ്റ­ങ്ങള്‍ പല­തു­മു­ണ്ടാ­യി. കൊളോ­ണി­യ­ലി­സ­ത്തിനു അന്ത്യം കുറി­ച്ചു. കൊളോ­ണി­യല്‍ ഭര­ണ­ത്തില്‍ നര­ക­യാ­തന അനു­ഭ­വിച്ച ഇന്ത്യ ഉള്‍പ്പെ­ടെ­യുള്ള രാജ്യ­ങ്ങള്‍ സ്വാതന്ത്ര്യം നേടി. സ്വാത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി­യുള്ള ത്യാഗോ­ജ്ജ്വല പോരാ­ട്ട­ത്തില്‍ അഭി­മാ­ന­ക­ര­മായ പങ്കാണ് സ്ത്രീകള്‍ വഹി­ച്ച­ത്. വോട്ട­വ­കാശം ഉള്‍പ്പെ­ടെ­യുള്ള ഒട്ടേറെ അവ­കാ­ശ­ങ്ങള്‍ മിക്ക രാജ്യ­ങ്ങ­ളിലും സ്ത്രീകള്‍ നേടി. അവ­യെല്ലാം നീണ്ടു­നിന്ന പ്രക്ഷോ­ഭ­ങ്ങ­ളൂ­ടെയും സമ­ര­ങ്ങ­ളു­ടെയും ഫല­മാ­യി­രു­ന്നു. എന്നാല്‍ സ്ത്രീകള്‍ നേരി­ടുന്ന വിവേ­ച­ന­ങ്ങളും അനീ­തി­കളും അക്ര­മ­ങ്ങളും ഇപ്പോഴും തുട­രു­ന്നു. പല രംഗ­ങ്ങ­ളിലും അതി­ക്ര­മ­ങ്ങളും വിവേ­ച­ന­ങ്ങളും വര്‍ധി­ച്ചു­വ­രി­ക­യു­മാ­ണ്. ഒരു രാഷ്ട്ര­ത്തിന്റെ ആത്മീയ പുരോ­ഗ­തി­യുടെ അള­വു­കോല്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് ലഭി­ക്കുന്ന പദ­വി­യാ­ണെ­ന്നാ­ണ് നമ്മുടെ പ്രഥമ പ്രധാ­ന­മന്ത്രി പണ്ഡിറ്റ് നെഹ്‌റു ചൂണ്ടി­ക്കാ­ട്ടി­യത്. ഈ മാന­ദണ്ഡം വെച്ചു­നോ­ക്കി­യാല്‍ നമ്മുടെ രാജ്യത്തെ സ്ത്രീക­ളില്‍ മഹാ­ഭൂ­രി­പ­ക്ഷ­ത്തിനും അര്‍ഹ­മായ അംഗീ­കാ­രവും പദ­വിയും ലഭി­ക്കു­ന്നി­ല്ലെന്നു കാണാം. കടുത്ത വിവേ­ച­നവും നീതിനിഷേ­ധവും അവര്‍ അനു­ഭ­വി­ക്കു­ന്നു. സാക്ഷ­ര­ത­യുടെ കാര്യം മാത്രം എടു­ത്താല്‍ ഇതു ബോധ്യ­മാ­കും. സ്ത്രീകള്‍ക്കി­ട­യില്‍ സാക്ഷ­രതാ നിരക്ക് കേവലം 36 ശത­മാ­ന­മാ­ണ്. പട്ടി­ക­ജാ­തി­-­പ­ട്ടി­ക­വര്‍ഗ­ക്കാര്‍, ന്യൂന­പ­ക്ഷ­ങ്ങള്‍ തുട­ങ്ങിയ വിഭാഗങ്ങള്‍ക്കി­ട­യില്‍ അക്ഷ­ര­ജ്ഞാ­ന­ത്തിന്റെ വെളിച്ചം കടന്നു ചെല്ലാത്ത­വ­രാണ് മഹാ­ഭൂ­രി­പ­ക്ഷ­വു­മെന്നു കാണാം. സാമ്പ­ത്തിക വളര്‍ച്ച­യെ­ക്കു­റിച്ചു നമ്മുടെ പ്രധാ­ന­മന്ത്രി അവ­കാ­ശ­വാ­ദ­ങ്ങള്‍ ഉന്ന­യി­ക്കു­മ്പോഴും സമൂ­ഹ­ത്തിന്റെ അടി­ത്ത­ട്ടില്‍ കഴി­യുന്ന സ്ത്രീക­ളുടെ സ്ഥിതി പര­മ­ദ­യ­നീ­യ­മാ­ണ്. ആഗോ­ള­വല്‍ക്ക­ര­ണവും ഉദാ­ര­വല്‍ക­ര­ണവും സ്വകാ­ര്യ­വല്‍ക്ക­ര­ണവും ഏറ്റവും പ്രതി­കൂ­ല­മായി ബാധി­ക്കു­ന്നത് സ്ത്രീക­ളെ­യാ­ണ്. കമ്പോള സമ്പ­ദ്ഘ­ട­ന­യില്‍ എല്ലാ­റ്റി­ന്റെയും അടി­സ്ഥാ­ന­മായി കാണു­ന്നത് പണ­ത്തെയും ലാഭ­ത്തെ­യു­മാ­ണ്. സ്ത്രീകള്‍ നീണ്ട­കാ­ലത്തെ പോരാ­ട്ട­ങ്ങ­ളി­ലൂടെ നേടി­യെ­ടുത്ത അവ­കാ­ശ­ങ്ങള്‍പോലും നിഷേ­ധി­ക്ക­പ്പെ­ടു­ന്നു. പണി­ശാ­ല­ക­ളിലെ സ്ത്രീകള്‍ക്കു നിയ­മ­പ­ര­മായി ലഭി­ക്കേണ്ട അവ­കാ­ശ­ങ്ങള്‍ കിട്ടു­ന്നി­ല്ല. കയ­റ്റു­മ­തി­ക്കായി ഉല്‍പ­ന്ന­ങ്ങ­ളു­ണ്ടാ­ക്കുന്ന വ്യവ­സായ മേഖ­ല­ക­ളില്‍ തൊഴി­ലാ­ളി­കള്‍ക്ക് നിയ­മ­പ­ര­മായ അവ­കാ­ശ­ങ്ങള്‍ ലഭി­ക്കു­ന്നി­ല്ല. പ്രസ­വ­കാല ആനു­കൂല്യം പോലും നിഷേ­ധി­ക്ക­പ്പെ­ടു­ന്നു. സ്ത്രീക­ളുടെ അവ­കാ­ശ­ങ്ങള്‍ സംര­ക്ഷി­ക്കാ­നുള്ള നിയ­മ­ങ്ങ­ളെ­ക്കു­റിച്ച് സ്ത്രീകള്‍ വേണ്ടത്ര ബോധ­വതികള­ല്ലെ­ന്ന­താണ് ഇന്ന­ത്തെ­നി­ല. സ്ത്രീധന നിരോ­ധന നിയമം ഇതിന്റെ തെളി­വാ­ണ്. വിദ്യാ­സ­മ്പ­ന്ന­രായ സ്ത്രീകള്‍പോലും സ്ത്രീധ­ന­കെ­ണി­കള്‍ക്ക് ഇര­­യാ­വു­ന്നു.
ഗാര്‍ഹിക ആക്ര­മ­ണ­ങ്ങ­ളില്‍ നിന്നും സ്ത്രീകള്‍ക്ക് പരി­രക്ഷ നല്‍കു­ന്ന­തി­നുള്ള നിയ­മ­മു­ണ്ട്. സ്ത്രീക­ളുടെ അവ­കാശ സംര­ക്ഷ­ണ­ത്തിലെ സുപ്ര­ധാന ചുവ­ടു­വെ­യ്പ്പാണ് ഈ നിയ­മം. ഈ നിയ­മ­ത്തിന്റെ പരി­രക്ഷ സ്ത്രീകള്‍ക്ക് ലഭി­ക്കു­ന്നു­ണ്ടെന്ന് ഉറ­പ്പു­വ­രു­ത്താന്‍ സ്ത്രീ സംഘ­ട­ന­കള്‍ ജാഗ്ര­ത­യോടെ പ്രവര്‍ത്തി­ക്കേ­ണ്ട­താ­വ­ശ്യ­മാ­ണ്.
തുല്യ ജോലിക്ക് തുല്യ ജോലി സമ­യവും തുല്യ വേത­നവും എന്ന 1975 ലെ പ്രഖ്യാ­പനം ഇപ്പോഴും കട­ലാ­സില്‍ അവ­ശേ­ഷി­ക്കു­ന്നു.
നമ്മുടെ രാജ്യത്ത് സ്ത്രീ തൊഴി­ലാ­ളി­ക­ളില്‍ 90 ശത­മാ­നവും അസം­ഘ­ടി­ത­മേ­ഖ­ല­യി­ലാ­ണ്. അവര്‍ക്ക് പുരു­ഷന്‍­മാര്‍ക്കു തുല്യ­മായ വേതനം ലഭി­ക്കു­ന്നി­ല്ല. കാര്‍ഷി­ക­രം­ഗത്ത് ഞാറു­ന­ടല്‍ മുതല്‍ കൊ­യ്ത്തും മെതിയും വരെ­യുള്ള പണി­യെല്ലാം ചെയ്യു­ന്നത് സ്ത്രീക­ളാ­ണ്. അവര്‍ക്ക് പുരു­ഷന്‍മാര്‍ക്ക് നല്‍കുന്ന വേത­നം കിട്ടു­ന്നി­ല്ല. നിര്‍മാണ രംഗ­ത്തെ സ്ത്രീതൊ­ഴി­ലാ­ളി­ക­ളുടെ സ്ഥിതിയും ഇതു­ത­ന്നെ­യാ­ണ്.
പെണ്‍കു­ട്ടി­കള്‍ ഒരു ഭാര­മാ­ണെന്ന സമീ­പ­ന­ത്തില്‍ മാറ്റം­വ­രു­ന്നി­ല്ല. ഭ്രൂണ­ഹ­ത്യ­യെന്ന നിഷ്‌ക്രൂ­ര­മായ മാര്‍ഗ­ത്തി­ലൂടെ പെണ്‍കു­ഞ്ഞിനെ പിറ­വിക്കു മുമ്പു­തന്നെ കൊല ചെയ്യു­ന്നു. സ്ത്രീപു­രുഷ അനു­പാതം ആശ­ങ്കാ­ജ­ന­ക­മായ വിധം കുറ­ഞ്ഞു­വ­രു­ന്നത് സമൂ­ഹ­ത്തിന്റെ പൊതു കാഴ്ച­പ്പാ­ടിന്റെ ഫല­മാ­ണ്.
സ്ത്രീക­ളോ­ടുള്ള വിവേ­ച­ന­ത്തിനും അനീ­തിക്കും അറു­തി­വ­രു­ത്താന്‍ നിയ­മ­നിര്‍മാ­ണ­ങ്ങള്‍ കൊണ്ടു­മാത്രം കഴി­യി­ല്ല. നിയ­മ­ങ്ങള്‍ ഫല­പ്ര­ദ­മായി നട­പ്പി­ലാ­ക്കു­ന്ന­തിന് സ്ത്രീക­ളുടെ ഇട­പെ­ടലും ജാഗ്ര­തയും അനി­വാ­ര്യ­മാ­ണ്.
നയ­രൂ­പീ­ക­ര­ണ­ത്തിലും ഭര­ണ­നിര്‍വ­ഹണ രംഗത്തും സ്ത്രീകള്‍ക്ക് അര്‍ഹ­മായ പങ്കാ­ളിത്തം ഉറ­പ്പാ­ക്കി­യാല്‍ മാത്രമേ സ്ത്രീക­ളുടെ അവ­കാ­ശ­ങ്ങള്‍ സംര­ക്ഷി­ക്ക­പ്പെ­ടു­ക­യു­ള്ളൂ. നിയ­മ­നിര്‍മാണസഭ­ക­ളില്‍ മൂന്നി­ലൊന്ന് പങ്കാ­ളിത്തം ഇതി­ലേ­യ്ക്കുള്ള നിര്‍ണാ­യ­ക­മായ ചുവ­ടു­വെയ്­പ്പാ­യി­രി­ക്കും.

സ്ത്രീക­ളുടെ അവ­കാ­ശ­ങ്ങള്‍ നേടി­യെ­ടു­ക്കാന്‍ കൂടു­തല്‍ ഐക്യത്തോടെ­യുള്ള പ്രവര്‍­ത്ത­ന­ങ്ങ­ളാ­ണാ­വ­ശ്യം. സാര്‍വ­ദേ­ശീയ മഹി­ളാ­ദി­ന­ത്തിന്റെ നൂറാം വാര്‍ഷി­കം, കൂടു­തല്‍ കരു­ത്തോടെ മുന്നോ­ട്ടു­പോ­കു­മെന്ന് പ്രതിജ്ഞ ചെയ്യാ­നുള്ള സന്ദര്‍ഭം കൂടി­യാ­ണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: