ജനയുഗം വാര്‍ത്തകള്‍

സാര്‍വ ദേശീയ മഹിളാദിനത്തിന്റെ നൂറുവര്‍ഷങ്ങള്‍ – എ ബി ബര്‍ധന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010

സാര്‍വ ദേശീയ മഹിളാദിനത്തിന്റെ നൂറുവര്‍ഷങ്ങള്‍

എ ബി ബര്‍ധന്‍

സാര്‍വ­ദേ­ശീയ മഹി­ളാ­ദി­ന­ത്തിന്റെ നൂറാം വാര്‍ഷി­കദിന­മാണ് മാര്‍ച്ച് 8. ലോക­മെ­മ്പാ­ടു­മുള്ള ചൂഷി­തരും അടി­ച്ച­മര്‍ത്ത­പ്പെ­ട്ട­വരും പാര്‍ശ്വ­വല്‍ക്ക­രി­ക്ക­പ്പെ­ട്ട­വ­രു­മായ സ്ത്രീക­ളുടെ ഐക്യ­ദാര്‍ഢ്യ­ത്തിന്റെ ദിന­മാ­യാണ് മഹി­ളാ­ദിനം ആച­രി­ക്ക­പ്പെ­ടു­ന്ന­ത്. മാര്‍ച്ച് എട്ടിന്റെ പ്രാധാന്യം ചൂണ്ടി­ക്കാ­ണി­ക്കാന്‍ ഈ അവി­സ്മ­ര­ണീയ ദിന­ത്തിന്റെ ചരിത്ര പശ്ചാ­ത്തലം ഹ്രസ്വ­മായി പരാ­മര്‍ശി­ക്കേ­ണ്ട­താ­വ­ശ്യ­മാ­ണ്.
ലോകത്തെ മഹിളാ പ്രസ്ഥാ­ന­ത്തിന്റെ ചരി­ത്ര­ത്തിലെ ഒരു വഴി­ത്തി­രി­വാ­യി­രുന്നു 1909. ന്യൂയോര്‍ക്കിലെ തുന്നല്‍ പണി­യെ­ടു­ക്കുന്ന സ്ത്രീ തൊഴി­ലാ­ളി­കള്‍ കൂലി­ക്കു­റ­വിനും ദുസ്സ­ഹ­മായ തൊഴില്‍ സാഹ­ച­ര്യ­ങ്ങള്‍ക്കും എതിരെ പണി­മു­ട­ക്കി. തൊഴി­ലെ­ടു­ക്കുന്ന സ്ത്രീക­ളുടെ ആദ്യ­ത്തെ പണി­മു­ട­ക്കാ­യി­രുന്നു അത്. ഇത് പൊടു­ന്നനെ­യുണ്ടായ ഒന്നാ­യി­രു­ന്നി­ല്ല. തു­ന്നല്‍ തൊഴി­ലാ­ളി­ക­ളുടെ ദീര്‍­ഘ­മായ സമ­ര­ത്തിന്റെ ഒരു ഘട്ട­മാ­യി­രുന്നു അത്. 1906 ലാണ് അവ­രുടെ യൂണി­യന്‍ രൂപ­ീ­ക­രി­ച്ച­ത്. മൂന്നു വര്‍ഷ­ത്തി­നകം നൂറി­ല­ധികം സ്ത്രീ തൊഴി­ലാ­ളി­കള്‍ യൂണി­യ­നില്‍ അംഗ­ങ്ങ­ളായി ചേര്‍ന്നു. ഉശി­രന്‍ പോരാ­ളി­യാ­യി­രുന്ന ക്ലാര ലാംലി­ച്ചാ­യി­രുന്നു അവ­രുടെ നേതാ­വ്. പതി­മൂന്നു ആഴ്ച­കള്‍ നീണ്ടു നിന്ന പിക്ക­റ്റിങ്ങ് സമരം അവര്‍ സംഘ­ടി­പ്പി­ച്ചു. ന്യൂയോര്‍ക്കിലെ സ്ത്രീ തൊഴി­ലാ­ളി­കള്‍ നട­ത്തിയ പണി­മു­ടക്ക് ലോക­മെ­മ്പാ­ടു­മുള്ള സ്ത്രീ തൊഴി­ലാ­ളി­കള്‍ക്ക് ആവേ­ശവും പ്രചോ­ദ­നവും പകര്‍ന്നു.
സോഷ്യ­ലിസ്റ്റ് മഹിളകളുടെ രണ്ടാം ഇന്റര്‍നാ­ഷ­ണല്‍ സമ്മേ­ളനം 1910 ല്‍ കോപ്പന്‍ഹേഗ­നില്‍ നട­ന്നു. യുദ്ധ­ത്തിനും പട്ടി­ണിക്കും ദാരി­ദ്ര്യ­ത്തിനും എതി­രായ ഐക്യ­വേദിയായി­രുന്നു ആ സമ്മേ­ള­നം. മാര്‍ച്ച് എട്ട് സാര്‍വ­ദേ­ശീയ മഹിളാ ദിന­മായി ആച­രി­ക്കാന്‍ ഈ സമ്മേ­ള­ന­ത്തില്‍ വെച്ച് ക്ലാര സെറ്റ്കിനും മറ്റ് ട്രേഡ് യൂണി­യന്‍ നേതാ­ക്ക­ന്മാരും ആഹ്വാ­നം ചെയ്തു. സമ്മേ­ളനം ഏക­ക­ണ്ഠ­മായി ഈ ആഹ്വാനം അംഗീ­ക­രി­ച്ചു. അതു മുതല്‍ സാര്‍വ­ദേ­ശീയ മഹിളാ ദിനം സ്ത്രീകള്‍ക്കു­നേ­രെ­യുള്ള അനീ­തി­കള്‍ക്കും ചൂഷ­ണ­ത്തിനും എതി­രായ സമ­ര­ദി­ന­മായി ആച­രി­ച്ചു­വ­രു­ന്നു.
ഫാസിസ്റ്റ് ശക്തി­ക­ളുടെ പരാ­ജ­യ­ത്തോടെ 1945 ല്‍ രണ്ടാം ലോക­യുദ്ധം അവ­സാ­നി­ച്ചു. ആ യുദ്ധ­ത്തില്‍ വമ്പിച്ച ത്യാഗ­മാണ് സ്ത്രീകള്‍ അനു­ഷ്ഠി­ച്ച­ത്. അതു മുതല്‍ എല്ലാ ഭൂഖ­ണ്ഡ­ങ്ങ­ളി­ലുമുള്ള സ്ത്രീകള്‍ ശാശ്വത സമാ­ധാ­ന­ത്തി­നായി പൊരു­താന്‍ പ്രതിജ്ഞ ചെയ്തു. 1945 ഡിസംബര്‍ ഒന്നിന് അവര്‍ പാരീ­സില്‍ സമ്മേ­ളി­ക്കു­കയും മഹി­ള­ക­ളുടെ സാര്‍വ­ദേ­ശീയ ജനാ­ധി­പത്യ ഫെഡ­റേ­ഷന് (ഡബ്ല്യൂ ഐ ഡി എഫ്) രൂപം നല്‍കു­കയും ചെയ്തു. തുട­ക്ക­ത്തില്‍ വിവിധ രാജ്യ­ങ്ങ­ളില്‍ നിന്നുള്ള 40 മഹിളാ സംഘ­ട­ന­ക­ളാ­യി­രുന്നു ഇതില്‍ പങ്കാ­ളി­ക­ളാ­യത്. പിന്നീട് 121 സംഘ­ട­ന­കള്‍ ഇതില്‍ ചേര്‍­ന്നു. ഇന്ത്യ­യില്‍ നിന്നും സമ്മേ­ള­ന­ത്തില്‍ പങ്കെ­ടു­ത്തത് മഹിളാ ആത്മ­രക്ഷാ സമിതി മാത്ര­മാ­യി­രു­ന്നു. തുട­ക്ക­ത്തില്‍ മഹിളാ ആത്മ­രക്ഷാ സമിതി­യുടെ നേതൃ­ത്വ­ത്തില്‍ ബംഗാ­ളി­ലെയും ഡല്‍ഹി­യി­ലെയും മറ്റു ചില ഭാഗ­ങ്ങ­ളി­ലെയും സ്ത്രീകള്‍ സ്ത്രീ ശാക്തീ­ക­ര­ണ­ത്തി­നും തുല്യ അവ­കാ­ശ­ങ്ങള്‍ക്കും­വേ­ണ്ടി­യുള്ള സമര ദിന­മായി മാര്‍ച്ച് 8 ആച­രി­ച്ചു. എല്ലാ വിഭാ­ഗ­ങ്ങ­ളിലും പെട്ട സ്ത്രീകളെ അവ­കാശ ബോധ­മു­ള്ള­വ­രാ­ക്കാ­നുള്ള പ്രവര്‍ത്ത­ന­ങ്ങ­ളുടെ കേന്ദ്ര­ബി­ന്ദു­വായി ഈ ദിനാ­ച­രണം മാറി.
1954 ല്‍ ദേശീയ മഹിളാ ഫെഡ­റേ­ഷന്‍ (എന്‍ എഫ് ഐ ഡബ്ല്യൂ) രൂപം കൊള്ളു­ന്ന­തിനു മുമ്പു­തന്നെ രാജ്യ­ത്തിന്റെ ചില ഭാഗ­ങ്ങ­ളില്‍ കമ്മ്യൂ­ണിസ്റ്റ് മഹി­ള­കള്‍ മാര്‍ച്ച് എട്ട് സാര്‍വ­ദേ­ശീയ മഹിളാ ദിന­മായി ആച­രി­ച്ചി­രു­ന്നു. സ്ത്രീക­ളുടെ ജീവിത പ്രശ്‌ന­ങ്ങള്‍ അവര്‍ ദിനാ­ച­ര­ണ­ത്തില്‍ ഉന്ന­യി­ച്ചു. 1975 ല്‍ ഐക്യ­രാഷ്ട്ര സഭ മാര്‍ച്ച് എട്ട് സാര്‍വ­ദേ­ശീയ മഹി­ളാ­ദി­ന­മായി ആച­രി­ക്കാന്‍ തീരു­മാ­നി­ക്കു­ന്ന­തിനും വളരെ മുമ്പു­തന്നെ ഇന്ത്യ­യിലെ കമ്മ്യൂ­ണി­സ്റ്റു­കാ­രായ മഹി­ള­കള്‍ മഹി­ളാ­ദിനം ആച­രി­ച്ചി­രുന്നു. ഫാസി­സ­ത്തിന്റെയും ഹിറ്റ്‌ലറു­ടെയും പരാ­ജ­യ­ത്തിന്റെ മുപ്പതാം വാര്‍ഷി­ക­മായ 1975 സാര്‍വ­ദേ­ശീയ മഹിളാ വര്‍ഷ­മായി ആഘോ­ഷി­ക്കാനും മാര്‍ച്ച് എട്ട് മഹി­ളാ­ദി­ന­മായി കൊണ്ടാ­ടാനും ഡബ്ല്യൂ ഐ ഡി എഫിന്റെ പ്രസി­ഡന്റാ­യി­രുന്ന ഹെര്‍ത്ത കുസി­നി­നാണ് സ്ത്രീക­ളുടെ പദവി സംബ­ന്ധിച്ച ഐക്യ­രാഷ്ട്ര സഭാ കമ്മി­ഷന്‍ യോഗ­ത്തില്‍ നിര്‍ദേ­ശി­ച്ച­ത്. ഡബ്ല്യൂ ഐ ഡി എഫ് രൂപീ­ക­രി­ച്ച­തിന്റെ മുപ്പതാം വാര്‍ഷികം കൂടി­യാ­യി­രുന്നു 1975. ”തുല്യത, വിക­സ­നം, സമാ­ധാനം എന്നീ മുദ്രാ­വാ­ക്യ­ങ്ങ­ളു­മായി 1975 സാര്‍വ­ദേ­ശീയ മഹി­ളാ­ദി­ന­മായി ആഘോ­ഷി­ക്കാന്‍ അങ്ങനെ ഐക്യ­രാഷ്ട്ര സഭ തീരു­മാ­നി­ച്ചു. 1975 ല്‍ മെക്‌സിക്കോയില്‍ നടന്ന ഐക്യ­രാഷ്ട്ര സഭ­യുടെ ആദ്യ സമ്മേ­ളനം തന്നെ കേവലം ഒരു വര്‍ഷം മഹിളാ വര്‍ഷ­മായി കൊണ്ടാ­ടി­യാല്‍ പോരെന്ന് അഭി­പ്രാ­യ­പ്പെ­ട്ടു. അതേ തുടര്‍ന്നു 1976 മുതല്‍ 1985 വരെ സാര്‍വ­ദേ­ശീയ മഹിളാ ദശ­ക­മായി ആഘോ­ഷി­ക്കാന്‍ തീരു­മാ­നി­ച്ചു. സ്ത്രീകള്‍ക്ക് സാമ്പ­ത്തി­കവും രാഷ്ട്രീ­യവും സാമൂ­ഹ്യവും സാംസ്‌കാ­രി­ക­വു­മായ അവ­കാ­ശ­ങ്ങള്‍ ഉറ­പ്പു­വ­രു­ത്താ­തെ, ഒരു രാജ്യത്തും യഥാര്‍ഥ ജനാ­ധി­പത്യം ഉണ്ടാ­കി­ല്ല.
1975 മുതല്‍ മാര്‍ച്ച് എട്ട് എല്ലാ പുരോ­ഗ­മന മതേ­തര മഹിളാ സംഘ­ട­ന­ക­ളെയും തുല്യ അവ­കാ­ശ­ങ്ങള്‍ക്കും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പോരാ­ട്ട­ത്തിന്റെ വിശാ­ല­വേ­ദി­യില്‍ അണി­നി­ര­ത്താ­നുള്ള സന്ദര്‍ഭ­മായി മാറി. സംഘ­ടിത മേഖ­ല­യി­ലെയും അസം­ഘ­ടിത മേഖ­ല­യി­ലെയും തൊഴി­ലെ­ടു­ക്കുന്ന സ്ത്രീകള്‍, വീട്ട­മ്മ­മാര്‍, കാര്‍ഷി­ക­രം­ഗത്തെ സ്ത്രീകള്‍ തുട­ങ്ങിയ എല്ലാ വിഭാ­ഗ­ങ്ങ­ളു­ടെയും ശക്ത­മായ യോജിച്ച പ്രവര്‍ത്ത­ന­ങ്ങള്‍ക്കുള്ള വേദി­യാണ് മഹി­ളാ­ദി­നാ­ച­ര­ണം. ഇന്ത്യ­യുടെ പുരോ­ഗതി ഉറ­പ്പു­വ­രു­ത്താ­നുള്ള അടി­സ്ഥാ­ന­പ­ര­മായ ഒരു മുന്‍ ഉപാ­ധി­യായി സ്ത്രീക­ളുടെ പ്രശ്‌ന­ങ്ങള്‍ പരി­ഹ­രി­ക്ക­ണ­മെന്ന സമീ­പ­ന­മുള്ള ശക്തി­ക­ളുടെ വിശാ­ല­മായ ഐക്യം ഊട്ടി­യു­ണ്ടാ­ക്കാന്‍ മാര്‍ച്ച് എട്ടിന്റെ ആഘോഷം സഹാ­യി­ച്ചി­ട്ടു­ണ്ട്.
ദീര്‍ഘ­നാ­ളത്തെ നിര­ന്ത­ര­മായ പ്രക്ഷോ­ഭവും സമ­ര­ങ്ങളും പാര്‍ല­മെന്റിന് അകത്തും പുറത്തും സ്ത്രീകള്‍ നട­ത്തിയ പോരാ­ട്ട­ങ്ങളും നിയ­മ­നിര്‍മാ­ണ­ങ്ങ­ളില്‍ സ്ത്രീകള്‍ക്കനു­കൂ­ല­മായ മാറ്റ­ങ്ങ­ളു­ണ്ടാ­ക്കി­യി­ട്ടു­ണ്ട്. നിര­വധി നിയ­മ­ങ്ങള്‍ പാസ്സാ­ക്കു­കയും ഭേദ­ഗതി ചെയ്യു­കയും ചെയ്തി­ട്ടു­ണ്ട്. എങ്കിലും നിയ­മ­പ­ര­മായ നേട്ട­ങ്ങള്‍ എല്ലാ­ത­ല­ങ്ങ­ളി­ലു­മുള്ള സാമൂ­ഹ്യവും രാഷ്ട്രീ­യ­വു­മായ തടസ്സങ്ങള്‍മൂലം സ്ത്രീകള്‍ക്ക് ഇപ്പോഴും നിഷേ­ധി­ക്ക­പ്പെ­ടു­ന്നു. നമ്മുടെ രാജ്യത്തെ സ്ത്രീക­ളുടെ പരി­താ­പ­ക­ര­മായ സ്ഥിതി­യു­മായി ബന്ധ­പ്പെട്ട് നീറുന്ന നിര­വധി പ്രശ്‌ന­ങ്ങ­ളു­ണ്ട്. ഭ്രൂണ­ഹത്യ­കള്‍ വര്‍ധി­ച്ചു­വ­രു­ന്നു. സ്ത്രീ-­പു­രുഷ അനു­പാതം കുറഞ്ഞു വരാന്‍ ഇത് വഴി­വെയ്­ക്കു­ന്നു. (ആ­യിരം പുരു­ഷ­ന്മാര്‍ക്ക് 927 സ്ത്രീക­ളാണ് ഇപ്പോ­ഴത്തെ അനു­പാ­തം) പ്രസ­വ­കാല മരണം കൂടി വരു­ന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാ­മത്തെ നിര­ക്കാ­ണി­ത്. ഒരു ലക്ഷം ജന­ന­ത്തില്‍ 385 നും 487 നും ഇട­യിലെ മര­ണ­ങ്ങ­ളാണ് ഇന്ത്യ­യില്‍ നട­ക്കു­ന്ന­ത്. ബലാല്‍സം­ഗം, മാന­ഭം­ഗം, തൊഴി­ലി­ട­ങ്ങ­ളിലെ ലൈംഗിക പീഡനം, ഗാര്‍ഹിക പീഡ­ന­ങ്ങള്‍, പെണ്‍വാ­ണിഭം തുടങ്ങി സ്ത്രീകള്‍ക്ക് എതി­രായ അക്ര­മ­ങ്ങള്‍ വര്‍ധിച്ചു വരു­ന്നു. ബാല വിവാ­ഹ­ത്തി­ന്റെയും സ്ത്രീധ­ന­ത്തി­ന്റെയും ആഴ­മേ­റിയ സാമൂഹ്യ പ്രശ്‌ന­ങ്ങള്‍ തട­യു­ന്ന­തില്‍ നിയ­മ­പ­ര­മായ നട­പ­ടി­കള്‍ പരാ­ജ­യ­പ്പെ­ട്ടു. സ്ത്രീകളെ സംര­ക്ഷി­ക്കു­ന്ന­തി­നു­വേണ്ടി പ്രത്യേ­ക­മാ­യു­ണ്ടാ­ക്കിയ നിയ­മ­ങ്ങള്‍ക്ക് സ്ത്രീധ­നവും സ്ത്രീകള്‍ക്ക് എതി­രായ ഗാര്‍ഹിക അക്ര­മ­ങ്ങളും അവ­സാ­നി­പ്പി­ക്കാ­നാ­യി­ല്ല.
ലോകത്ത് നിര­ക്ഷ­ര­രായ സ്ത്രീകള്‍ ഏറ്റവും കൂടു­ത­ലുള്ള രാജ്യം ഇന്ത്യ­യാ­ണ്. 54.16 ശത­മാനം സ്ത്രീകളും നിര­ക്ഷ­ര­രാ­ണ്. സര്‍ക്കാര്‍ നട­പ്പാ­ക്കുന്ന നിര­വധി വിദ്യാ­ഭ്യാസ പദ്ധ­തികള്‍ക്കും പരി­പാ­ടി­കള്‍ക്കും സ്‌കൂളു­ക­ളില്‍ പെണ്‍കു­ട്ടി­ക­ളുടെ കൊഴി­ഞ്ഞു­പോക്കു തട­യാന്‍ കഴി­യു­ന്നി­ല്ല. 50 ശത­മാനം പെണ്‍കു­ട്ടി­കളും സ്‌കൂള്‍ വിദ്യാ­ഭ്യാസം പൂര്‍ത്തി­യാ­ക്കാതെ പഠനം നിര്‍ത്തു­ന്നു. കൊഴിഞ്ഞു പോക്കിന്റെ ഈ പ്രശ്‌നം ഭക്ഷ്യ­സു­ര­ക്ഷ, ദാരി­ദ്ര്യം, തൊഴി­ലി­ല്ലായ്മ തുട­ങ്ങിയ കൂടു­തല്‍ അടി­സ്ഥാനപര­മായ പ്രശ്‌ന­ങ്ങ­ളു­മായി ബന്ധ­പ്പെ­ട്ട­താ­ണ്. സ്ത്രീക­ളില്‍ 60 ശത­മാ­ന­ത്തോളം പോഷ­കാ­ഹാര കുറ­വു­മൂ­ല­മുള്ള രോഗ­ങ്ങള്‍ക്കടി­പ്പെ­ടു­ന്നു. യഥാര്‍ഥ­ത്തില്‍ അമ്പതു ശത­മാനം ഗ്രാമ­ങ്ങ­ളിലും ആരോഗ്യ കേന്ദ്ര­ങ്ങ­ളി­ല്ല. നില­വി­ലുള്ള പ്രാഥ­മിക ആരോഗ്യ കേന്ദ്ര­ങ്ങ­ളില്‍ പലതും പ്രവര്‍ത്ത­ന­ക്ഷ­മ­മ­ല്ല. ഇന്ത്യ­യില്‍ 2009 ല്‍ 136 ലക്ഷം പേര്‍കൂടി ദരി­ദ്ര­രുടെ പട്ടി­ക­യില്‍ ഉള്‍പ്പെട്ടുവെന്നാണ് ഏറ്റവും ഒടുവി­ലത്തെ സ്ഥിതി വിവ­ര­ക­ണ­ക്കു­കള്‍ കാണി­ക്കു­ന്നത്.
തൊണ്ണൂ­റു­ക­ളുടെ തുടക്കം മുതല്‍ ആഗോളവല്‍ക്ക­ര­ണവും സ്വകാര്യ വല്‍ക്ക­ര­ണവും ഊര്‍ജ്ജി­ത­മാ­ക്കു­കയും കമ്പോള സമ്പ­ദ്ഘ­ടന ശക്ത­മാ­വു­കയും ചെയ്ത­തോടെ സ്ത്രീക­ളുടെ പ്രശ്‌ന­ങ്ങളും വര്‍ധി­ച്ചു. നാട്ടുംപുറത്തെ സ്ത്രീക­ളെ­യാണ് ഇത് ഏറ്റവും പ്രതി­കൂ­ല­മായി ബാധി­ച്ച­ത്. 2001 ലെ കാനേ­ഷു­മാരിയനു­സ­രിച്ച് ഗ്രാമീണ സ്ത്രീക­ളുടെ തൊഴില്‍ പദവി കൃഷി­ക്കാ­രുടേത­ല്ല, മറിച്ച് കര്‍ഷക തൊഴി­ലാ­ളി­ക­ളുടേതായി തീര്‍ന്നി­ട്ടു­ണ്ട്. പുരു­ഷ­ന്മാ­രു­ടെ­യും സ്ത്രീക­ളു­ടെയും വേത­ന­ങ്ങള്‍ തമ്മി­ലുള്ള അന്തരവും വര്‍ധി­ച്ചു. ഗിരി­വര്‍ഗക്കാരും ദളി­തരും ഉള്‍പ്പെടെ കാര്‍ഷിക രംഗത്തെ സ്ത്രീക­ളുടെ സ്ഥിതി ദയ­നീ­യ­മാ­ണ്. സാമൂഹ്യമായ നേട്ട­ങ്ങള്‍ അവര്‍ക്ക് നിഷേ­ധി­ക്കു­ന്നു. തുല്യ­വേ­തനം അവര്‍ക്ക് ലഭി­ക്കു­ന്നി­ല്ല. പുരു­ഷനു ലഭി­ക്കുന്ന വേത­ന­ത്തിലും 30 ശത­മാനം കുറ­വാണ് അവ­രുടെ വേതനം. രാജ്യ­ത്തിന്റെ പല­ഭാ­ഗ­ങ്ങ­ളിലും പ്രത്യേക സാമ്പ­ത്തിക മേഖ­ല­കള്‍ സ്ഥാപി­ക്കു­ന്നതും നിര്‍ബ­ന്ധ­പൂര്‍വം ഭൂമി ഏറ്റെ­ടു­ക്കു­ന്നതും അവ­രുടെ നില­നില്‍പ്പ് അപ­ക­ട­ത്തി­ലാ­ക്കു­ന്നു. തൊഴി­ലെ­ടു­ക്കുന്ന സ്ത്രീക­ളില്‍ നാലു­ശ­ത­മാനം മാത്ര­മാണ് സംഘ­ടിത മേഖ­ല­യി­ലു­ള്ള­ത്. അവശേഷി­ക്കു­ന്ന­വ­രെല്ലാം അസം­ഘ­ടിത മേഖ­ല­യി­ലാണ്. അവര്‍ക്ക് മിനിമം വേത­നവും പ്രോവി­ഡന്റ് ഫണ്ടും ഗ്രാറ്റു­വി­റ്റിയും പ്രസ­വ­കാല ആനു­കൂ­ല്യ­ങ്ങ­ളു­മെല്ലാം നിഷേ­ധി­ക്കു­ന്നു. അതു­കൊണ്ട് ഈ വെല്ലു­വി­ളി­കള്‍ നേരി­ടാന്‍ മഹിളാ പ്രസ്ഥാനം കൂടു­തല്‍ വ്യാപ­കവും ശക്ത­വു­മാ­ക്കേ­ണ്ടത് അടി­യ­ന്തര ആവ­ശ്യ­മാ­ണ്.
വര്‍ഗീ­യ­ത­യുടെയും സാമു­ദാ­യിക സംഘര്‍ഷ­ത്തിന്റെയും ഭീക­ര­വാ­ദ­ത്തി­ന്റെയും മുഖ്യ ഇര­കള്‍ സ്ത്രീക­ളാ­ണ്. യുദ്ധ­ത്തിന്റെ രാഷ്ട്രീ­യ­ത്തിനും വര്‍ഗീയ അക്ര­മ­ങ്ങള്‍ക്കും എതിരെ ആഗോ­ള­ത­ല­ത്തില്‍ മഹിളാ പ്രസ്ഥാനം നട­ത്തുന്ന ക്യാമ്പെ­യിന്‍ സ്ത്രീ-­പു­രുഷ പ്രശ്‌ന­ങ്ങ­ളില്‍ പരി­മി­ത­പ്പെ­ടു­ന്ന­ത­ല്ല.
മറ്റൊരു പ്രധാന പ്രശ്‌നം സ്ത്രീക­ളുടെ രാഷ്ട്രീയമായ ശാക്തീ­ക­ര­ണ­മാ­ണ്. നിയ­മ­നിര്‍മാണ സഭ­ക­ളില്‍ 33 ശത­മാനം സംവ­രണം ഇപ്പോഴും പൂര്‍ത്തീ­ക­രി­ക്ക­പ്പെ­ടാത്ത കട­മ­യാ­ണ്. പഞ്ചാ­യ­ത്തു­ക­ളിലെ സംവ­രണം കൊണ്ടു­മാ­ത്ര­മാ­യി­ല്ല. അത് ഒരു തുട­ക്ക­മാ­ണ്. പഞ്ചാ­യത്തു മുത­ല്‍ പാര്‍ല­മെന്റു­വരെ എല്ലാ തല­ങ്ങ­ളിലും തീരു­മാ­ന­മെ­ടു­ക്കുന്ന വേദി­ക­ളിലും രാഷ്ട്ര നിര്‍മാ­ണ­ത്തിലും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാ­ളി­ത്ത­ത്തിന് സംവ­രണം അനി­വാ­ര്യ­മാ­ണ്.
ഇവ സ്ത്രീക­ളുടെയോ, മഹിളാ സംഘ­ട­ന­ക­ളു­ടെ­യോ മാത്രം കട­മ­ക­ള­ല്ല. അവ കേവലം മഹിളാ പ്രശ്‌ന­ങ്ങ­ള­ല്ല. പുരോ­ഗ­മ­ന­-­ജ­നാ­ധി­പത്യ പ്രസ്ഥാ­ന­ത്തിന്റെയാകെ, കമ്മ്യൂ­ണിസ്റ്റ് പ്രസ്ഥാ­ന­ത്തിന്റെ മുമ്പാ­കെ­യുള്ള പ്രശ്‌ന­ങ്ങ­ളാ­ണി­വ. സ്ത്രീകള്‍ക്കും അവ­രുടെ സംഘ­ട­ന­കള്‍ക്കു­മൊപ്പം കമ്മ്യൂ­ണിസ്റ്റ് പാര്‍ട്ടി­കളും മറ്റു ജനാ­ധി­പത്യ പാര്‍ട്ടി­കളും ഈ പ്രശ്‌ന­ങ്ങ­ളില്‍ സമരം ചെയ്യ­ണം.
നീതി­യു­ക്ത­മായ ഒരു സമൂ­ഹ­ത്തി­നു­വേ­ണ്ടി­യുള്ള സ്ത്രീക­ളുടെ പോരാട്ടം മുന്നോ­ട്ടു­കൊ­ണ്ടു­പോ­കാന്‍ പുതിയ കാഴ്ച­പ്പാടും വീക്ഷ­ണവും ആവ­ശ്യ­മാ­ണ്. കഴി­ഞ്ഞ­കാല പോരാ­ട്ട­ങ്ങ­ളി­ലൂടെ അവര്‍ എന്തു നേടി? സാമൂഹ്യ മര്‍ദ്ദ­ന­ങ്ങള്‍ക്കും സാമ്പ­ത്തിക ചൂഷ­ണ­ത്തിനും രാഷ്ട്രീ­യ­മായ അധി­കാ­ര നിഷേ­ധ­ത്തിനും എതി­രായി വരും നാളു­ക­ളില്‍ അവര്‍ എങ്ങനെ പൊരുതും? ലോക­ത്തിന്റെ മറ്റു ഭാഗ­ങ്ങ­ളില്‍ പ്രത്യേ­കിച്ച് പല­സ്തീന്‍, ഇറാ­ഖ്, ഇറാന്‍, ക്യൂബ, മ്യാന്‍മാര്‍, പാകി­സ്ഥാന്‍, ശ്രീല­ങ്ക, നേപ്പാള്‍, ബംഗ്ലാ­ദേ­ശ് തുട­ങ്ങിയ രാജ്യ­ങ്ങ­ളിലെ പൊരു­തുന്ന സ്ത്രീക­ളോട് ഐക്യ­ദാര്‍ഢ്യം പ്രക­ടി­പ്പി­ക്കേ­ണ്ടതും ആവ­ശ്യ­മാ­ണ്.
സ്ത്രീക­ളുടെ അവ­കാ­ശ­ങ്ങള്‍ക്കു­വേണ്ടിയുള്ള പോരാ­ട്ട­ങ്ങ­ളിലെ ആദ്യപഥി­ക­രെയും സമാ­ധാ­ന­ത്തിനും സ്വാത­ന്ത്ര്യ­ത്തിനും സമ­ത്വ­ത്തിനും പുരോ­ഗ­തിക്കും വേണ്ടി­യുള്ള പോരാ­ട്ട­ത്തില്‍ ജീവന്‍ ബലി­യര്‍പ്പി­ച്ച­വ­രെയും അനു­സ്മ­രി­ക്കാ­നുള്ള ദിനം കൂടി­യാണ് മാര്‍ച്ച് 8.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: