ജനയുഗം വാര്‍ത്തകള്‍

പാവങ്ങള്‍ക്ക് അവഗണന;സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകും – അമിയകുമാര്‍ ബാച്ചി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 11, 2010

പാവങ്ങള്‍ക്ക് അവഗണന; സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകും

അമിയകുമാര്‍ ബാച്ചി

2010­-11 ലെ കേന്ദ്ര ബജ­റ്റി­നെ­ക്കു­റിച്ചു ചര്‍ച്ച ചെയ്യു­മ്പോ­ള്‍ എണ്‍പ­തു­ക­ളുടെ മധ്യ­ത്തി­ലെ സ്ഥിതി അനു­സ്മ­രി­ക്കു­ന്ന­തു സഹാ­യ­ക­ര­മാ­യി­രി­ക്കും. വി­ദ്യാ­ഭ്യാസം, ആരോ­ഗ്യ­പ­രി­പാ­ല­നം എന്നി­വ­യിലെ പൊ­തു­നി­ക്ഷേ­പം കുറ­യ്ക്കു­കയും ഭൂപ­രി­­ഷ്‌ക്ക­രണം പര­ണ­ത്തു­വെ­യ്­ക്കു­കയും ചെയ്ത­തിനെ തു­ട­ര്‍­ന്ന് ഇന്ത്യ­യിലെ ജന­ങ്ങ­ളില്‍ വലിയൊരു ഭാഗവും ദരി­ദ്ര­രാ­യി. അവ­രില്‍ തന്നെ മഹാ­ഭൂ­രി­പ­ക്ഷവും നിര­ക്ഷ­ര­രാ­യി­തു­ടര്‍ന്നു. സ്വാതന്ത്ര്യം നേടി നാ­ല്‍പ­തു­വര്‍ഷ­ത്തി­നു­ശേഷം എ­ണ്‍പ­തു­ക­ളുടെ അവ­സാ­ന­ത്തി­ലും ഇതാ­യി­രുന്നു സ്ഥിതി. അ­തേ­സ­മയം ബിസി­ന­സ്സു­കാരും ജന­സം­ഖ്യ­യില്‍ പത്തു­ശ­ത­മാ­നം വരുന്ന ഇട­ത്ത­ര­ക്കാരും പാ­വ­പ്പെ­ട്ട­വ­രുടെ അധ്വാ­നവും സ­ര്‍ക്കാ­രിന്റെ ആനു­കൂ­ല്യങ്ങളും ഉപ­യോ­ഗിച്ച് വളര്‍ന്നു. അ­ങ്ങേ­യ­റ്റം അസ­ന്തു­ലി­ത­മായ ഒരു സ­മൂ­ഹ­ത്തില്‍ സ്വയം തടി­ച്ചു­കൊ­ഴു­ക്കാ­മെന്ന് അവര്‍ മന­സ്സി­ലാ­ക്കി. സമത്വ പൂര്‍ണ­മായ സ­മൂഹ­ത്തെ­ക്കു­റി­ച്ചുള്ള കാഴ്ച­പ്പാ­ടിനു നേരേ ശക്ത­മായ കട­ന്നാ­ക്രണം തുട­ങ്ങി­യത് രാജീവ് ഗാന്ധി ഗവണ്‍മെന്റിന്റെ കാല­ത്താ­ണ്.
കഴിഞ്ഞ ഇരു­പത് വര്‍ഷ­ത്തി­ലേ­റെ­യായി ഇന്ത്യ­യുടെ ധന­കാ­ര്യ നയം പണ­ക്കാരെ കൂടു­ത­ല്‍ പണ­ക്കാ­രാ­ക്കാന്‍ ലക്ഷ്യം വെച്ചു­ള്ള­താ­ണ്. പാവ­പ്പെ­ട്ട­വര്‍ പാവ­പ്പെ­ട്ട­വ­രായി തുടര്‍ന്നാല്‍ അത് രാജ്യ­ത്തിന്റെ മൊത്തം ദു­ര­ന്ത­മായി പോലും പരി­ഗ­ണി­ക്കു­ന്നി­ല്ല. തൊഴി­ലാളികളെ അ­ര­ക്ഷി­തരും അശ­ര­ണ­രു­മായി നി­ല­നിര്‍ത്താന്‍ ഈ നയം ആ­വ­ശ്യ­മാ­യാണ് കണ­ക്കാ­ക്കു­ന്ന­ത്. ഇന്ത്യ­യില്‍ പണി­യെ­ടു­ക്കു­ന്ന­വ­രില്‍ 94 ശത­മാ­നവും അ­സ­ം­ഘ­ടിത മേഖ­ല­യി­ലാ­ണ്. ആറു­ശ­ത­മാനം മാത്ര­മാണ് ഐ­ എ­ല്‍ ഒ യുടെ ”മാന്യ­മായ തൊ­ഴി­ലിന്റെ” മാനദ­ണ്ഡ­ങ്ങ­ളോട് അടുത്തു നില്‍ക്കു­ന്ന­വ­രാ­യു­ള്ള­ത്. ഈ ആറു ശത­മാ­ന­ത്തി­നു നല്‍കുന്ന ചെറിയ തോതി­ലു­ള്ള സംര­ക്ഷണം രാജ്യ­ത്തി­ന്റെ വിക­സനം തട­സ്സ­പ്പെ­ടു­ത്തു­ന്നു­വെന്ന അടി­സ്ഥാന രഹി­ത­മായ വാദ­മാണ് കേന്ദ്ര­ഗ­വ­ണ്‍­മെ­ന്റിന്റെ ചില ഉപ­ദേ­ശ­കര്‍ ഉ­ന്ന­യി­ക്കു­ന്ന­ത്. ഈ സംര­ക്ഷ­ണം സാധ്യ­മാ­യെ­ടു­ത്തോളം ദു­ര്‍ബ­ല­മാ­ക്കാന്‍ കേന്ദ്ര­ഗ­വ­ണ്‍­മെന്റ് നീക്കം നട­ത്തി­വ­രി­ക­യാ­ണ്.
ലോകത്ത് പോഷ­കാ­ഹാ­ര­ക്കു­റ­വുള്ള ഏറ്റവും കൂടു­തല്‍ ജന­ങ്ങ­ളു­ള്ളത് ഇന്ത്യ­യി­ലാ­ണ്. എ­ന്നിട്ടും പട്ടി­ണി­യുടെ സ്ഥിതി­യില്‍ മാറ്റം വരു­ത്താ­നുള്ള ശ്ര­മം നട­ക്കു­ന്നി­ല്ല. യഥാര്‍ഥ­ത്തി­ല്‍ സ്ഥിതി കൂടു­തല്‍ വഷ­ളായി വ­രി­ക­യാ­ണ്. ഭക്ഷ്യ­ധാ­ന്യ­ങ്ങ­ളു­ടെയും മറ്റ് ഭക്ഷ്യ­സാ­ധ­ന­ങ്ങ­ളു­ടെയും വില മൊത്ത വില­സൂ­ചി­ക­യെ­ക്കാള്‍ വളരെ ഉയര്‍ന്ന­താ­ണ്. എന്നിട്ടും 2010-11 ലെ ബ­ജ­റ്റില്‍ വില­ക്ക­യറ്റം നിയ­ന്ത്രി­ക്കാ­നുള്ള ഒരു പരി­പാ­ടി­യു­മി­ല്ല. മെച്ച­പ്പെട്ട കാല­വര്‍ഷം ലഭി­ച്ചാല്‍ വില­കു­റ­യു­മെ­ന്നാ­ണ് ബജ­റ്റിലെ പ്രതീ­ക്ഷ. അതേ­സ­മയം ധന­സ്ഥിതി മെച്ച­പ്പെ­ടു­ത്തു­ന്ന­തിന്റെ പേരില്‍ പെ­ട്രോ­ളിയം ഉല്‍പ­ന്ന­ങ്ങ­ളുടെ വി­ല ഉയര്‍ത്തു­കയും ചെയ്തു. ഇ­തു സ്വാഭാ­വി­ക­മായും വില­ക്ക­യ­റ്റ­ത്തിനു ആക്കം കൂട്ടും. ബ­ജ­റ്റ് അവ­ത­രി­പ്പിച്ച ശേഷ­മുള്ള ആ­ദ്യ ആഴ്ച­യില്‍ ഭക്ഷ്യ­വില നില­വാരം 17.58 ശത­മാ­ന­ത്തില്‍ നിന്നും 17.87 ശത­മാ­ന­മാ­യി ഉ­യ­ര്‍ന്നു കൊണ്ടി­രി­ക്കു­ക­യാ­ണ്. വില­ക്ക­യറ്റം 2009-10 ലെ വ­ര­ള്‍­ച്ച­യു­ടെയും വെള്ള­പ്പൊ­ക്ക­ത്തി­ന്റെയും ഫല­മാ­യല്ല എന്ന് ഇതു കാണി­ക്കു­ന്നു.
കൃഷി­യിലെ പൊതു­നി­ക്ഷേ­പം കുറ­ഞ്ഞു­വ­രി­ക­യാ­ണ്. ജല­സേ­ചനം തുട­ങ്ങിയ കൃഷി­ക്കാ­വ­ശ്യ­മായ അടി­സ്ഥാന സൗക­ര്യ­ങ്ങ­ളി­ലുള്ള പൊതു­നി­ക്ഷേ­പം വര്‍ധി­ക്കു­ന്ന­തി­നെ­യാണ് സ്വ­കാര്യ നിക്ഷേപം ആശ്ര­യി­ക്കു­ന്ന­ത്. ഈ പിഴവ് പരി­ഹ­രി­ക്കു­ന്ന­തി­നു­പ­കരം കേന്ദ്ര ബ­ജറ്റ് കൃഷിക്കും അനു­ബന്ധ പ്ര­വര്‍ത്ത­ന­ങ്ങള്‍ക്കു­മുള്ള വക­യി­രു­ത്തല്‍ കുറ­യ്ക്കു­ക­യാ­ണ്. 12308 കോടി രൂപമാത്രമാണ് കൃ­ഷിക്കും അനു­ബന്ധ പ്രവര്‍­ത്ത­ന­ങ്ങള്‍ക്കും നീക്കി­വെ­ച്ച­ത്. ജല­സേ­ച­ന­ത്തി­നുള്ള വക­യി­രു­ത്തല്‍ കേവലം 526 കോടി രൂ­പ മാത്രം. 11.8 ലക്ഷം കോടി രൂപ­യാണ് ബജ­റ്റിലെ മൊത്തം ചെലവ് എന്ന് ഓര്‍ക്ക­ണം. ഗ്രാ­മ­വി­ക­സ­ന­ത്തി­നുള്ള 55190 കോ­ടി രൂപകൂടി ചേര്‍ത്താലും ജ­ന­സം­ഖ്യ­യില്‍ 50 ശത­മാ­ന­ത്തി­ല­ധി­കത്തിന്റെ­ ഉല്‍പ്പാ­ദ­ന­ക്ഷമ­ത ­മെ­ച്ച­പ്പെ­ടു­ത്തു­ന്ന­തി­നു­ള്ള മൊത്തം പദ്ധതി ചെലവ് ആകെ പദ്ധതി ചെലവിന്റെ 14 ശത­മാ­ന­ത്തില്‍ താഴെ­യാ­ണെ­ന്നു കാണാം.
ബീഹാര്‍, ഝാര്‍ഖ­ണ്ഡ്, ഒറീ­സ, പശ്ചി­മ­ബം­ഗാള്‍ എന്നി­വി­ട­ങ്ങ­ളില്‍ ഹരി­ത­വി­പ്ല­വ­ത്തി­നാ­യി 400 കോടി രൂപ ധന­മന്ത്രി ബജ­റ്റില്‍ വക­യി­രു­ത്തി­യി­ട്ടു­ണ്ട്. ഇന്ത്യ­യിലെ ജന­സം­ഖ്യ­യില്‍ നാ­ലി­ലൊന്ന് ഈ സംസ്ഥാ­ന­ങ്ങ­ളി­ലാ­ണ്. ഈ വിശാ­ല­മേ­ഖ­ല­യില്‍ കൃഷി മെച്ച­പ്പെ­ടു­ത്തു­ന്ന­തിനു നീക്കി­വെച്ച തുക തീ­ര്‍ത്തും അപ­ര്യാ­പ്ത­മാ­ണ്. ഒരാ­ള്‍­ക്ക് 40 രൂപ മാത്രം. ഫല­ഭൂ­യി­ഷ്ഠത നശിച്ച ഭൂമി­യാണ് ഇ­വിടെ ഭൂരി­ഭാ­ഗവും. ഇത്ര കു­റഞ്ഞ പണം കൊണ്ട് എന്തു ഹ­രിത വിപ്ല­വ­മാണ് വ­രു­ത്താ­നാ­വു­ക. ഗവണ്‍മെന്റിന്റെ ല­ക്ഷ്യം ജനി­ത­ക­മാറ്റം വരു­ത്തിയ പരുത്തി കൃഷിക്ക് നല്‍കുന്ന പിന്തുണ വെളി­പ്പെ­ടു­ത്തു­ന്നു­ണ്ട്. രണ്ടു­ല­ക്ഷ­ത്തോളം കൃഷി­ക്കാ­രുടെ ആത്മ­ഹ­ത്യയ്ക്ക് വ­ഴി­യൊ­രു­ക്കി­യത് ബി ടി പരു­ത്തി­യാ­ണ്. എന്നാല്‍ ബഹു­രാ­ഷ്ട്ര കമ്പ­നി­കള്‍ക്കും അവ­യു­മായി ബന്ധ­പ്പെട്ട ഏജന്റു­മാര്‍­ക്കും കന­ത്ത­ലാഭം നല്‍കി. ഇ­പ്പോള്‍ ബി ടി വഴു­തന കൃഷി­ക്കാ­ണ് ശ്രമം. വഞ്ചനാപര­മായ ഒരു നട­പ­ടി­കൂടി ഇതോ­ടൊപ്പം ചൂണ്ടി­ക്കാ­ണി­ക്കേ­ണ്ട­തു­ണ്ട്. കാ­ര്‍ഷിക സഹ­ക­ര­ണ­ത്തെയും ഭ­ക്ഷ്യ­സു­ര­ക്ഷ­യെയും കുറിച്ച് അ­മേ­രി­ക്ക­യു­മാ­യു­ണ്ടാ­ക്കിയ പുതി­യ­ക­രാ­റിന് കേന്ദ്ര­മ­ന്ത്രി­സ­ഭ അംഗീ­കാരം നല്‍കി­യ­താ­ണി­ത്. ‘ഇന്ത്യാ­-­അ­മേ­രിക്ക കാര്‍­ഷി­ക വിജ്ഞാ­ന­മുന്‍കൈ’ ധാ­ര­ണ പ്രകാരം കാര്‍ഗില്‍, മൊ­ണ്‍­സാന്റോ പോലുള്ള ബഹു­രാ­ഷ്ട്ര കമ്പ­നി­കള്‍ നയ­രൂ­പീ­ക­ര­ണ സമി­തി­ക­ളില്‍ അംഗ­ങ്ങ­ളാ­കും. കാര്‍ഷിക രംഗ­ത്തുള്ള മി­ക്ക അമേ­രി­ക്കന്‍ വ്യവ­സാ­യ­ങ്ങ­ള്‍ക്കും അമേ­രി­ക്കന്‍ സര്‍ക്കാ­രില്‍ നിന്നും ഭീമ­മായ സ­ബ്‌­സി­ഡി ലഭി­ക്കു­ന്നു­ണ്ട്. അതേ­സ­മയം ഇന്ത്യ­യില്‍ പാവ­പ്പെട്ട കൃഷി­ക്കാര്‍ക്ക് ലഭി­ക്കുന്ന തുച്ഛ­മായ സബ്‌സി­ഡി­പോലും വെ­ട്ടി­ക്കു­റ­യ്ക്കു­കയും ചെയ്യുന്നു.
പോഷ­കാ­ഹാ­ര­ക്കു­റ­വ്, പാവ­പ്പെ­ട്ട­വ­രുടെ ആരോ­ഗ്യ­പ­രി­പാ­ല­നം, വിദ്യാ­ഭ്യാസം തുട­ങ്ങി­യ­വയ്‌ക്കൊന്നും അര്‍ഹ­മായ പ­രി­ഗ­ണന ബജ­റ്റി­ലി­ല്ല. സ്­കൂ­ള്‍ കുട്ടി­കള്‍ക്കു­വേ­ണ്ടി­യുള്ള ഉച്ച­ഭ­ക്ഷണ പരി­പാ­ടി­യുടെ കാര്യം പരി­ശോ­ധി­ച്ചാല്‍ ഇതു വ്യക്ത­മാ­കും. 2009-10 ലെ ബജ­റ്റില്‍ 8000 കോടി രൂപ­യാ­യി­രുന്നു ഇ­തി­നു­വേണ്ടി വക­യി­രു­ത്തി­യ­ത്. എന്നാല്‍ യഥാര്‍ഥ­ത്തില്‍ ചെല­വാ­ക്കി­യത് 7359 കോടി രൂപ­യാ­ണ്. ഇപ്പോ­ഴത്തെ ബജ­റ്റില്‍ 9400 കോടി രൂപ നീക്കിവെ­ച്ചി­ട്ടു­ണ്ട്. ഭക്ഷ്യ­ധാ­ന്യ­ങ്ങ­ളുടെ വി­ല­ക്ക­യറ്റം 18 ശത­മാ­ന­മാ­ണ്. ഇ­തിന്റെ അടി­സ്ഥാ­ന­ത്തില്‍ നോ­ക്കി­യാല്‍ ഉച്ച­ഭ­ക്ഷ­ണ­ത്തി­നു­വേ­ണ്ടി­യുള്ള വക­യി­രു­ത്ത­ലില്‍ യഥാര്‍ഥ­ത്തില്‍ ആറു­ശ­ത­മാ­ന­ത്തിന്റെ വര്‍ധ­ന­വു­മാ­ത്ര­മാണു വരു­ത്തി­യ­ത്. രാജ്യ വ്യാപ­ക­മായി ഈ പദ്ധതി നട­പ്പാ­ക്കാന്‍ ഇത് അപ­ര്യാ­പ്ത­മാ­ണ്.
ഈ പശ്ചാ­ത്ത­ല­ത്തില്‍ 8 ശത­മാ­നം വളര്‍ച്ചാ നിരക്ക് എങ്ങ­നെ­യാണ് നേടാ­നാ­വു­ക. നി­ക്ഷേ­പ­ത്തില്‍ വര്‍ധ­ന­വു­ണ്ടാ­വു­­കയും പത്തു­ശ­ത­മാ­ന­ത്തോ­ളം വരുന്ന സമ്പന്ന വിഭാ­ഗ­ത്തി­നാ­വ­ശ്യ­മായ ഉല്‍പ്പ­ന്ന­ങ്ങ­ളു­ടെ­യും സേവ­ന­ങ്ങ­ളു­ടെയും ഡി­മാന്റു­കൂ­ടു­കയും ചെ­യ്യു­ന്ന­തു­വ­ഴി വളര്‍ച്ചാ നിരക്ക് ഉയ­രും. ജന­സം­ഖ്യ­യില്‍ മഹാ­ഭൂ­രി­പ­ക്ഷ­വും സമ്പ­ന്ന­രുടെ ആശ്രി­ത­രാ­യി തുട­രു­കയും ചെയ്യും.
ആഗോള മാന്ദ്യ­ത്തി­നി­ട­യി­ലും 2009 ഏപ്രില്‍­-­നവംമ്പര്‍ കാ­ലത്ത് ഇന്ത്യ­യിലെ ഉല്‍പ്പാ­ദ­ന­രം­ഗത്ത് 7.7 ശത­മാനം വ­ള­ര്‍­ച്ച ഉണ്ടാ­യി. ഇതില്‍ ഏറ്റവും മുന്നി­ലെ­ത്തി­യത് കാറു­കള്‍, മോ­ട്ടോര്‍ സൈക്കി­ളു­കള്‍ ലോ­റി­ക­ള്‍ തുട­ങ്ങിയവ ഉള്‍പ്പെ­ടുന്ന വാഹ­ന­ങ്ങ­ളാ­ണ്. 13.9 ശത­മാ­ന­മാണ് ഇവ­യുടെ വളര്‍ച്ചാ നിര­ക്ക്. റബര്‍, പ്ലാസ്റ്റിക് തുട­ങ്ങി­യ­വ­യുടെ ഉല്‍പ്പ­ന്ന­ങ്ങ­ളുടെ നി­ര്‍­മാ­ണ­ത്തില്‍ 13.5 ശത­മാനം വളര്‍ച്ച­യു­ണ്ടാ­യി. സില്‍ക്ക് വ­സ്ത്ര നിര്‍മാണം തുട­ങ്ങി­യ­വ­യില്‍ 13 ശത­മാ­ന­ത്തിന്റെ വള­ര്‍­ച്ച­യാ­ണു­ണ്ടാ­യ­ത്. സാമ്പ­ത്തി­കമായി മുന്നില്‍ നില്‍ക്കു­ന്ന­വ­രുടെ ആവ­ശ്യ­ങ്ങള്‍ നിറ­വേ­റ്റു­ന്ന ഉല്‍പ­ന്ന­ങ്ങ­ളു­ടെയും സേ­വ­ന­ങ്ങ­ളു­ടെയും രംഗത്താണ് മുന്നേ­റ്റ­മു­ണ്ടാ­യ­ത്.
ഗണ്‍മെന്റിന്റെ നയ­ങ്ങ­ളാണ് സമ്പ­ന്ന­രുടെ ആസ്തി കുത്ത­നെ ഉയ­രാന്‍ ഇട­യാ­ക്കി­യ­ത്. അ­തി സമ്പ­ന്ന­രുടെ മേലുള്ള നി­കുതി നിരക്ക് വളരെ വളരെ താ­ഴ്ന്നതാണ്. ഓഹരി കമ്പോ­ള­ത്തില്‍ ലഭി­ക്കുന്ന നേട്ട­ങ്ങളെ നികു­തി­യില്‍ നിന്നും ഒഴി­വാ­ക്കിയതുള്‍പ്പെ­ടെ­യുള്ള ഒട്ടേറെ സൗജ­ന്യ­ങ്ങള്‍ വന്‍കി­ട­ക്കാര്‍­ക്കു നല്‍കു­ന്നു.
ഏതാനും വര്‍ഷ­ങ്ങള്‍ക്കു മു­മ്പാണ് നര­സിം­ഹ­റാവു സര്‍­ക്കാരിന്റെ കാലത്ത് കൊട്ടി­ഘോ­­ഷിച്ചു തുട­ങ്ങിയ ഗ്ലോ­ബല്‍ ട്രസ്റ്റ് ബാങ്ക് സംശ­യാ­സ്പ­ദ­മാ­യ സാഹ­ച­ര്യ­ത്തില്‍ പാപ്പ­രാ­യ­ത്. കേന്ദ്ര സര്‍ക്കാ­രിന്റെ നിര്‍­ദ്ദേ­ശ പ്രകാരം ഓറി­യന്റല്‍ ബാ­ങ്ക് ഓഫ് കൊമേ­ഴ്‌സ് ഈ ബാ­ങ്ക് ഏറ്റെ­ടു­ത്തു. ആഗോള ധന­പ്ര­തി­സന്ധി തുട­ങ്ങി­യ­പ്പോള്‍ ന­മ്മുടെ പൊതു­മേ­ഖലാ ബാ­ങ്കു­ക­ളുടെ സാന്നി­ധ്യ­മാ­ണ്, ത­കര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ ബാ­ങ്കിംഗ് മേഖ­ലയെ സംര­ക്ഷിച്ചു നിര്‍ത്തി­യ­ത്. അതേ­സ­മയം ര­ണ്ടു പുത്തന്‍ തല­മുറ സ്വകാര്യ ബാങ്കു­കള്‍ക്ക് കനത്ത നഷ്ട­മു­ണ്ടാ­വു­കയും ചെയ്തു. ഈ അ­നു­ഭ­വ­മു­ണ്ടാ­യിട്ടും ധന­മ­ന്ത്രി സ്വകാര്യ ബാങ്കു­കള്‍ തുട­ങ്ങാന്‍ ലൈസന്‍സു നല്‍കു­മെ­ന്നാണ് പ്രഖ്യാ­പി­ച്ച­ത്. പൊതു­മേ­ഖലാ ബാങ്കു­ക­ളുടെ പണ­ത്തി­ന്റെ ലഭ്യ­ത­യില്‍ കുറ­വൊ­ന്നും വന്നി­ട്ടി­ല്ല. അപ്പോള്‍ സ്വ­കാര്യ ബാങ്കു­കള്‍ക്ക് അനു­മതി നല്‍കു­ന്ന­തിന് എന്താണ് ന്യാ­യീ­ക­ര­ണം? എളുപ്പം ലാഭം കൊ­യ്യാ­നു­ള്ള സമ്പ­ന്ന­രുടെ ആ­ഗ്രഹം സ­ഫ­ല­മാ­ക്കു­ക ത­ന്നെ. സ്വകാര്യ ബാ­ങ്കു­കള്‍ തക­രു­മ്പോള്‍ ബാ­ങ്ക് ഉട­മ­കളുടെ ര­ക്ഷ­യ്ക്ക് സ­ര്‍­ക്കാര്‍ രംഗ­ത്തി­റങ്ങും. നിരാ­ശ്ര­യ­രായ ജന­ങ്ങ­ള്‍ അതിന്റെ ഭാ­രം മുഴു­വന്‍ വ­ഹി­­ക്കും.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: