ജനയുഗം വാര്‍ത്തകള്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സഹായിക്കുന്ന ബില്‍ – ടി എന്‍ സീമ

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 11, 2010

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സഹായിക്കുന്ന ബില്‍

ടി എന്‍ സീമ

വനി­താ­ദി­ന­മായ മാര്‍ച്ച് 8 ന് തന്നെ വനിതാ സംവ­രണ ബില്‍ പാസ്സാക്കു­മെന്ന യു പി എയുടെ പ്രഖ്യാ­പ­നം യാഥാര്‍ഥ്യ­മാ­യി­ല്ലെങ്കിലും ഒടു­വില്‍ രാജ്യ­സ­ഭ­യില്‍ ബില്‍ പാസ്സാ­ക്ക­പ്പെ­ട്ടത് ഇന്ത്യയെ സംബ­ന്ധി­ച്ചി­ട­ത്തോളം അഭി­മാ­ന­ക­ര­മാ­ണ്. സാര്‍വ­ദേ­ശീയ വനിതാ ദിന­ത്തില്‍ തന്നെ ബില്‍ കൊണ്ടു­വന്നപ്പോള്‍ ചില രാഷ്ട്രീ­യ­ക­ക്ഷി­കള്‍ സ്ത്രീകളെ അപ­മാ­നി­ക്കു­ക­യാണ് ചെയ്ത­ത്. ഭര­ണ­ഘ­ടനാ ഭേദ­ഗതി ആവ­ശ്യ­മായ ബില്ലിനെ യാതൊരു മുന്നൊരുക്കവും നട­ത്താതെ ലാഘവ ബുദ്ധി­യോ­ടെ­യാണ് യു പി എ സര്‍ക്കാര്‍ സമീ­പിച്ചത്. ബില്‍ അവ­ത­രി­പ്പി­ച്ച­ശേഷം കേന്ദ്ര നിയ­മ­മന്ത്രി വീര­പ്പ­മൊയ്‌ലി നട­ത്തിയ പ്രസ്താ­വ­ന­യില്‍ നിന്നു തന്നെ ബില്ലിനെ ലാഘ­വ­ത്തോ­ടെ­യാണ് സര്‍ക്കാര്‍ കണ്ടത് എന്ന് വ്യക്ത­മാ­കും. ‘ഇത്ര­യേറെ പ്രതി­ഷേധം പ്രതീ­ക്ഷി­ച്ചില്ല’ എന്നാണ് വീര­പ്പ­മൊയ്‌ലി പറ­ഞ്ഞ­ത്. പ്രതി­ഷേ­ധി­ക്കുന്ന അംഗ­ങ്ങളെ സഭ­യില്‍ നിന്ന് പുറ­ത്താക്കി സാര്‍വ­ദേ­ശീയ മഹിളാദിന­ത്തില്‍ തന്നെ ബില്‍ വോട്ടി­നി­ട­ണ­മാ­യി­രു­ന്നു. സമൂ­ഹ­ത്തില്‍ പാര്‍ശ്വ­വല്‍ക്ക­രി­ക്ക­പ്പെ­ട്ടു­പോയ വിഭാ­ഗ­ങ്ങ­ളിലെ സ്ത്രീകള്‍ക്ക് ഏറെ ഗുണ­പ്ര­ദ­മാ­കു­ന്ന­താ­ണ് ബില്‍.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: