ജനയുഗം വാര്‍ത്തകള്‍

സ്ത്രീ മുന്നേറ്റത്തെ തടയാനാവില്ല – ആര്‍ ലതാദേവി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 11, 2010

സ്ത്രീ മുന്നേറ്റത്തെ തടയാനാവില്ല

ആര്‍ ലതാദേവി

സാര്‍വ­ദേ­ശീയ മഹി­ളാ­ദി­ന­ത്തില്‍ വനിതാ സംവ­രണ ബില്‍ ബഹ­ളത്തെ തുടര്‍ന്നും രാജ്യ­സഭാ അധ്യക്ഷ വേദി­യില്‍ കട­ന്നുള്ള അതി­ക്ര­മത്തെ തുടര്‍ന്നും പാസാ­ക്കാന്‍ കഴി­യാതെ പോയത് കനത്ത നാണ­ക്കേ­ടാ­യി. എങ്കിലും ഇച്ഛാ­­ശ­ക്തി­യോടെ രാജ്യ­ത്തോടും ജന­ങ്ങ­ളോടും പ്രത്യേ­കിച്ച് സ്ത്രീ സമൂ­ഹ­ത്തോടും പ്രതിജ്ഞാ­ബ­ദ്ധ­ത­യുള്ള കമ്മ്യൂ­ണിസ്റ്റ് പാര്‍ട്ടി അട­ക്ക­മുള്ള കക്ഷി­കള്‍ സ്വീക­രിച്ച അടി­യു­റച്ച നില­പാട് ഒരു പതി­റ്റാ­ണ്ടി­ലേറെ അംഗീ­ക­രി­ക്ക­പ്പെ­ടാതെ അവ­ഗ­ണി­ക്ക­പ്പെട്ട വനിതാ സംവ­രണ ബില്‍ രാജ്യ­സ­ഭ­യില്‍ പാസാ­കു­ന്ന­തിന് വഴി­യൊ­രു­ക്കി. ഇന്ത്യന്‍ സ്ത്രീസ­മൂ­ഹത്തെ സംബ­ന്ധി­ച്ചി­ട­ത്തോളം ആഹ്ലാ­ദ­ക­ര­മായ സന്ദര്‍ഭ­മാ­ണി­ത്. ബില്ലിനെ അകാ­ര­ണ­മായി എതിര്‍ത്ത­വര്‍ നിക്ഷിപ്ത താല്‍പ­ര്യ­ക്കാ­രാണ് എന്ന കാര്യ­ത്തില്‍ തര്‍ക്ക­മി­ല്ല. സ്ത്രീകള്‍ക്ക് സാമൂഹ്യ നീതി ഉറ­പ്പു­വ­രു­ത്തു­ന്ന­തി­ലുള്ള എതിര്‍പ്പ്, അധി­കാരം പങ്കു­വ­യ്ക്കു­ന്ന­തി­നുള്ള വിമു­ഖത എന്നി­വ­യാണ് ബില്ലിനെ എതിര്‍ത്ത­വരെ നയി­ക്കു­ന്ന­ത്. ബില്ലിനെ ശക്തി­യായി എതിര്‍ത്ത ലാലുപ്രസാദ് യാദവ് മുഖ്യ­മന്ത്രി പദം ഒഴി­ഞ്ഞ­പ്പോള്‍ സ്വന്തം ഭാര്യ­യെ­യാണ് മുഖ്യ­മന്ത്രി സ്ഥാന­ത്തേക്ക് ഉയര്‍ത്തി­ക്കൊ­ണ്ടു­വ­ന്ന­ത്. മുലാ­യം­സിംഗും മരു­മ­ക­ളെ­യ­ടക്കം പാര്‍ല­മെന്ററി സ്ഥാന­ങ്ങ­ളില്‍ അവ­രോ­ധി­ച്ചി­ട്ടു­ണ്ട്. സ്വന്തം കാര്യ­ത്തില്‍ നില­പാ­ടു­കളും മറ്റും പ്രശ്‌ന­മല്ല എന്ന­താണ് ലാലു­പ്ര­സാദ് യാദ­വിന്റെയും മുലാ­യ­ത്തി­ന്റെയും ഈ നില­പാട് വ്യക്ത­മാ­ക്കു­ന്ന­ത്. ജനാ­ധി­പ­ത്യത്തെ ആക്ഷേ­പി­ക്കു­ക­യാണ് ഇത്ത­ര­ക്കാര്‍ ചെയ്യു­ന്ന­ത്. സ്ത്രീകള്‍ സമൂ­ഹ­ത്തി­ന്റെയും അധി­കാ­ര­ത്തി­ന്റെയും പ്രധാന സ്ഥാന­ങ്ങ­ളി­ലേക്ക് എത്തു­ന്ന­തിനെ കുറ­ച്ചു­പേര്‍ക്ക് കുറ­ച്ചു­കാ­ല­ത്തേക്ക് തട­യാന്‍ കഴി­യു­മെ­ങ്കിലും അധി­ക­നാള്‍ ഈ സ്ഥിതി തുട­രാ­നാ­വില്ല എന്നാണ് അനു­ഭവം തെളി­യി­ച്ച­ത്. വനിതാ സംവ­രണം സാധ്യ­മാ­ക്കാന്‍ മുന്‍കൈ­യെ­ടുത്ത ഗീതാ­മു­ഖര്‍ജി­യെ­പോ­ലുള്ള നേതാക്കളുടെ പോരാ­ട്ട­ത്തിന്റെ ഫലം കൂടി­യാണ് വനിതാ ബില്‍.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: