ജനയുഗം വാര്‍ത്തകള്‍

ഉണ്ണിക്കണ്ണന് വെണ്ണയും അപരിചിതം – കുരീപ്പുഴ ശ്രീകു മാര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 14, 2010

ഉണ്ണിക്കണ്ണന് വെണ്ണയും അപരിചിതം

കുരീപ്പുഴ ശ്രീകു മാര്‍

മത­വി­ശ്വാ­സി­ക­ളുടെ ജീവി­ത­ത്തില്‍ നേര്‍ച്ച­കള്‍ ഒഴി­വാ­ക്കാന്‍ കഴി­യാ­ത്ത­താ­ണ്. മതം ദൈവ­ത്തി­ലേ­ക്കുള്ള വഴി­യാ­യ­തി­നാല്‍ ദൈവ­പ്രീ­തി­ക്കു­വേ­ണ്ടി­യാണ് എല്ലാ നേര്‍ച്ച­കളും നട­ത്തു­ന്ന­ത്. എന്തി­നാണീ ദൈ­വ പ്രതീ എന്ന ചോദ്യ­ത്തി­ന് ഒറ്റ ഉത്ത­ര­മേ­യു­ള്ളു. അത് സ്വന്തം കാര്യം നട­ത്തി­യെ­ടു­ക്കാ­നാ­ണ്. സ്വാര്‍ഥ­താല്‍പ­ര്യ­മാണ് എല്ലാ നേര്‍ച്ച­ക­ളു­ടെയും പ്രഭ­വ­സ്ഥാ­ന­മെ­ന്നര്‍ഥം.
ദക്ഷി­ണാ­ഫ്രി­ക്കന്‍ നേതാവ് നെല്‍സണ്‍ മണ്ഡേ­ലയെ ജയി­ല്‍ മോചി­ത­നാ­ക്കാന്‍ വേണ്ടി ആ­രും പത്തു­പൈ­സ­പോലും ക്ഷേത്ര­ത്തിന്റെയോ പള്ളി­ക­ളു­ടെയോ ഭണ്ഡാ­ര­ങ്ങ­ളില്‍ ഇട്ടി­ല്ല. അഭി­പ്രാ­യ­മു­ണ്ടെ­ങ്കിലും ആ­രും അങ്ങനെ ചെയ്യാ­തി­രു­ന്നത് നെല്‍സണ്‍ മണ്ഡേല നമ്മുടെ സ്വന്തം മകനോ പിതാവോ അല്ലാ­ത്ത­തു­കൊ­ണ്ടാ­ണ്.
ശിശു­ക്ക­ളെയോ മൃഗ­ങ്ങ­ളെ­യോ ബലി കൊടു­ത്താല്‍ ദൈ­വ പ്രീതി­യു­ണ്ടാ­കു­മെന്നും കാ­ര്യ­ങ്ങള്‍ നട­ത്തി­യെ­ടു­ക്കാ­മെ­ന്നും ആളു­കള്‍ പണ്ടേ വിശ്വ­സി­ക്കു­കയും മത­ങ്ങള്‍ അതി­നെ ശരി­വ­യ്ക്കു­കയും ചെയ­്തു. ബലി­ക്കെ­തിരെ നില­പാ­ടെ­ടുത്ത മത­ങ്ങള്‍ ബുദ്ധ­മ­ത­വും ജൈന­മ­ത­വു­മാ­ണ്. അറി­യാ­തെ­യെ­ങ്കിലും പ്രാണി­കള്‍ വായില്‍ പെടാ­തി­രി­ക്കാന്‍ ജൈ­ന­മത സന്യാ­സി­കള്‍ മൂക്കിനു താഴെ തുണി­ക്ക­ഷണം കെട്ടി­യിട്ടു നട­ക്കാ­റു­ണ്ട്.
ആധു­നിക ബുദ്ധ­മ­താ­നു­യാ­യി­കള്‍ ദൈവ­പ്രീ­തിക്കു വേ­ണ്ടി­യ­ല്ലെ­ങ്കിലും നരമേ­ധ­ത്തി­ല്‍ ആനന്ദം കൊള്ളു­ന്ന­വ­രാ­ണെ­ന്ന് ശ്രീല­ങ്കയും ജ­പ്പാ­നും ക­മ്പൂ­ച്ചി­യയും മ്യാന്‍മറും ലോ­ക­ത്തോടു പറ­യു­ന്നു­ണ്ട്.
നേര്‍ച്ച­പ്പെ­ട്ടി­ക­ളി­ല്ലാത്ത ആരാ­ധ­നാ­ല­യ­ങ്ങ­ളൊന്നും എവി­ടെ­യും കാണാ­റി­ല്ല. താര­ത­മ്യേന ധ­നി­കര്‍ താമ­സി­ക്കുന്ന ഗള്‍­ഫു­നാ­ടു­ക­ളിലെ പള്ളി­മു­റ്റത്തു മാത്രമേ നേര്‍ച്ചപ്പെട്ടി­കള്‍ ഇല്ലാ­തെ­യു­ള്ളു. പണം കൊടുത്തു ദൈവത്തെ സ്വാധീ­നി­ക്കേണ്ട സാമ്പ­ത്തിക പ്രശ്‌ന­മൊന്നും അവര്‍ക്കി­ല്ല­ല്ലോ.
ശരീ­ര­ത്തിലെ അവ­യ­വ­ങ്ങ­ളു­ടെ അസുഖം മാറ­ിക്കി­ട്ടാന്‍ വേ­ണ്ടി അവ­യവ രൂപ­ങ്ങളും ആ­ള്‍­രൂപം തന്നെയും നേര്‍ച്ച­യാ­യി വയ്ക്കുന്ന ക്ഷേത്ര­ങ്ങള്‍ കേ­ര­ള­ത്തി­ലു­ണ്ട്. മര­ത്തി­ലുള്ള അവ­യ­വ­ങ്ങള്‍ ആരാ­ധ­നാ­സ്ഥ­ല­ത്തിന്റെ പരി­സ­രത്തു തന്നെ പ­ണം കൊടുത്തു വാങ്ങാന്‍ ക­ഴി­യും. ഇതു­വാങ്ങി പര­ബ്ര­ഹ്മ­ത്തിനു സമര്‍പ്പി­ച്ചാല്‍ അവ­യ­വ വൈഷ­മ്യ­ങ്ങള്‍ മാറി­ക്കി­ട്ടു­മെ­ന്നാണ് ഓച്ചി­റ­യിലും മറ്റു­മു­ള്ള വിശ്വാസം. പര­ബ്ര­ഹ്മ­ത്തി­നു സമര്‍പ്പി­ക്കുന്ന അവ­യവ രൂ­പ­ങ്ങള്‍ അപ്പോള്‍ത്ത­ന്നെ, അ­തു­വിറ്റ യഥാര്‍ഥ ഉട­മ­സ്ഥന്‍ തി­രി­ച്ചെടുത്ത് അടുത്ത ആവ­ശ്യ­ക്കാ­രന് പണം വാങ്ങി നല്‍കു­ന്നു. കൈയു­ടെയോ കാലി­ന്റെ­യോ ദാരു­രൂ­പ­ങ്ങള്‍ വാങ്ങി പര­ബ്ര­ഹ്മ­ത്തിനു സമര്‍പ്പിച്ച ആ­രു­ടെയും അംഗ­വൈ­കല്യം ഇ­ന്നേ­വരെ മാറി­ക്കി­ട്ടി­യി­ട്ടി­ല്ല.
വാസ്ത­വ­ത്തില്‍ ഓച്ചി­റ­യി­ലും മറ്റും കാണു­ന്നത് അന്ധ­വി­ശ്വാ­സ­ത്തില്‍പെട്ട പാവ­ങ്ങ­ളുടെ നേര്‍ച്ച­യാണ്. പണ­ക്കാ­രാ­ണെ­ങ്കില്‍ നേര്‍ച്ച­യുടെ രീതി­മാ­റും. തൊട്ടിലും കുട്ടിയും സ്വ­ര്‍­ണ­ത്തി­ലു­ണ്ടാക്കി ദൈവ­ത്തി­നു സമര്‍പ്പി­ക്കും. ദൈവ പ്രീ­തീ­ക്കു­വേണ്ടി ആരാ­ധ­നാ­ല­യ­ങ്ങ­ളില്‍ അല­ങ്കാര ഗോപുരം നി­ര്‍മ്മിച്ചു കൊടു­ക്കു­ക, കുംഭ­ഗോ­പുരപ്പണി ഏറ്റെ­ടു­ക്കു­ക, ദൈ­വ വിഗ്ര­ഹമോ ശ്രീകോ­വി­ലോ സ്വര്‍ണം­പൂ­ശി­ക്കൊ­ടു­ക്കു­ക, ആനയെ നടയ്­ക്കി­രു­ത്തു­ക, പൊന്‍കു­രിശു സ്‌പോണ്‍­സ­ര്‍ ചെയ്യുക തുട­ങ്ങി­യ­വ­യാ­ണ് ധനിക രീതി­കള്‍. ദൈവം ധനി­കന്റെ കൂടെ­യാ­യ­തി­നാല്‍ അവ­രുടെ ധന­സ്ഥിതി വര്‍­ധി­ച്ചു വരു­ന്ന­തു­കാ­ണാം. ഗുരു­വാ­യൂ­ര­പ്പന് പൊന്‍മോ­തി­രവും പൊ­ന്നോ­ട­ക്കു­ഴലും സമര്‍പ്പിച്ച രാഷ്ട്രീയ നേതാ­ക്കള്‍ കേര­ള­ത്തി­ലു­ണ്ട്. ഇന്ത്യ­യുടെ പ്രധാ­ന നഗ­ര­ങ്ങ­ളി­ലെല്ലാം മാര്‍­ബി­ള്‍ ക്ഷേത്ര­ങ്ങള്‍ നിര്‍മ്മിച്ച ബി­ര്‍­ള­യുടെ ധന­സ്ഥിതി വര്‍ധി­ച്ചി­ട്ടേ­യു­ള്ളു. ലാഭം വര്‍ധി­ക്കു­ന്ന­തി­ല്‍ ദൈവ­ത്തിനു പങ്കു­ണ്ടെ­ന്നു തന്നെ­യാ­ണല്ലൊ മത­വി­ശ്വാ­സി­കള്‍ കരു­തു­ന്ന­ത്. പാ­വ­ങ്ങ­ളോടും പണ­ക്കാ­രോടും ര­ണ്ടു രീതി­യില്‍ പെരു­മാ­റുന്ന സ്ര­ഷ്ടാ­വിനെ ശരി­യുടെ പര്യാ­യ­മായി കാണാന്‍ കഴി­യി­ല്ല­.
മദ്യ­പ്രിയ ദൈവ­ങ്ങള്‍ക്ക് മദ്യവും മാംസ­പ്രിയ ദൈവ­ങ്ങ­ള്‍ക്ക് മാംസവും മനു­ഷ്യര്‍ നേ­ദി­ക്കു­ന്നു. ഹനു­മാന് വടയും ഗ­ണ­പ­തിക്ക് ഉണ്ണി­യ­പ്പവും ഭഗ­വ­തിക്ക് അടയും കൃഷ്ണന് വെണ്ണയും പായ­സവും മറ്റു­മാ­ണ് നിവേ­ദി­ക്കാ­റു­ള്ള­ത്.
ദൈവ­ങ്ങള്‍ക്കു മുന്നില്‍ വച്ച് കുട്ടി­കളെ ഗരു­ഢന്‍ പറ­ത്തു­ന്ന­ത് ഒരു നേര്‍ച്ച­യാ­ണ്. ഒരാള്‍ ചു­ണ്ടില്‍ ഗരു­ഢന്റെ കൊക്കു­വ­ച്ച് ഗരു­ഢ­നാ­കും. അയാളെ ഒരു ചരടില്‍ ബന്ധി­ച്ചു­യര്‍ത്തി ക്ഷേത്ര­ത്തിനു ചുറ്റും വലി­ച്ചു­കൊ­ണ്ടു­ന­ട­ക്കും. പണ­മ­ടച്ചു ര­സീ­തു­മായി നില്‍ക്കുന്ന മാതാ­പി­താ­ക്ക­ളില്‍ നിന്നും കുട്ടിയെ വാങ്ങി ഉയര്‍ത്തു­ന്ന­താണ് രാ­ത്രി­യില്‍ നട­ക്കുന്ന ഈ കലാ­പ­രി­പാ­ടി. കുട്ടി­ക­ളുടെ രക്ഷ­യ്­ക്കു വേണ്ടി അച്ഛ­ന­മ്മ­മാര്‍ നട­ത്തുന്ന നേര്‍ച്ച­യാ­ണി­ത്. വളരെ ചെറിയ കുട്ടി­ക­ളാ­യ­തി­നാല്‍ ഇ­ങ്ങനെ രക്ഷി­ക്ക­പ്പെ­ടുന്ന കാ­ര്യം കുട്ടി­കള്‍ അറി­യു­ന്നി­ല്ല. കു­ട്ടി­കളെ ബാധി­ക്കുന്ന എല്ലാ അ­രി­ഷ്ട­ത­കളും ഈ കുട്ടി­ക­ളെ­യും ബാധി­ക്കും. ഭഗ­വ­തി­യുടെ മുന്നില്‍ ഗരു­ഢന്റെ കൈക­ളി­ല്‍ തൂങ്ങി­യാലും ഒരു കുട്ടിയും ര­ക്ഷ­പ്രാ­പി­ക്കു­ന്നി­ല്ലെ­ന്നാണ് ഇ­തു നല്‍കുന്ന അനു­ഭവപാഠം.
അവ­ന­വ­നു­വേണ്ടി നട­ത്തു­ന്ന മറ്റൊരു നേര്‍ച്ച­യാണ് തു­ലാ­ഭാ­രം. ഇഷ്ട­ദൈ­വ­ത്തിനു മു­ന്നില്‍ ഒരു വലിയ തുലാസ് കെ­ട്ടി­ത്തൂ­ക്കും. ഒരു തട്ടില്‍ ആ­ളി­രി­ക്കും. മറു­ത­ട്ടില്‍ ശര്‍ക്ക­ര­യോ പഴ­ക്കു­ലയോ നെയ്യോ വെണ്ണയോ പൂക്കളോ തുല്യ തൂ­ക്ക­ത്തില്‍ വയ്ക്കും. ഇതാണു തുലാ­ഭാ­രം. ആളി­ല്ലാ­ത്ത­ട്ടില്‍ വ­യ്ക്കുന്ന സാധ­ന­ങ്ങള്‍ ദൈവ­ത്തി­ന­വ­കാ­ശ­പ്പെ­ട്ട­താ­ണ്. ദൈ­വ­ത്തി­നു­ നേരി­ട്ടെ­ടു­ക്കാന്‍ കഴി­യാ­ത്ത­തി­നാല്‍ ദേവസ്വം ഭാര­വാ­ഹി­കള്‍ എടു­ക്കും.
ഈയിടെ അമ്പ­ല­പ്പുഴ ശ്രീ­കൃഷ്ണ ഭഗവ­ാന്റെ മുന്നില്‍ ഒ­രാ­ള്‍ തുലാ­ഭാര നേര്‍ച്ച നട­ത്തി.­ ശ്രീകൃ­ഷ്ണന് ഏറ്റവും ഇ­ഷ്ട­മുള്ള ഭക്ഷണ പദാര്‍ഥ­മാ­ണ് വെണ്ണ എന്നാണ് കരു­ത­പ്പെ­ടു­ന്ന­ത്. ഒരു തട്ടില്‍ നേര്‍ച്ച­ക്കാ­രനെയും മറു­ത­ട്ടില്‍ വെണ്ണ­യു­മാ­ണു­വ­ച്ചത്. ഭക്തന്‍ പൊടി­തട്ടി തൊഴു­തു­വലം വച്ചു­പോ­യ­പ്പോള്‍ 50 കിലോ ഗ്രാമി­ലേ­റെ വെണ്ണ ദേവസ്വ­ത്തിനു കി­ട്ടി. ഇത്രയും വെണ്ണ എന്തു ചെ­യ്യും? അത് ഉരുക്കി നെയ്യാ­ക്കാ­ന്‍ തീരു­മാ­നി­ച്ചു. ചൂടാക്കും തോ­റും വെണ്ണ തനി­നിറം കാട്ടി­ത്തു­ടങ്ങി. ദേവസ്വം അധി­കൃ­തര്‍ പരി­ശോ­ധി­ച്ച­പ്പോ­ഴാണ് അ­ത് വെണ്ണ­യ­ല്ലെന്നും പാല്‍പൊ­ടി­ക്കു­ഴ­മ്പാ­യി­രുന്നു എന്നും മന­സ്സി­ലാ­ക്കി­യ­ത്. ഭക്തനെ കച്ച­വ­ട­ക്കാര്‍ വ്യാജ വെണ്ണ നല്‍കി കബ­ളി­പ്പി­ച്ച­താ­ണെന്ന് പത്ര­ക്കാ­ര്‍ കണ്ടെ­ത്തി­യി­ട്ടു­ണ്ട്.
ശ്രീകൃഷ്ണ കഥ­ക­ളി­ലു­ട­നീ­ള­മുള്ള ഒരു പദാര്‍ഥ­മാണ് വെ­ണ്ണ. പശു­വിനെ വളര്‍ത്തല്‍ തൊ­ഴി­ലാ­യി­രുന്ന ഒരു പ്രദേ­ശ­ത്താണ് ശ്രീകൃഷ്ണ ജന­നം. യ­ശോ­ദ­യുടെ കയ്യില്‍ നിന്നും കൃഷ്ണന്‍ തല്ലു­വാ­ങ്ങി­യത് വെ­ണ്ണ മോഷ്ടി­ച്ച­തി­നാ­ണ്. അതേ കൃഷ്ണ­നാണ് അമ്പ­ല­പ്പു­ഴ­യി­ലു­മു­ള്ള­തെ­ങ്കില്‍ വെണ്ണ­യെന്ന പേരില്‍ നേര്‍ച്ച വച്ചി­രി­ക്കു­ന്നത് പാല്‍പ്പൊ­ടി­ക്കു­ഴ­മ്പാ­ണെന്നു തി­രി­ച്ച­റി­യാന്‍ കഴി­യാ­ത്ത­തെ­ന്ത്? ആ ഭക്തനെ കബ­ളി­പ്പി­ച്ച­തിന് കൂട്ടു നിന്ന­തെന്ത്? കഥ­ക­ളിലെ കൃഷ്ണ­നല്ല അമ്പ­ല­ത്തിലെ കൃഷ്ണന്‍. കഥ­ക­ളില്‍ കൃഷ്ണനു നല്‍കി­യി­ട്ടുള്ള എ­ല്ലാ കഴി­വു­കളും അതു­ണ്ടാ­ക്കി­യ­വ­രുടെ അറി­വി­ന്മേല്‍ പടു­ത്തു­യര്‍ത്തിയ സൗന്ദര്യ സങ്ക­ല്‍പ­ങ്ങ­ളാ­ണ്. ക്ഷേത്ര­ത്തിലെ കൃഷ്ണ ഭഗ­വാന്‍ പേര­റി­യാ­ത്ത ഏതോ ശില്‍പി­യുടെ നി­ര്‍­മ്മിതി മാത്ര­മാ­ണ്. വെണ്ണ­യുടെ ഗുണ­നി­ല­വാരം കണ്ടെ­ത്താ­നു­ള്ള കഴി­വൊന്നും ആ ശില്‍പ­ത്തി­നി­ല്ല. ത്രാസില്‍ തൂങ്ങു­ന്ന­തിനു മുമ്പ്, വെണ്ണ, ദേവസ്വം അധി­കൃ­തര്‍ക്കു പരി­ശോ­ധി­ക്കാ­ന്‍ നല്‍കി­യി­രു­ന്നെ­ങ്കില്‍ അനു­ഭവ സമ്പ­ത്തുള്ള മനു­ഷ്യര്‍ എ­ന്ന നില­യില്‍ അതു വ്യാജ വെ­ണ്ണ­യാ­ണെ­ന്ന­വര്‍ കണ്ടെ­ത്തി­യേ­നെ.
നേര്‍ച്ച­ക­ളില്‍ വലിയ അര്‍ഥ­മൊന്നും ഇല്ലെന്നും അത് ഒഴി­വാ­ക്കേണ്ട അന്ധ­വി­ശ്വാ­സ­മാ­ണെ­ന്നും പരി­ഷ്‌കൃത സമൂഹം തിരി­ച്ച­റി­യേ­ണ്ട­തു­ണ്ട്.
Advertisements

3 പ്രതികരണങ്ങള്‍ to “ഉണ്ണിക്കണ്ണന് വെണ്ണയും അപരിചിതം – കുരീപ്പുഴ ശ്രീകു മാര്‍”

  1. If you use the commensence it is correct, but it the fact of the people.

  2. ഇതൊക്കെ അറിഞ്ഞുകൊണ്ടു തന്നെയാണ് ‘ഭക്തി ലഹരി’യിൽ മനുഷ്യർ എന്തുമേതും ചെയ്യാൻ തയ്യാറാകുന്നത്. അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റ് ദൈവം ക്ഷമിക്കുമോ ആവോ?

  3. ദൈവത്തെ അന്വേഷിച്ചു കണ്ടെത്താനല്ല; സ്വാധീനിച്ച് വരുതിയിലാകാനാണ്‌ വിശ്വാസികളക്ക്‌ താല്പര്യം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: