ജനയുഗം വാര്‍ത്തകള്‍

നരേന്ദ്ര മോഡിയും വംശഹത്യയും: കറുത്ത സത്യങ്ങള്‍ മറനീക്കുമ്പോള്‍ – വി പി ഉണ്ണികൃഷ്ണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 18, 2010

നരേന്ദ്ര മോഡിയും വംശഹത്യയും: കറുത്ത സത്യങ്ങള്‍ മറനീക്കുമ്പോള്‍

വി പി ഉണ്ണികൃഷ്ണന്‍

ആര്‍ എസ് എസിന്റെ ആശ­യ­ങ്ങളും ലക്ഷ്യവും രാജ്യ നില­നില്‍പ്പിന് അപായം വരു­ത്തു­ന്നതും ജനാ­ധി­പ­ത്യത്തെ ധ്വം­സി­ക്കു­ന്നതും ഫാഷിസ്റ്റ് പ്രവ­ണ­ത­ക­ളില്‍ അധി­ഷ്ഠി­ത­വു­മാ­ണെന്ന് സംഘ­പ­രി­വാര്‍ രൂപീ­ക­രണ കാലത്തു തന്നെ വ്യക്ത­മാ­ക്ക­പ്പെ­ട്ടി­രു­ന്നു. 1925 നു ശേ­ഷം ഇന്ത്യ­യില്‍ നടന്ന വര്‍ഗീയ ലഹ­ള­ക­ളുടെ ഉത്ത­ര­വാ­ദി­ക­ളെ­യും പങ്കാളിക­ളെയും കുറിച്ച് പരി­ശോ­ധി­ച്ചാല്‍ അതി­ലൊ­ക്കെ­യുള്ള ആര്‍ എസ് എസിന്റെ നേതൃ­ത്വ­പ­ര­മായ പങ്കും ആസൂ­ത്ര­ണ­ത്തിലെ പങ്കും വ്യക്ത­മാ­ക്ക­പ്പെ­ടും. പശു­വി­ന്റെയും പ­ന്നി­യു­ടെയും പേരില്‍ മനു­ഷ്യരെ ഗള­ഹസ്തം ചെയ്തു കൊല­പ്പെ­ടു­ത്തുന്ന ഭീക­ര­ത­യു­ടെയും ബീഭ­ത്സ­ത­യു­ടെയും പിന്നില്‍ ആര്‍ എസ് എസ് ഉണ്ടാ­യി­രു­ന്നു.
നൂറ്റാ­ണ്ടു­കള്‍ നീണ്ടു­നിന്ന ദയ­നീ­യവും അപ­മാ­ന­ക­ര­വു­മായ അടി­മ­ത്വ­ത്തിന്റെ ഒടു­വില്‍, എണ്ണ­മി­ല്ലാത്ത രക്ത­സാ­ക്ഷി­ത്വ­ങ്ങ­ളു­ടെയും വിവ­ര­ണാ­തീ­ത­മായ ത്യാഗ­ഭരിത പോരാ­ട്ട­ങ്ങ­ളു­ടെയും പരി­ണിത ഫല­മെ­ന്ന­വണ്ണം സ്വാത­ന്ത്ര്യ­ത്തിന്റെ പ്രഭാ­ത­ത്തി­ലേയ്ക്ക് ഇന്ത്യ ഉണ­രുന്ന ഘട്ട­ത്തില്‍ നാണ­ക്കേ­ടി­ന്റെയും അപ­മാ­ന­ത്തി­ന്റെയും കറുത്ത മേലങ്കി ഇന്ത്യ­യ്ക്കു മേല്‍ പുത­പ്പിച്ച വര്‍ഗീയ കലാ­പ­ങ്ങ­ളിലും നിര്‍ണാ­യക  പങ്ക് ആര്‍ എസ് എസി­നു­ണ്ടാ­യി­രു­ന്നു. ഇന്ത്യ­യുടെ തെരു­വു­ക­ളില്‍ ഹൈന്ദ­വ­ന്റെയും ഇസ്‌ലാ­മി­ന്റെയും ചുവപ്പു നിറ­മുള്ള ചോര ഒഴു­കി­യാര്‍ന്ന ചാ­ലു­ക­ളുടെ സൃഷ്ടാ­ക്ക­ളില്‍ ചെ­റു­ത­ല്ലാത്ത സ്ഥാന­മാണ് ആര്‍ എസ് എസി­നു­ണ്ടാ­യി­രു­ന്ന­ത്.
രാമനും റഹീമും ഒന്നാ­ണെന്ന് ഉച്ചൈ­സ്തരം ഘോ­ഷി­ച്ച ഗാന്ധി­ജിയെ വധി­ച്ചതും ആര്‍ എസ് എസ് ആശ­യ­ങ്ങ­ളില്‍ അഭി­ര­മി­ച്ചി­രുന്ന നാഥു­റാം വിനാ­യക് ഗോഡ്‌സെ­യാ­ണ്. ആ കടുത്ത അപ­രാ­ധ­ത്തെ ന്യായീ­ക­രി­ക്കു­വാനും ഗോഡ്‌സെയെ വാഴ്ത്തു­വാ­നും എല്ലാ­ക്കാ­ലത്തും ആര്‍ എസ് എസ് മേധാ­വി­കളും പ്ര­തി­നി­ധി­കളും ഒളിഞ്ഞും തെളിഞ്ഞും പരി­ശ്ര­മി­ച്ചി­രു­ന്നു.
ഹെഡ്‌ഗേവാര്‍ ആര്‍ എസ് എസ് സ്ഥാപി­ച്ച­കാലം മുതല്‍ സവര്‍ണ ഹിന്ദുത്വ പ്രകീര്‍ത്ത­നവും വംശ­വി­ദ്വേഷ പ്രചാ­ര­ണവും ആര്‍ എസ് എസിന്റെ മുഖ്യ അജ­ണ്ട­യാ­യി­രു­ന്നു. അത­ല്ലാതെ മറ്റൊരു അജണ്ട ആര്‍ എസ് എസിന് എന്നെ­ങ്കിലും ഉണ്ടാ­യി­രു­ന്നു­വോ എന്ന­തു­തന്നെ സംശ­യ­മാ­ണ്. ഗോല്‍വാള്‍ക്കര്‍ ‘വിചാ­ര­ധാര’ ‘നാം  അഥവാ നമ്മുടെ ദേശീയ നിര്‍വ­ചി­ക്ക­പ്പെ­ടുന്നു’ എന്നീ ഗ്രന്ഥ­ങ്ങ­ളി­ലൂടെ വംശ­വി­ദ്വേ­ഷ­ത്തിനും വംശ­ഹ­ത്യയ്ക്കും ആശ­യ­പ­ര­മായ അടി­ത്തറ നല്‍കു­കയും ചെയ്തു. ഹിറ്റ്‌ലറെ അനു­ക­രി­ക്കു­വാനും സ്തുതി­ക്കു­വാ­നു­മാണ് ഗോല്‍വാള്‍ക്കര്‍ ആഹ്വാനം ചെയ്ത­ത്. ഹിറ്റ്‌ല­റുടെ രക്ത­വി­ശുദ്ധി മാഹാ­ത്മ്യത്തെ പ്രകീര്‍ത്തിച്ച ഗോല്‍വാള്‍ക്കര്‍ രക്ത­വി­ശു­ദ്ധി­യി­ല്ലെന്ന് ആര്‍ എസ് എസ് നിശ്ച­യി­ക്കുന്നവരെ ഉന്മൂ­ലനം ചെയ്യ­ണ­മെന്ന സിദ്ധാ­ന്ത­ത്തിന് അടി­വ­ര­യി­ടു­കയും ചെയ്തു.
ഹിറ്റ്‌ല­റു­ടെയും ഗോല്‍വാ­ള്‍ക്ക­റു­ടെയും ആശ­യ­ങ്ങ­ളിലും സിദ്ധാ­ന്ത­ങ്ങ­ളിലും അഭി­ര­മി­ക്കു­ന്ന­വ­രാണ് തങ്ങ­ളെ­ന്ന് ബി ജെ പിയുടെ ആദി­രൂ­പ­മായ ജന­സം­ഘവും പിന്നീട് ബി ജെ പിയും പല­യാ­വര്‍ത്തി പ്ര­സ്താവ­ന­ക­ളി­ലൂ­ടെയും പ്രവൃ­ത്തി­ക­ളി­ലൂ­ടെയും തെളി­യി­ച്ചി­ട്ടു­ണ്ട്. വര്‍ഗീയ കലാ­പ­ങ്ങ­ളിലെ പക്ഷം പിടി­ക്ക­ലു­ക­ളിലും പാര്‍ല­മെന്ററി പ്രവര്‍ത്ത­ന­ത്തിലെ നിക്ഷിപ്ത താല്‍പ­ര്യ­ങ്ങ­ളുടെ ഉയര്‍ത്തി­പ്പി­ടി­ക്ക­ലു­ക­ളിലും അവര്‍ അവ­രു­ടേ­തായ മലീ­മസ അജണ്ട എന്തെന്ന് വ്യക്ത­മാ­ക്കി­യി­ട്ടു­മു­ണ്ട്.
ഹിറ്റ്‌ല­റില്‍ നിന്ന് പാഠം പഠി­ക്ക­ണ­മെ­ന്നു­പ­ദേ­ശി­ക്കുകയും വംശ­ഹത്യാ പരീ­ക്ഷ­ണത്തെ സ്തുതി­ക്കു­കയും ചെയ്ത ഗോല്‍വാള്‍ക്ക­റുടെ വാക്കു­കളെ തീവ്ര­മായ നില­യില്‍ അനു­ധാ­വനം ചെയ്യുന്ന വ്യക്തി­യാണ് നരേ­ന്ദ്ര­മോ­ഡി. 2002 ലെ ഗുജ­റാത്ത് വംശ­ഹത്യാ പരീ­ക്ഷ­ണ­ത്തെയും അതിനു പിന്നാലെ നിര­ന്തരം ആവര്‍ത്തി­ക്ക­പ്പെട്ട വ്യാജ ഏറ്റു­മു­ട്ട­ലു­ക­ളെയും കുറിച്ചു വൈകി­യാ­ണെ­ങ്കിലും പുറ­ത്തു­വ­രുന്ന ഞെട്ടി­പ്പി­ക്കുന്ന വിവ­ര­ങ്ങള്‍ നരേ­ന്ദ്ര­മോഡി ഹിറ്റ്‌ല­റുടെ ഉപാ­സ­കനും വംശ­ഹ­ത്യ­യുടെ കടുത്ത വിശ്വാ­സി­യു­മാ­ണെ­ന്ന­തിന് അടി­വ­ര­യി­ടു­ന്നു.
നരേ­ന്ദ്ര­മോ­ഡിയെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേ­ഷണ സംഘം കൈക്കൊണ്ട തീരു­മാനം വംശ­ഹത്യാ ദുര­ന്ത­ത്തിന്റെ ആസൂ­ത്രക വേഷം അണി­ഞ്ഞ­വ­രില്‍ മോഡി­യു­മാ­യു­ണ്ടാ­യി­രു­ന്നു­വെന്ന് ബോധ്യ­പ്പെട്ടതുകൊ­ണ്ടാ­ണ്. വര്‍ഗീയ ലഹ­ളയുമായോ വംശ­ഹത്യാ പരീ­ക്ഷ­ണ­വു­മായോ ബന്ധ­പ്പെട്ട് ഇന്ത്യ­യുടെ ചരി­ത്ര­ത്തില്‍ ഇദം­പ്ര­ഥ­മ­മാ­യാണ് ഒരു മുഖ്യ­മന്ത്രി അന്വേ­ഷണ ഏജന്‍സി­യാല്‍ ചോദ്യം ചെയ്യ­പ്പെ­ടു­ന്ന­ത്.
ഗുല്‍ബര്‍ഗ് കൂട്ട­ക്കൊ­ല­യില്‍ നരേ­ന്ദ്ര­മോഡി നിര്‍ണാ­യ­ക­ പങ്കു­വ­ഹി­ച്ചു­വെ­ന്ന, കൊല്ല­പ്പെട്ട മുന്‍ പാര്‍ല­മെന്റംഗം ഇഹ്‌സാന്‍ ജഫ്‌റി­യുടെ വിധവ സാകിയ ജഫ്‌റി­യുടെ പരാ­തി­യുടെ അടി­സ്ഥാ­ന­ത്തി­ലാണ് മോഡിക്ക് സമന്‍സ് അയ­ച്ച­ത്. ഇഹ്‌സാന്‍ ജഫ്‌റി അടക്കം 69 പേര്‍ ഗുല്‍ബര്‍ഗ് കൂട്ട­ക്കൊ­ല­യില്‍ ദാരു­ണ­മായി വധി­ക്ക­പ്പെ­ട്ടി­രു­ന്നു.
ഗോധോ തീവണ്ടി തീവെ­യ്പ്പിനെ തുടര്‍ന്ന് കലാ­പ­ത്തിനും ഹത്യയ്ക്കും പരസ്യ ആഹ്വാനം നല്‍കിയ മുഖ്യ­മ­ന്ത്രി­യാണ് നരേ­ന്ദ്ര­മോ­ഡി. കലാപം കത്തി­ക്ക­യ­റു­മ്പോഴും നിര­പ­രാ­ധി­ക­ളായ മനു­ഷ്യര്‍ കൊല്ല­പ്പെ­ടു­കയും സ്ത്രീകള്‍ മാന­ഭം­ഗ­ത്തി­നി­യാ­വു­കയും കുട്ടി­കള്‍ ക്രൂശി­ക്ക­പ്പെ­ടു­കയും ചെയ്യുന്ന സന്ദര്‍ഭ­ത്തിലും ‘ഏതൊരു ആഘാ­ത­ത്തിനും ഒരു പ്രത്യാ­ഘാതം ഉറ­പ്പാ­ണെന്ന്’ പ്രഖ്യാ­പിച്ച് കലാ­പ­ങ്ങ­ളെയും ഹത്യ­ക­ളെയും ന്യായീ­ക­രി­ക്കു­ക­യാണ് മോഡി ചെയ്ത­ത്. പ്രാണനും കൊണ്ട് പതി­നാ­യി­ര­ങ്ങള്‍ പലാ­യനം ചെയ്യു­മ്പോള്‍ നിറഞ്ഞ ചിരി­യോടെ അതു­നോക്കി നില്‍ക്കു­കയും ചെയ്തു. കലാ­പ­കാ­ലത്ത് പൊലീസ് സേന­യെയും ഭര­ണ­കൂട സംവി­ധാ­ന­ങ്ങ­ളെ­യാ­കെയും മോഡി നിഷ്‌ക്രി­യ­മാ­ക്കു­കയോ കലാ­പ­ത്തില്‍ പങ്കാ­ളി­ക­ളാ­ക്കു­കയോ ചെയ്തു­വെ­ന്ന­തിനും വ്യക്ത­മായ വെളി­പ്പെ­ടു­ത്ത­ലു­കള്‍ പല­തു­ണ്ടാ­യി. കോട­തി­കളെ പോലും ഹൈ­ജാക്ക് ചെയ്യാന്‍ മോഡി പരി­ശ്ര­മിച്ചു വിജ­യി­ച്ചത് ബോധ്യ­പ്പെട്ട സുപ്രിം കോടതി പല കേസു­ക­ളു­ടെയും വിചാ­രണ അന്യ­സം­സ്ഥാന കോട­തി­ക­ളി­ലേയ്ക്ക് മാറ്റി.
ആര്‍ എസ് എസി­ന്റെയും വിശ്വ­ഹിന്ദു പരി­ഷ­ത്തി­ന്റെയും ബജ്‌റംഗ് ദളി­ന്റെയും പ്രതി­നി­ധി­കള്‍ ഒളി­ക്യാ­മ­റ­കള്‍ക്കു മുന്നില്‍ നട­ത്തിയ വെളി­പ്പെ­ടു­ത്ത­ലു­കളും നരേ­ന്ദ്ര­മോ­ഡി­യുടെ നേതൃ­ത്വ­പ­ര­മായ പങ്ക് തെളി­യി­ക്കു­ന്ന­താ­യി­രു­ന്നു. വംശ­ഹത്യാ പരീ­ക്ഷ­ണ­ത്തിന്റെ ആദ്യാ­വ­സാന ഘട്ട­ങ്ങ­ളിലെ സൂത്ര­ധാ­ര­നാ­യി­രു­ന്നത് മോഡി­യാ­ണെന്നും കോടതി മുറി­ക­ളില്‍ നിന്ന് തങ്ങളെ രക്ഷി­ക്കു­വാന്‍കൂടി അദ്ദേഹം കടുത്ത ഇട­­പെ­ട­ലു­കള്‍ നട­ത്തി­യി­രു­ന്നു­വെന്നും അവര്‍ സാക്ഷ്യ­പ്പെ­ടു­ത്തി. സാക്ഷി­കളെ കൂട്ട­ത്താടെ കൂറു­മാ­റ്റാന്‍ സാമ­ദാന ദണ്ഡ­പ്ര­യോ­ഗ­ങ്ങ­ളെല്ലാം നട­ത്തു­ന്ന­തിലും മോഡി മുന്നില്‍ നിന്നു.
മോഡി എന്ന ഒറ്റ­യാന്‍ മാത്ര­മ­ല്ല, ഈ കുരു­തി­യിലെ കുറ്റ­വാ­ളി. അദ്ദേ­ഹ­ത്തിന്റെ മന്ത്രി­സ­ഭ­യിലെ അംഗ­ങ്ങളും നിയ­മ­സഭാ സാമാ­ജി­കരും പാര്‍ട്ടി നേതാ­ക്ക­ളു­മൊക്കെ ആ രക്ത­ത്തില്‍ പങ്കു­പ­റ്റി­യ­വ­രായി­രുന്നു. ഗുജ­റാ­ത്തില്‍ നട­ന്നത് ഒരു പരീ­ക്ഷണം മാത്ര­മാ­ണെ­ന്നും നാളെ അത് ഇന്ത്യ­യില്‍ എവി­ടെയും ആവര്‍ത്തി­ക്ക­പ്പെ­ടാ­മെന്നും ഭീഷ­ണി­പ്പെ­ടു­ത്തിയ എല്‍ കെ അദ്വാ­നിയെപ്പോലു­ള്ള­വര്‍ക്കും മോഡിയെ സംര­ക്ഷി­ക്കു­കയും ന്യായീ­ക­രി­ക്കു­കയും ചെയ്ത എ ബി വാജ്‌പേ­യിയെ പോലു­ള്ള­വര്‍ക്കും ഈ പാപ­ഭാ­ര­ത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാ­നാ­വി­ല്ല.
പാകി­സ്ഥാ­നില്‍ നിന്നും ഭീക­ര­പ്ര­വര്‍ത്ത­ന­ത്തി­നാ­യെ­ത്തി­യെന്നും മോഡിയെ വധി­ക്കു­വാന്‍ വന്നു­വെന്നും മുദ്ര­കുത്തി നാട­കീയ ഏറ്റു­മു­ട്ട­ലു­കള്‍ സൃഷ്ടിച്ച് ഹത്യാ പര­മ്പ­ര­കള്‍ അര­ങ്ങേ­റ്റി­യതും ആസൂ­ത്രി­ത­മാ­യി­രു­ന്നു­വെന്ന് വ്യക്ത­മായിക്കൊ­ണ്ടി­രി­ക്കു­ന്നു. വംശ­വി­ദ്വേഷം പടര്‍ത്താനും രക്ത­വി­ശുദ്ധി മാഹാത്മ്യം പ്രച­രി­പ്പി­ക്കു­വാനും തീവ്ര­മായ നില­യില്‍ യത്‌നി­ക്കുന്ന നരേ­ന്ദ്ര­മോഡി ഫാഷി­സ­ത്തിന്റെ സഹ­ജ സ്വഭാ­വ­മായ ഇര­ട്ട­മു­ഖ­ത്തി­ന്റെയും ഇരട്ട നാവി­ന്റെയും പ്രതി­നിധി കൂടി­യാ­ണ്. മോ­ഡി­െയ പ്രധാ­ന­മന്ത്രി സ്ഥാനാ­ര്‍ഥിയും ഉപ­പ്ര­ധാ­ന­മന്ത്രി സ്ഥാ­നാര്‍ഥി­യു­മാ­യൊക്കെ അവ­ത­രി­പ്പി­ക്ക­ണ­മെന്ന് ശാഠ്യം പിടി­ച്ച­വര്‍ മോഡി ചെയ്ത കൊള്ള­രു­താ­യ്മ­ക­ളുടെയും ജനാ­ധി­പത്യ ധ്വംസ­ന­ത്തി­ന്റെയും ആരാ­ധ­ക­രാ­ണ്.
സുപ്രിം കോടതി നിയോ­ഗിച്ച പ്രത്യേക അന്വേ­ഷണ കമ്മി­ഷ­നായ ആര്‍ കെ രാഘ­വന്റെ നേതൃ­ത്വ­ത്തി­ലുള്ള സമിതി നിര­വ­ധി­പേ­രില്‍ നിന്ന് തെളി­വെ­ടുപ്പ് നട­ത്തി­യ­തി­നു­ശേഷം ലഭ്യ­മായ കൃത്യ­ത­യുള്ള വിവ­ര­ങ്ങ­ളുടെ അടി­സ്ഥാ­ന­ത്തിലാണ് മോഡിയെ ചോദ്യം ചെയ്യാന്‍ തീരു­മാ­നി­ച്ച­ത്. മോഡി­യുടെ രക്തം­പു­രണ്ട തൊപ്പി­യിലെ പാപ­ക്കറ നിറഞ്ഞ ഒരു തൂവ­ലാ­ണ­ത്. ഇന്ത്യ­യില്‍ ആദ്യ­മായി ഒരു മുഖ്യ­മന്ത്രി വര്‍ഗീയ കലാ­പ­ത്തിന്റെ പേരില്‍ പ്രതി­യുടെ കസേ­ര­യി­ലി­രുന്ന് ചോദ്യം ചെയ്യ­ലിന് നിര്‍ബ­ന്ധി­ത­നാ­വു­ന്നു. മറ­നീക്കി പുറ­ത്തു­വ­ന്നു­കൊ­ണ്ടി­രി­ക്കുന്ന കറുത്ത സത്യ­ങ്ങ­ളുടെ ഭീക­രത ഇനി­യുള്ള നാളു­ക­ളില്‍ കൂടു­തല്‍ വ്യക്ത­മാ­ക്ക­പ്പെ­ടാന്‍ ഈ ചോദ്യം ചെയ്യല്‍ വഴി­വെ­യ്ക്കും. സംഘ­പ­രി­വാ­റിന്റെ ജന്മ­മെ­ടു­ക്ക­ലി­നു­ശേ­ഷ­മുള്ള കൊടും­ക്രൂ­രതാ പര­മ്പ­ര­ക­ളിലെ ഭീതി സൃഷ്ടിച്ച മറ്റൊരു അധ്യാ­യ­ത്തിന്റെ ഭയാ­നക സത്യ­ങ്ങളും പുറ­ത്തു­വ­രാന്‍ ഈ നട­പ­ടി­കള്‍ സഹാ­യി­ച്ചാല്‍ മതേ­തര ഇന്ത്യ­യുടെ ജാഗ്ര­തയ്ക്കും നേര്‍വഴി നട­പ്പിനും അത് സഹാ­യ­ക­ര­മാ­കും.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: