ജനയുഗം വാര്‍ത്തകള്‍

വിദേശ സര്‍വകലാശാലകളുടെ വരവും രാജ്യത്തിനുണ്ടാകുന്ന അപായവും – ഇന്ദ്രജിത്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 18, 2010

വിദേശ സര്‍വകലാശാലകളുടെ വരവും രാജ്യത്തിനുണ്ടാകുന്ന അപായവും

ഇന്ദ്രജിത്

ഇന്ത്യ­യില്‍ വിദേശ സര്‍വ­ക­ലാ­ശാ­ല­കള്‍ക്ക് പ്രവര്‍ത്തി­ക്കു­വാന്‍ അനു­വാദം നല്‍കുന്ന നിയ­മ­ത്തിന് കേന്ദ്ര­മന്ത്രി സഭ അംഗീ­കാരം നല്‍കി­യത് വീണ്ടു­വി­ചാ­ര­മി­ല്ലാ­തെ­യാ­ണെന്ന് വിവേ­ക­മു­ള്ള­വ­രാരും കരു­താ­നി­ട­യി­ല്ല. കാരണം രാജ്യത്തെ അസ്ഥി­ര­പ്പെ­ടു­ത്താനും അപാ­യാ­വ­സ്ഥ­യി­ലെ­ത്തി­ക്കു­വാനും ദീര്‍ഘ­കാല പ്രത്യാ­ഘാ­ത­ങ്ങളെ അഭി­മു­ഖീ­ക­രി­ക്കു­വാനും ഇട­വ­രു­ത്തുന്ന നിയ­മ­ങ്ങള്‍ക്കും കരാ­റു­കള്‍ക്കു­മാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്ത കാല­ത്തായി മുന്‍ക­യ്യെ­ടുത്തുകൊണ്ടി­രി­ക്കു­ന്ന­ത്. ആ നയ­സ­മീ­പ­ന­ങ്ങ­ളുടെ ഭാഗ­മാ­യി­ട്ടാണ് വിദേശ സര്‍വ­ക­ലാ­ശാലാ നിയ­മത്തിനും കേന്ദ്ര സര്‍ക്കാര്‍ അംഗീ­കാരം നല്‍കി­യി­രി­ക്കു­ന്ന­തെന്ന് ആര്‍ക്കും ഊഹി­ക്കാ­വു­ന്ന­തേ­യു­ള്ളൂ. നമ്മുടെ വിപ­ണി­യില്‍ ആധി­പത്യം ഉറ­പ്പാ­ക്കിയ, കാര്‍ഷിക രംഗത്ത് വിനാ­ശ­ക­ര­മായ നില­യില്‍ ഇട­പെ­ടാന്‍ കരു­ത്താര്‍ജ്ജിച്ചു കഴി­ഞ്ഞ, പൊതു­മേ­ഖലാ വ്യവ­സാ­യ­ങ്ങളെപോലും കയ്യ­ട­ക്കാന്‍ കഴി­യുന്ന നില­യില്‍ വളര്‍ന്ന, പാട­ങ്ങ­ളില്‍ അന്തക വിത്തു­കള്‍ വിത­യ്ക്കു­വാന്‍ അവ­സ­രവും അവ­കാ­ശവും സ്ഥാപിച്ചു കഴിഞ്ഞ ബഹു­രാഷ്ട്ര കുത്ത­ക­കള്‍ക്കും സാമ്രാ­ജ്യത്വ ആശ­യ­ക്കാര്‍ക്കും ഇന്ത്യന്‍ വിദ്യാ­ഭ്യാസ മേഖ­ല­യില്‍ ആധി­പത്യം സ്ഥാപി­ക്കു­വാന്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ അവ­സ­ര­മൊ­രു­ക്കു­ന്നു­വെ­ന്ന­താണ് ഈ നട­പ­ടി­യി­ലൂടെ വ്യക്ത­മാ­ക്ക­പ്പെ­ടു­ന്ന­ത്.
വിദ്യാ­ഭ്യാസം ഏതൊരു രാഷ്ട്രത്തെ സംബ­ന്ധിച്ചും പര­മ­പ്ര­ധാ­ന­മായ മേഖ­ല­യാ­ണ്. രാജ്യത്തെ കുറി­ച്ച­റി­യാനും ഭൂത­കാ­ലത്ത് രാജ്യവും ജന­തയും നട­ത്തി­യ മുന്നേ­റ്റ­ങ്ങളെ കുറിച്ച് പഠി­ക്കു­വാനും ഭാവി­യില്‍ രാഷ്ട്രത്തെ മുന്നോട്ടു നയി­ക്കു­വാന്‍ കഴി­യുന്ന ആശയ സമ്പു­ഷ്ടത കൈവ­രി­ക്കു­വാനും വിദ്യാ­ഭ്യാസ സമ്പ്ര­ദാ­യ­ത്തി­ലൂ­ടെ­യാണ് സാധി­ക്കു­ക. രാഷ്ട്രത്തെ സംര­ക്ഷി­ക്കു­വാനും കരു­ത്തു­റ്റ­താ­ക്കു­വാനും കഴി­യുന്ന സംസ്‌കാര സമ്പ­ന്ന­മായ സമൂ­ഹത്തെ വാര്‍ത്തെ­ടു­ക്കു­ന്നതും സാമൂഹ്യ പ്രതി­ജ്ഞാ­ബ­ദ്ധ­തയും കര്‍മ്മോ­ത്സു­ക­തയും അര്‍പ്പണ ബോധവും കൈമു­ത­ലാ­യുള്ള തല­മു­റ­കളെ സൃഷ്ടി­ക്കു­ന്നതും വിദ്യാ­ഭ്യാസ പ്രക്രി­യ­യാ­ണ്. ആ നില­യില്‍ വിദ്യാ­ഭ്യാസ മണ്ഡ­ല­ത്തിന് അത്യ­ധികം പ്രാധാന്യം ഏതൊരു രാഷ്ട്രവും കല്‍പി­ക്കു­ന്നു­ണ്ട്. എന്നാല്‍ ഇന്ത്യന്‍ ഭര­ണാ­ധി­കാ­രി­കള്‍ വിദേശ സര്‍വ­ക­ലാ­ശാ­ല­കളെ ചുവപ്പു പര­വ­താനി വിരിച്ച് ഇന്ത്യന്‍ മണ്ണി­ലേക്ക് സ്വീക­രി­ച്ചാ­ന­യി­ക്കു­മ്പോള്‍ വിദ്യാ­ഭ്യാ­സ­ത്തിന്റെ ലക്ഷ്യബോധ­ത്തെ­യാകെ തിര­സ്‌ക്ക­രി­ക്കു­കയും രാജ്യ­താല്‍പ­ര്യ­ങ്ങളെ ഹനി­ക്കു­ക­യു­മാണ് ചെയ്യു­ന്ന­ത്.
വിദേശ സര്‍വ­ക­ലാ­ശാല ക്യാമ്പ­സു­കള്‍ ഇന്ത്യ­യില്‍ ആവിര്‍ഭ­വി­ക്കു­ന്നത് ഒരു നാഴികകല്ലാ­വു­മെന്നും ഉന്നത വിദ്യാ­ഭ്യാസ മേഖ­ല­യില്‍ മത്സരം ശക്ത­മാ­ക്കാനും നില­വാരം ഉയര്‍ത്താനും ഇത് സഹാ­യ­ക­ര­മാ­കു­മെ­ന്നു­മാണ് കേന്ദ്ര മാനവ വിഭ­വ­ശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ പ്രസ്താ­വി­ച്ച­ത്. ഉപ­രി­പ്ല­വ­മായ ഒരു പ്രസ്താ­വ­നയോ കേവ­ല­മായ വാചാ­ടോ­പമോ ആയി മാത്രമേ ഇതിനെ ശരി­യായ കാഴ്ച­യു­ള്ള­വര്‍ പരി­ഗ­ണി­ക്കു­ക­യു­ള്ളൂ.
വിദ്യാ­ഭ്യാസം ഒരു ചര­ക്കാ­ണെന്നും പണം നല്‍കി സ്വായ­ത്ത­മാ­ക്കാന്‍ കഴി­യുന്നവര്‍ക്ക് അതു സ്വന്ത­മാ­ക്കാന്‍ കഴി­യുന്ന സാഹചര്യം വേണ­മെ­ന്നു­മാണ് സാമ്രാ­ജ്യത്വ കല്‍പ­ന. പഠ­ന­ത്തിലെ സാമര്‍ഥ്യമോ ബുദ്ധി­യിലെ മേന്മയോ ഗ്രഹണ ശേഷി­യിലെ പ്രാഗ­ത്ഭ്യമോ ഒന്നു­മ­ല്ല മാന­ദ­ണ്ഡം. പണം നല്‍കി സ്വീക­രി­ക്കു­വാ­നുള്ള കഴി­വാണ് മാന­ദണ്ഡം എന്നാണ് കല്‍പ­ന­യുടെ സാരാം­ശം. ഈ മുദ്രാ­വാ­ക്യ­ത്തിന്റെ ഉപാ­സ­കരും വാഴ്ത്തു­പാ­ട്ടു­കാ­രു­മാണ് ബില്‍ പ്രാബ­ല്യ­ത്തില്‍ വരു­ന്ന­തി­ലൂടെ ഇന്ത്യന്‍ മണ്ണില്‍ വേരു­റ­പ്പി­ക്കു­വാന്‍ പോകു­ന്ന­ത്. അവര്‍ അവ­രുടെ ഇഷ്ടാ­നി­ഷ്ട­ങ്ങള്‍ക്ക­നു­സ­രി­ച്ചുള്ള കരി­ക്കു­ലവും പരീക്ഷാ സമ്പ്ര­ദാ­യവും നട­പ്പില്‍ വരു­ത്തു­കയും ബിരുദ സര്‍ട്ടി­ഫി­ക്ക­റ്റു­കള്‍ വിത­രണം നട­ത്തു­കയും ചെയ്യും.
വിദ്യാ­ഭ്യാസ മേഖ­ല­യില്‍ 2000 മുതല്‍ തന്നെ നേരി­ട്ടുള്ള നൂറു­ശ­ത­മാനം വിദേശ നിക്ഷേപം അനു­വ­ദി­ക്കു­വാന്‍ സാമ്രാ­ജ്യത്വ ദാസ്യം പിടി­കൂ­ടിയ സര്‍ക്കാര്‍ തീരു­മാ­നി­ച്ചി­രു­ന്നു.  പക്ഷേ അപ്പോഴും ഇന്ത്യ­യില്‍ ബിരുദം നല്‍കാന്‍ അവര്‍ക്ക് അനു­മതിയുണ്ടാ­യി­രു­ന്നി­ല്ല എന്ന ആശ്വാസം ബാക്കി­യാ­യി­രുന്നു. ഉന്നത വിദ്യാ­ഭ്യാസ മേഖ­ല­യില്‍ നിന്ന് സര്‍ക്കാര്‍ കണ്ണു­മ­ടച്ച് പിന്മാ­റു­ക­യാ­ണ്. ഇന്ത്യ­യിലെ കച്ച­വ­ട­ക്കാരും ധനാ­ഢ്യ­ന്മാ­രു­മാണ് ‘ലാഭ­ക­ര­മായ ഒരു വ്യവ­സാ­യ­മെന്ന നില­യില്‍’ ഇന്ന് ഉന്നത വി­ദ്യാ­ഭ്യാസ രംഗത്ത് മുതല്‍ മുട­ക്കു­ന്ന­ത്. അവര്‍ മറ്റു വ്യവ­സാ­യ­ങ്ങ­ളേ­ക്കാള്‍ വന്‍ലാഭം വിദ്യാ­ഭ്യാസ മണ്ഡ­ല­ത്തില്‍ നിന്ന് കൊയ്‌തെ­ടു­ക്കു­കയും ചെയ്യു­ന്നു. വിദേശ സര്‍വ­ക­ലാ­ശാലാ മുത­ലാ­ളി­മാര്‍ കൂടി ഉന്നത വിദ്യാ­ഭ്യാസ രംഗത്ത് അധി­നി­വേശം നട­ത്തു­ന്ന­തോടെ സര്‍ക്കാര്‍ പിന്മാറ്റം പൂര്‍ണ­മാ­വും. പണ­മു­ള്ള­വര്‍ക്കു മാത്ര­മായി ഉന്നത വിദ്യാ­ഭ്യാസ മേഖല പരി­മി­ത­പ്പെ­ടു­കയും മഹാ­ഭൂ­രി­പക്ഷം വരുന്ന പാവ­പ്പെ­ട്ട­വര്‍ പുറ­ന്ത­ള്ള­പ്പെ­ടു­കയും ചെയ്യും.
സംവ­രണ തത്വ­ങ്ങള്‍ വിദേശ സര്‍വ­ക­ലാ­ശാ­ല­കള്‍ക്ക് ബാധ­ക­മ­ല്ലെന്നു കൂടി കേന്ദ്ര മന്ത്രി­സഭ പ്രഖ്യാ­പി­ച്ചി­ട്ടു­ണ്ട്. സാമൂ­ഹ്യ­നീതിയുടെ കടുത്ത നിഷേ­ധ­ത്തിന്റെ തുരു­ത്തു­ക­ളായി വിദേശ സര്‍വ­ക­ലാ­ശാല ക്യാമ്പ­സു­കള്‍ മാറു­മെന്ന് തീര്‍ച്ച­പ്പെ­ടു­ത്താന്‍ മറ്റൊന്നും ആവ­ശ്യ­മി­ല്ല.
സില­ബസ് തീരു­മാ­നി­ക്കു­വാനും പരീക്ഷ നട­ത്തു­വാനും സര്‍ട്ടി­ഫി­ക്കറ്റ് നല്‍കു­വാ­നുള്ള പരി­പൂര്‍ണ അവ­കാശം വിദേശ സര്‍വ­ക­ലാ­ശാല ക്യാമ്പ­സു­കള്‍ക്കു­ണ്ടാ­വും. ഇത് നമ്മുടെ ഉന്നത വിദ്യാ­ഭ്യാസ മേഖ­ല­യുടെ നില­വാരം തകര്‍ക്കു­മെ­ന്ന­തിന് രണ്ടാ­മ­തൊന്ന് ആലോ­ചി­ക്കേണ്ട കാര്യ­മി­ല്ല. ഉന്നത നില­വാ­ര­മുള്ള വിദേശ സര്‍വ­ക­ലാ­ശാ­ല­ക­ളൊന്നും മറ്റു രാജ്യ­ങ്ങ­ളില്‍ ക്യാമ്പ­സു­കള്‍ തുട­ങ്ങാറില്ലെന്ന വസ്തു­ത­കൂടി പരി­ഗ­ണി­ക്കു­മ്പോള്‍ ഇന്ത്യ­യില്‍ വരുന്നത് നില­വാ­ര­മി­ല്ലാ­ത്തതോ അവ­മ­തിപ്പ് നേടി­യെ­ടു­ത്തതോ ആയ സര്‍വ­ക­ലാ­ശാ­ല­ക­ളുടെ ക്യാമ്പ­സു­കള്‍ ആയി­രിക്കും എന്നുകൂടി വ്യക്ത­മാ­ണ്. സില­ബ­സിലും പരീക്ഷാ സമ്പ്ര­ദാ­യ­ത്തിലും കൂടി അയവും ലാഘ­വ­ത്വവും വരു­ത്താന്‍ അത്തരം സര്‍വ­ക­ലാ­ശാ­ല­ക്കാര്‍ സന്ന­ദ്ധ­മാ­യി­രി­ക്കും.
പര­മ­പ്ര­ധാ­ന­മാ­യകാര്യം രാജ്യ­താല്‍പ­ര്യ­ങ്ങള്‍ക്ക് ഗുണ­ക­ര­മാ­യി­രി­ക്കില്ല അവ­രുടെ പാഠ്യ­പ­ദ്ധ­തിയും പഠ­ന­രീ­തി­യു­മെ­ന്ന­താ­ണ്. വിദ്യാ­ഭ്യാസ മണ്ഡ­ല­ത്തില്‍ കൂടി സാമ്രാ­ജ്യത്വ ശക്തി­കളും ഇതര വൈദേ­ശിക ശക്തി­കളും ആധി­പത്യം ഉറ­പ്പി­ച്ചാല്‍, നമ്മുടെ തല­മു­റ­കളെ അവര്‍ക്ക് അനാ­യാസം വശീ­ക­രി­ക്കു­വാനും കീഴ്‌പ്പെ­ടു­ത്തുവാ­നു­മാ­വും. ഈ അതി­ക­ഠി­ന­മായ വിപ­ത്തിനെ രാജ്യ­സ്‌നേ­ഹ­മു­ള്ള­വ­രാകെ എതിര്‍ക്കേ­ണ്ട­താ­ണ്.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: