ജനയുഗം വാര്‍ത്തകള്‍

കേരള വികസനത്തെക്കുറിച്ച് ഒരു ബ്ലോഗ് – പ്രഫ. കെ രാമചന്ദ്രന്‍നായര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 18, 2010

കേരള വികസനത്തെക്കുറിച്ച് ഒരു ബ്ലോഗ്

പ്രഫ. കെ രാമചന്ദ്രന്‍നായര്‍

അതി­രു­ക­ളി­ല്ലാത്ത വിശാ­ല­മായ ഇന്റര്‍നെറ്റ് ലോകത്ത് ബ്ലോ­ഗു­കള്‍ പെരു­കു­ക­യാ­ണ്. ബ്ലോഗ്, സുഹൃ­ത്തു­ക്ക­ളു­മായി ആ­ശ­യ­ങ്ങളും സൗഹൃ­ദ­ങ്ങളും പങ്കു­വെ­യ്ക്കാ­നാണ് സൃഷ്ടി­ക്ക­പ്പെ­ടു­ന്ന­ത്. നല്ലതും ചീത്ത­യു­മായ കാര്യ­ങ്ങള്‍ ബ്ലോഗു­ക­ള്‍ വഴി വ്യാപ­രി­ക്ക­പ്പെ­ടു­ന്നു­ണ്ട്.­ ബ്ലോഗു­കള്‍ സൃഷ്ടിച്ച് കൂ­ടു­തല്‍ കൂടു­തല്‍ ആളു­കളെ ആ­കര്‍ഷി­ക്കാന്‍ സൃഷ്ടി­കര്‍­ത്താ­വിന് കഴി­യും. അതു­പോ­ലെ അക­റ്റാ­നും. സൃഷ്ടി­കര്‍­ത്താ­വിന് സ്വയം ദുഷ്‌പേ­രു­ണ്ടാ­ക്കാനും ബ്ലോഗ് വഴി കഴി­യും. ഇതി­നു­ദാ­ഹ­ര­ണ­മാണ് നമ്മുടെ ഒരു കേന്ദ്ര­മന്ത്രി ത­ന്റെ ബ്ലോഗില്‍ ഉപ­യോ­ഗിച്ച ”ക­ന്നു­കാലി ക്ലാസ്” എന്ന പ്ര­യോ­ഗം. ഏതാ­യാലും ഭര­ണ­ത്തി­ലും മറ്റും ഇരി­ക്കു­ന്ന­വര്‍ക്ക് ഇ­നി ബിസി­നസ് ക്ലാസ് ഉപ­യോ­ഗി­ക്കാം.
വല്ല­പ്പോഴും ബ്ലോഗ് ലോക­ത്ത് എന്ത് നട­ക്കു­ന്നു­വെ­ന്ന­റി­യാ­ന്‍ ഈ ലേഖ­കന്‍ സമയം കണ്ടെ­ത്താ­റു­ണ്ട്. അപ്പോ­ഴാണ് The Save Kerala Initiatitve എന്ന തല­ക്കെ­ട്ടില്‍ ഒരു ബ്ലോഗ് പേജ് ശ്രദ്ധി­ച്ച­ത്. എന്നാല്‍ അ­തി­ന്റെ കീഴില്‍ തന്നെ ”Dogs own country” എന്നും കൂടി ക­ണ്ട­പ്പോള്‍ അത് വായി­ക്കാന്‍ തീ­രു­മാ­നി­ച്ചു. ബ്ലോഗ് ആദ്യം സൃ­ഷ്­ടി­ക്കു­ന്ന­യാള്‍ രേ­ഖ­പ്പെ­ടു­ത്തു­ന്ന ചില ആശ­യ­ങ്ങള്‍ വായിച്ച് അ­വ­യെ­ക്കു­റിച്ച് ഒരു തുടര്‍ ചര്‍­ച്ച­യാണ് ബ്ലോ­ഗില്‍ പങ്കു­ചേ­രു­ന്ന­വര്‍ നട­ത്തു­ന്ന­ത്. അതൊരു പൊ­തു സം­വാ­ദമാ­യി­ത്തീ­രു­ന്നു.­ ആശ­യ­സം­ഘ­ട്ട­നം, ആശ­യ­സ­മ­ന്വയം എന്നി­വ­യി­ലേതും ഉണ്ടാ­കാം. സമൂ­ഹ­ത്തിന്റെ വി­വി­ധ തല­ങ്ങ­ളി­ലു­ള്ള­വര്‍ ബ്ലോ­ഗ് വഴി ആശ­യ­വി­നി­മയം നട­ത്തു­ം. പൊതു സമൂ­ഹ­ത്തിന്റെ വികാരം ബ്ലോ­ഗില്‍ പ്രതി­ഫ­ലി­ക്കും. അതാണ് നല്ല രീതി­യില്‍ നട­ക്കുന്ന ബ്ലോഗു­ക­ളുടെ ഗു­ണം. olof blomqvist എ­ന്ന  സ്വീ­ഡി­ഷ് വംശജ­നായ ല­ണ്ട­ന്‍ സര്‍വ­ക­ലാ­ശാല ഗവേ­ഷ­­ണ­വി­ദ്യാര്‍­ഥി സൃഷ്ടിച്ച ബ്ലോ­ഗാ­ണ് “The Save Kerala Initiative”.
2006 ഓഗ­സ്റ്റി­ലാണ് ഈ ഗവേ­ഷ­ണ വിദ്യാര്‍ഥി കേര­ള­ത്തി­ലെ­ത്തിയ­ത്. ”കേര­ള­ത്തിന്റെ ഭാ­വി എന്താ­യി­രിക്കും” എന്ന വി­ഷ­യ­മാണ് പ്രോജ­ക്റ്റായി എടു­ത്ത­ത്. ”കേര­ളാ­ മോ­ഡല്‍” വി­ക­­സ­ന­ത്തെ­ക്കു­റിച്ച് ഏറെ വാ­യി­ച്ച­റിവും ഉണ്ട്. പല­രു­മായി ”കേര­ള­ത്തിന്റെ ഭാവി” എന്ന വി­ഷ­യം ചര്‍ച്ച ചെയ്തു. കേര­ള­ത്തി­ന­കത്ത് വള­രെ­യ­ധികം യാ­ത്ര ചെയ്തു തെക്ക് മുതല്‍ വട­ക്ക് വ­രെ, ഫാക്ട­റി­കള്‍, കമ്പ­നി­യു­ട­മ­കള്‍, തൊഴിലാ­ളി­കള്‍, മാ­നേ­ജ്‌മെന്റ് പ്രൊഫ­ഷ­ണ­ലു­ക­ള്‍, തൊഴി­ലാളി സംഘടനാ നേ­താ­ക്കള്‍, കൃഷി­ക്കാര്‍, രാഷ്­ട്രീ­യ നേതാ­ക്കള്‍, ഭര­ണ­ത്തി­ലി­രി­ക്കുന്ന ഉദ്യോ­ഗ­സ്ഥര്‍, അധ്യാ­പ­കര്‍, മാധ്യ­മ­പ്ര­വര്‍ത്ത­കര്‍ തു­ടങ്ങി നാനാ തുറ­ക­ളി­ലു­ള്ള­വ­രു­മായി ചര്‍ച്ച­കള്‍ നട­ത്തി. അ­വ­യില്‍ നിന്നും ഉരു­ത്തു­രിഞ്ഞ ആശ­യ­ങ്ങള്‍, സംശ­യ­ങ്ങള്‍, ആ­ശ­ങ്ക­കള്‍ എന്നി­വ­യാണ് ബ്ലോ­­ഗ് വഴി പ്രച­രി­പ്പി­ക്കാന്‍ പ്രേ­രണ ആയ­ത്. അവ­യില്‍ ചി­ലത് മാത്ര­മാണ് ഇവിടെ കൊ­ടു­ത്തി­ട്ടു­ള്ള­ത്. ”ദൈവ­ത്തിന്റെ സ്വന്തം നാട്” (” Gods own Country’’) ”പട്ടി­യുടെ സ്വന്തം നാ­ട്” (Dogs own Country) ആയി മാറു­ക­യാ­ണോ എന്ന ആശ­ങ്ക­യാണ് ഈ ബ്ലോഗിലെ മുഖ്യ ആശ­ങ്ക. ഇവിടെ Dogs എ­ന്നതുകൊണ്ടുദ്ദേശി­ച്ചത് പട്ടി­ക­ളു­ടേ­തല്ല, മറിച്ച് കേര­ളത്തെ ഇന്ന് അപ­ക­ട­ഭീ­ഷ­ണി­യി­ലാ­ക്കി­യി­ട്ടുള്ള ചില പ്രശ്‌ന­ങ്ങ­ളി­ലേ­ക്കാണ് ബ്ലോഗിന്റെ സൃഷ്ടാവ് നമ്മെ കൊണ്ടു­പോ­കു­ന്ന­ത്. പ്ര­ശ്‌ന­ങ്ങള്‍ നമ്മുടെ തന്നെ സൃ­ഷ്­ടി­യാ­ണ്. അവയ്ക്ക് നാം ത­ന്നെ പരി­ഹാരം കാണേ­ണ്ടി­യി­രി­ക്കു­ന്നു.
കേരളാ മോഡല്‍ വിക­സ­ന­മെ­ന്നാല്‍ കുറ­ഞ്ഞതും ഇഴ­ഞ്ഞു­നീ­ങ്ങു­ന്ന­തു­മായ സാമ്പ­ത്തിക വളര്‍ച്ചയും ഉയര്‍ന്ന നില­വാ­ര­ത്തി­ലുള്ള മനു­ഷ്യ­വി­ക­സ­നവും ജീവി­ത­ഗു­ണ­മേ­ന്മ­യു­മാ­ണ്. എന്നാല്‍ ഈ രീതി­യി­ല്‍ അധി­ക­കാലം പോകാന്‍ പറ്റി­ല്ല. സാമ്പ­ത്തിക വളര്‍ച്ച­യി­ല്ലാതെ ജീവി­ത­ഗു­ണ­മേ­ന്മയും ഉറ­പ്പായ സാമൂ­ഹ്യ­പ­രി­ര­ക്ഷയൂം നില­നിര്‍ത്താന്‍ കഴി­യി­ല്ല. എ­ല്ലാ­വര്‍ക്കും പെന്‍ഷനും ആ­രോ­ഗ്യ­സം­ര­ക്ഷ­ണവും നല്‍­കാ­ന്‍ ഉല്‍പാ­ദ­നവും വളര്‍ച്ചയും വര്‍ധി­പ്പി­ക്ക­ണം. ഇതിന്ന് കേര­ള­ത്തില്‍ ഉണ്ടാ­കു­ന്നുണ്ടോ എ­ന്ന ചോദ്യം പ്രസ­ക്ത­മാ­ണ്. ഇ­വി­ടത്തെ സാമ്പ­ത്തിക വളര്‍­ച്ചയെ നില­നിര്‍ത്തു­ന്നത് ഗള്‍­ഫ് രാജ്യ­ങ്ങ­ളില്‍ വിയര്‍പ്പൊ­ഴു­ക്കുന്ന 20 ലക്ഷത്തി­ലേ­റെ­യു­ള്ള മല­യാ­ളി­ക­ളാണ്. അവര്‍ നാ­ട്ടി­ലേയ്­ക്ക­യ­ക്കുന്ന 18,000­-20,000 കോടി രൂപ­യാണ് പ്രതി­വര്‍ഷം കേര­ള­ത്തിന്റെ വിപ­ണി­യി­ലെ­ത്തു­ന്ന­ത്. അതില്‍ വലി­യ പങ്ക് ഉപ­ഭോ­ഗ­ത്തിനും ബാ­ക്കി­യു­ള്ളത് പ്രത്യു­ത്പാ­ദ­ന­പ­ര­മ­ല്ലാത്ത രീതി­യി­ലുള്ള നി­ക്ഷേ­പ­ത്തിനുമാണ് ചെല­വ­ഴി­ക്കു­ന്ന­ത്. സ്റ്റേറ്റിന്റെ പൊതു നിക്ഷേപം ശുഷ്‌ക്ക­മായ ബജറ്റ് കാരണം അനു­ദിനം ക്ഷയി­ച്ചു­വ­രു­ന്നു. പൊതു സ്ഥാപ­ന­ങ്ങ­ളാ­യ ആശു­പ­ത്രി­കള്‍, വിദ്യാ­ഭ്യാസ കേന്ദ്ര­ങ്ങള്‍, ഗതാ­ഗ­ത­ത്തി­ന് ഉപ­യോ­ഗി­ക്കുന്ന റോ­ഡു­കള്‍, ഓഫീസ് കെട്ടി­ട­ങ്ങള്‍ എന്ന് വേണ്ട എല്ലാ അടി­സ്ഥാ­ന സൗക­ര്യ­ങ്ങളും ശോച­നീ­യാ­വ­സ്ഥ­യി­ലാണ്. ഇതി­നു പ­രി­ഹാരം സ്വകാ­ര്യ­വ­ത്ക­ര­ണവും സ്വകാ­ര്യ­പ­ങ്കാ­ളി­ത്ത­വു­മാ­ണെന്ന വാദം ശക്ത­മാ­യി­രി­ക്ക­യാ­ണ്. ഗള്‍ഫില്‍ പോയ­വര്‍ തൊ­ഴില്‍ നഷ്ട­പ്പെട്ട് നാട്ടി­ലേയ്ക്ക് വന്‍തോ­തില്‍ മട­ങ്ങി­യാല്‍ കേര­ള­ത്തിന്റെ ഭാവി­യെ­ന്താ­യി­രി­ക്കും? സ്റ്റേറ്റ് അവര്‍­ക്കും പെന്‍ഷന്‍ നല്‍കാന്‍ മുന്നോട്ട് വന്നി­ട്ടു­ണ്ട്. അതെ­ത്ര­നാ­ള്‍ തുട­രാന്‍ പറ്റും. തിരി­ച്ചു­വ­രു­ന്ന­വര്‍ക്ക് പകരം നല്‍കാന്‍ ഇവിടെ തൊഴി­ലുണ്ടോ?
കാര്‍ഷി­ക­മേ­ഖല മുര­ടി­പ്പി­ലാ­ണ്. കൃഷി­ഭൂമി തരി­ശാ­യി­ക്കി­ട­ക്കു­­ന്നു. പാട­ങ്ങള്‍ നികത്തി ക­ര ഭൂമി­യാ­ക്കു­ന്നു. അവിടെ കോ­ണ്‍ക്രീറ്റ് കെട്ടി­ട­ങ്ങളും ഫ്‌ളാ­റ്റു­ക­ളും ആഡം­ബര സൗ­ധ­ങ്ങ­ളും ഉയര്‍ന്നു­വ­രു­ന്നു. എ­ന്നിട്ടും വീടി­ല്ലാത്ത കുടും­ബ­ങ്ങ­ളുടെ­യെണ്ണം കേര­ള­ത്തില്‍ വര്‍ധി­ക്കു­ക­യാ­ണ്.
ശരാ­ശരി മല­യാളി ഇന്ന് അല­സ­ത­യി­ലാ­ണ്. കൈവ­ശ­മുള്ള കഴി­വു­കള്‍ ഉപ­യോ­ഗ­പ്പെ­ടു­ത്താന്‍ അവന്‍ തയ്യാ­റ­ല്ല. സുഖ­ലോ­ലു­പ­രാ­യ­തു­കൊണ്ട് മെയ്യ­ന­ക്കാതെ സ്റ്റേറ്റ് നല്‍കുന്ന ആ­നു­കൂ­ല്യ­ങ്ങള്‍ സമ്പാ­ദി­ക്കാന്‍ കാത്തി­രി­ക്കു­ക­യാ­ണ്. ഇവി­ടെ­യുള്ള തൊഴി­ലു­കള്‍ ചെയ്യാന്‍ മറ്റ് സംസ്ഥാ­ന­ങ്ങ­ളില്‍ നിന്നു­ള്ള­വര്‍ വേണം. കല്പ­വൃ­ക്ഷ­ത്തിന്റെ നാടായ ഇവിടെ തെ­ങ്ങ് കയ­റാ­നാ­ളി­ല്ല. ഇവിടെ ചെ­യ്യാന്‍ മടി­ക്കുന്ന തൊഴി­ലു­കള്‍ മല­യാളി കേര­ള­ത്തിന് പുറ­ത്തെ­വി­ടേയും ചെയ്യാന്‍ തയ്യാ­റാ­ണ്. എന്നാല്‍ സര്‍ക്കാര്‍ ജോ­ലി­യേ­താ­ണെ­ങ്കിലും അത് സ്വീക­രി­ക്കാന്‍ ഉന്ന­ത­വി­ദ്യാ­ഭ്യാസം നേടിയ മല­യാളി തയ്യാ­റാ­ണ്. സര്‍ക്കാര്‍ ഓഫീ­സു­ക­ളില്‍ ക്ലാസ് – 4 ജീവ­ന­ക്കാ­രില്‍ ഒരു വിലയ വിഭാഗം ബിരു­ദാ­ന­ന്തര ബിരുദം നേടി­യ­വ­രാ­ണ്.
ഇന്ന് കേരളം മദ്യ­ത്തിന്റെ പിടി­യി­ലാ­ണ്. മദ്യ­വി­ല്‍പ­ന­യില്‍ നിന്നും കിട്ടുന്ന എക്‌സൈസ് വരു­മാനം കൃത്യ­മായി ട്രഷ­റി­ക­ളില്‍ ചെന്നെ­ത്തി­യി­ല്ലെ­ങ്കില്‍ സര്‍ക്കാര്‍ ജീവ­ന­ക്കാര്‍ക്ക് ഒന്നാം തീയ­തി­വ­രു­മ്പോള്‍ ശമ്പളം നല്‍കാന്‍ കഴി­യി­ല്ല. മദ്യം, മയ­ക്കു­മ­രു­ന്ന്, സി­നി­മാ­ലോ­കം, ചാന­ലു­കള്‍, ആ­ഡം­ബര ഹോട്ട­ലു­കള്‍, സ്വര്‍­ണ­­ക്ക­ട­കള്‍, തുണി­ക്ക­ട­കള്‍, ഷോപ്പിംഗ് മാളു­കള്‍, മൊ­ബൈ­ല്‍ ഫോണു­കള്‍, കൊട്ടാര സ­മാ­ന­മായ കാറു­കള്‍ എന്നി­വ­യൊ­ക്കെ­യാ­ണ് ഇന്ന് കേര­ള­ത്തി­ന്റെ മുഖ­മു­ദ്ര. ഇന്ത്യ­യില്‍ പ്രതി­മാസം 1.5 കോടി മൊ­ബൈല്‍ ഫോണു­കള്‍ വില്‍ക്ക­പ്പെ­ടു­ന്നു­വെ­ന്നാണ് കണ­ക്ക്. ഇക്കാ­ര്യ­ത്തില്‍ ഏറ്റവും ഉയ­ര്‍ന്ന വളര്‍ച്ച കേര­ള­ത്തി­ലാ­ണ്.
സാമൂ­ഹ്യ­-­കു­ടുംബ പ്രശ്‌ന­ങ്ങള്‍ ഇന്ന് കേര­ള­ത്തില്‍ നിര­വ­ധി­യാ­ണ്. ആത്മ­ഹ­ത്യ­കള്‍, വിവാ­ഹ­മോ­ച­നം, വയോ­ധി­ക­രുടെ ദുരി­ത­ജീ­വി­തം, നിരാ­ലം­ബ­ര­ായ സ്ത്രീകള്‍, കുട്ടി­കള്‍, സാംസ്‌കാ­രിക മൂല്യ­ച്യുതി ഇ­വ­യി­ലൊക്കെ കേരളം മുന്നി­ല്‍ നില്‍ക്കുന്നു. ആരോ­ഗ്യ­ത്തിന്റെ കാര്യ­ത്തില്‍ കേരളം പിന്നോ­ട്ടാ­ണ്. മര­ണ­നി­രക്ക് കുറ­ഞ്ഞെ­ങ്കിലും രോഗ­പീ­ഡയുടെ നിര­ക്ക് ദിനം­പ്രതി ഉയ­രു­ക­യാ­ണ്. ഇക്കാര്യം പരി­ഹ­രി­ക്കു­ന്ന­തില്‍ സ്റ്റേറ്റ് പിന്നോട്ട് പോയ­പ്പോള്‍ അതും സ്വകാ­ര്യ­മേ­ഖ­ലയ്ക്ക് ലാ­ഭം കൊയ്യാന്‍ അവ­സരം ന­ല്‍­കി. വിദ്യാ­ഭ്യാ­സ­മേ­ഖ­ല­യില്‍ വളര്‍ച്ച­യു­ണ്ടാ­യെങ്കിലും ഗുണ­മേന്മ വള­രെ­യേറെ കുറ­ഞ്ഞു. ഇവി­ടെയും സ്വകാ­ര്യ­വ­ത്ക്ക­രണം ശക്ത­മാ­കു­ക­യാ­ണ്. വ­ലിയ ഒരു വിഭാഗം ജന­ങ്ങള്‍ക്ക് പൊതു­വി­ദ്യാ­ഭ്യാസം അന്യ­മാ­കാന്‍ പോകു­ന്ന­തിന്റെ തുടക്കം കണ്ടു­തു­ട­ങ്ങി­യി­രി­ക്കു­ന്നു.
പ്രശ്‌ന­ങ്ങള്‍, ആശ­ങ്ക­കള്‍ നിര­വ­ധി­യാ­ണ്. എന്നാല്‍ ഒരു കാര്യം നാം ശ്രദ്ധി­ക്ക­ണം. ഇ­ന്ത്യ­യിലെ മറ്റ് സംസ്ഥാ­ന­ങ്ങ­ളെ അപേ­ക്ഷിച്ച് കേരളം വ്യത്യ­സ്ത­മായ ഒരു പാത­യി­ലാ­ണ് മുന്നേറി­ക്കൊ­ണ്ടി­രി­ക്കു­ന്ന­ത്. ദൈവ­ത്തിന്റെ സ്വന്തം നാടിന് ഒരു മാറ്റ­വു­മി­ല്ല. ഉണ്ടാ­കാന്‍ പാടി­ല്ല. അത് നാം സംര­ക്ഷി­ക്ക­ണം. പക്ഷെ  അതെ­ങ്ങിനെ സാധ്യ­മാ­കും. ഇവിടെ കേര­ള­ത്തില്‍ ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരം ഉണ്ടാ­യേ­തീ­രു. ഇവിടെ മുഖ്യ­ധാരാ രാഷ്ട്രീയ പാര്‍ട്ടി­ക­ളു­ണ്ട്. വള­രെ­യ­ധികം ചെറിയ പാര്‍ട്ടി­ക­ളു­മു­ണ്ട്. എ­ന്നാ­ല്‍ കുറേ­ക്കാ­ല­മായി നില­നില്‍ക്കുന്ന UDF, LDF എ­ന്നീ രണ്ട് വ്യത്യസ്ത രാഷ്­ട്രീയ കൂ­ട്ടു­കെ­ട്ടു­ക­ളു­ണ്ട്. അവര്‍ തമ്മില്‍ കേരള വിക­സ­ന­ത്തി­നെ­ക്കു­റിച്ച് വിശ­ദ­മായി ചര്‍ച്ച ചെയ്ത് യോജിച്ച ഒരു അജ­ന്‍­ഡ സൃ­ഷ്­ടി­ക്കാന്‍ ഇനി വൈ­കി­ക്കൂ­ടാ. ലക്ഷ്യ­ങ്ങ­ളുടെ കാര്യ­ത്തില്‍ യോ­ജി­പ്പു­ണ്ടാ­ക്കാന്‍ വിഷ­മ­മി­ല്ല. ലക്ഷ്യ­ങ്ങള്‍ നേടാന്‍ കാര്യ­ക്ഷ­മ­മായ പ്രവര്‍ത്ത­ന­ശൈ­ലി­ക്ക് രൂപം കൊടു­ക്ക­ണം. വി­ക­­സ­നം നേട­ണ­മെ­ങ്കില്‍ ഗവ­ര്‍­ണ­ന്‍സ് മെച്ചപ്പെടണം. ഇതിന് മു­ഖ്യ­മായ തടസ്സം ഇന്ന് വിഘ­ടി­ച്ച് നില്‍ക്കുന്ന രാഷ്ട്ര­സ­മൂ­ഹ­വും ഏത് തര­ത്തിലും വഴ­ങ്ങു­ന്ന രാഷ്ട്രീ­യവും ആണ്. മാറി­മാറി ഭര­ണ­ത്തില്‍ വന്നാ­ലും ഗ­വേ­ര്‍ണന്‍സ് മെച്ചപ്പെ­ടു­ത്തി ല­ക്ഷ്യ­ങ്ങള്‍ കൈവ­രി­ക്കു­മെന്ന് പര­സ്പരം കാണി­ച്ചു­കൊ­ടു­ക്കാ­ന്‍ UDF ഉം LDF ഉം ദൃഢ­പ്ര­തി­ജ്ഞ എടു­ക്ക­ണം. അതി­ല്ലെ­ങ്കില്‍ God’s own country, Dog;s own country ആയി­ത്തീ­രുമെന്ന് ആശ­ങ്ക­പ്പെ­ടേ­ണ്ടി­വ­രും.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: