ജനയുഗം വാര്‍ത്തകള്‍

ജയില്‍ നിയമം: കാലാനുസൃതമായ ചുവടു വയ്പ്പ് – കോടിയേരി ബാലകൃഷ്ണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 14, 2010

ജയില്‍ നിയമം: കാലാനുസൃതമായ ചുവടു വയ്പ്പ്

കോടിയേരി ബാലകൃഷ്ണന്‍

തട­വ­റ­കള്‍ എക്കാ­ലവും പൊ­തു­സ­മൂ­ഹ­ത്തില്‍ നിന്നും വള­രെ അകന്നു നില്‍ക്കുന്ന സ്ഥാ­പ­ന­ങ്ങ­ളാ­ണ്. നിഷ്ഠൂ­ര­ന്മാരും വെറു­ക്ക­പ്പെ­ട്ട­വ­രു­മായ കുറ്റ­വാ­ളി­കളെ ശിക്ഷ­യുടെ ഭാഗ­മായി പാര്‍പ്പി­ക്കുന്ന നിഗൂഢ സ്വഭാ­വ­മുള്ള ചില കേന്ദ്ര­ങ്ങ­ളാ­യാ­ണ് നമ്മുടെ സാഹിത്യകൃതി­ക­ളിലും മറ്റും ജയി­ലു­കളെ അവ­ത­രി­പ്പി­ച്ചി­ട്ടു­ള്ള­ത്.
നമ്മുടെ രാജ്യത്തെ ജയി­ലു­ക­ളുടെ പൊതു­സ്ഥിതി വളരെ ദയ­നീ­യ­മാ­ണെന്ന് ഇത് സംബ­ന്ധിച്ച് പഠനം നട­ത്തിയ കമ്മി­ഷ­നു­കളും വ്യക്തി­കളും റി­പ്പോ­ര്‍ട്ട് ചെയ്തി­ട്ടു­ണ്ട്. അടി­യ­ന്ത­രാ­വ­സ്ഥ­ക്കാ­ലത്തെ അതി­ക്ര­മ­ങ്ങ­ളെ­ക്കു­റിച്ച് അന്വേ­ഷിച്ച ഷാ കമ്മി­ഷനും ഇന്ത്യന്‍ ജയി­ലു­ക­ളുടെ ശോച്യാ­വസ്ഥ വിവ­രി­ക്കു­ന്നു. ജസ്റ്റിസ് വി ആര്‍ കൃ­ഷ്ണ­യ്യര്‍ ജയില്‍ മന്ത്രി­യായ കാലത്ത് തയ്യാ­റാ­ക്കിയ 1958 ലെ കേരള പ്രിസണ്‍സ് റൂള്‍സ് അനു­സ­രി­ച്ചാണ് കേര­ള­ത്തില്‍ ജയി­ലു­ക­ളുടെ ഭരണം നടന്നു വന്നി­രു­ന്ന­ത്. ഇന്നും പ്രസ­ക്ത­മായ ഒട്ടേറെ കാര്യ­ങ്ങള്‍ ഈ ചട്ട­ങ്ങ­ളില്‍ ഉണ്ട്. 1980 ല്‍ രൂപീ­കൃ­ത­മായ ‘മുള്ള കമ്മി­ഷന്‍’ ആ­ണ് സമ­ഗ്ര­മായ പഠനം നട­ത്തിയ മറ്റൊരു സമി­തി. ജയില്‍ നവീ­ക­ര­ണ­ത്തിന് ഉത­കുന്ന ഒട്ടേറെ ഫല­പ്ര­ദ­മായ നിര്‍ദ്ദേ­ശ­ങ്ങള്‍ ഏക­ദേശം 500 പേജു­കളുള്ള ബൃഹ­ത്തായ ഈ പഠന റിപ്പോര്‍ട്ടി­ലു­ണ്ട്. കുറ്റ­കൃ­ത്യ­ത്തിന് ആധാ­ര­മായ സാഹ­ചര്യം എങ്ങ­നെ­യു­ണ്ടായി?, കു­റ്റ­കൃത്യം എങ്ങനെ തട­യാം?, കുറ്റ­കൃത്യം ചെയ്ത­വരെ മാ­തൃകാ പൗര­ന്മാ­രായി മാറ്റി­യെ­ടു­ക്കേ­ണ്ടത് എങ്ങനെ?, വിചാ­ര­ണ­ത്ത­ട­വു­കാ­രുടെ സൂക്ഷിപ്പ് തുട­ങ്ങിയ കാര്യ­ങ്ങ­ളി­ലെല്ലാം ഇത്തരം കമ്മി­ഷ­നു­ക­ളുടെ ആ­ധി­കാ­രി­ക­മായ ശുപാര്‍ശ­കളെ ഗൗര­വ­ത­ര­മായി ഉള്‍ക്കൊ­ണ്ടു­കൊ­ണ്ടാണ് സമ­ഗ്ര­മായ ഒരു നി­യമം കേരളം ഇപ്പോള്‍ ആവി­ഷ്‌ക്ക­രിച്ച് നിയ­മ­സഭ അംഗീ­ക­രി­ച്ചി­ട്ടു­ള്ള­ത്. പുതിയ നിയ­മ­ത്തി­ന്റെ പേരു­തന്നെ അത് പി­ന്തു­ട­രുന്ന വീക്ഷ­ണത്തെ പ്രതി­ഫ­ലി­പ്പി­ക്കു­ന്നു. ജയില്‍ നിയ­മം, തട­വു­കാര്‍ക്കുള്ള നിയമം എന്നിങ്ങ­നെ­യുള്ള പേരു­ക­ള്‍ക്ക് പക­ര­മായി പ്രിസ­ണു­കളും സംശു­ദ്ധീ­ക­രണ സാ­ന്മാ­ര്‍­ഗീ­ക­രണ സേവന നട­ത്തിപ്പ് നി­യമം എന്നാണ് പുതിയ നി­യമം അറി­യ­പ്പെ­ടു­ന്ന­ത്. തട­വു­കാരെ സംശു­ദ്ധീ­ക­രി­ക്കു­കയും സാന്മാര്‍ഗീ­ക­രി­ക്കു­കയും ചെ­യ്യുക എന്നത് ജയില്‍ സ്ഥാപ­ന­ങ്ങ­ളു­ടെയും ഉദ്യോ­ഗ­സ്ഥ­രു­ടേയും പ്രാഥ­മിക ധര്‍മ്മ­മായി പരി­ഗ­ണി­ക്ക­പ്പെ­ട്ടി­രി­ക്കുന്ന നി­യമം തികച്ചും കാലി­കവും ദീ­ര്‍­ഘ­വീ­ക്ഷ­ണ­ത്തോടെ രൂപ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തു­മാ­ണ്.
1991-93 കാല­ഘ­ട്ട­ത്തില്‍ കേര­ള­ത്തിലെ ജയി­ലു­കളെ സംബ­ന്ധിച്ച് പഠനം നട­ത്തിയ എ പി ഉദ­യ­ഭാ­നു­വിന്റെ നേതൃ­ത്വ­ത്തി­ലുള്ള കമ്മിറ്റി തട­വു­കാര്‍ക്ക് മനു­ഷ്യന്‍ എന്ന നില­യി­ലുള്ള അന്തസ്സ് പാലിച്ചു കൊണ്ട് ജീ­വി­ക്കു­ന്ന­തി­നുള്ള സാഹ­ചര്യം ഉറ­പ്പാ­ക്ക­ണ­മെന്ന് നിര്‍ദ്ദേ­ശി­ക്കു­ക­യു­ണ്ടാ­യി. ഈ നിര്‍ദ്ദേ­ശവും ജസ്റ്റിസ് വി ആര്‍ കൃ­ഷ്ണ­യ്യര്‍ കമ്മി­റ്റി­യുടെ നിര്‍ദ്ദേ­ശ­ങ്ങളും പുതിയ നിയമ നിര്‍­മാണ ഘട്ട­ത്തില്‍ സര്‍­ക്കാര്‍ പരി­ഗ­ണി­ച്ചു. ത­ട­വു­കാരും മനു­ഷ്യ­രാ­ണെ­ന്നും അവര്‍ക്കും ചില അവ­കാ­ശ­ങ്ങ­ളു­ണ്ടെന്നും നിയ­മ­ത്തി­ന്റെ 35-ാം വകുപ്പ് പ്രഖ്യാ­പി­ക്കു­ന്നത് ഈ പശ്ചാ­ത്ത­ല­ത്തി­ലാ­ണ്. തട­വു­കാ­രുടെ അവ­കാ­ശ­ങ്ങള്‍ എന്ന­തി­നൊപ്പം അവ­രുടെ കട­മ­കളും പുതിയ നി­യമം വിശ­ദീ­ക­രി­ക്കു­ന്നു­ണ്ട്. അ­ത്രയും തന്നെ പ്രാധാന്യം ജീവ­നക്കാ­രുടെ അ­വ­കാ­ശ­ങ്ങ­ള്‍­ക്കും കട­മ­കള്‍ക്കു­മു­ണ്ടെ­ന്ന­തി­നാല്‍ നില­വിലെ നിയ­മ­ത്തി­ന്റെ ഈ വിഷ­യ­ത്തി­ലുള്ള ദൗ­ര്‍ബല്യം പരി­ഹ­രി­ക്കാന്‍ പു­തി­യ നിയ­മ­ത്തിന് സാധിക്കും. ശി­ക്ഷാ കാലാ­വധി പൂര്‍ത്തി­യാ­ക്കിയോ നിയ­മ­പ്ര­കാ­ര­മുള്ള ഇള­വു­കള്‍ക്ക് വിധേ­യ­മായോ പുറ­ത്തു­വ­രുന്ന തട­വു­കാര്‍ നാം ലക്ഷ്യം വെയ്ക്കു­ന്ന­തു­പോ­ലെ ഉത്തമ പൗര­ന്മാ­രാ­യി­ത്തീ­രു­ന്ന­തിന് സഹാ­യി­ക്കാ­നായി അവര്‍ക്ക് തൊഴി­ല­ധി­ഷ്­ഠിത ജോലി­ക­ളില്‍ പരി­ശീ­ലനം നല്‍കു­ന്ന­തിന് നിയമം അനു­ശാ­സി­ക്കു­ന്നു. തട­വു­കാ­രുടെ പരി­ശീ­ല­ന­ത്തി­നായി 34 വ്യ­ത്യ­സ്ത ട്രേഡു­ക­ളാണ് നിയ­മ­ത്തി­ല്‍ ഉള്‍ക്കൊ­ള്ളി­ച്ചി­രി­ക്കു­ന്ന­ത്.
തട­വു­കാര്‍ക്ക് ക്ഷേമ­നിധി എ­ന്ന ആശയം പുതിയ നിയ­മം വ­ഴി യാഥാര്‍ഥ്യ­മാ­ക്കു­ക­യാ­ണ്. കുടും­ബ­ത്തിന്റെ നെ­ടും­­തൂ­ണായ ഗൃഹ­നാ­ഥന്‍ കുറ്റ­വാ­ളി­യായി ജയി­ലി­ലെ­ത്തു­ന്ന­തോടെ ശിക്ഷ കുടുംബം മുഴു­വന്‍ അനു­ഭ­വി­ക്കേ­ണ്ടുന്ന സാ­ഹ­ച­ര്യം­ ഉ­രു­ത്തി­രി­യു­ന്നു. സമൂ­ഹ­ത്തിന്റെ മുന്നി­ലുള്ള അപ­കര്‍ഷ­ത­കള്‍ക്ക­തീ­ത­മായി ഉ­ണ്ടാ­കുന്ന സാമ്പ­ത്തിക പ്രതി­സ­ന്ധി­കള്‍ കുടും­ബ­ത്തി­നു­ള്ളി­ല്‍ കുറ്റ­കൃ­ത്യ­ങ്ങ­ളെയും കുറ്റ­വാ­ളി­ക­ളെയും വീണ്ടും സൃ­ഷ്ടി­ക്കാ­നി­ട­യാ­ക്ക­രു­തെന്ന ഉന്ന­താ­ദര്‍ശ­മാണ് തട­വു­കാ­രു­ടെ വെല്‍ഫെ­യര്‍ ഫണ്ടിന്റെ രൂ­പ­വല്‍ക്ക­രണം നിയ­മ­ബ­ദ്ധ­മാ­ക്കാ­ന്‍ സര്‍ക്കാ­രിനെ പ്രേരി­പ്പി­ച്ച­ത്.
തട­വു­കാ­രുടെ ആരോ­ഗ്യവും ജയി­ലി­നു­ള്ളിലെ ശുചി­ത്വവും വ്യക്തി­പ­ര­മായ ശുചി­ത്വ­പ­രി­പാ­ല­നവും ജയില്‍ ആശു­പത്രി ഭര­ണവും നിയ­മ­ത്തിന്റെ പരി­ധി­യില്‍ പുനര്‍­നി­ശ്ച­യി­ച്ചി­ട്ടു­ണ്ട്. ജയി­ലി­നു­ള്ളിലെ സ്‌കൂള്‍, നഴ്‌സ­റി, ക്രഷ്, ജയില്‍ ലൈ­ബ്ര­റി, മത­-­ധാര്‍മ്മിക ഉപ­ദേ­ശ­ക­രുടെ സേവ­നം, പ്രിസ­ണേ­ഴ്‌സ് വെല്‍ഫെ­യര്‍ ഫണ്ട്, പുന­ര­ധി­വാസം എന്നി­വ­യ­ട­ങ്ങുന്ന തടവു­കാ­രുടെ ക്ഷേമം എന്ന തര­ത്തില്‍ പ്രത്യേക നിബ­ന്ധ­ന­കള്‍ ഈ നിയമം സാധി­ത­പ്രാ­യ­മാ­ക്കു­ന്നു. പഴയ നിയ­മ­ത്തില്‍ വ്യക്ത­മാ­ക്കാ­തിരുന്ന ഈ ഭാഗ­ത്തിന് വിപു­ല­മായ ഊന്ന­ലാണ് പുതിയ നിയമം നല്‍കു­ന്ന­ത്.
തട­വു­കാ­രുടെ ശിക്ഷ­യി­ള­വ്, ശിക്ഷാ­കാലം പൂര്‍ത്തി­യാ­ക്കു­ന്ന­തിന് മുമ്പുള്ള വിടു­തല്‍ എ­ന്നിവ മാന­സിക പരി­വര്‍ത്ത­ന­ത്തി­നുള്ള മാര്‍ഗ­മായി പല വിദ­ഗ്ധരും ചൂണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ട്. 10 വര്‍ഷം വരെ ശിക്ഷാ കാലാ­വ­ധി പൂര്‍ത്തി­യാ­ക്കി­യ­വരെ സൂ­ക്ഷ്മ­മായ പരി­ശോ­ധ­നയ്ക്കും വില­യി­രു­ത്ത­ലിനും ശേഷം  സര്‍ക്കാര്‍ വിട്ട­യ­യ്ക്കു­ക­യു­ണ്ടാ­യി. ദീര്‍ഘ­കാല തട­വു­കാ­രുടെ പരോള്‍ സംബ­ന്ധി­ച്ച നിബ­ന്ധ­ന­കളെ ഈ നിയ­മം വ്യവ­സ്ഥാ­പി­ത­മാ­ക്കു­ന്നു.
ജയി­ലു­കള്‍ക്കു­ള്ളിലെ പ­രാതി പരി­ഹാര കമ്മി­റ്റി­ക­ളുടെ രൂ­പീ­ക­രണം സുപ്ര­ധാ­ന­മായ ഒ­രു ചുവ­ടു­വെ­യ്പ്പാ­ണ്. ജയി­ലു­കള്‍ക്കു­ള്ളില്‍ ന്യായ­മായ പ­രാ­തി­കള്‍ ജനാ­ധി­പ­ത്യ­പ­ര­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന­തിന് ഈ ക­മ്മി­റ്റി­കള്‍ അവ­സരം നല്‍­കും. ജയി­ലു­ക­ളില്‍ സൗക­ര്യ­ങ്ങ­ളേ­ര്‍പ്പെ­ടു­ത്തു­മ്പോള്‍ തന്നെ അച്ച­ടക്കം ഉറ­പ്പാ­ക്കു­ന്ന­തില്‍ നി­യമം വിട്ടു­വീഴ്ച ചെയ്യു­ന്നി­ല്ല.
പുതിയ നിയമം കൊണ്ടു വ­രു­ന്ന­തിന് മുമ്പു­തന്നെ ജയി­ലു­ക­ളുടെ നവീ­ക­ര­ണ­ത്തിന് സര്‍­ക്കാര്‍ ഒട്ടേറെ നട­പ­ടി­കള്‍ സ്വീ­ക­രി­ക്കു­ക­യു­ണ്ടാ­യി. തട­വു­കാ­രുടെ വേതന പരി­ഷ്‌ക്ക­ര­ണം, ജയില്‍ ഉപ­ദേ­ശക സമി­തി­ക­ളുടെ പുനഃ­സം­ഘാ­ട­നം, തൊ­ഴി­ല്‍ പരി­ശീ­ല­നം, ജയി­ലില്‍ ഉന്നത വിദ്യാ­ഭ്യാസ സൗകര്യം ഏര്‍പ്പെ­ടു­ത്തല്‍ എന്നിവ എ­ടു­ത്തു പറ­യേ­ണ്ട­തു­ണ്ട്. സെ­ന്‍­ട്രല്‍ ജയി­ലു­ക­ളിലെ തട­വു­കാ­ര്‍­ക്ക് എഫ് എം റേഡിയോ ഉപ­യോ­ഗി­ക്കു­ന്ന­തി­നുള്ള അനു­വാദം നല്‍കി. സെന്‍ട്രല്‍ ജയി­ലു­ക­ളിലും നെട്ടു­കാല്‍ത്തേരി തുറന്ന ജയി­ലിലും തട­വു­കാ­ര്‍ക്ക് ഉപ­യോ­ഗി­ക്കാന്‍ കോയി­ന്‍ ബോക്‌സ് ടെല­ഫോണ്‍ സൗ­കര്യം ഏര്‍­പ്പെ­ടു­ത്തി. പ­രോ­ള്‍ നിയ­മ­ങ്ങള്‍ ഉദാ­ര­മാ­ക്കി. 
ജയി­ലു­ക­ളിലെ തട­വു­കാ­രുടെ ബാഹുല്യം ഇന്ത്യ­യൊ­ട്ടാകെ നില­നില്‍ക്കുന്ന ഒരു വലിയ പ്രശ്‌ന­മാ­ണ്. രണ്ട­ര­ല­ക്ഷം തട­വു­കാരെ പാര്‍പ്പി­ക്കാ­ന്‍ സൗക­ര്യ­മുള്ള ഇന്ത്യന്‍ ജ­യി­ലു­ക­ളില്‍ 38 ശത­മാനം അ­ധിക തട­വു­കാര്‍ താമ­സി­ക്കു­ന്നു. കേര­ള­ത്തിലെ സ്ഥിതിയും വ്യത്യ­സ്ത­മാ­യി­രു­ന്നി­ല്ല. സം­സ്ഥാ­നത്തെ 41 ജയി­ലു­ക­ളില്‍ 4 വര്‍ഷം മുമ്പ് പി ഡബ്ല്യൂ ഡി നട­ത്തിയ ഒരു പഠ­ന­ത്തില്‍ ഇ­വിടെ 3665 തടവു­കാരെ പാര്‍പ്പി­ക്കു­വാ­നുള്ള സൗക­ര്യ­മാ­ണു­ള­ള­ത്. എന്നാല്‍ തട­വു­കാ­­രുടെ എണ്ണം ആറാ­യിരം കവി­യും. ത­ട­വു­കാ­രില്‍ അധി­കവും വി­ചാ­രണ തട­വു­കാ­രാ­ണ്. വിചാ­രണ നീണ്ടു പോകു­ന്നതു മൂ­ലം തട­വു­കാ­രുടെ എണ്ണ­ത്തില്‍ കുറവു വരു­ത്താന്‍ സാധി­ക്കു­ന്നി­ല്ല. ഈ പ്രശ്‌ന­ത്തി­നൊരു പരി­ഹാരം എന്ന നില­യ്ക്കാണ് ജയി­ലു­ക­ളില്‍ വീഡിയോ കോ­ണ്‍ഫ­റന്‍സിംഗ് സൗകര്യം കൊ­ണ്ടു­വ­രു­ന്ന­തിന് നിയമ ഭേ­ദ­ഗതി വരു­ത്തി­യ­ത്. വീഡിയോ കോണ്‍ഫ­റന്‍സിം­ഗിന് ആവ­ശ്യ­മായ ഉപക­ര­ണ­ങ്ങളും സ്ഥാ­പിച്ചു കഴി­ഞ്ഞു. സര്‍ക്കാര്‍ 8 പുതിയ ജയി­ലു­ക­ളാണ് തുറ­ന്ന­ത്. ചീമേ­നി തു­റന്ന ജയില്‍, കണ്ണൂര്‍ വനിതാ ജയില്‍, ഹോ­സ്ദുര്‍ഗ്, ചിറ്റൂര്‍, വിയ്യൂര്‍, മാന­ന്ത­വാടി സബ് ജയി­ലു­കള്‍ ക­ണ്ണൂര്‍, കോഴി­ക്കോ­ട് സ്‌പെ­ഷ്യ­ല്‍ സബ് ജയി­ലു­കള്‍ എന്നിവ ആരം­ഭി­ച്ചു. 4 ജയി­ലു­ക­ളുടെ പണി പൂര്‍ത്തീ­ക­രിച്ചു വരു­ന്നു. 
ഇപ്പോള്‍ പാസാ­ക്കിയ പുതി­യ നിയമം നിയ­മ­സ­ഭ­യില്‍ അവ­ത­രി­പ്പി­ച്ച­തി­നെ­ത്തു­ടര്‍ന്ന് നടന്ന ചര്‍ച്ച­കള്‍ തന്നെ ഈ നിയ­മ­ത്തിന്റെ അനി­വാ­ര്യ­തയെ പ്രതി­ഫ­ലി­പ്പി­ക്കു­ന്ന­താ­ണ്. രാഷ്ട്രീ­യ­മായ കാര­ണ­ങ്ങ­ളാല്‍ പര­സ്പര വിരു­ദ്ധ നില­പാ­ടെ­ടു­ക്കുന്ന നിയ­മ­സ­ഭാം­ഗ­ങ്ങള്‍ പോലും നിയ­മത്തെ പൊതു­വില്‍ സ്വാഗതം ചെയ്യു­കയും ഫല­പ്ര­ദ­മാ­ണെന്ന് തോന്നുന്ന ഭേദ­ഗതി നിര്‍ദ്ദേ­ശ­ങ്ങള്‍ സമര്‍­പ്പി­ക്കു­ക­യു­മാ­യി­രു­ന്നു. ഉള്‍­ക്കൊ­ള്ളാ­വുന്ന എല്ലാ നിര്‍­ദ്ദേ­ശ­ങ്ങളും സ്വീക­രി­ക്കു­ന്ന­തില്‍ സര്‍ക്കാ­രിന് തുറന്ന മന­സ്സാണ് ഉണ്ടാ­യി­രു­ന്ന­ത്.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: