കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി
Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 7, 2011
തൃശൂര്‍: മുന്‍ മന്ത്രിയും ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ വിജിലിന്‍സ് കോടതിയില്‍ ഹര്‍ജി. നാഷനല്‍ സെക്യുലര്‍ കോഫറന്‍സ് സെക്രട്ടറി എന്‍ കെ അബ്ദുള്‍ അസീസാണ് ഹര്‍ജി നല്‍കിയത്. വ്യവസായമന്ത്രിയായിരിക്കെ തിരുവനന്തപുരത്തും മറ്റും ഭാര്യയുടെയും മരുമക്കളുടെയും പേരില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി വാങ്ങിക്കൂട്ടിയതായാണ് പരാതി.
Advertisements
ഒരു മറുപടി കൊടുക്കുക