ജനയുഗം വാര്‍ത്തകള്‍

മുഖ്യമന്ത്രിമാരില്‍ പൂര്‍ണ വിശ്വാസം: കാരാട്ട്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 7, 2011

ന്യൂഡല്‍ഹി: കേരളത്തിലെയും ബംഗാളിലെയും മുഖ്യമന്ത്രിമാരില്‍ പാര്‍ട്ടിക്ക് പൂര്‍ണ വിശ്വാസവും അവര്‍ക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുമുണ്ടെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയെയും തിരഞ്ഞെടുപ്പ് പ്രചാരണത്തെയും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തന്നെ നയിക്കുമെന്നും എന്നാല്‍ കേരളത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കാരാട്ട് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന കേന്ദ്ര കമ്മിറ്റി  യോഗത്തിന്റെയും അതിന് മുന്നോടിയായി നടന്ന പി ബി യോഗത്തിന്റെയും തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി ആസ്ഥാനമായ എ കെ ജി ഭവനില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തെയും പാര്‍ട്ടിയെയും ആര് നയിക്കുമെന്നത് സംസ്ഥാന ഘടകമാണ് തീരുമാനിക്കേണ്ടത്. ബംഗാളില്‍ മുഖ്യമന്ത്രി ബുദ്ധദേവ് പാര്‍ട്ടിയെ നയിക്കുമെന്ന വാര്‍ത്താ സമ്മേളനത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വി എസ് തന്നെയാകുമോ പാര്‍ട്ടിയെ നയിക്കുകയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാരാട്ട്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടി കേരള ഘടകം ഇനിയും ചര്‍ച്ച ആരംഭിച്ചിട്ടില്ല. ഇതിനു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകൂ. സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു ഡി എഫിലെ ഒരു മുന്‍ മന്ത്രി അഴിമതിയുടെ പേരില്‍ ഇപ്പോള്‍ ജയിലിലാണ്. മറ്റൊരു മുന്‍ മന്ത്രി നിയമ നടപടി നേരിടുകയാണ്. ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റവിമുക്തനാകുമെന്നു കാരാട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിയും ഒപ്പം വിലക്കയറ്റവും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു തവണ മല്‍സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്നത് ഇക്കുറി നിര്‍ബന്ധമാക്കില്ല. വിജയ സാധ്യതയാകണം പരിഗണിക്കേണ്ടത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കില്ല. ഇത് സംബന്ധിച്ച് തെളിവ് തന്നാല്‍ അന്വേഷണത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി അന്വേഷിക്കേണ്ടന്ന തീരുമാനമെന്ന് കാരാട്ട് പറഞ്ഞു. അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ യു ഡി എഫ് നേതാക്കള്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇവയെന്നും അദ്ദഹം കൂട്ടിച്ചര്‍ത്തു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: