ജനയുഗം വാര്‍ത്തകള്‍

വഴങ്ങാതെ ഡി എം കെ

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 7, 2011

ചെന്നൈ/ന്യൂഡല്‍ഹി: ഡി എം കെ നിലപാടു കര്‍ക്കശമാക്കിയതോടെ തമിഴ്‌നാട്ടിലെ സഖ്യചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവാനുള്ള കോണ്‍ഗ്രസ് നീക്കം എങ്ങുമെത്തിയില്ല. സീറ്റു വിഭജനത്തിലെ ഭിന്നതയെച്ചൊല്ലി ഡി എം കെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചതിനു പിന്നാലെ ചെന്നൈയിലെത്തി കരുണാനിധിയുമായി ചര്‍ച്ച നടത്താനായിരുന്നു കോണ്‍ഗ്രസ് ഉദ്ദേശിച്ചിരുന്നത്. പ്രണബ് മുഖര്‍ജിയോ ഗുലാം നബി ആസാദോ ചെന്നൈയിലേയ്ക്കു തിരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം സ്വീകരിച്ച നിലപാടില്‍നിന്നു വ്യത്യസ്തമായി കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ വേണ്ടെന്ന സമീപനമാണ് ഇന്നലെ ഡി എം കെ സ്വീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ് വെട്ടിലായി. എ ഐ എ ഡി എം കെ ക്യാമ്പിലേയ്ക്ക് കോണ്‍ഗ്രസ് ചില സന്ദേശങ്ങള്‍ നല്‍കിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ലെന്നാണ് അറിയുന്നത്.
കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ചോദിക്കുന്നതില്‍ ചൊടിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് പിന്‍വാങ്ങാന്‍ ഡി എം കെ തീരുമാനിച്ചത്. ഇന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ച് ആറു മന്ത്രിമാരും രാജിക്കത്ത് നല്‍കുമെന്ന് ഡി എം കെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി  ആര്‍ ബാലു അറിയിച്ചു. രണ്ടു കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണ് ഡി എം കെയ്ക്കുള്ളത്.
കോണ്‍ഗ്രസിനോടുള്ള നിലപാട് കടുപ്പിച്ച് മറ്റു ചെറുകക്ഷികളുമായി സീറ്റു ചര്‍ച്ച തുടരുകയാണ് ഡി എം കെ. പി എം കെയുമായും മറ്റ് പാര്‍ട്ടികളുമായും ഒന്നോ രണ്ടോ ദിവസത്തിനകം ചര്‍ച്ച പൂര്‍ത്തിയാക്കുമെന്ന് ഡി എം കെ നേതൃത്വം അറിയിച്ചു. 60 സീറ്റെന്ന മുന്‍ ധാരണയ്ക്കു സമ്മതിക്കുകയും സീറ്റുകള്‍ ഏതൊക്കെയന്നത് സ്വയം തീരുമാനിക്കുമെന്ന നിലപാടു മാറ്റുകയും ചെയ്താല്‍ കോണ്‍ഗ്രസുമായി ചര്‍ച്ചയാകാമെന്നായിരുന്നു കഴിഞ്ഞ ദിവസം രാത്രി ഡി എം കെ അറിയിച്ചിരുന്നത്. കരുണാനിധി മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ അനുസരിച്ചുകൊണ്ട് കോണ്‍ഗ്രസിനു ചര്‍ച്ചയ്ക്കു വരാം എന്നാണ് ടി ആര്‍ ബാലു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. എന്നാല്‍ ഇന്നലെ ഇതു സംബന്ധിച്ച സൂചനകളൊന്നും ഡി എം കെ നേതൃത്വം നല്‍കിയില്ല. കോണ്‍ഗ്രസ് സഖ്യം അടഞ്ഞ അധ്യായമാണെന്ന നിലയ്ക്കാണ് ഡി എം കെ നേതാക്കള്‍ മാധ്യമങ്ങളോടു സംസാരിച്ചത്.
മുതിര്‍ന്ന നേതാക്കളായ പ്രണബ് മുഖര്‍ജിയോ ഗുലാം നബി ആസാദോ ചെന്നൈയിലെത്തി കരുണാനിധിയുമായി ചര്‍ച്ച നടത്തുമെന്ന് ഇന്നലെ രാവിലെ സൂചനകളുണ്ടായിരുന്നു. എ ഐ സി സി വൃത്തങ്ങള്‍ ഇതു സ്ഥിരീകരിച്ചു. എന്നാല്‍ ഡി എം കെയില്‍നിന്ന് അനുകൂല നിലപാടില്ലാതിരുന്നതിനെത്തുടര്‍ന്ന് ഇതു മാറ്റിവയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളാരും ചെന്നൈയിലേയ്ക്ക് ചര്‍ച്ചകള്‍ക്കായി പോവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വൈകിട്ട് എ ഐ സി സി അറിയിച്ചു.
ഇതിനിടെ എ ഐ എ ഡി എം കെ ക്യാമ്പുമായും കോണ്‍ഗ്രസ് ബന്ധം പുലര്‍ത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ധാരണകള്‍ ഏതാണ്ട് വ്യക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ അടുപ്പിക്കേണ്ടതില്ലെന്ന സമീപനത്തിലാണ് ജയലളിത. ഇതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഈ നീക്കം ഉപേക്ഷിച്ചതായാണ് സൂചന. ലഭ്യമായ മെച്ചപ്പെട്ട ധാരണയ്ക്കാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് എ ഐ സി സി വക്താവ് അഭിഷേക് സിംഘ്‌വി പറഞ്ഞു.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: