ഘടകകക്ഷികളു എല്ലാ ആവശ്യവും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്
Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 8, 2011
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പുതിയ ഘടകക്ഷിയായ സോഷ്യലിസ്റ്റ് ജനതയ്ക്ക് സീറ്റ് നല്‍കേണ്ടത് കോണ്‍ഗ്രസിന്റെ മാത്രം ബാധ്യതയല്ലെന്നും കോണ്‍ഗ്രസ്. മുന്നണിയില്‍ നില്‍ക്കേണ്ടവര്‍ക്ക് നില്‍ക്കാമെന്നും പോകേണ്ടവര്‍ക്ക് പോകാമെന്നും ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അതത് ഘടകകക്ഷികളാണെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
http://www.janayugomonline.com
Advertisements
ഒരു മറുപടി കൊടുക്കുക