ജനയുഗം വാര്‍ത്തകള്‍

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗങ്ങള്‍ സജീവം

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 8, 2011

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായി. എ ഗ്രൂപ്പിലെ ഇരു വിഭാഗവും സംയുക്ത ഐ ഗ്രൂപ്പും അവരവരുടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനാണ് രഹസ്യ യോഗങ്ങള്‍ ചേരുന്നത്. ഞായറാഴ്ച ജില്ലയില്‍ ഒരു പരിപാടിക്കെത്തിയ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുത്തതായി സൂചനയുണ്ട്. എ ഗ്രൂപ്പുകാരനാണ് ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രനെങ്കിലും ഇതേ ഗ്രൂപ്പിലെ മറ്റ് ചിലര്‍ ഡി സി സി പ്രസിഡണ്ട് സ്ഥാനം ആഗ്രഹിക്കുന്നതു കൊണ്ട് ജില്ലാ പ്രസിഡന്റിനെ ഒഴിവാക്കിയാണ് ആ ഗ്രൂപ്പിന്റെ യോഗങ്ങള്‍.
ഏകീകൃത ഐ ഗ്രൂപ്പിലെ വി എസ് വിജയരാഘവന്‍ അനുകൂലികളാണ് എറ്റവുമവസാനം പാലക്കാട്ട് രഹസ്യയോഗം ചേര്‍ന്നത്. ജില്ലയിലെ ഐ വിഭാഗത്തിന്റെ നേതൃത്വം വിജയരാഘവന്‍ ഏറ്റെടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലയില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റുകളില്‍ മൂന്നെണ്ണമെങ്കിലും  ഗ്രൂപ്പിനായി നേടിയെടുക്കണമെന്ന വികാരമാണ് യോഗത്തിലുണ്ടായത്. വിജയരാഘവന്‍ മത്സരരംഗത്തുണ്ടാവണമെന്ന ആവശ്യവും ശക്തമായി. ദീര്‍ഘകാലമായി വിജയരാഘവനൊപ്പം നില്‍ക്കുന്ന ഡി സി സി സെക്രട്ടറിമാരായ പി വി രാജേഷ്, തൃപ്പാളൂര്‍ ഗോപി, സേവാദള്‍ ഭാരവാഹി തോലന്നൂര്‍ ശശിധരന്‍, ന്യൂനപക്ഷസെല്‍ ഭാരവാഹി ടി കെ ഹമീദ് എന്നിവര്‍ യോഗത്തിനെത്തിയിരുന്നു.
കയര്‍ബോര്‍ഡ് ചെയര്‍മാനെന്ന നിലയില്‍ വി എസ് വിജയരാഘവന്റെ  വെബ്‌സൈറ്റ് ഉദ്ഘാടനത്തിന്റെ പേരിലാണ് കെ പി സി സി പ്രസിഡന്റ് ഉള്‍പ്പെടെ ഒത്തുചേര്‍ന്നത്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല മുമ്പ് തിരുത്തല്‍വാദി മൂന്നാം ഗ്രൂപ്പുണ്ടാക്കിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഡി സി സി പ്രസിഡന്റുമാരിലൊരാളാണ് വി എസ് വിജയരാഘവന്‍ എന്നത് ഗ്രൂപ്പ് നീക്കങ്ങള്‍ക്ക് തുണയായിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ വിജയരാഘവന്‍ മത്സരിക്കുമെന്ന പ്രചാരണം ഇപ്പോള്‍ത്തന്നെയുണ്ട്. അതേസമയം എ ഗ്രൂപ്പിലെ പ്രമുഖനും ചിറ്റൂരില്‍ നിന്ന് കെ അച്യുതന്‍ പുറത്താക്കുന്നയാളുമായ മുന്‍ എം എല്‍ എ കെ എ ചന്ദ്രന്‍ പാലക്കാട്ട് മത്സരിക്കുമെന്ന് എ ഗ്രൂപ്പുകാരും പ്രചരിപ്പിക്കുന്നു.
അതിനിടെ യു ഡി എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നതിനുമുമ്പേ കെ അച്യുതന്‍ എം എല്‍ എ ചിറ്റൂരില്‍ സ്ഥാനാര്‍ഥിയായി പോസ്റ്റര്‍ പ്രചാരണം തുടങ്ങിയത് കോണ്‍ഗ്രസിലും യു ഡി എഫിലും കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. പൊല്‍പ്പുള്ളി കോണ്‍ഗ്രസ് മണ്ഡലം കണ്‍വന്‍ഷന്റെ പേരിലാണ് മണ്ഡലമാകെ പോസ്റ്റര്‍ പ്രചാരണം. അച്യുതന്റെ പൂര്‍ണകായ ചിത്രമുള്ള നൂറുകണക്കിന് ഫഌ്‌സ് ബോര്‍ഡുകളാണ് റോഡരികില്‍ സ്ഥാപിച്ചിട്ടുള്ളത്. മണ്ഡലം കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലവും സമയവും രേഖപ്പെടുത്തിയ പോസ്റ്ററില്‍ അച്യുതന്റെ പടവും താഴെ തിരഞ്ഞെടുപ്പ് ചിഹ്നവുമാണ് നല്‍കിയിട്ടുള്ളത്. അടുത്ത കാലത്ത് യു ഡി എഫില്‍ എത്തിയ വിമതജനതാദള്‍ നേതാവ് കെ കൃഷ്ണന്‍കുട്ടിയുടെ ചിറ്റുരില്‍ മത്സരിക്കാനുള്ള മോഹമാണ് ഇതോടെ അസ്ഥാനത്തായത്.  കഴിഞ്ഞ ദിവസം തത്തമംഗലത്ത് നടന്ന അച്യുതന്‍ അനുകൂലികളുടെ യോഗത്തില്‍ ചിറ്റൂരില്‍ താന്‍ മത്സരിക്കുമെന്ന് അച്യുതന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പാര്‍ട്ടിക്ക് അതീതമായ തീരുമാനമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും മറ്റ് ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: