ജനയുഗം വാര്‍ത്തകള്‍

ബി ജെ പി സ്ഥാനാര്‍ഥി പട്ടികയായി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 8, 2011

തിരുവനന്തപുരം: ബി ജെ പിയുടെ സംസ്ഥാനത്തെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് തീരുമാനമായി. സാരിവിതരണ വിവാദത്തില്‍പ്പെട്ട ഉദയഭാസ്‌കര്‍ ബി ജെ പിയുടെ പാലക്കാട് സ്ഥാനാര്‍ഥിയാകും.  ഇന്നലെ തിരുവനന്തപുരത്ത് നടന്ന ബി ജെ പി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ഉദയഭാസ്‌കറിനെ സ്ഥാനാര്‍ഥിയാക്കരുത് എന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിച്ചെങ്കിലും ദേശീയ നേതൃത്വം ഇത് ചെവിക്കൊള്ളാതെയാണ് ഉദയാഭാസ്‌കറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംസ്ഥാന നേതൃത്വത്തിനിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയായ ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ദേശീയ നേതൃത്വം ചെവിക്കൊണ്ടിട്ടില്ല. യോഗത്തില്‍ 40 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചു ധാരണയായി. ജില്ലാ കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റ് ചര്‍ച്ചകള്‍ക്കുശേഷം ചെറിയ മാറ്റങ്ങളോടെ അംഗീകരിക്കുകയായിരുന്നു. ലിസ്റ്റ് ഉടന്‍ ദേശീയ നേതൃത്വത്തിനു കൈമാറും. നേതൃത്വം അംഗീകരിച്ചശേഷമാവും ഔദ്യോഗികപ്രഖ്യാപനം. ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക ഈ മാസം പത്തിന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്ന് യോഗത്തിന് ശേഷം ദേശീയ സെക്രട്ടറി മുരളീധര്‍ റാവു വ്യക്തമാക്കി.
നേമം- ഒ രാജഗോപാല്‍, മഞ്ചേശ്വരം- കെ സുരേന്ദ്രന്‍, കാട്ടാക്കട- പി കെ കൃഷ്ണദാസ്, കാഞ്ഞങ്ങാട്- മടിക്കൈ കമ്മാരന്‍, കുന്ദമംഗലം-സി കെ പത്മനാഭന്‍,  കൈപ്പമംഗലം- എ എന്‍ രാധാകൃഷ്ണന്‍, തിരുവനന്തപുരം- ബി കെ ശേഖര്‍, വട്ടിയൂര്‍ക്കാവ്- വി വി രാജേഷ,് കാസര്‍കോട് -ജയലക്ഷ്മി ഭട്ട് എന്നിവരുടെ കാര്യത്തില്‍ തീരുമാനമായി. പാറശാലയില്‍ ബി ജെ പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ് സുരേഷ്, കോവളത്ത് വെങ്ങാനൂര്‍ സതീഷ്, തിരുവല്ലയില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് പ്രതാപചന്ദ്രവര്‍മ്മ, കഴക്കൂട്ടത്ത് സംസ്ഥാന സെക്രട്ടറി ജെ ആര്‍ പത്മകുമാര്‍, എലത്തൂരില്‍ വി വി രാജന്‍, തവനൂരില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, ബേപ്പൂരില്‍ ജനറല്‍ സെക്രട്ടറി കെ പി ശ്രീശന്‍ എന്നിവരുടെ കാര്യത്തില്‍ ധാരണയായി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: