ജനയുഗം വാര്‍ത്തകള്‍

പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടില്‍: ഹൈക്കോടതി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2011

കൊച്ചി: അന്യ സംസ്ഥാന ലോട്ടറി നടത്തിപ്പില്‍ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടും നടപടിയെടുക്കാതിരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് സി ബി ഐ അനേ്വഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം നടപടിയെടുക്കാത്തത് ആശ്ചര്യകരമാണെന്നും കോടതി വ്യക്തമാക്കി. പന്ത് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കോര്‍ട്ടിലാണെനന് കോടതി അഭിപ്രായപ്പെട്ടു. ലോട്ടറി കേസ് സി ബി ഐ അനേ്വഷിക്കണമെന്ന കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്റെ ഹര്‍ജിയും മറ്റ് അനുബന്ധ ഹര്‍ജികളും പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനുമടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ അഭിപ്രായപ്രകടനം.
എന്തുകൊണ്ടാണ് കേന്ദ്രം സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കാതിരുന്നത്. കേന്ദ്രത്തിലെ പ്രമുഖ ഭരണകക്ഷിയുടെ എം എല്‍ എ തന്നെ സി ബി ഐ അനേ്വഷണം ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ കത്തിന് നടപടിയാകാമായിരുന്നുവെന്നും ഡിവിഷന്‍ ബഞ്ച് ആവര്‍ത്തിച്ചു വ്യക്തമാക്കി. ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് വിശദമായ അനേ്വഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ഹര്‍ജിയില്‍ ഉന്നയിച്ച പൊതുതാല്‍പ്പര്യം സദുദ്ദേശ്യപരമല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വിനോദ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാപരമല്ല. സി ബി ഐ അനേ്വഷണം ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ പരാതികളില്‍ സാങ്കേതിക ന്യൂനതകള്‍ ചൂണ്ടിക്കാട്ടി തള്ളിയതു ശരിയായില്ല. കേസ് സി ബി ഐ അനേ്വഷിക്കണമെന്ന ആവശ്യംതന്നെയാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും ഇക്കാര്യം കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.
അതേസമയം ഹര്‍ജി നിലനില്‍ക്കില്ലെന്ന് സിക്കിം സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ലോട്ടറി കേസില്‍ കക്ഷിചേരാനുള്ള ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2006ല്‍ത്തന്നെ ലോട്ടറി നടത്തിപ്പിലെ ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അനേ്വഷണം നടന്നിരുന്നു. റിപ്പോര്‍ട്ടും കൈമാറി. ഇക്കാര്യത്തില്‍ നടപടി വേണ്ടെന്ന് നേരത്തെ കേന്ദ്രം തീരുമാനിച്ചിരുന്നതാണ്. വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് അനേ്വഷണം നടത്തുന്നത് ശരിയായ രീതിയല്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.
എന്നാല്‍ വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളതിനേക്കാള്‍ ഗൗരവമായ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ കത്തിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരും ഹര്‍ജിക്കാരും സി ബി ഐ അനേ്വഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് ഇത്തരം നടപടികളെങ്കിലും ഗുരുതരമായ ആരോപണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇക്കാര്യം പരിശോധനയ്ക്ക് വേധിയമാക്കേണ്ടതുണ്ട്. പന്ത് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കോര്‍ട്ടിലാണ്. ലോട്ടറി ഹര്‍ജികള്‍ക്കു പിന്നില്‍ രാഷ്ട്രീയപരമായ താല്‍പ്പര്യങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും കോടതി അക്കാര്യം പരിഗണിക്കുന്നില്ല. രാഷ്ട്രീയ ലക്ഷ്യത്തിന് കോടതിയെ ഉപകരണമാക്കുന്നതിനോടും യോജിക്കാനാവില്ല. എങ്കിലും, ഹര്‍ജിയിലെ ഗൗരവമായ ആരോപണങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ അനേ്വഷണം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയാണെന്നും കോടതി വ്യക്തമാക്കി. എതിര്‍കക്ഷികളായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സി ബി ഐ, മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്നിവര്‍ക്ക് അടിയന്തര നോട്ടിസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇവര്‍ രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണം. കേസില്‍ കക്ഷിചേര്‍ക്കണമെന്ന സിക്കിം സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.
അതിനിടെ, ലോട്ടറി ക്രമക്കേട് സി ബി ഐ അനേ്വഷിക്കണമെന്നാവശ്യപ്പെട്ട് കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയനുവേണ്ടി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് നോട്ടീസയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. മന്ത്രിയടക്കം 11പേര്‍ക്ക് അടിയന്തര നോട്ടിസയക്കാനാണ് കോടതി നിര്‍ദേശം. ഹര്‍ജികളെല്ലാംകൂടി ഏപ്രില്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: