ജനയുഗം വാര്‍ത്തകള്‍

ഗള്‍ഫ് മേഖലയില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 13, 2011

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രവാസി-വിദേശകാര്യ മന്ത്രാലയങ്ങള്‍ക്കും ബന്ധപ്പെട്ട അംബാസഡര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് അയച്ച കത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.  മധ്യപൂര്‍വേഷ്യയിലും ഗള്‍ഫിലും ജനാധിപത്യ പ്രക്ഷോഭങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.
സൗദി അറേബ്യ, ബഹ്‌റിന്‍, ഒമാന്‍, യമന്‍, ലിബിയ, ടുണീഷ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ അവിടത്തെ പൗരന്‍മാര്‍ക്കായി തൊഴിലവസരങ്ങള്‍ വന്‍തോതില്‍ നീക്കിവയ്ക്കുമെന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ഇന്ത്യാക്കാരെ, പ്രത്യേകിച്ച് മലയാളികളെയാണ് ഈ തീരുമാനം ഏറെ ദോഷകരമായി ബാധിക്കുക. തൊഴില്‍ നഷ്ടപ്പെട്ട് ഇവര്‍ നാട്ടിലേക്ക് മടങ്ങേണ്ടിവന്നാല്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗുരുതരമായ ഈ സ്ഥിതിവിശേഷം കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: