ജനയുഗം വാര്‍ത്തകള്‍

Archive for the ‘ഒറ്റയടിപാതകള്‍’ Category

കോഴിക്കോട്ടെ സ്‌നേഹസംഗമം – സി രാധാകൃഷ്ണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 15, 2010

കോഴിക്കോട്ടെ സ്‌നേഹസംഗമം

സി രാധാകൃഷ്ണന്‍

നമുക്ക് ഭിന്നതകള്‍ മറന്ന് ഒരുമിച്ചിരുന്ന് നമ്മുടെ പൊതുപൈതൃകത്തിന്റെ രുചി നുണഞ്ഞ് ധന്യരാകാന്‍ ഈ കാലങ്ങളിലും കഴിയുമെന്നാണ്, ഈ മാസം ആദ്യവാരത്തില്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനത്തു നടന്ന സ്‌നേഹസംഗമം തെളിയിച്ചത്. വേനലിന്റെയും തീവ്രവാദ ഭീഷണിയുടെയും ചൂടില്‍ വേവുന്നതിനിടെ സ്വാസ്ഥ്യജനകമായി വീണുകിട്ടിയ സാന്ത്വനമായിരുന്നു അത്.
നികുതി പിരിക്കുന്നതിനാലാണ് ജില്ലാ ഭരണാധികാരി ‘കലക്ട’റെന്നറിയപ്പെടുന്നത്. വേണമെങ്കില്‍ സ്‌നേഹവും പിരിച്ചെടുക്കാം എന്നാണ് കോഴിക്കോട്ടെ കലക്ടര്‍ തന്റെ ഇക്കാര്യത്തിലുള്ള പരിശ്രമവിജയംകൊണ്ട് തെളിയിച്ചത്.
പുരാതന സ്ഥാപനങ്ങളായ തളി ക്ഷേത്രത്തിന്റെയും കുറ്റിച്ചിറ നമസ്‌കാരപള്ളിയുടെയും നവോത്ഥാനത്തിനും സൂക്ഷിപ്പിനുമായി കേന്ദ്ര സര്‍ക്കാരും എണ്ണ-ഖനിജവാതക കമ്മീഷനും കേരള സര്‍ക്കാരും എല്ലാം ചേര്‍ന്ന് നല്‍കിയ സഹായത്തിന്റെ ആഘോഷമായിരുന്നു ഈ സംഗമം.
ഈ രണ്ട് പുരാതന സ്ഥാപനങ്ങളില്‍ നിന്നും ഉറവെടുത്ത് വഴിയില്‍ ഒത്തുകൂടി മാനാഞ്ചിറ മൈതാനത്തിലേക്ക് ഒഴുകിയ ജനസമുദ്രത്തിന്റെ ആവേശം തീര്‍ച്ചയായും ഒരു വഴിത്തിരിവിന്റെ നാന്ദിയായിരുന്നു. ഒരു വിഭാഗീയതയുടെയും പ്രകടനമായിരുന്നില്ല, മറിച്ച് വിഭാഗീയതകള്‍ക്കതീതമായ പൈതൃകത്തിന്റെ നാമ്പെടുപ്പായിരുന്നു അത്.
കേരളം എന്ന പുണ്യഭൂമി ഇന്ത്യയ്‌ക്കെന്നല്ല ലോകത്തിനുതന്നെ വഴികാട്ടുന്നു എന്ന് തോന്നി. ശരിയായ വഴിയിലൊരു ചൂണ്ടുവിരല്‍ കാണിക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടല്ലൊ. ലോകത്ത് ഇന്നേവരെ ഉണ്ടായ എല്ലാ മതങ്ങളും കലഹമില്ലാതെയും സ്വതന്ത്രമായും സഹവസിച്ച് അവയുടെ സത്ത പരസ്പരം കൈമാറി അമൂല്യമായ ഒരു ദര്‍ശനപൈതൃകം ഉരുത്തിരിച്ച പുണ്യഭൂമിയാണല്ലൊ ഇത്. ഈ പരീക്ഷണം ഇത്രയും വ്യാപകമായും ഇത്രയും നീണ്ട കാലയളവിലൂടെയും ഇത്തരത്തില്‍ നടത്താന്‍ അവസരമുണ്ടായ ഒരു പ്രദേശവും ലോകത്ത് വേറെയെങ്ങുമില്ല.
അടിസ്ഥാനപരമായി മഹത്തായ ഒരു ദാര്‍ശനിക പൈതൃകം നമുക്കുണ്ടായതിന്റെ പൊരുള്‍ വളരെ സരളമാണ്. പ്രപഞ്ചത്തിലുള്ളതെല്ലാം സര്‍വശക്തനായ സൃഷ്ടികര്‍ത്താവിന്റെ നിര്‍മ്മിതികളാണെന്നിരിക്കെ (അങ്ങനെ ആണെന്ന് എല്ലാ മതങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സിദ്ധാന്തിക്കുന്നു) സൃഷ്ടികള്‍ തമ്മിലുള്ള സാഹോദര്യം തീര്‍ച്ചയുള്ള കാര്യമായി. മനുഷ്യരിലാരെങ്കിലും ഈ സൃഷ്ടികര്‍ത്താവിനെ അറിയുന്നില്ലെങ്കില്‍, അഥവാ അറിഞ്ഞിട്ടും അംഗീകരിക്കുന്നില്ലെങ്കില്‍, അച്ഛന്‍ ആരെന്ന് അറിയാത്തവരൊ അറിഞ്ഞിട്ടും ആ അറിവ് ഉറയ്ക്കാത്തവരൊ ആയ സഹോദരങ്ങളോടുള്ള അനുകമ്പാര്‍ദ്രമായ സ്‌നേഹം മാത്രമേ അവരോട് ഉണ്ടാകാവൂ എന്ന കാര്യത്തിലും തര്‍ക്കമില്ല.
വിശ്വാസത്തിലെ ഏകതാനതയല്ല, മറിച്ച് ബഹുസ്വരതയാണ് ഒരു സമൂഹത്തില്‍ പുരോഗതിയുടെ ലക്ഷണം എന്ന് ഇവിടത്തുകാര്‍ പണ്ടേ തിരിച്ചറിഞ്ഞു. ഇസ്‌ലാമില്‍ വിശ്വസിച്ചവര്‍ തങ്ങളുടെ ജീവിതത്തില്‍ വിളയിച്ചു കാണിച്ച നന്മയ്ക്ക് മത്‌സരിക്കാനുണ്ടായിരുന്നത് ക്രൈസ്തവരും യഹൂദരും ഇതേപോലെ വിളയിച്ച നന്മയോടായിരുന്നു. ഉപനിഷത്തുക്കളുടെ ചിരന്തനമായ സംസ്‌കാരം ഉള്‍ക്കൊണ്ട ഇവിടത്തെ പഴമക്കാര്‍ ഈ രണ്ടു നന്മകളുടെയും ആണി വേരുകള്‍ സ്വന്തം ഹൃദയത്തില്‍ തിരിച്ചറിയുകയും ചെയ്തു. വ്യത്യസ്ത താളങ്ങളുടെ ലയം ഈ ബഹുസ്വരസമൂഹത്തിന്റെ മുഖമുദ്രയായി. ഒരേ വാദ്യം നൂറെണ്ണമുണ്ടാകുന്നതിനേക്കാള്‍ ശ്രദ്ധേയമായ ലയം ജനിപ്പിക്കുക ഭിന്നവാദ്യങ്ങള്‍ ശ്രുതിചേരുമ്പോഴാണല്ലൊ.
കടല്‍ കടന്ന് കാലാകാലങ്ങളില്‍ വന്നവരോട് നിങ്ങള്‍ ഇങ്ങോട്ടുവരരുത് എന്ന് ഇവിടെ ആരുമാരുംപറഞ്ഞില്ല. വന്നവരാകട്ടെ, എന്തെങ്കിലും ആയുധമോ അക്രമമോ ഉപയോഗിച്ചല്ല കാലുറപ്പിച്ചത്. മുന്‍പേ വന്നവര്‍ പിന്‍പേവന്നവരോടും ഇതേ സമീപനമാണ് സ്വീകരിച്ചതെന്ന അത്ഭുതവും ഇവിടെ സംഭവിച്ചു.
ലോകത്തെങ്ങും ഇങ്ങനെയുള്ള വരവുകളും സ്വീകാരവും ഉണ്ടായിട്ടില്ല. ഉത്തരേന്ത്യയില്‍ത്തന്നെ ഉണ്ടായത് കടന്നുകയറ്റങ്ങളും ചെറുത്തുനില്‍പ്പുകളും യുദ്ധങ്ങളും കൂട്ടക്കൊലകളുമാണ്. ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഇതേ രീതിയാണ് അരങ്ങേറിയത്.
കേരളം മാത്രം ഇതിനൊരു അപവാദമായത് നമുക്ക് അഭിമാനിക്കാന്‍ വക തരുന്നു. പക്ഷേ, അതൊരു വലിയ ഉത്തരവാദിത്തം കൂടി നമ്മുടെ ചുമലില്‍ വെയ്ക്കുന്നു. ഈ പൈതൃകം കാത്തുപോരുക എന്ന ഉത്തരവാദിത്തമാണത്. മാതൃകയായി ലോകത്തിനിത് കാണിച്ചുകൊടുക്കുക എന്നു കൂടിയുണ്ട് ആ ഉത്തരവാദിത്തത്തിന്റെ ബാക്കി.
നാം ‘ദൈവത്തിന്റെ സ്വന്തം നാട്’ ആയത് ഇതിനാണ്. ദൈവം അഥവാ പ്രകൃതി നമ്മെയും അനുഗ്രഹിച്ചിരിക്കുന്നു. ആയിരത്താണ്ടുകളായി വന്‍ ഭൂകമ്പങ്ങളോ പ്രകൃതിക്ഷോഭങ്ങളോ ഇവിടെ ഉണ്ടായില്ല. ഇവിടെയുള്ള മനുഷ്യരെ ഒന്നാകെ കൊന്നൊടുക്കുന്ന ഒരു മഹാവ്യാധിയും ഇവിടെ ആകമാനം പടര്‍ന്നതായി അറിവില്ല. വരള്‍ച്ചകള്‍ ഇവിടെ ആജീവനാശകമായില്ല, ഒരിക്കലും. മഹാപ്രളയങ്ങള്‍ കേരളഭൂമിയെ ഒന്നാകെ മുക്കിയുമില്ല. ജൈവ വൈവിധ്യത്തിന്റെ അനുസ്യൂതി, അതിനാല്‍, ഇവിടെ ഉണ്ട്. ഇതിനു പുറമെയാണ് കാലാവസ്ഥാപരമായ സവിശേഷതകളും മണ്ണിന്റെ തരവും ജലസമൃദ്ധിയും. ഒരു കച്ചത്തോര്‍ത്ത് മടക്കി വീശിയാല്‍ മാറിടം തണുപ്പിക്കാനാവാത്ത ചൂടോ, അതേ തോര്‍ത്ത് നിവര്‍ത്തി പുതച്ചാല്‍ തടയാനാവാത്ത തണുപ്പോ കൊല്ലത്തില്‍ ഒരു കാലത്തും ഇവിടെ അനുഭവപ്പെടാറില്ല. ഇവിടെ എവിടെയുള്ള മണ്ണില്‍ എന്തു നട്ടാലും കിളിര്‍ക്കും. എവിടെയും വെള്ളത്തിന് ക്ഷാമവുമില്ല. ആണ്ടില്‍ രണ്ട് തവണ സമൃദ്ധമായി മഴ ലഭിക്കുന്നു.
ഇങ്ങനെയൊരു പുണ്യഭൂമി ലോകത്ത് മറ്റെങ്ങുമില്ല. ചൂടോ തണുപ്പോ അധികമാണ് മിക്ക ഇടങ്ങളിലും.  മിതശീതോഷ്ണമേഖലകളില്‍ത്തന്നെ അഗ്‌നിപര്‍വതങ്ങളും ഭൂകമ്പങ്ങളും വെള്ളപ്പൊക്കങ്ങളും ഒഴിയാബാധയാണ്.
ചുരുക്കത്തില്‍ നമുക്കുള്ള അനുഗ്രഹങ്ങള്‍ തിരിച്ചറിയാനുള്ള വേദിയായിരുന്നു ഈ സ്‌നേഹസംഗമം. മതേതരത്വത്തിന്റെ ശരിയായ അര്‍ഥം അത് ആവിഷ്‌കരിച്ചു. മതങ്ങള്‍ക്കതീതമായ അവസ്ഥയല്ല, മതങ്ങളുടെ സ്വരച്ചേര്‍ച്ചയുടെ സംഗീതമാണല്ലോ അത്. ആ സംഗീതം അവിടെ കേള്‍ക്കാമായിരുന്നു.
പൈതൃകമെന്ന വാക്കിന്റെ ശരിയായ അര്‍ഥവും നമുക്കവിടെ വായിച്ചെടുക്കാന്‍ പറ്റി. അതൊരു സ്വര്‍ണ്ണനാണയക്കിഴി അല്ല. ഉണങ്ങിയ കുറെ അറിവുകളുടെ ചിതലരിച്ച ഓലക്കെട്ടുമല്ല. പിന്നെയോ, ഒരു വികാരമാണ്, ഒരു നിലപാടും സമീപനവും സൃഷ്ടിപരതയും സക്രിയതയുമാണ്. ‘അതല്ല, ഇതാണ് ശരി’ എന്ന ഭാവമാണ്, നിശ്ചയമാണ്, പൈതൃകത്തിന്റെ ലക്ഷണം.
ഈ നിശ്ചയം വേണം ഇനി ലോകത്തിന് ഒരു തിരുത്തല്‍ ശക്തിയാവാന്‍. പുതിയ അറിവുകളെ ഇത്തരം മതപൈതൃകത്തിന്റെ വെളിച്ചത്തില്‍ വേണം ഉപയോഗിക്കാന്‍. സ്വയം തിരുത്താനുള്ള സംവിധാനം സ്വായത്തമായുള്ള ഏക അന്വേഷണ ഉപാധി സയന്‍സാകയാല്‍ ഭൂമിയിലെ എല്ലാ ദുരിതങ്ങള്‍ക്കും (സയന്‍സുകൊണ്ടുണ്ടായതുള്‍പ്പെടെ) മറുമരുന്നാകേണ്ടതും സയന്‍സുതന്നെയാണ്. അതിന് സയന്‍സിനെ ധാര്‍മ്മിക പൈതൃകംകൊണ്ട് മൂക്കുകയറിട്ട് നടത്തണം.
അങ്ങനെ ചെയ്തില്ലെങ്കില്‍ മനുഷ്യവംശത്തിന്റെ നാശം ആസന്നം. ഏറ്റവും നല്ല മൂശയില്‍ വാര്‍ക്കപ്പെട്ട മനുഷ്യന്‍, ആമ, ഉറുമ്പ്, ചിതല്, പാറ്റ, ഡിനോസര്‍ എന്നീ കോടിക്കണക്കിന് കൊല്ലം ഭൂമിയില്‍ സുഖമായി കഴിഞ്ഞ ജീവികളെ അപേക്ഷിച്ച് അല്പായുസ്സായിക്കൂടല്ലൊ. മനുഷ്യക്കോലം ഉരുത്തിരിഞ്ഞിട്ട് വെറും ഒരു ലക്ഷത്തോളം കൊല്ലമേ ആയുള്ളൂ എന്നതിന് വിശ്വാസ്യമായ തെളിവുണ്ട്. അതില്‍ത്തന്നെ അവസാനത്തെ ഏതാനും ആയിരം കൊല്ലമേ ആയുള്ളൂ നമുക്ക് ഉപകരണങ്ങളും തീയും ഭാഷയും യന്ത്രങ്ങളുമുണ്ടായിട്ട്. പക്ഷേ നാം ഭൂമിയും സമുദ്രവും ആകാശവും ആര്‍ത്തികൊണ്ട് നാശകൂനയാക്കിക്കഴിഞ്ഞു. നമ്മുടെ ആവാസവ്യവസ്ഥ ജീവനയോഗ്യമല്ലാതായി.
വ്യാപകമായ അര്‍ത്ഥത്തില്‍ പ്രകൃതിയുമായി സഹിഷ്ണുത പുലര്‍ത്താന്‍ നാം പഠിച്ചേ തീരൂ. ഇതിന് നമ്മുടെ സ്‌നേഹസാമ്രാജ്യത്തിന്റെ അതിരുകള്‍ പ്രപഞ്ചത്തിന്റെ അതിരോളം വളര്‍ന്നാലേ ഒക്കൂ. ആ വളര്‍ച്ചയ്ക്കുള്ള വിത്താണ് കേരളത്തിന്റെ പൈതൃകം. അത് മുളപൊട്ടുന്ന കാഴ്ചയാണ് കോഴിക്കോട് കണ്ടത്. തഴച്ചു വളര്‍ന്ന് അത് ലോകത്തിന് തണല്‍ വിരിക്കട്ടെ.
Advertisements

Posted in ഒറ്റയടിപാതകള്‍ | Tagged: | Leave a Comment »

ഞാന്‍ സോമന്‍ – സി. രധാകൃഷ്ണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 3, 2010

ഞാന്‍ സോമന്‍ – സി. രധാകൃഷ്ണന്‍

 

1

2

3

Posted in ഒറ്റയടിപാതകള്‍ | Tagged: , , | Leave a Comment »

ഇതിനു പരിഹാരം കണ്ടേ തീരൂ – സി രാധാകൃഷ്ണൻ

Posted by ജനയുഗം വാര്‍ത്തകള്‍ on ഫെബ്രുവരി 4, 2009

ഇതിനു പരിഹാരം കണ്ടേ തീരൂ

സി രാധാകൃഷ്ണൻ

1

1

2

2

3

3

Posted in ഒറ്റയടിപാതകള്‍ | Tagged: , , , | Leave a Comment »

സൂക്ഷിക്കുക: മുന്നിൽ തമോഗർത്തം – സി. രാധാകൃഷ്ണൻ

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 4, 2009

സൂക്ഷിക്കുക: മുന്നിൽ തമോഗർത്തം

സി. രാധാകൃഷ്ണൻ

1

1

2

2

3

3

Posted in ഒറ്റയടിപാതകള്‍ | Tagged: , , | 1 Comment »

പരിപാടി എന്ന ശിക്ഷ – സി രാധാകൃഷ്ണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on നവംബര്‍ 12, 2008

പരിപാടി എന്ന ശിക്ഷ

സി രാധാകൃഷ്ണന്‍

1

1

2

2

3

3

Posted in ഒറ്റയടിപാതകള്‍ | Tagged: , | 1 Comment »

ചുക്കാന്‍ ആരുടെ കൈയില്‍ ഇരിക്കണം? – സി രാധാകൃഷ്ണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 14, 2008

ചുക്കാന്‍ ആരുടെ കൈയില്‍ ഇരിക്കണം?

സി രാധാകൃഷ്ണന്‍

1

1

2

2

3

3

Posted in ഒറ്റയടിപാതകള്‍ | Tagged: , , , | 1 Comment »

തീവ്രവാദം എന്ന തന്തയില്ലാക്കുഞ്ഞ്‌ – സി രാധാകൃഷ്ണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 1, 2008

തീവ്രവാദം എന്ന തന്തയില്ലാക്കുഞ്ഞ്‌

സി രാധാകൃഷ്ണന്‍

നിരപരാധികളെ കൂട്ടത്തോടെകൊല്ലുന്ന ക്രൂരവിനോദമാണാണെല്ലോ തീവ്രവാദം. എന്തിനാണ്‌ ഇതെന്ന്‌ ആ മരിച്ചുപൊകുന്നവര്‍ക്കോ അവരുടെ ഉറ്റവര്‍ക്കോ നാട്ടുകാര്‍ക്കോ അറിയാന്‍ വഴിയുണ്ടാകാറില്ല. കൂട്ടക്കൊലയ്ക്ക്‌ ഇത്തരവാദികള്‍ ആരെന്നുപോലും പലപ്പോഴും മനസിലാവറില്ല. കര്‍ത്തൃത്വമേറ്റെടുത്തുകൊണ്ട്‌ വല്ല ഫോണ്‍ വിളിയും വല്ല കാണാമറയത്തുനിന്നും വന്നാലായി. ഇതും എട്ടുകാലി മമ്മൂഞ്ഞിന്റെ അവകാശവാദം പോലെ, മിക്കവാറും പൊള്ളയുമായിരിക്കും. വര്‍ഷങ്ങളോളം നീളുന്ന അന്വേഷണങ്ങളും വിചാരണകളും കൃത്യമായ ഒരു നിഗമനത്തിലും എത്തിയതായി ഒരു കേസിലും ഇതേവരെ രേഖയില്ല.

ലോകരാഷ്ട്രങ്ങളില്‍ എല്ലാം ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നു. ഇതില്‍ നിന്ന്‌ നൂറ്‌ ശതമാനം രക്ഷ ദുനിയാവില്‍ ഒരിടത്തും ലഭ്യമല്ല. എറ്റവും ആധുനികമായ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നനാടുകളില്‍ പ്പോലും ആളുകള്‍ ഭയചകിതരാണ്‌.

‘അതിനെപ്പറ്റി ആലോചിച്ചിട്ട്‌കാര്യമില്ല’ എന്ന അര്‍ത്ഥത്തില്‍ ‘അതൊരു ആഗോള പ്രതിഭസമാണ്‌’ എന്നു പറഞ്ഞ്‌ വേണമെങ്കില്‍ ഒഴിയാം. (ആയുധംവാങ്ങുമ്പോള്‍ കമ്മിഷന്‍ കിട്ടുന്നത്‌ ഒരു ആഗോള പ്രതിഭാസമാണ്‌ എന്ന നമ്മുടെ ഒരുപ്രധാനമന്ത്രിവരെ പണ്ട്‌ പറയുകയുണ്ടായിട്ടുണ്ടല്ലോ). പക്ഷേ, കൈക്കൂലി മുതലായ ആഗോള പ്രതിഭാസങ്ങളിലൊന്നും കാര്യകാരണങ്ങള്‍ ദുരൂഹങ്ങളല്ല. തീവ്രവാദ ആക്രമണങ്ങളുടെ കാര്യകാരണങ്ങളാകട്ടെ, ഒരിക്കലും വ്യക്തമല്ല.

ഇതിലും വലിയ നൂലാമാലകളൊക്കെ കുരുക്കഴിക്കാന്‍ മനുഷ്യബുദ്ധിക്ക്‌ സാധിച്ചിട്ടുണ്ടല്ലോ. എന്തുകൊണ്ട്‌ ഈയൊരു കാര്യത്തില്‍ മാത്രം തോല്‍വി? നമുക്കൊന്ന്‌ ശ്രമിച്ചുനോക്കിയാലെന്താ? പൊതിക്കാനാവാത്ത തേങ്ങപോലെ ഇതിങ്ങനെ ഒരു വെല്ലുവിളിയായി മുന്നില്‍ കിടക്കുന്നത്‌ സുഖമുള്ള കാര്യമല്ലല്ലോ.

തുടക്കത്തില്‍ നിന്നുതന്നെതുടങ്ങാം. ആള്‍ത്തിരക്കിനിടയില്‍ ഒരു ബോംബു പൊട്ടുന്നു. ഒന്നുകില്‍ ഒരു വാഹനത്തിലൊ മറ്റൊ. അലെങ്കിലൊ ഒരു ചാവേര്‍. രണ്ടായാലും എതാനും കാര്യങ്ങള്‍ തീര്‍ച്ചയാണ്‌. ഒന്നാമത്‌ പണച്ചെലവ്‌. കാശ്‌ കുറച്ചൊന്നും പൊട്ടിച്ചാല്‍പോരാ. രണ്ടാമത്‌ ആ സഫോടകവസ്തു. അത്‌ സൂപ്പര്‍ മാര്‍ക്കറ്റിലൊന്നും വാങ്ങാന്‍ കിട്ടുന്നതല്ല. വന്‍കിട ആയുധ നിര്‍മാതാക്കളുടെ ഉല്‍പന്നമാണ്‌. ശിവനറിയാതെ മരണമില്ല. ഇങ്ങനെ ഒരു സംഭവത്തിന്റെ ആസൂത്രണത്തിനു പിന്നിലെ നാനാവിധത്തിലുള്ള വിഭവശേഷികള്‍ സാധാരണക്കാരുടെ വരുതിയില്‍ ഒതുങ്ങുന്നതുമല്ല. അതായത്‌ ‘വലിയ’ ആളുകള്‍ തന്നെയാണ്‌ പരിപാടിയുടെ സൂത്രധാരന്മാര്‍ എന്ന്‌ തീര്‍ച്ചപ്പെടുന്നു.

ആരാവും ഈ ‘വലിയ’ ആളുകള്‍? അവരെ എങ്ങനെ കണ്ടുപിടിക്കാം? ഒരു വഴിയേള്ളൂ. ഞങ്ങളുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന സാധാരണക്കാരനായ ഒരു വക്കീല്‍ ഗുമസ്തന്‍ പറഞ്ഞ വഴി. സംഭവഠകൊണ്ട്‌, ആര്‍ക്കാണോ ഗുണമുണ്ടായത്‌ ആ കക്ഷിയായിരിക്കും ഉത്തരവാദി എന്നായിരുന്നു മൂപ്പരുടെ ന്യായം. കുളം കലക്കിയതാരെന്നറിയാന്‍ മീന്‍ കിട്ടിയതാര്‍ക്കെന്ന്‌ നോക്കിയാല്‍മതി!

‘തന്തയിലാത്തവന്‍’ എന്നുപറയുന്നത്‌ തന്ത ആരെന്നഅറിയാങ്കഴിയാത്തവനെ മാത്രം ഉദ്ദേശിച്ചാണല്ലോ. ഒളിവിലായാലും തെളിവിലായാലും എതു പിറവിക്കു പിന്നിലും ഒരു തന്തയാര്‍ ഉണ്ടെന്ന്‌ നിശ്ചയം. ഒരു ഡി എന്‍ എ പരിശോധന നടത്തിയാല്‍ പെട്ടെന്ന്‌ നിശ്ചയിക്കാം

രാഷ്ട്ര നേതാക്കള്‍ എന്നുതുടങ്ങിയ വലിയ ആളുകളെ കൊല്ലിക്കണമെങ്കില്‍ എറ്റവും നല്ല ഉപാധി തീവ്രവാദമാണ്‌.’ടെററിസ്റ്റ്‌ അറ്റാക്ക്‌’ എന്ന്‌ പറഞ്ഞാല്‍ ഉരുള്‍ പൊട്ടല്‍ പോലെ ഒരു സ്വാഭാവിക സംഗതിയാണെന്ന്‌ ആളുകള്‍ കരുതിക്കോളും. അന്വേഷണത്തിന്റെയെന്നല്ല സംശയത്തിന്റെപോലും കുന്തമുനയൊ സൂചിമുനയൊ യഥാര്‍ത്ഥ പ്രതികളുടെ നേരെ നീളുകയില്ല.

ജനങ്ങള്‍ക്ക്‌ ഒന്നിനെയുംഭയപ്പെടാനില്ലെങ്കില്‍ പിന്നെ ഭരിക്കുന്നവര്‍ക്ക്‌ എന്ത്‌ പ്രസക്തി? കാട്ടില്‍ പുലി ഇല്ലെങ്കില്‍ വേട്ടക്കാരന്‌ നാട്ടില്‍ എന്ത്‌ സ്ഥാനം? പുലി കാട്ടിലുണ്ടെന്ന് വല്ലപ്പോഴും ഒന്ന്‌ തെളിയുകയും വേണ്ടേ? പുലി വരും എന്ന്‌ പേടിപ്പിച്ചാല്‍ എന്തിനുവേണ്ടി കരയുന്ന കുട്ടിയും ചിണുങ്ങുന്ന അമ്മയും അടങ്ങും. കുറച്ചുപേര്‍ മരിക്കുകയൊ കുറെ നാശനഷ്ടങ്ങള്‍ഉണ്ടാകുകയൊ ചെയ്താല്‍ എന്താണ്‌, എന്റെ രക്ഷകസ്ഥാനം ഉറച്ചുകിട്ടും!

സോവിയറ്റ്‌ യൂണിയന്റെ പതനത്തിന്‌ ശേഷം ലോകം ഏകധ്രുവമായതോടെ ലോകവാസികളെ ഭയപ്പെടുത്താനായി പൊക്കിക്കാണിക്കാന്‍ ‘ഇമ്പാച്ചി’ ഒന്നും ഇല്ലാതായി. അന്യ ഗ്രഹജീവികള്‍ ബഹിരാകാശത്തുനിന്ന്‌ ആക്രമിക്കും എന്നൊക്കെ പറഞ്ഞുനോക്കിയിട്ട്‌ ഏശിയില്ല. അപ്പോഴാണ്‌ ജാതി-മത-വര്‍ഗ-ഗോത്ര-ദേശഭിന്നതകള്‍ ഊതിക്കത്തിച്ച്‌ തീയുണ്ടാക്കി അല്‍പ്പം ചുടാമെന്ന്‌ കണ്ടുകിട്ടിയത്‌. പലതരംകുട്ടിക്കുരങ്ങന്മാരെ എത്‌ ചൂടുചോറും മാന്തിക്കാന്‍ കിട്ടുമെന്നായി. ആവേശത്തിന്റെ പുറത്തുവരുന്നവര്‍ അങ്ങനെ, കൂലിക്കു വരുന്നവര്‍ അങ്ങനെ.

ഓരോ നാട്ടിലെയും പ്രത്യേകസാഹചര്യത്തിനനുസരിച്ച്‌ ഈ കുരങ്ങു പടയെ സജ്ജീകരിച്ചിരിക്കയാണ്‌. വന്‍തോതില്‍മുതല്‍ മുടക്കിയാണ്‌ ഇതുചെയ്തിട്ടുള്ളത്‌. ആഗോള മൂലധനത്തിന്റെ നില നില്‍പ്പുംവളര്‍ച്ചയും കാത്തു സൂക്ഷിക്കുക എന്നതാണ്‌ ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഈസംവിധാനം സൃഷ്ടിച്ച്‌ പരിപാലിച്ചുപോരുന്നവര്‍ തന്നെയാണ്‌ ഇതിനെ ലോകത്തിന്റെ മുഖ്യശത്രുവായി പ്രഖ്യാപിച്ച്‌ ഇതുമായി നിതാന്തം നിഴല്‍യുദ്ധംനടത്തുന്നത്‌!

ഇന്ത്യയിലെന്നല്ല ലോകത്ത്‌ പൊതുവെ തീവ്രവാദത്തിന്റെ പ്രതിച്ഛായ ഒരു പ്രത്യേക മതത്തോട്‌ ബന്ധപ്പെട്ടു കിടക്കുന്നു. ക്രൈസതവ സമൂഹങ്ങളില്‍ എളുപ്പം വിറ്റുപോകുന്ന ഭീതി സ്വാഭാവികമായും കുരിശു യുദ്ധ കാലം തൊട്ടുള്ളവികാരവുമായി ബന്ധപ്പെട്ടതാണ്‌. അതുതന്നെ ഇതിനും ഉപയോഗിക്കുന്നു. ഇന്ത്യയില്‍ സാമ്രാജ്യത്വം വിത്തിട്ടു വളര്‍ത്തിയ വര്‍ഗീയത നന്നായിവിളഞ്ഞു കിടക്കുന്നതിനാല്‍ തീവ്രവാദത്തിന്റെ അതേ പ്രതിച്ഛയ. ചെറുതയി നിറം മാറ്റി ഇവിടെയും ഉപയോഗിക്കുന്നു.

ഇന്ത്യയിലെ ഇസ്ലാമിക സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന ആരും അതിനെ തീവ്രവാദത്തിന്റെ പാതയിലേക്ക്‌ നയിക്കുകയില്ലെന്ന്‌ സാമാന്യബുദ്ധിയുള്ള ആര്‍ക്കും ആലോചിച്ചാലറിയാവുന്നതേയുള്ളു. കാരണം, ആ സമൂഹം ഇവിടെ ന്യൂനപക്ഷമാണെന്നതു തന്നെ.

ഇത്രയും ആലോചിച്ചെത്തുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം അകപ്പെട്ടിരിക്കുന്ന എറ്റവും വലിയ കെണിയുടെ സ്വഭാവം കൂടി നമുക്കു തെളിഞ്ഞു കാണാം. വന്നുവന്ന നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ മിക്കതും ജാതിമതവികാരങ്ങളെ വോട്ടിനായി ആശ്രയിക്കുന്നു. പ്രാദേശിക കക്ഷികളാകട്ടെ, ഭാഷപരവും പ്രാദേശികവുമായ വികാരങ്ങളിലൂന്നുന്നു. ഒരു തീവ്രവാദ ആക്രമണത്തോട്‌ വിവിധകക്ഷി കള്‍ പ്രതികരിക്കിന്ന രീതി കണ്ടാല്‍ ഇത്‌ മനസ്സിലാവും. ചുരുക്കത്തില്‍ ആഗോ മൂലധനത്തിന്റെ അജണ്ടയ്ക്കനുസരിച്ച്‌ മാത്രം കളിക്കാന്‌ പാകത്തില്‍ മിക്ക കക്ഷികളും കാണാക്കടിഞ്ഞാണിലകപ്പെട്ടിരിക്കുന്നു!

ലോക മൂലധനം അതിന്റെ താല്‍പര്യ സംരക്ഷയ്ക്കായ്‌ സൃഷ്ടിക്കുന്ന കൃത്രിമങ്ങളായ ചേരിതിരിവുകളില്‍ ഊന്നിമാത്രം നില്‍ക്കാന്‍ ശീലിക്കുന്ന, രാഷ്ട്രീയ കക്ഷികള്‍ ആ താല്‍പര്യങ്ങള്‍ ജനസാമാന്യത്തെ ഉപദ്രവിക്കുന്നതിന്‌ തടയിടാന്‍ എങ്ങനെ പ്രാപ്തരാകാനാണ്‌?

ഉവ്വ്‌, ആതംഗ വാദത്തിന്‌ തന്തയുണ്ട്‌. ആഗോള മൂലധന കുത്തകകള്‍ തന്നെയാണ്‌ ആ തന്ത. തന്തയാല്‍ തള്ളിപ്പറയപ്പെടുന്നു എന്നതുകൊണ്ട്‌ കുഞ്ഞിന്റെ പിതൃത്വം മാറുന്നില്ല. എറ്റവും ആധുനികമായ ഓര്‍ഡനന്‍സ്‌ ഫാക്ടറിയിലെ ഉഗ്രശേഷിയുള്ള മത്താപ്പും പൂത്തിരിയും കുഞ്ഞിന്‌ കളിക്കാന്‍ കൊടുക്കുന്നത്‌ ഈ തന്തതന്നെയാണ . അതേ സമയം, ഈ അസുരവിത്തിനെ മെരുക്കിത്തരാമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്‌ മൂലധന കുത്തകകള്‍ ലോകനേതൃത്വം എറ്റെടുക്കാന്‍ ശക്തരായിരിക്കുന്നത്‌ ഇതുകൊണ്ടുതന്നെയാണ്‌ ഈ കുഞ്ഞിന്റെ അച്ഛന്‍ ആര്‌ എന്ന രഹസ്യം സ്വര്‍ണ പാത്രംകൊണ്ടു മൂടപ്പെട്ട സത്യമായി തീര്‍ന്നിട്ടുള്ളത്‌ ഈ സത്യം വെളിപ്പെടുന്ന ദിവസമേ ഇനി ഈ ലോകം തീവ്രവാദ ഭയത്തില്‍ നിന്ന്‌ മോചനം നേടുകയുള്ളു.

Posted in ഒറ്റയടിപാതകള്‍ | Tagged: , , , | 2 Comments »

‘വല്ലാത്ത സ്വര്‍ണ പ്രഭവം’ – സി രാധകൃഷ്ണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 18, 2008

‘വല്ലാത്ത സ്വര്‍ണ പ്രഭവം’

സി രാധകൃഷ്ണന്‍

1

1

2

2

3

3

Posted in ഒറ്റയടിപാതകള്‍ | Tagged: , , , | Leave a Comment »

അങ്ങും ഇങ്ങും അല്ലാത്ത അവസ്ഥ – സി രാധാകൃഷണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 3, 2008

അങ്ങും ഇങ്ങും അല്ലാത്ത അവസ്ഥ

സി രാധാകൃഷണന്‍

Posted in ഒറ്റയടിപാതകള്‍ | Tagged: , , , , | 1 Comment »

വേണം പുന്നെല്ലരിചോറും അച്ചിങ്ങത്തോരനും – സി രാധാകൃഷ്ണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ജൂലൈ 20, 2008

വേണം പുന്നെല്ലരിചോറും അച്ചിങ്ങത്തോരനും

സി രാധാകൃഷ്ണന്‍

Posted in ഒറ്റയടിപാതകള്‍ | Tagged: , , , | 1 Comment »