ജനയുഗം വാര്‍ത്തകള്‍

Archive for the ‘വര്‍ത്തമാനം’ Category

വി വി കെയുടെ കവിത: കാലത്തിന്റെ കണ്ണാടി – കുരീപ്പുഴ ശ്രീകുമാര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 14, 2010

വി വി കെയുടെ കവിത: കാലത്തിന്റെ കണ്ണാടി

കുരീപ്പുഴ ശ്രീകുമാര്‍

”കവി­ത­പോലെ മഹ­ത്തായ മറ്റൊരു സിദ്ധിയും മനു­ഷ­്യന്‍ ഇന്നോളം നേടി­യി­ട്ടി­ല്ലെന്ന കാര­്യ­ത്തില്‍ അദ്ദേ­ഹത്തിനു­ യാ­തൊരു സന്ദേ­ഹ­വു­മി­ല്ല. അന­്യഥാ അസഹ­്യ­മാ­കു­മാ­യി­രുന്ന ജീവി­തത്തെ സഹ്യം മാത്ര­മ­ല്ല, സ്പൃഹ­ണീയം കൂടി­യാ­ക്കു­ന്നത് കവി­ത­യ­ത്രേ. മനു­ഷ്യ ജീവി­ത­ത്തി­നു­മാ­ത്ര­മല്ല കവിത ചൈത­ന്യധന­്യ­ത­യ­ണ­യ്ക്കു­ന്ന­ത്. കവി­ത­യി­ല്ലാ­യി­രു­ന്നെ­ങ്കില്‍ വിശ­്വ­പ്ര­കൃതി തന്നെ വിരൂ­പയും വന്ധ­്യ­യു­മാ­യി­രു­ന്നേനെ”. വി ­വി കെ എന്ന ക­വി­­യുടെ രച­ന­കളെ മുന്‍നി­ര്‍­ത്തി സാക്ഷാല്‍ എന്‍ വി ­കൃ­ഷ്ണ­വാ­രി­യര്‍ പറ­ഞ്ഞ­താ­ണീ­വാ­ക്കു­കള്‍. അധികം കവി­ക­ളെ­ക്കുറി­ച്ചൊന്നും നല്ല വാക്കു­കള്‍ പറഞ്ഞ ആളാ­യി­രു­ന്നില്ല കൃഷ്ണ­വാ­രി­യര്‍. വളരെ ശ്ര­ദ്ധി­ച്ചും സൂക്ഷിച്ചും പറഞ്ഞ വാ­ക്കു­കള്‍.
വി വി കെ­യുടെ കവി­ത­ക­ളെ­ക്കു­റിച്ച് ഡോ.­ സു­കു­മാര്‍ അ­ഴീ­ക്കോട് പറ­ഞ്ഞത് മൂര്‍ത്ത വ­സ്തു­ക്കളെ ഉപേ­ക്ഷിച്ച് അമൂ­ര്‍­ത്താ­ശ­യ­ങ്ങളെ സ്വീ­ക­രിച്ച കവി­ത­യെ­ന്നാ­ണ്. മഹാ­കവി കു­മാ­ര­നാ­ശാ­ന്റെയും മഹാ­കവി വള്ള­ത്തോ­ളി­ന്റെയും പിന്‍ഗാ­മി­യായ വി വി കെ­യുടെ കവി­ത­യില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആധു­നിക പ്രവ­ണ­ത­യാ­ണി­തെ­ന്നും അഴിക്കോട് നിരീ­ക്ഷി­ച്ചു.
ശബ­ളാ­ഭ­മായ ആകാ­ശ­ത്തെ­യും ശിലാ­വൃ­ത­മായ സഹ­്യ­നി­ര­ക­ളെയും സംയോ­ജി­പ്പി­ക്കുന്ന ഒരു സുവര്‍ണ്ണ മേഖ­ല­യാ­യി­ട്ടാ­ണ് വി.­വി.­കെ­യുടെ കവി­തയെ കവിയും കഥാ­കാ­രനും സ­ഞ്ചാ­രി­യു­മായ എസ് കെ പൊ­റ്റെ­ക്കാട്ട് വില­യി­രു­ത്തി­യ­ത്.
ഇങ്ങ­നെ­യൊ­ക്കെ­യാ­യിട്ടും വി.­വി.­കെ­യുടെ കവി­ത­കളെ ശ്രദ്ധി­ക്കു­വാന്‍ പൊതു മല­യാ­ളം തികഞ്ഞ അല­സ­ത­യാണ് കാട്ടി­യ­ത്. വായി­ച്ചാല്‍ മന­സ്സി­ലാ­­കാത്ത രച­ന­ക­ളെ­പ്പോലും വാഴ്ത്തി­പ്പാ­ടാന്‍ നേരം കണ്ടെ­ത്തി­യ­വര്‍ ഇള­നീ­രിന്റെ തെളി­മയും ഇനി­മയും സൂര­്യ­പ്ര­കാ­ശ­ത്തിന്റെ സുതാ­ര­്യ­ത­യു­മുള്ള വി.­വി.­കെ­യുടെ രച­ന­കളെ കണ്ടി­ല്ലെന്നു നടി­ച്ചു. എന്നാല്‍ കവി മരിച്ച് അര­നൂ­റ്റാ­ണ്ടോളം കാലം കഴി­യു­മ്പോള്‍ മറവി­യുടെ ചിതല്‍പ്പു­റ്റു­കള്‍ തട്ടി­മാ­റ്റി വി വി ­കെ­യുടെ കവിത പ്ര­കാ­ശി­ക്കു­ന്ന­താണ് മല­യാ­ള­നാട് ഇപ്പോള്‍ കാണു­ന്ന­ത്. കണ്ണൂര്‍ ജില്ല­യിലെ കതി­രൂര്‍ സര്‍വ്വീസ് സഹ­ക­രണ ബാങ്കാണ് വി വി ­കെ­യുടെ പേരില്‍ കവി­ത­യ്‌­ക്കൊ­രു പുര­സ്‌ക്കാരം പ്രഖ­്യാ­പിച്ചു കൊണ്ട് മറ­വി­യുടെ ഇരി­ട്ടി­ലേക്ക് പ്രകാശം പ്രസ­രി­പ്പി­ച്ച­ത്. കേര­ള­ത്തില്‍ ഒരു സര്‍­വ്വീസ് സഹ­ക­രണ ബാങ്ക് ഏര്‍­പ്പെ­ടു­ത്തി­യി­ട്ടുള്ള ഏക സാഹി­ത്യപുര­സ്‌ക്കാ­ര­വു­മി­താ­ണ്.
വലിയ വീട്ടില്‍ കുഞ്ഞി­കൃ­ഷ്ണന്‍ നമ്പ­്യാര്‍ എന്ന വി.­വി.­കെ അധ­്യാ­പ­ക­നായി ദീര്‍ഘ­കാ­ലം പണി­യെ­ടു­ത്ത­തി­നി­ട­യി­ലാണ് കവി­ത­യുടെ ഫല­വൃ­ക്ഷ­ങ്ങളെ നട്ടു വളര്‍ത്തി­യ­ത്. കാല്പ­നി­ക­ത­യുടെ വള­ക്കു­റുള്ള മണ്ണില്‍ ഫല സമൃ­ദ്ധ­മാ­യ വന്‍മ­ര­ങ്ങ­ളായി അവ പ്രകാ­ശി­ക്കു­ന്നു. 
പാടു­വാ­നാ­കാത്ത സത­്യ­ത്തെ­യാണ് വി വി കെ തേടി­യ­ത്. വട­ക്കന്‍പാ­ട്ടു­ക­ളുടെ സംസ്‌ക്കാ­ര­മുള്‍കൊണ്ട വിവി­കെ­യുടെ രച­ന­ക­ളില്‍ ഒതി­രവും കട­കവും പൂഴി­ക്ക­ട­കനും മുഖം മിനു­ക്കു­ന്ന­തു­കാ­ണാം. കേര­ളന്‍ എന്ന നില­യില്‍ അ­ദ്ദേഹം അനു­ഭ­വിച്ച അഭി­മാനം കേരള ഗാനം എന്ന രച­ന­യില്‍ പ്രതി­ഫ­ലി­ക്കു­ന്നു­ണ്ട്. വള്ള­ത്തോ­ളി­നോടും ബോധേ­ശ്വ­ര­നോടും ടി ഉബൈ­ദി­നോടും ഒ­പ്പം നില്‍ക്കുന്ന രച­ന­യാണ് കേര­ള­ഗാ­നം. ഇന്നാരും കേര­ള­ത്തെക്കുറിച്ച് അഭി­മാ­ന­ക­ര­മെ­ന്ന രീതി­യില്‍ എഴു­തു­ന്നി­ല്ല. ഇ­തിന്റെ കാര­ണ­ങ്ങള്‍ കണ്ടെ­ത്തി­യാല്‍ സാമൂ­ഹ്യ­മായ മൂല്യ­ച്യു­­തിക്ക് ചികിത്സ ആരം­ഭി­ക്കാ­വുന്നതാണ്.
മഹാ­കവി കുമാ­ര­നാ­ശാന്‍ അന്ത്യ­വി­ശ്രമം കൊള്ളുന്ന പ­ല്ല­ന­യാ­റ്റിന്‍ തീരത്ത് മന­സ്സര്‍പ്പി­ച്ചു­നി­ന്നാണ് വി വി കെ ശാന്തി­കു­ടീ­ര­മെന്ന കവിത കുറി­ച്ച­ത്. അതില്‍ നിത്യ­ഗേ­യ­മായ പദ­മേ­തെന്ന് വി വി കെ വിവ­രി­ക്കു­ന്നു­ണ്ട്. ഹൃദയം ഹൃദ­യത്തെ സ്പര്‍ശിച്ചു പാടീ­ടു­ന്ന­പദം എ­ന്നാണ് സത്യ­ശോ­ഭ­യുള്ള ആ ദര്‍ശ­നം. ഏതു കവി­യെയും കലാ­ലോക ജ്യോതി­സ്സായി മാറ്റു­ന്നത് ജീവിത വിമര്‍ശ­ന­മാ­ണെന്ന് വി വി കെ രേഖപ്പെടു­ത്തു­ന്നു. മഹാ­കവി കുമാ­ര­നാ­ശാന്‍ ഇതാണ് ലോകത്തെ പഠി­പ്പി­ച്ച­ത്. മഹാ­കവി കുമാ­ര­നാ­ശാ­നെ­ക്കു­റിച്ച് അസംഖ്യം കവി­ത­കള്‍ നമ്മുടെ ഭാഷ­യി­ലു­ണ്ടാ­യി­ട്ടു­ണ്ട്. അവ­യില്‍ ദര്‍ശ­ന­ശോ­ഭ­കൊണ്ട് വി വി കെ യു­ടെ ശാന്തി­കൂ­ടീരം വേറിട്ടു നി­ല്‍ക്കു­ന്നു.
മഹാ­കവി വള്ള­ത്തോ­ളി­നെ­ക്കുറി­ച്ചെ­ഴു­തിയ ധന്യ­വാദം എ­ന്ന കവിത അദ്ദേ­ഹ­ത്തിന്റെ മര­ണ­ത്തില്‍ വിങ്ങി­പ്പൊട്ടി എഴു­തി­യ­താ­ണ്. താഴ്‌വാര മണ­ല്‍­ത്ത­രി­പോലെ നിസ്സാ­ര­നായ ക­വി കാവ്യ സാമ്രാ­ജ്യ­ത്തിലെ ഗൗ­രീ­ശ­ങ്ക­രത്തെ നോക്കു­ന്ന­താ­യാണ് വി വി കെ രേഖ­പ്പെ­ടു­ത്തി­യ­ത്. അല്ലാ­ഹുവും മറി­യവും അമ്പാടി മണി­ക്കുഞ്ഞും ഒരു പോലെ ആശ്ലേ­ഷിച്ച വള്ള­ത്തോ­ളിന്റെ തൂലി­കയെ വി വി കെ ധന്യ­വാ­ദ­ത്തില്‍ വാക്കു­കൊണ്ട് വര­ച്ചു­വ­ച്ചു.
സമ്പൂര്‍ണ­മായും മണ്ണിന്റെ കവി­യാ­യി­രുന്നു വി വി കെ. മണ്ണിന്റെ കവി­ത­യെന്ന രച­ന­യില്‍ വി വി കെ കവി­തയെ മണ്ണിലെ ജീവി­ത­ത്തി­ലേക്കു ക്ഷണി­ക്കു­ക­യാണ്. മണ്ണിന്റെ പാട്ടില്‍ അഴ­കു­കാ­ണു­ന്ന­താ­രാണ്?, കണ്ണും കരളും തെളി­ഞ്ഞ­വ­രാ­ണ്. താരും മധുവും തളി­രു­മ­ല്ല, ചോരയും മണ്ണും മര­വു­മാണ് ലോക­ത്തിന്റെ പുതു­ര­ച­നയ്ക്കു നിദാ­ന­മെന്നും വി വി കെ നമ്മളെ ബോധ്യ­പ്പെ­ടു­ത്തു­ന്നു.
തോക്കു­തോ­ള­ത്തു­വച്ചു നില്‍ക്കുന്ന ഭട­നെ­ക്കാള്‍ തൂമ്പ­യേന്തി നില്‍ക്കുന്ന കൃഷി­ക്കാ­രനെ സ്‌നേഹി­ക്കുന്ന കവി­യാണ് വി വി കെ. എന്നാല്‍ കാര്‍ഷികവൃത്തിയെ അഭി­വാദ്യം ചെയ്ത മുഴു­വന്‍ കവി­ത­ക­ളെയും ചരി­ത്ര­മാക്കി മാറ്റിയ രീതി­യിലാണ് കേരളം കാര്‍ഷിക കേര­ള­മ­ല്ലാതാ­യ­ത്. പുതിയ കവി­ത­യുടെ വിഷയം വയല്‍ രഹിത കേര­ള­മാ­ണ്.
ജാതീ­യ­ത­യ്‌ക്കെ­തിരെ സ്പഷ്ട­മായ നില­പാ­ടാ­യി­രുന്നു വി വി കെ സ്വീക­രി­ച്ചി­രു­ന്ന­ത്. ഭാരതം ചോദി­ക്കുന്നു എന്ന കവി­ത­യില്‍ ധര്‍മ്മ­ത്തിന്‍ വിശാ­ലമാം സാമ്രാജ്യം മത­ത്തിന്റെ കന്മ­തില്‍ക്കെട്ടാല്‍ തുണ്ടു­തു­ണ്ടായി മുറി­യു­ന്ന­തി­നെ­ക്കു­റിച്ച് കവി വേദ­നി­ക്കു­ന്നു­ണ്ട്. നാളത്തെ പൗരന്‍ എന്ന കവി­ത­യില്‍ അയിത്തം പാലിച്ച് അകറ്റി നിര്‍ത്തിയ ദളി­തനെ പുര­യ്ക്ക­കത്തു കയറ്റി ആഹാരം കൊടു­ക്കു­കയും ജാതിയെ നിരാ­ക­രി­ക്കു­കയും ചെയ്യു­ന്നു­ണ്ട്. പുതിയ തല­മു­റയെക്കൊണ്ട് പഴയ തല­മു­റയെ തിരു­ത്തി­ക്കു­ക­യെന്ന വലിയ കര്‍മ്മവും ഈ കവി­ത­യില്‍ വി വി കെ ചെയ്യു­ന്നു­ണ്ട്.
കവിത കാല­ത്തിന്റെ കണ്ണാ­ടി­യാ­ണെ­ങ്കില്‍ ഇരു­പതാം നൂറ്റാ­ണ്ടിന്റെ ഒന്നാം ചിറ­കിലെ കവി­ത­യുടെ ശൈലിയും ശീലവും സമൂ­ഹ­വു­മാണ് വി വി കെ യുടെ കവി­ത.
കവി­ത­യെ­ഴു­തു­മ്പോള്‍ മാത്രം കവി­യായി ജീവിച്ച ആള­ല്ല, എപ്പോഴും കവി­യാ­യി­രുന്നു എന്നാണ് കെ പാനൂര്‍ വി വി കെയെ വില­യി­രു­ത്തി­യ­ത്. എല്ലാ വില­യി­രു­ത്ത­ലു­ക­ളെയും ശരി­വ­ച്ചു­കൊണ്ട് വി വി കെ മല­യാ­ളി­യുടെ മന­സ്സി­ലേക്ക് തിരി­ച്ചു­വ­രി­ക­യാ­ണ്.
Advertisements

Posted in വര്‍ത്തമാനം | Tagged: | Leave a Comment »

ഉണ്ണിക്കണ്ണന് വെണ്ണയും അപരിചിതം – കുരീപ്പുഴ ശ്രീകു മാര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 14, 2010

ഉണ്ണിക്കണ്ണന് വെണ്ണയും അപരിചിതം

കുരീപ്പുഴ ശ്രീകു മാര്‍

മത­വി­ശ്വാ­സി­ക­ളുടെ ജീവി­ത­ത്തില്‍ നേര്‍ച്ച­കള്‍ ഒഴി­വാ­ക്കാന്‍ കഴി­യാ­ത്ത­താ­ണ്. മതം ദൈവ­ത്തി­ലേ­ക്കുള്ള വഴി­യാ­യ­തി­നാല്‍ ദൈവ­പ്രീ­തി­ക്കു­വേ­ണ്ടി­യാണ് എല്ലാ നേര്‍ച്ച­കളും നട­ത്തു­ന്ന­ത്. എന്തി­നാണീ ദൈ­വ പ്രതീ എന്ന ചോദ്യ­ത്തി­ന് ഒറ്റ ഉത്ത­ര­മേ­യു­ള്ളു. അത് സ്വന്തം കാര്യം നട­ത്തി­യെ­ടു­ക്കാ­നാ­ണ്. സ്വാര്‍ഥ­താല്‍പ­ര്യ­മാണ് എല്ലാ നേര്‍ച്ച­ക­ളു­ടെയും പ്രഭ­വ­സ്ഥാ­ന­മെ­ന്നര്‍ഥം.
ദക്ഷി­ണാ­ഫ്രി­ക്കന്‍ നേതാവ് നെല്‍സണ്‍ മണ്ഡേ­ലയെ ജയി­ല്‍ മോചി­ത­നാ­ക്കാന്‍ വേണ്ടി ആ­രും പത്തു­പൈ­സ­പോലും ക്ഷേത്ര­ത്തിന്റെയോ പള്ളി­ക­ളു­ടെയോ ഭണ്ഡാ­ര­ങ്ങ­ളില്‍ ഇട്ടി­ല്ല. അഭി­പ്രാ­യ­മു­ണ്ടെ­ങ്കിലും ആ­രും അങ്ങനെ ചെയ്യാ­തി­രു­ന്നത് നെല്‍സണ്‍ മണ്ഡേല നമ്മുടെ സ്വന്തം മകനോ പിതാവോ അല്ലാ­ത്ത­തു­കൊ­ണ്ടാ­ണ്.
ശിശു­ക്ക­ളെയോ മൃഗ­ങ്ങ­ളെ­യോ ബലി കൊടു­ത്താല്‍ ദൈ­വ പ്രീതി­യു­ണ്ടാ­കു­മെന്നും കാ­ര്യ­ങ്ങള്‍ നട­ത്തി­യെ­ടു­ക്കാ­മെ­ന്നും ആളു­കള്‍ പണ്ടേ വിശ്വ­സി­ക്കു­കയും മത­ങ്ങള്‍ അതി­നെ ശരി­വ­യ്ക്കു­കയും ചെയ­്തു. ബലി­ക്കെ­തിരെ നില­പാ­ടെ­ടുത്ത മത­ങ്ങള്‍ ബുദ്ധ­മ­ത­വും ജൈന­മ­ത­വു­മാ­ണ്. അറി­യാ­തെ­യെ­ങ്കിലും പ്രാണി­കള്‍ വായില്‍ പെടാ­തി­രി­ക്കാന്‍ ജൈ­ന­മത സന്യാ­സി­കള്‍ മൂക്കിനു താഴെ തുണി­ക്ക­ഷണം കെട്ടി­യിട്ടു നട­ക്കാ­റു­ണ്ട്.
ആധു­നിക ബുദ്ധ­മ­താ­നു­യാ­യി­കള്‍ ദൈവ­പ്രീ­തിക്കു വേ­ണ്ടി­യ­ല്ലെ­ങ്കിലും നരമേ­ധ­ത്തി­ല്‍ ആനന്ദം കൊള്ളു­ന്ന­വ­രാ­ണെ­ന്ന് ശ്രീല­ങ്കയും ജ­പ്പാ­നും ക­മ്പൂ­ച്ചി­യയും മ്യാന്‍മറും ലോ­ക­ത്തോടു പറ­യു­ന്നു­ണ്ട്.
നേര്‍ച്ച­പ്പെ­ട്ടി­ക­ളി­ല്ലാത്ത ആരാ­ധ­നാ­ല­യ­ങ്ങ­ളൊന്നും എവി­ടെ­യും കാണാ­റി­ല്ല. താര­ത­മ്യേന ധ­നി­കര്‍ താമ­സി­ക്കുന്ന ഗള്‍­ഫു­നാ­ടു­ക­ളിലെ പള്ളി­മു­റ്റത്തു മാത്രമേ നേര്‍ച്ചപ്പെട്ടി­കള്‍ ഇല്ലാ­തെ­യു­ള്ളു. പണം കൊടുത്തു ദൈവത്തെ സ്വാധീ­നി­ക്കേണ്ട സാമ്പ­ത്തിക പ്രശ്‌ന­മൊന്നും അവര്‍ക്കി­ല്ല­ല്ലോ.
ശരീ­ര­ത്തിലെ അവ­യ­വ­ങ്ങ­ളു­ടെ അസുഖം മാറ­ിക്കി­ട്ടാന്‍ വേ­ണ്ടി അവ­യവ രൂപ­ങ്ങളും ആ­ള്‍­രൂപം തന്നെയും നേര്‍ച്ച­യാ­യി വയ്ക്കുന്ന ക്ഷേത്ര­ങ്ങള്‍ കേ­ര­ള­ത്തി­ലു­ണ്ട്. മര­ത്തി­ലുള്ള അവ­യ­വ­ങ്ങള്‍ ആരാ­ധ­നാ­സ്ഥ­ല­ത്തിന്റെ പരി­സ­രത്തു തന്നെ പ­ണം കൊടുത്തു വാങ്ങാന്‍ ക­ഴി­യും. ഇതു­വാങ്ങി പര­ബ്ര­ഹ്മ­ത്തിനു സമര്‍പ്പി­ച്ചാല്‍ അവ­യ­വ വൈഷ­മ്യ­ങ്ങള്‍ മാറി­ക്കി­ട്ടു­മെ­ന്നാണ് ഓച്ചി­റ­യിലും മറ്റു­മു­ള്ള വിശ്വാസം. പര­ബ്ര­ഹ്മ­ത്തി­നു സമര്‍പ്പി­ക്കുന്ന അവ­യവ രൂ­പ­ങ്ങള്‍ അപ്പോള്‍ത്ത­ന്നെ, അ­തു­വിറ്റ യഥാര്‍ഥ ഉട­മ­സ്ഥന്‍ തി­രി­ച്ചെടുത്ത് അടുത്ത ആവ­ശ്യ­ക്കാ­രന് പണം വാങ്ങി നല്‍കു­ന്നു. കൈയു­ടെയോ കാലി­ന്റെ­യോ ദാരു­രൂ­പ­ങ്ങള്‍ വാങ്ങി പര­ബ്ര­ഹ്മ­ത്തിനു സമര്‍പ്പിച്ച ആ­രു­ടെയും അംഗ­വൈ­കല്യം ഇ­ന്നേ­വരെ മാറി­ക്കി­ട്ടി­യി­ട്ടി­ല്ല.
വാസ്ത­വ­ത്തില്‍ ഓച്ചി­റ­യി­ലും മറ്റും കാണു­ന്നത് അന്ധ­വി­ശ്വാ­സ­ത്തില്‍പെട്ട പാവ­ങ്ങ­ളുടെ നേര്‍ച്ച­യാണ്. പണ­ക്കാ­രാ­ണെ­ങ്കില്‍ നേര്‍ച്ച­യുടെ രീതി­മാ­റും. തൊട്ടിലും കുട്ടിയും സ്വ­ര്‍­ണ­ത്തി­ലു­ണ്ടാക്കി ദൈവ­ത്തി­നു സമര്‍പ്പി­ക്കും. ദൈവ പ്രീ­തീ­ക്കു­വേണ്ടി ആരാ­ധ­നാ­ല­യ­ങ്ങ­ളില്‍ അല­ങ്കാര ഗോപുരം നി­ര്‍മ്മിച്ചു കൊടു­ക്കു­ക, കുംഭ­ഗോ­പുരപ്പണി ഏറ്റെ­ടു­ക്കു­ക, ദൈ­വ വിഗ്ര­ഹമോ ശ്രീകോ­വി­ലോ സ്വര്‍ണം­പൂ­ശി­ക്കൊ­ടു­ക്കു­ക, ആനയെ നടയ്­ക്കി­രു­ത്തു­ക, പൊന്‍കു­രിശു സ്‌പോണ്‍­സ­ര്‍ ചെയ്യുക തുട­ങ്ങി­യ­വ­യാ­ണ് ധനിക രീതി­കള്‍. ദൈവം ധനി­കന്റെ കൂടെ­യാ­യ­തി­നാല്‍ അവ­രുടെ ധന­സ്ഥിതി വര്‍­ധി­ച്ചു വരു­ന്ന­തു­കാ­ണാം. ഗുരു­വാ­യൂ­ര­പ്പന് പൊന്‍മോ­തി­രവും പൊ­ന്നോ­ട­ക്കു­ഴലും സമര്‍പ്പിച്ച രാഷ്ട്രീയ നേതാ­ക്കള്‍ കേര­ള­ത്തി­ലു­ണ്ട്. ഇന്ത്യ­യുടെ പ്രധാ­ന നഗ­ര­ങ്ങ­ളി­ലെല്ലാം മാര്‍­ബി­ള്‍ ക്ഷേത്ര­ങ്ങള്‍ നിര്‍മ്മിച്ച ബി­ര്‍­ള­യുടെ ധന­സ്ഥിതി വര്‍ധി­ച്ചി­ട്ടേ­യു­ള്ളു. ലാഭം വര്‍ധി­ക്കു­ന്ന­തി­ല്‍ ദൈവ­ത്തിനു പങ്കു­ണ്ടെ­ന്നു തന്നെ­യാ­ണല്ലൊ മത­വി­ശ്വാ­സി­കള്‍ കരു­തു­ന്ന­ത്. പാ­വ­ങ്ങ­ളോടും പണ­ക്കാ­രോടും ര­ണ്ടു രീതി­യില്‍ പെരു­മാ­റുന്ന സ്ര­ഷ്ടാ­വിനെ ശരി­യുടെ പര്യാ­യ­മായി കാണാന്‍ കഴി­യി­ല്ല­.
മദ്യ­പ്രിയ ദൈവ­ങ്ങള്‍ക്ക് മദ്യവും മാംസ­പ്രിയ ദൈവ­ങ്ങ­ള്‍ക്ക് മാംസവും മനു­ഷ്യര്‍ നേ­ദി­ക്കു­ന്നു. ഹനു­മാന് വടയും ഗ­ണ­പ­തിക്ക് ഉണ്ണി­യ­പ്പവും ഭഗ­വ­തിക്ക് അടയും കൃഷ്ണന് വെണ്ണയും പായ­സവും മറ്റു­മാ­ണ് നിവേ­ദി­ക്കാ­റു­ള്ള­ത്.
ദൈവ­ങ്ങള്‍ക്കു മുന്നില്‍ വച്ച് കുട്ടി­കളെ ഗരു­ഢന്‍ പറ­ത്തു­ന്ന­ത് ഒരു നേര്‍ച്ച­യാ­ണ്. ഒരാള്‍ ചു­ണ്ടില്‍ ഗരു­ഢന്റെ കൊക്കു­വ­ച്ച് ഗരു­ഢ­നാ­കും. അയാളെ ഒരു ചരടില്‍ ബന്ധി­ച്ചു­യര്‍ത്തി ക്ഷേത്ര­ത്തിനു ചുറ്റും വലി­ച്ചു­കൊ­ണ്ടു­ന­ട­ക്കും. പണ­മ­ടച്ചു ര­സീ­തു­മായി നില്‍ക്കുന്ന മാതാ­പി­താ­ക്ക­ളില്‍ നിന്നും കുട്ടിയെ വാങ്ങി ഉയര്‍ത്തു­ന്ന­താണ് രാ­ത്രി­യില്‍ നട­ക്കുന്ന ഈ കലാ­പ­രി­പാ­ടി. കുട്ടി­ക­ളുടെ രക്ഷ­യ്­ക്കു വേണ്ടി അച്ഛ­ന­മ്മ­മാര്‍ നട­ത്തുന്ന നേര്‍ച്ച­യാ­ണി­ത്. വളരെ ചെറിയ കുട്ടി­ക­ളാ­യ­തി­നാല്‍ ഇ­ങ്ങനെ രക്ഷി­ക്ക­പ്പെ­ടുന്ന കാ­ര്യം കുട്ടി­കള്‍ അറി­യു­ന്നി­ല്ല. കു­ട്ടി­കളെ ബാധി­ക്കുന്ന എല്ലാ അ­രി­ഷ്ട­ത­കളും ഈ കുട്ടി­ക­ളെ­യും ബാധി­ക്കും. ഭഗ­വ­തി­യുടെ മുന്നില്‍ ഗരു­ഢന്റെ കൈക­ളി­ല്‍ തൂങ്ങി­യാലും ഒരു കുട്ടിയും ര­ക്ഷ­പ്രാ­പി­ക്കു­ന്നി­ല്ലെ­ന്നാണ് ഇ­തു നല്‍കുന്ന അനു­ഭവപാഠം.
അവ­ന­വ­നു­വേണ്ടി നട­ത്തു­ന്ന മറ്റൊരു നേര്‍ച്ച­യാണ് തു­ലാ­ഭാ­രം. ഇഷ്ട­ദൈ­വ­ത്തിനു മു­ന്നില്‍ ഒരു വലിയ തുലാസ് കെ­ട്ടി­ത്തൂ­ക്കും. ഒരു തട്ടില്‍ ആ­ളി­രി­ക്കും. മറു­ത­ട്ടില്‍ ശര്‍ക്ക­ര­യോ പഴ­ക്കു­ലയോ നെയ്യോ വെണ്ണയോ പൂക്കളോ തുല്യ തൂ­ക്ക­ത്തില്‍ വയ്ക്കും. ഇതാണു തുലാ­ഭാ­രം. ആളി­ല്ലാ­ത്ത­ട്ടില്‍ വ­യ്ക്കുന്ന സാധ­ന­ങ്ങള്‍ ദൈവ­ത്തി­ന­വ­കാ­ശ­പ്പെ­ട്ട­താ­ണ്. ദൈ­വ­ത്തി­നു­ നേരി­ട്ടെ­ടു­ക്കാന്‍ കഴി­യാ­ത്ത­തി­നാല്‍ ദേവസ്വം ഭാര­വാ­ഹി­കള്‍ എടു­ക്കും.
ഈയിടെ അമ്പ­ല­പ്പുഴ ശ്രീ­കൃഷ്ണ ഭഗവ­ാന്റെ മുന്നില്‍ ഒ­രാ­ള്‍ തുലാ­ഭാര നേര്‍ച്ച നട­ത്തി.­ ശ്രീകൃ­ഷ്ണന് ഏറ്റവും ഇ­ഷ്ട­മുള്ള ഭക്ഷണ പദാര്‍ഥ­മാ­ണ് വെണ്ണ എന്നാണ് കരു­ത­പ്പെ­ടു­ന്ന­ത്. ഒരു തട്ടില്‍ നേര്‍ച്ച­ക്കാ­രനെയും മറു­ത­ട്ടില്‍ വെണ്ണ­യു­മാ­ണു­വ­ച്ചത്. ഭക്തന്‍ പൊടി­തട്ടി തൊഴു­തു­വലം വച്ചു­പോ­യ­പ്പോള്‍ 50 കിലോ ഗ്രാമി­ലേ­റെ വെണ്ണ ദേവസ്വ­ത്തിനു കി­ട്ടി. ഇത്രയും വെണ്ണ എന്തു ചെ­യ്യും? അത് ഉരുക്കി നെയ്യാ­ക്കാ­ന്‍ തീരു­മാ­നി­ച്ചു. ചൂടാക്കും തോ­റും വെണ്ണ തനി­നിറം കാട്ടി­ത്തു­ടങ്ങി. ദേവസ്വം അധി­കൃ­തര്‍ പരി­ശോ­ധി­ച്ച­പ്പോ­ഴാണ് അ­ത് വെണ്ണ­യ­ല്ലെന്നും പാല്‍പൊ­ടി­ക്കു­ഴ­മ്പാ­യി­രുന്നു എന്നും മന­സ്സി­ലാ­ക്കി­യ­ത്. ഭക്തനെ കച്ച­വ­ട­ക്കാര്‍ വ്യാജ വെണ്ണ നല്‍കി കബ­ളി­പ്പി­ച്ച­താ­ണെന്ന് പത്ര­ക്കാ­ര്‍ കണ്ടെ­ത്തി­യി­ട്ടു­ണ്ട്.
ശ്രീകൃഷ്ണ കഥ­ക­ളി­ലു­ട­നീ­ള­മുള്ള ഒരു പദാര്‍ഥ­മാണ് വെ­ണ്ണ. പശു­വിനെ വളര്‍ത്തല്‍ തൊ­ഴി­ലാ­യി­രുന്ന ഒരു പ്രദേ­ശ­ത്താണ് ശ്രീകൃഷ്ണ ജന­നം. യ­ശോ­ദ­യുടെ കയ്യില്‍ നിന്നും കൃഷ്ണന്‍ തല്ലു­വാ­ങ്ങി­യത് വെ­ണ്ണ മോഷ്ടി­ച്ച­തി­നാ­ണ്. അതേ കൃഷ്ണ­നാണ് അമ്പ­ല­പ്പു­ഴ­യി­ലു­മു­ള്ള­തെ­ങ്കില്‍ വെണ്ണ­യെന്ന പേരില്‍ നേര്‍ച്ച വച്ചി­രി­ക്കു­ന്നത് പാല്‍പ്പൊ­ടി­ക്കു­ഴ­മ്പാ­ണെന്നു തി­രി­ച്ച­റി­യാന്‍ കഴി­യാ­ത്ത­തെ­ന്ത്? ആ ഭക്തനെ കബ­ളി­പ്പി­ച്ച­തിന് കൂട്ടു നിന്ന­തെന്ത്? കഥ­ക­ളിലെ കൃഷ്ണ­നല്ല അമ്പ­ല­ത്തിലെ കൃഷ്ണന്‍. കഥ­ക­ളില്‍ കൃഷ്ണനു നല്‍കി­യി­ട്ടുള്ള എ­ല്ലാ കഴി­വു­കളും അതു­ണ്ടാ­ക്കി­യ­വ­രുടെ അറി­വി­ന്മേല്‍ പടു­ത്തു­യര്‍ത്തിയ സൗന്ദര്യ സങ്ക­ല്‍പ­ങ്ങ­ളാ­ണ്. ക്ഷേത്ര­ത്തിലെ കൃഷ്ണ ഭഗ­വാന്‍ പേര­റി­യാ­ത്ത ഏതോ ശില്‍പി­യുടെ നി­ര്‍­മ്മിതി മാത്ര­മാ­ണ്. വെണ്ണ­യുടെ ഗുണ­നി­ല­വാരം കണ്ടെ­ത്താ­നു­ള്ള കഴി­വൊന്നും ആ ശില്‍പ­ത്തി­നി­ല്ല. ത്രാസില്‍ തൂങ്ങു­ന്ന­തിനു മുമ്പ്, വെണ്ണ, ദേവസ്വം അധി­കൃ­തര്‍ക്കു പരി­ശോ­ധി­ക്കാ­ന്‍ നല്‍കി­യി­രു­ന്നെ­ങ്കില്‍ അനു­ഭവ സമ്പ­ത്തുള്ള മനു­ഷ്യര്‍ എ­ന്ന നില­യില്‍ അതു വ്യാജ വെ­ണ്ണ­യാ­ണെ­ന്ന­വര്‍ കണ്ടെ­ത്തി­യേ­നെ.
നേര്‍ച്ച­ക­ളില്‍ വലിയ അര്‍ഥ­മൊന്നും ഇല്ലെന്നും അത് ഒഴി­വാ­ക്കേണ്ട അന്ധ­വി­ശ്വാ­സ­മാ­ണെ­ന്നും പരി­ഷ്‌കൃത സമൂഹം തിരി­ച്ച­റി­യേ­ണ്ട­തു­ണ്ട്.

Posted in വര്‍ത്തമാനം | Tagged: | 3 Comments »

മുളവനപ്പണിക്കരും കൊല്ലത്തെ യുവതയും – കുരീപ്പുഴ ശ്രീകുമാര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 16, 2010

മുളവനപ്പണിക്കരും കൊല്ലത്തെ യുവതയും – കുരീപ്പുഴ ശ്രീകുമാര്‍

1

2

3

Posted in വര്‍ത്തമാനം | Tagged: , , | Leave a Comment »

സാഥീ കീ ചാഓ ബംഗ്ലായ് ബോലോ – കൂരിപ്പുഴ ശ്രീകുമാര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 2, 2010

സാഥീ കീ ചാഓ ബംഗ്ലായ് ബോലോ – കൂരിപ്പുഴ ശ്രീകുമാര്‍

 

1

2

3

Posted in വര്‍ത്തമാനം | Tagged: , , | Leave a Comment »

വധു മനുഷ്യക്കുട്ടി വരൻ തവളക്കുട്ടൻ – കൂരിപ്പുഴ ശ്രീകുമാർ

Posted by ജനയുഗം വാര്‍ത്തകള്‍ on ഫെബ്രുവരി 4, 2009

വധു മനുഷ്യക്കുട്ടി വരൻ തവളക്കുട്ടൻ

കൂരിപ്പുഴ ശ്രീകുമാർ

1

1

2

2

3

3

Posted in വര്‍ത്തമാനം | Tagged: , , , | 2 Comments »

ഒരു ഹിന്ദു സന്ന്യാസിനിയുടെ പുന്ന്യാശ്രമത്തിൽ

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 4, 2009

ഒരു ഹിന്ദു സന്ന്യാസിനിയുടെ പുന്ന്യാശ്രമത്തിൽ

കൂരീപ്പുഴ ശ്രീകുമാർ

1

1

2

2

3

3

Posted in വര്‍ത്തമാനം | Tagged: , , | 2 Comments »

ദലിത്‌ സുന്ദരിയെ കാണ്മാനില്ല – കൂരിപ്പുഴ ശ്രീകുമാര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 18, 2008

ദലിത്‌ സുന്ദരിയെ കാണ്മാനില്ല

കൂരിപ്പുഴ ശ്രീകുമാര്‍

1

1

2

2

3

3

Posted in വര്‍ത്തമാനം | Tagged: , , , , | 2 Comments »

ചന്ദ്രഗിരിത്തീരത്ത്‌ കവിതക്കാടിളകുന്നു – കൂരിപ്പുഴ ശ്രീകുമാര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 3, 2008

ചന്ദ്രഗിരിത്തീരത്ത്‌ കവിതക്കാടിളകുന്നു

കൂരിപ്പുഴ ശ്രീകുമാര്‍

Posted in വര്‍ത്തമാനം | Tagged: , , , , | 1 Comment »

വേണം കുട്ടികള്‍ക്ക്‌ മതസ്വാതന്ത്ര്യം – കൂരിപ്പുഴ ശ്രീകുമാര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ജൂലൈ 20, 2008

വേണം കുട്ടികള്‍ക്ക്‌ മതസ്വാതന്ത്ര്യം

കൂരിപ്പുഴ ശ്രീകുമാര്‍

Posted in വര്‍ത്തമാനം | Tagged: , , , | 3 Comments »

മതമില്ലാത്ത ജീവന്‍ മാതൃകാപാഠം

Posted by ജനയുഗം വാര്‍ത്തകള്‍ on ജൂലൈ 7, 2008

മതമില്ലാത്ത ജീവന്‍ മാതൃകാപാഠം

കുരിപ്പുഴ ശ്രീകുമാര്‍

Posted in വര്‍ത്തമാനം | Tagged: , , , | 1 Comment »