ജനയുഗം വാര്‍ത്തകള്‍

Archive for the ‘Uncategorized’ Category

സ്ഥാനാര്‍ഥി നിര്‍ണയം: ലീഗില്‍ തര്‍ക്കം തുടരുന്നു

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 15, 2011

മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട്  മുസ്‌ലിം ലീഗില്‍ തുടരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിബാബ്തങ്ങളുടെ പാണക്കാട്ടെ വസതിയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ല. സ്ഥാനാര്‍ഥിപ്പട്ടിക നാളെ പാര്‍ട്ടി സംസ്ഥാനപ്രസിഡന്റ് പ്രഖ്യാപിക്കുമെന്നറിയിച്ച് പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താലേഖകരുടെ ചോദ്യങ്ങളില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. 12 സീറ്റുകളെയെങ്കിലും ചൊല്ലി ലീഗിനുളളില്‍ രൂക്ഷമായ തര്‍ക്കം തുടരുന്നതായാണ് സൂചന.
കേന്ദ്രമന്ത്രി ഇ അഹമ്മദ് ഒഴികെ  പതിനാല് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സെക്രേട്ടറിയറ്റിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും അവനവന്റെ സീറ്റുറപ്പിക്കാന്‍ വ്യഗ്രതകാട്ടിയതിനെത്തുടര്‍ന്ന് ഫലപ്രദമായ ചര്‍ച്ച നടന്നില്ല.  മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കോട്ടക്കല്‍, വള്ളിക്കുന്ന്, കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം, തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, കോഴിക്കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങള്‍ തുടങ്ങിയവയിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചാണ് വടംവലി രൂക്ഷം. അതിനിടെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തരെ വിജയം ഉറപ്പുള്ള സീറ്റില്‍ മത്സരിപ്പിക്കുന്ന തരത്തിലാണ് ലീഗിന്റെ കരട് സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമായി. അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ എന്‍ എ ഖാദര്‍, അബ്ദുറബ്ബ്, ഉബൈദുള്ള, എം ഉമ്മര്‍, യൂത്ത് ലീഗ് നേതാവ് എന്‍ ഷംസുദ്ധീന്‍ എന്നിവര്‍ക്ക്  സീറ്റ് ഉറപ്പായിട്ടുണ്ട്. തിരൂരങ്ങാടിയിലെ സിറ്റിംഗ് എം എല്‍ എ കുട്ടി അഹമ്മദ്കുട്ടി ഇപ്പോള്‍ തയ്യാറാക്കിയ പട്ടികയിലില്ല. മൂന്നു തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തുക എന്ന വാദമാണ് കുട്ടി അഹമ്മദ് കുട്ടിക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്.  ആരോഗ്യപ്രശ്‌നങ്ങളും കുട്ടി അഹമ്മദ്കുട്ടിയെ ഒഴിവാക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന പുതിയ വിവാദങ്ങളില്‍ വേണ്ടത്ര പിന്തുണ എം എല്‍ എ എന്ന നിലയില്‍ കുട്ടി അഹമ്മദ് കുട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാവാത്തതാണ് പട്ടികയില്‍ നിന്ന് പുറത്താവാന്‍ കാരണം. എം കെ മുനീറുമായി അടുത്ത ബന്ധം പുലര്‍ത്തിയത് ഷാജിക്കെന്ന പോലെ കുട്ടി അഹമ്മദ്കുട്ടിക്കും വിനയായി. തന്നെ ഒഴിവാക്കിയതില്‍ കുട്ടി അഹമ്മദ്കുട്ടി ലീഗ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. തന്റെ നാടായ  താനൂര്‍ മണ്ഡലത്തിലെങ്കിലും സീറ്റ് കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും ഒരിടത്തും പരിഗണിക്കേണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സ്ഥാനാര്‍ഥിനിര്‍ണയ കമ്മറ്റി തീരുമാനിച്ചത്. തിരൂരങ്ങാടിയില്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പി കെ അബ്ദുറബ്ബാണ് ലീഗ് സ്ഥാനാര്‍ഥി. താനൂരിലാകട്ടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ വലം കൈയ്യായ അബ്ദുറഹിമാന്‍ രണ്ടത്താണിയും സീറ്റ് ഉറപ്പാക്കി കഴിഞ്ഞു. വള്ളിക്കുന്നില്‍ കോഴിക്കോട്ട് നിന്ന് എം സി മായിന്‍ ഹാജിയെ ഇറക്കുമതി ചെയ്യുന്നതിലും കോട്ടക്കലില്‍ സമദാനിയെ മത്സരിപ്പിക്കുന്നതിലും അണികളില്‍ കടുത്ത പ്രതിഷേധം അലയടിക്കുകയാണ്. രണ്ടിടങ്ങളിലും റിബലുകളായി മത്സരിക്കാന്‍ പ്രാദേശിക നേതാക്കള്‍ ഒരുങ്ങുന്നതായാണ് സൂചന. മുനീറിനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഷാജിക്കും ഇത്തവണ മലപ്പുറത്ത് സീറ്റുണ്ടാകില്ലെന്നും വ്യക്തമായി. മലപ്പുറത്തു നിന്ന് എം ഉമ്മറിനെ മങ്കടയിലേക്കും ഈ മണ്ഡലം തന്നെ വേണമെന്ന് വാശിപിടിച്ച മഞ്ഞളാംകുഴി അലിയെ പെരിന്തല്‍മണ്ണയിലേക്കും മാറ്റിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കാനാണ് ഉദ്ദേശിക്കുന്നത്.

Advertisements

Posted in Uncategorized | Tagged: , , , | Leave a Comment »

ഉപഗ്രഹ റേഡിയോവിനൊരു ചരമഗീതം – അഷ്ടമൂര്‍ത്തി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010

ഉപഗ്രഹ റേഡിയോവിനൊരു ചരമഗീതം

അഷ്ടമൂര്‍ത്തി

അശ്വത്ഥ് വളരെ സാവ­ധാ­ന­ത്തിലാണ് വാഹ­നമോടി­ച്ചി­രു­ന്ന­ത്. എയര്‍പോര്‍ട്ട് റോഡു വി­ട്ട­പ്പോള്‍ ഞങ്ങളുടെ വര്‍ത്ത­മാനം അടങ്ങി. വാഹ­ന­ത്തില്‍ മൗനം നിറ­ഞ്ഞ­തറിഞ്ഞ് അശ്വ­ത്ഥ് പതുക്കെ റേഡിയോ ഓണ്‍ ചെയ്തു. ഏതൊ­ക്കെയോ എഫ് എം ചാന­ലുക­ളിലൂടെ പര­തി­പ്പ­രതി അയാള്‍ വിവിധ് ഭാര­തിയില്‍ എത്തി. കന്ന­ഡ­പ്പാ­ട്ടു­കള്‍ ഞങ്ങള്‍ക്കു രസി­ക്കി­ല്ലെന്ന് അയാള്‍ക്ക­റി­യാ­മാ­യി­രു­ന്നി­രി­ക്ക­ണം.
രാത്രി പത്തു­മ­ണി­യാ­യി­രു­ന്നു. അനൗണ്‍സ­റുടെ കനത്ത ശബ്ദ­ത്തില്‍ ‘ഛായാ­ഗീത്’ എന്ന് റേഡി­യോ­വില്‍ അറി­യി­പ്പു­ണ്ടാ­യി. ”മേ നാ ഭൂലൂംഗാ” എന്ന പാട്ടാണ് ഒഴു­കി­വ­ന്ന­ത്. അതെന്നെ വര്‍ഷ­ങ്ങള്‍ക്കു മുമ്പുള്ള ബോംബേ രാത്രി­ക­ളി­ലേയ്ക്ക് കൂട്ടി­ക്കൊ­ണ്ടു­പോ­യി. തുടര്‍ന്ന് ”മേരാ ജീവന്‍ കോരാ കാഗസ് കോരാ ഹീ രഹ് ഗയാ” എന്ന പാട്ടാ­യി­രു­ന്നു. അതോടെ ഗൃഹാ­തു­ര­ത്വ­ത്തില്‍പ്പട്ട ഞാന്‍ തളര്‍ന്നു­പോ­യി.  ആകാ­ശ­വാ­ണിക്കും വിവിധ് ഭാര­തിക്കും ഒരു വ്യത്യാ­സവും വന്നി­ട്ടി­ല്ലല്ലോ എന്ന് അല്‍പം സന്തോ­ഷ­ത്തോടെ ഞാന്‍ ചിന്തി­ച്ചു. അനുനിമിഷം മാറി­ക്കൊ­ണ്ടി­രി­ക്കു­ന്ന ലോക­ത്തില്‍ ചില­തെ­ങ്കിലും മാറ്റം കൂടാതെ നില്‍ക്കു­ന്നുണ്ട­ല്ലോ. അത്രയും നല്ല­ത്.
റേഡി­യോ­പ്പ­രി­പാ­­ടി­കളും ദിന­ച­ര്യയും തമ്മില്‍ ബന്ധ­മു­ണ്ട്. റേഡിയോ സുഖ­മുള്ള ഒരു അലാറം പോലെ­യാ­ണ്. പശ്ചാ­ത്ത­ല­ത്തില്‍ ഓരോ പാട്ടും ഓരോ പര­സ്യവും നമു­ക്കുള്ള സൂച­ന­ക­ളാ­ണ്.  സെക്കന്റു­കള്‍­ക്കു­വരെ സമയം പാ­ലി­ക്കുന്ന ആകാ­ശ­വാ­ണി­യേ­ക്കു­റിച്ചു മാത്ര­മാണ് ഇതു പറ­യാ­വു­ന്ന­ത്. എന്റെ ബോംബേ­ജീ­വി­ത­ത്തില്‍ വിവിധ് ഭാര­തിക്ക് നല്ല സ്ഥാന­മു­ണ്ടാ­യി­രു­ന്നു. രാവി­ലെ 7.30നുള്ള ‘സംഗീത് സരി­ത’ തുട­ങ്ങു­മ്പോ­ഴാണ് ജോലി­ക്കി­റ­ങ്ങാ­റ്. രാത്രി ഏഴു മണി­ക്കുള്ള ‘ഫൗജി ഭായി­യോ കാ ഫെര്‍മാ­യിഷ്’ തുട­ങ്ങു­മ്പോ­ഴാണ് ജോലി കഴി­ഞ്ഞെ­ത്തു­ക. രാത്രി 10 മണി­ക്കുള്ള ‘ഛായാ­ഗീത്’ കഴി­ഞ്ഞിട്ടേ കിട­ക്കാ­റു­ള്ളൂ. ബാസു ഭട്ടാ­ചാ­ര്യ­യുടെ ‘അനു­ഭവ്’ എന്ന സിനി­മ­യില്‍ വിവിധ് ഭാര­തി­യിലെ പരി­പാ­ടി­കള്‍ ബോംബേദിന­ച­ര്യ­യു­മായി മനോ­ഹ­ര­മായി ബന്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.
ഏട്ടന്റെ വീട്ടി­ലെ­ത്തി­യ­പ്പോള്‍ പതി­നൊന്നു മണി­യാ­യി.  ഏട്ടനും ഏട്ടത്തി­യ­മ്മയും അ­പ്പോഴും ജോലി­ത്തി­ര­ക്കി­ലാ­യി­രു­ന്നു. ഇരി­പ്പു­മു­റി­യിലെ ടിവി­യില്‍ എന്തോ നട­ക്കു­ന്നു­ണ്ടെ­ങ്കിലും രണ്ടു­പേരും അതു കാ­ണു­ന്നി­ല്ല.  ‘ഛായാ­ഗീതി’നി­പ്പോഴും ഒരു മാറ്റവും വന്നി­ട്ടില്ല എന്ന് ഞാന്‍ ഏട്ടനെ അറി­യി­ച്ചു.  ഏട്ടന്‍ പക്ഷേ എന്റെ ഗൃ­ഹാ­തു­രത്വത്തില്‍ പങ്കു­ചേരാ­നുള്ള മൂഡി­ലാ­യി­രു­ന്നി­ല്ല.
ഏട്ടന്റെ രാത്രി­ക­ള്‍ വിവി­ധ് ഭാര­തി­യില്‍നി­ന്നൊക്കെ എത്രയോ കാതം നട­ന്നു­ക­ഴി­ഞ്ഞി­രു­ന്നു. വിശാ­ല­മായ സ്വീ­ക­ര­ണ­മു­റി­യുടെ അറ്റത്ത് എപ്പോഴും ടിവി എന്തെ­ങ്കിലും വെളി­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കും.  രാത്രി വളരെ വൈകി ഉറ­ങ്ങ­നൊരുങ്ങു­മ്പോള്‍ കിട­പ്പു­മു­റി­യില്‍ ഏട്ടന്‍ വേള്‍ഡ്‌സ്‌­പെ­യ്‌­സ് റേഡിയോ ഓണ്‍ ചെയ്തു വെയ്ക്കും. ‘ഗന്ധര്‍വ്’ എന്ന ചാന­ലാ­യി­രുന്നു ഏട്ടന് പ്രിയ­ങ്ക­രം. അതില്‍ ഇരു­പ­ത്തി­നാലു മണി­ക്കൂറും ഹിന്ദു­സ്ഥാനി സംഗീ­ത­മാ­യി­രു­ന്നു. രാത്രി വല്ല­പ്പോഴും ഉണ­രു­മ്പോള്‍ ഏതെ­ങ്കിലും ഉസ്താദ് ഉറ­ക്കമൊ­ഴിച്ച് നമു­ക്കു­വേണ്ടി പാടി­ക്കൊ­ണ്ടി­രി­ക്കും.
രണ്ടാ­യി­രാ­മാ­ണ്ടിന്റെ തുട­ക്ക­ത്തിലാണ് വേള്‍ഡ്‌സ്‌പെയ്‌സ് റേഡിയോവിനേ­പ്പറ്റി വാര്‍ത്ത­കള്‍ വന്നു തുട­ങ്ങി­യ­ത്. ഇരു­പ­ത്തൊന്നാം നൂറ്റാണ്ടിന്റെ അത്ഭു­തങ്ങ­ളി­ലൊ­ന്നായാണ് ഞാ­ന്‍ അതിനെ കണ്ടത്.  ആ­ദ്യ­മാ­ദ്യ­മൊന്നും അതെ­ന്താ­ണെ­ന്നുതന്നെ മന­സ്സി­ലാ­യി­രു­ന്നില്ല എനി­ക്ക്. കേര­ള­ത്തില്‍ കൊച്ചി­യില്‍  ചില റെസ്റ്റോ­റന്റുക­ളില്‍ ഈ റേഡിയോ ഉണ്ട് എന്നു വാര്‍ത്ത വന്നി­രു­ന്നു. ഉപ­ഗ്രഹം വഴി­യുള്ള പ്ര­ക്ഷേപണമാണെ­ന്ന് പിന്നീ­ടാ­ണ് മന­സ്സി­ലാ­വു­ന്ന­ത്. ഉപ­ഗ്ര­ഹ­ത്തില്‍നിന്ന് ശബ്ദ­വീ­ചി­കള്‍ പിടി­ച്ചെ­ടു­ക്കാ­ന്‍ നമ്മുടെ സാധാ­രണ റേഡി­യോ­കള്‍ക്കാ­വി­ല്ല. പ്രത്യേ­ക­തരം റേഡിയോ തന്നെ വേ­ണം. കമ്പം മൂത്ത­പ്പോള്‍ സുനി­ലി­നോടു പറഞ്ഞ് ദുബാ­യി­ല്‍നിന്ന് യന്ത്രം വരു­ത്തി.
അനു­ഷ്ഠാ­ന­ത്തിന്റെ പവി­ത്ര­ത­യോടെയാണ് പെട്ടി പൊളി­ച്ച­ത്.  ഹിറ്റാ­ച്ചി­യുടെ മനോ­ഹ­ര­മായ ഒരു റേഡി­യോ. കോ­ണി­പ്പടി കയ­റി­യെ­ത്തുന്ന സ്ഥ­ലത്ത് കിഴ­ക്കോട്ട് അഭി­മു­ഖ­മായി അതിന്റെ ഡിഷ് ഘടി­പ്പി­ച്ചു. 30 ഡിഗ്രി ചെരി­വില്‍ വെ­ച്ചാലേ നല്ല ഫലം കിട്ടൂ. മ­ര­ങ്ങളുടെ തടസ്സം പാടി­ല്ല. റേ­ഡി­യോവും സ്പീക്ക­റു­കളും ഊണ്‍മു­റി­യി­ലാണ് സ്ഥാപി­ച്ച­ത്. കുറേ­ക്കാലം ഊണിന് ഉപ­ദം­ശ­മായിരുന്നു ഉപ­ഗ്ര­ഹ­റേ­ഡി­യോ.
റേ­ഡി­യോ­വില്‍ പല തര­ത്തിലും ചാന­ലു­കള്‍ തിര­ഞ്ഞെ­ടു­ക്കാം. ഭാഷ വഴി, ചാന­ലു­ക­ളുടെ സ്വഭാവം വഴി, രാജ്യ­ങ്ങള്‍ വഴി. നൂറ്റി­യി­രു­പ­തോളം ചാന­ലു­കള്‍. വാര്‍ത്ത­കള്‍ വേണ്ട­വര്‍ക്ക് അത്, സംഗീതം വേണ്ട­വര്‍ക്ക് അത്. സംഗീ­ത­ത്തില്‍ റോക് വേണോ, പാശ്ചാത്യം വേണോ, ക്ലാസ്സി­ക്കല്‍ വേണോ, ലളി­ത­സം­ഗീതം വേണോ. സിഎന്‍­എനും ബിബി­സിയും ഒക്കെ­യു­ണ്ട്. ഡിജി­റ്റല്‍ പ്രക്ഷേ­പ­ണ­ത്തിന്റെ എല്ലാ ശബ്ദ­മേ­ന്മയും. പുറമേ പരി­പാ­ടി­കള്‍ പ്രോഗ്രാം ചെയ്തു വെയ്ക്കാ­നുള്ള സൗക­ര്യവുമുണ്ട്.
ഇന്ത്യ­യില്‍നിന്നു മാത്രം നാല്‍പ­ത്ത­ഞ്ചോളം ചാന­ലു­ക­ളു­ണ്ടാ­യി­രു­ന്നു.  ഇട­മു­റിയാത്ത ഹിന്ദു­സ്ഥാനി സംഗീ­ത­ത്തിന് ‘ഗന്ധര്‍വ്’, കര്‍ണാ­ട­ക­സം­ഗീ­ത­ത്തിന് ‘ശ്രുതി’, പഴയ ഹിന്ദി­ച­ല­ച്ചി­ത്ര­ഗാ­ന­ങ്ങള്‍ക്ക് ‘ഫരിഷ്ത’. ‘സ്പന്ദ­ന’, ‘സ്പര്‍­ശ’, ‘മാസ്‌ത്രോ’ തുടങ്ങി വേറെ­യും സംഗീ­ത­ചാ­ന­ലു­കള്‍. കൂട്ട­ത്തില്‍ മല­യാ­ള­വു­മു­ണ്ടാ­യി­രു­ന്നു. ഏഷ്യാ­നെ­റ്റിന്റെ ‘ആര്‍ എം റേഡി­യോ’.  ആര്‍ എം എന്നാല്‍ റെജി മേനോന്‍.
”ലോക­ത്തെ­വി­ടെ­യി­രു­ന്നാലും മല­യാളം കേള്‍ക്കു­മാ­റാ­കണം” എന്ന മുദ്രാ­വാ­ക്യ­വു­മാ­യാണ് ആര്‍ എം റേഡിയോ ഉട­ലെ­ടു­ത്ത­ത്. നല്ല പാട്ടു­കള്‍ ധാരാളം ഉണ്ടാ­യി­രുന്നു ആര്‍ എം റേഡി­യോ­വില്‍.  പക്ഷേ ഒരാഴ്ച കേട്ടു­ക­ഴി­ഞ്ഞാല്‍ എല്ലാം ആവര്‍ത്ത­ന­മാ­ണെന്നു മന­സ്സി­ലാ­വും. അറി­യി­പ്പു­കളും പാട്ടിന്റെ വിശ­ദീ­ക­ര­ണ­ങ്ങ­ളു­മടക്കം എല്ലാം റെക്കോഡ് ചെ­യ്ത­വ. ഒരു പാട്ടു കഴി­ഞ്ഞാ­ല്‍ അടു­ത്തത് ഏതെന്ന് മു­ന്‍­കൂട്ടി അറി­യാ­വുന്ന അവ­സ്ഥ.
തുട­ക്ക­ത്തിലെ പോരാ­യ്മ­ക­ളാവും അതൊക്കെ എന്നാണ് വിചാ­രി­ച്ച­ത്.  വൈകാ­തെ­ത്തന്നെ വാര്‍ത്ത­കളും തുട­ങ്ങു­ന്നുണ്ട് എന്ന് അറി­യി­പ്പു­ണ്ടാ­യി­രു­ന്നു. ആര്‍ എം റേഡി­യോ­വില്‍ പരസ്യം ചെയ്യാന്‍ നിര­ന്തരം അഭ്യര്‍ഥ­ന­കളും ഉണ്ടാ­യി­രു­ന്നു.  പര­സ്യ­വ­രു­മാനം കൂടു­കയും ചാനല്‍ നല്ല നില­യി­ലാ­വു­കയും ചെയ്താല്‍ പാട്ടു­ക­ള­ട­ക്ക­മുള്ള പരി­പാ­ടി­കള്‍ കൂടു­തല്‍ വൈവിധ്യം കൈവ­രിക്കും എന്ന് പ്രതീ­ക്ഷിച്ചു.
ഞങ്ങള്‍ ഉപ­ഗ്ര­ഹ­റേ­ഡിയോ വാങ്ങി മൂന്നു കൊല്ലം കഴിയും­മുമ്പേ അത് പ്രവര്‍ത്ത­ന­ര­ഹി­ത­മാ­യി.  ഏരി­യ­ലിന്റെ സ്ഥാ­നം മാറ്റി­മാ­റ്റി­നോ­ക്കിയിട്ടും ഒന്നും കേള്‍ക്കാ­നാ­വു­ന്നി­ല്ല. പി­ന്നെ­യാണ് അറി­യു­ന്നത് എല്ലാം പേ-ചാന­ലു­ക­ളായി മാറിക്ക­ഴിഞ്ഞ വിവരം. വര്‍ഷം­തോറും 1,200 ഉറു­പ്പിക വരി­സംഖ്യ ഏ­ര്‍­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു.  അതോടെ ഞങ്ങ­ളുടെ ഉപ­ഗ്ര­ഹറേഡിയോ ഊണ്‍മു­റി­യിലെ ഒരു മൂല­യില്‍ പൊടി­പി­ടി­ച്ചു­കി­ട­ന്നു.
അതേ­സ­മയം ഈ റേ­ഡിയോ കേര­ള­ത്തില്‍ കൂടു­തല്‍ക്കൂ­ടു­തല്‍ പ്രചാ­ര­ത്തി­ലാ­യി­ക്കൊ­ണ്ടി­രു­ന്നു.  വലിയ ഓഫീ­സു­ക­ളിലും റെസ്റ്റോ­റന്റുക­ളിലും വിനോ­ദ­വ­സ­തി­ക­ളിലും ആശു­പ­ത്രി­ക­ളിലും ഒക്കെ ചാനല്‍ മ്യൂസിക് ആയി ഉപ­ഗ്ര­ഹ­റേ­ഡിയോ കയ­റി­പ്പ­റ്റി. ഒരു സമ­യ­ത്ത് നാലര ലക്ഷം വരി­ക്കാര്‍ ഇന്ത്യ­യില്‍ മാത്ര­മായി വേള്‍­ഡ്‌സ്‌പെയ്‌സ് റേഡിയോ കര­സ്ഥ­മാ­ക്കി. അതാ­വട്ടെ ലോക­ത്തി­ലെ­മ്പാ­ടു­മുള്ള വരി­ക്കാ­രുടെ 95 ശത­മാ­ന­ത്തോളം വരു­ന്ന­തു­മാ­യി­രുന്നു! ആകെ 130 രാജ്യ­ങ്ങ­ളില്‍ പന്തലിച്ചു­നില്‍ക്കു­ന്ന­താ­യി­രുന്നു വേള്‍ഡ്‌സ്‌പെ­യ്‌സ് എന്ന­റി­യു­മ്പോള്‍ നമുക്ക് അത്ഭു­ത­പ്പെ­ടാ­തി­രി­ക്കാ­നാ­വി­ല്ല.
എന്നിട്ടും വേള്‍ഡ്‌സ്‌പെയ്‌സ് റേഡിയോ തകര്‍ച്ച നേരി­ടു­ക­യാ­യി­രു­ന്നു. പ്രധാ­ന­കാ­രണം പര­സ്യ­വ­രു­മാ­ന­മി­ല്ലാ­ത്ത­തു­ത­ന്നെ. 2008 ഒക്ടോ­ബ­റില്‍ വേള്‍ഡ്‌സ്‌പെയ്‌സ് തങ്ങളെ പാപ്പ­രായി പ്രഖ്യാ­പി­ക്ക­ണ­മെന്ന് അപേ­ക്ഷി­ച്ചു. ഏറ്റവും പ്രചാ­ര­ത്തി­ലുള്ള ഇന്ത്യ­യിലെ പ്രക്ഷേ­പണം 2009 ഡിസം­ബ­ര്‍ 31ന് നിര്‍ത്തുകയും ചെയ്തു.
സാങ്കേ­തി­ക­വിദ്യ കുതി­ച്ചു­ചാ­ടുന്ന ഇക്കാ­ലത്ത് ഒരു­പ­ക­രണം എത്ര­കാലം ജീവിക്കും എന്ന് ആര്‍ക്കും പ്രവ­ചി­ക്കാ­നാ­വി­ല്ല. പേജര്‍ എന്ന വസ്തുവിനേ­പ്പറ്റി ഇന്നത്തെ യുവ­ത­ല­മുറ കേട്ടി­ട്ടു­ത­ന്നെ­യു­ണ്ടാ­വില്ല. ഏറ്റവും ആയു­സ്സു­കു­റഞ്ഞ ഉപ­ക­ര­ണമാ­യി­രുന്നു അതെന്ന് വില­യി­രു­ത്ത­പ്പെ­ട്ടി­ട്ടു­ണ്ട്. അതി­നോ­ടു­ തൊട്ടു­താ­ഴെ­യാവും ഒരു­പക്ഷേ ഉപ­ഗ്ര­ഹ­റേ­ഡിയോ­വി­ന്റെ സ്ഥാന­മെന്നു തോന്നു­ന്നു.
എന്താണ് വേള്‍ഡ്‌സ്‌പെയ്‌സ് റേഡി­യോ­വിന്റെ പരാ­ജ­യ­ത്തിന്റെ കാരണം? കുറ­ഞ്ഞ­പക്ഷം ഇന്ത്യ­യില്‍?
ഇന്ത്യ­യിലെ സ്വകാ­ര്യ­മേ­ഖ­ല­യി­ലുള്ള പുതിയ പുതിയ എഫ് എം ചാന­ലു­കള്‍ ഒരു കാര­ണ­മാ­വാം. 2005 മുതല്‍ 250ല്‍പ്പരം എഫ് എം നില­യങ്ങള്‍ക്കുള്ള അനു­മ­തി­യാണ് സര്‍ക്കാര്‍ ഇന്ത്യ­യില്‍ നല്‍കി­യത്. മൊ­ബൈല്‍ ഫോണി­ലുള്ള ലഭ്യത അവര്‍ക്ക് കൂടു­തല്‍ അനു­കൂ­ല­മാ­യി. വാഹ­ന­ങ്ങ­ളിലുള്ള സ്വീക­ര­ണി­കളും അവര്‍ക്കു സഹാ­യ­ക­മാ­യി. വീട്ടി­ലി­രി­ക്കാന്‍ ആര്‍ക്കം സമ­യ­മി­ല്ല­ല്ലോ. അതു­കൊണ്ട് ഇപ്പോള്‍ റേഡിയോ കേള്‍ക്ക­ല്‍ അധി­കവും യാത്ര­യ്ക്കി­ട­യി­ലാണ്. ഉപ­ഗ്ര­ഹ­റേ­ഡി­യോ­വാ­ക­ട്ടെ, സ്വീക­ര­ണ­മു­റി­കള്‍ വിട്ടു പുറ­ത്തു­ക­ട­ന്നി­ല്ല. സ്വീക­ര­ണ­മു­റി­ക­ളിലാവട്ടെ ശബ്ദവും രൂപ­വു­മായി ടെലി­വി­ഷന്‍ത­ന്നെ­ പ്രജാ­പ­തിയായി­ത്തു­ടര്‍ന്നു.
എഫ് എം നില­യ­ങ്ങള്‍ റേഡിയോ ജോക്കി­ക­ളുടെ കൊഞ്ചലും കൊച്ചു­വര്‍ത്ത­മാ­ന­വു­ം കൊണ്ട് ശബ്ദാ­യ­മാന­മാ­ണ്. വളരെ ഗഹ­ന­മായ ചോദ്യ­ങ്ങള്‍ ചോദിച്ച് ഉത്തരം തേടും. (ഇന്ന് എന്താ­ഴ്ച­യാണ്?  ഓപ്ഷന്‍ എ-­ഞാ­യ­റാ­ഴ്ച, ഓപ്ഷന്‍ ബി-ബുധ­നാ­ഴ്ച, ഓപ്ഷന്‍ സി-­വെ­ള്ളി­യാ­ഴ്ച.  എന്നിട്ടും ഉത്തരം തോന്നാ­ത്ത­വര്‍ക്ക് ഒരു ലോഹ­ത്തിന്റെ പേരാണ് എന്ന് ‘ക്ലൂ’വും കൊടു­ക്കും. വെള്ളി­യാഴ്ച എന്നു പറഞ്ഞാല്‍ ഒരു ടീഷര്‍ട്ട് സമ്മാ­നം.)  ഉപ­ഗ്ര­ഹ­ചാ­ന­ലില്‍ പാട്ടു കേട്ടാല്‍ ടീഷര്‍ട്ട് കിട്ടി­ല്ലെന്ന­തു­പോ­ട്ടെ, വരി­സംഖ്യ എണ്ണി­ക്കൊ­ടു­ക്കു­കയും വേണ­മെന്നു വന്നു. കല്‍പ്പറ്റ നാരാ­യ­ണന്‍ പറ­ഞ്ഞ­തു­പോലെ ഒരു­രു­ള­യു­ണ്ണാന്‍ പോലും സൗജ­ന്യം ആവ­ശ്യ­പ്പെ­ടുന്ന നമ്മ­ളുണ്ടോ പണം കൊടുത്ത് പാട്ടു­കേള്‍ക്കുന്നു!
ഐ­പോ­ഡി­ന്റേയും എംപിത്രീ പ്ലെയ­റു­ക­ളു­ടേയും പ്രചാരവും ഉപ­ഗ്ര­ഹ­റേ­ഡി­യോ­വിനെ പ്രതി­കൂ­ല­മായി ബാധി­ച്ചി­രി­ക്കാം. ഡിജി­റ്റല്‍ ക്വാളിറ്റി എന്നു പറ­യു­ന്നു­ണ്ടെ­ങ്കിലും അത് ഇഷ്ട­സ­മ­യത്ത് ഇഷ്ട­സ്ഥ­ല­ത്തു­വെ­ച്ചു കേള്‍ക്കാ­നുള്ള സൗക­ര്യം ഉണ്ടാ­യി­രു­ന്നി­ല്ലല്ലോ ഉപ­ഗ്ര­ഹ­റേ­ഡി­യോ­വില്‍. ഐപോഡും എംപീത്രീ പ്ലെയറും ഭാര­ക്കു­റ­വു­കൊണ്ടും വില­ക്കു­റ­വു­കൊണ്ടും ആളു­ക­ളുടെ കയ്യില്‍ നിറ­യു­കയും ചെയ്തു. നിര­വധി ഓണ്‍ലൈന്‍ റേഡി­യോ­കള്‍ പ്രചാ­ര­ത്തി­ലാ­യതും ഇക്കാ­ല­ത്താ­ണ്.
അവ­സാ­ന­മായി പ്രധാ­ന­മായ മറ്റൊരു കാര­ണ­വു­മു­ണ്ട്. ഉപ­ഗ്ര­ഹ­റേ­ഡി­യോ­വിലെ പരി­പാ­ടി­കള്‍ ഉന്ന­ത­നി­ല­വാ­ര­മാണ് പുലര്‍ത്തി­യി­രു­ന്ന­ത്. അതു­കൊ­ണ്ടു­തന്നെ അവ ജന­പ്രി­യ­വു­മാ­യി­ല്ല. ശാസ്ത്രീ­യ­സം­ഗീ­ത­ത്തിന്റെ ധാരാ­ളി­ത്തം സാധാ­ര­ണ­ കേള്‍വി­ക്കാരെ അക­റ്റിയി­രി­ക്കാം. ഇതു നമു­ക്കു­ള്ള­തല്ല എന്ന് അവര്‍ ധരി­ച്ചി­രി­ക്കാം.
ഞങ്ങ­ളുടെ ഊണു കഴി­ഞ്ഞ­പ്പോള്‍ ഏട്ടനും ഏട്ടത്തി­യ­മ്മയും പണി നിര്‍ത്തി ഒപ്പം ചേര്‍ന്നു. വൈകു­വോളം വര്‍ത്ത­മാനം പറ­ഞ്ഞി­രു­ന്നു. കൂട്ട­ത്തില്‍ ഞങ്ങ­ളി­ലാ­രു­ടെയോ കണ്ണു­കള്‍ ഒന്ന­ടഞ്ഞ­പ്പോള്‍ ”ഇനി ഉറങ്ങാം” എന്നു പറഞ്ഞ് ഏട്ടന്‍ എഴു­ന്നേ­റ്റു.
ബംഗ­ളൂ­രില്‍ നല്ല തണു­പ്പു­ണ്ടാ­യി­രു­ന്നു. ഏട്ടത്തി­യമ്മ വലിയ കമ്പി­ളി­പ്പു­ത­പ്പു­കള്‍ എടു­ത്തു­ത­ന്നു.  രാവിലെ എങ്ങോട്ടും പോവേ­ണ്ട­തി­ല്ലാ­ത്ത­തു­കൊണ്ട് എത്ര നേര­മെ­ങ്കിലും മൂടി­പ്പു­ത­ച്ചു­റ­ങ്ങാം. അതി­മ­നോ­ഹ­ര­മായ ഒരു ഫെ­ബ്രു­വ­രി രാത്രി.
സഫല­മായ ഈ ബംഗ­ളൂര്‍രാത്രി­യില്‍ ഗന്ധര്‍വ്വന്റെ കൂട്ട് ഉണ്ടാ­വി­ല്ലല്ലോ എന്ന് അപ്പോ­ഴാണ് ഞാന്‍  ഓര്‍മ്മി­ച്ച­ത്. ഇന്നു രാത്രി ഇടയ്ക്ക് ഉണ­രു­മ്പോള്‍ ഉസ്താ­ദു­മാര്‍ ഉറ­ക്ക­മൊ­ഴിച്ച് ഞങ്ങള്‍ക്കു­വേണ്ടി പാടി­ല്ല­ല്ലോ. കിട­പ്പു­മു­റി­യിലെ ഒരു മൂല­യില്‍ മൂടി­പ്പു­തച്ച് എപ്പോഴോ ഉറ­ക്ക­മാ­യ ഉപ­ഗ്ര­ഹ­റേ­ഡിയോവിനെ ഞാന്‍  സങ്ക­ട­ത്തോടെ നോക്കി.

Posted in Uncategorized | Tagged: | Leave a Comment »

വേരിലും കായ്ക്കുന്ന പഴമൊഴിച്ചക്ക – സി. രധാകൃഷ്ണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 17, 2010

വേരിലും കായ്ക്കുന്ന പഴമൊഴിച്ചക്ക – സി. രധാകൃഷ്ണന്‍

1

2

3

Posted in Uncategorized | Tagged: , , | Leave a Comment »

അരുണയ്ക്കു മരണം വിധിച്ചാലും! – അഷ്ടമൂര്‍ത്തി

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 8, 2010

അരുണയ്ക്കു മരണം വിധിച്ചാലും! – അഷ്ടമൂര്‍ത്തി

1

<2

2

3

Posted in വിചാരം, Uncategorized | Tagged: , , | Leave a Comment »

കോർപ്പറേറ്റ്‌ ചതിയുടെ പിന്നാമ്പുറങ്ങൾ

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 26, 2009

കോർപ്പറേറ്റ്‌ ചതിയുടെ പിന്നാമ്പുറങ്ങൾ

പി. എ. വാസുദേവൻ

1

1

2

2

3

3

Posted in Uncategorized | Tagged: , , | 1 Comment »

കയറ്റുമതി രംഗത്ത്‌ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു

Posted by ജനയുഗം വാര്‍ത്തകള്‍ on നവംബര്‍ 18, 2008

കയറ്റുമതി രംഗത്ത്‌ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു

1

1

2

2

3

3

Posted in Uncategorized | Leave a Comment »

മുഖം നോക്കാതെ – കാക്കനാടന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on നവംബര്‍ 2, 2008

മുഖം നോക്കാതെ

കാക്കനാടന്‍

1

1

2

2

3

3

Posted in Uncategorized | Tagged: , , | 1 Comment »

ലോക പാര്‍പ്പിട ദിനവും ലക്ഷം വീടുകളും-ബിനോയ്‌ വിശ്വം

Posted by ജനയുഗം വാര്‍ത്തകള്‍ on ഒക്ടോബര്‍ 9, 2008

ലോക പാര്‍പ്പിട ദിനവും ലക്ഷം വീടുകളും

ബിനോയ്‌ വിശ്വം

1

1

2

2

3

3

Posted in Uncategorized | Tagged: , | 2 Comments »

ഒരു ഒപ്പിന്‌ നല്‍കേണ്ട കനകവില

Posted by ജനയുഗം വാര്‍ത്തകള്‍ on ഒക്ടോബര്‍ 9, 2008

ഒരു ഒപ്പിന്‌ നല്‍കേണ്ട കനകവില

ദിഗംബരന്‍

1

1

2

2

3

3

4

4

Posted in Uncategorized | Tagged: | Leave a Comment »

മാധ്യമക്കാഴ്ച

Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 22, 2008

മാധ്യമക്കാഴ്ച

Posted in Uncategorized | Leave a Comment »